Image

ക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 31 December, 2015
ക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തി
ഡാളസ്: ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളാല്‍ സമ്പന്നമായി. ഇടവകയിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ദിനത്തിലെ കുര്‍ബാനയ്ക്കു ശേഷം പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങള്‍ക്കു പകരം മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികളെ കണ്ടെത്താന്‍ മത്സരം ക്രമീകരിക്കുകയായിരുന്നു.

ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ആകര്‍ഷകമായെന്നു മാത്രമല്ല, മത്സരാര്ഥികളുടെ മികവാര്‍ന്ന പ്രകടനം ഏവരുടെയും പ്രശംസനേടുകയും ചെയ്തു. യുവജനനേതാക്കളായ അമല്‍, മെലീസ, അനറ്റ്, അതുല്യ എന്നിവരാണ് എം.സിമാരായി തിളങ്ങിയത്.

ഒന്നാം സമ്മാനമായ എല്‍.ഇ.ഡി കളര്‍ ടിവി നേടിയത് ജോര്‍ജ് ഫ്രാന്‍സിസ് -­ ബ്ലെസി ദമ്പതികളാണ്. ഈ സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത് അക്ഷയ് ടാക്‌സ് ആന്‍ഡ് ഫിനാന്‌സ് ആണ്.

വികാരി ഫാ.ജോര്‍ജ് എളമ്പാശേരില്‍, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ടിഫനി ആന്റണി, മാതാപിതാക്കളുടെ പ്രതിനിധി ലൈസ കൊച്ചുപറമ്പില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അക്ഷയ് ഫ്രിക്‌സ് മൈക്കിള്‍ സമ്മാനം വിതരണംചെയ്തു. രണ്ടാം സമ്മാനത്തിന് മാത്യു ­ -അന്നമ്മ കേളഞ്ചേരി ദമ്പതികള്‍ അര്‍ഹരായി. ഫ്രെയിംഡ് ഫാമിലി പോര്‍ട്രെയിറ്റിനുള്ള ഈ സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത് സ്റ്റാര്‍ ലൈന്‍ സ്റ്റുഡിയോ ആണ്. അഞ്ജലി ഫ്രിക്‌സ് മൈക്കിള്‍ ചടങ്ങില്‍ നന്ദിപറഞ്ഞു.
ക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തിക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തിക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തിക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക