Image

കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

പി ശ്രീകുമാര്‍ Published on 27 December, 2015
കെഎച്ച്എന്‍എ  സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. 

എഞ്ചിനീയറിംഗ്, മെഡിസിന്‍, നേഴ്‌സിംഗ്, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുക. പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. www.namaha.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയയ്‌ക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റിന്റെ അറ്റസ്റ്റഡ്‌കോപ്പി, പാസ്‌പോര്‍ട്ട് സൈസ്  ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശകത്ത്, '' 'വ്യക്തിയുടെ സ്വഭാവ രൂപികരണത്തില്‍ ഭാരതീയ സ്ംസ്‌കാരത്തിന്റെ പങ്ക്''' എന്ന വിഷയത്തില്‍ 3 പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം. 

2016 ഫെബ്രുവരി 20ന് മുന്‍പ് പി.ഒ., ബോക്‌സ് 1244, പേരൂര്‍ക്കട. തിരുവനന്തപുരം 695005 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം
തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.കേരളത്തിലെ പഠന ചെലവ് വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ കെഎച്ച്എന്‍എ സമൂഹം മുന്നോട്ടു വരണമെന്ന് ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍(ന്യൂയോര്‍ക്ക്) , വൈസ് ചെയര്‍മാന്‍ രതീഷ് നായര്‍ ( വാഷിംഗ്ടണ്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സ്‌നേഹമുള്ളവരുടെ ഓര്‍ക്കായി വ്യക്തികളും കുടുംബങ്ങളുമാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പേരുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണം. മുന്‍ വര്‍ഷങ്ങളിലെപ്പോലെ സ്‌കോളര്‍ഷിപ്പിനായി പ്രചരണ പരിപാടിയും ഫണ്ട് സ്വരൂപണവും നടത്തുമെന്നും അവര്‍ പറഞ്ഞു.

പ്രോഫ. ജയകൃഷ്ണന്‍ (ലോസ് ആഞ്ചലസ്)  ചെയര്‍മാനായ കമ്മിറ്റിയാണ് ഇത്തവണ സ്‌കോളര്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത്.കമ്മ്യൂണിറ്റിയുടെ പിന്തുണയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി ഭംഗിയായി നടത്താന്‍ സഹായകമായതെന്ന് പ്രോഫ. ജയകൃഷ്ണന്‍  പറഞ്ഞു.

കൂടുതല്‍ ഉദാരമനസ്സോടെ അമേരിക്കയിലെ കെഎച്ച്എന്‍എ സമൂഹം സ്‌കോളര്‍ഷപ്പിനെ പിന്തുണയ്ക്കണമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ( (ഡിട്രോയിറ്റ്)  അഭ്യര്‍ത്ഥിച്ചു.

 പോസ്റ്റ് ബോക്‌സ് വിലാസമായതിനാല്‍ അപേക്ഷകള്‍ സാധാരണ പോസ്റ്റില്‍ മാത്രമേ അയയ്കാവു എന്നും അല്ലാത്തവ തിരസ്‌ക്കരിക്കപ്പെടുമെന്നും കേരള കോ ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ അറിയിച്ചു

കെഎച്ച്എന്‍എ  സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക