Image

സഹാനുഭൂതി കാരുണ്യവര്‍ഷത്തിന്റെ ലക്ഷ്യമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on 31 December, 2015
സഹാനുഭൂതി കാരുണ്യവര്‍ഷത്തിന്റെ  ലക്ഷ്യമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: ഹൃദയമുള്ളവര്‍ക്കേ വികാരമുണ്ടാകുയെന്നും ബുദ്ധി വൈഭവത്തെക്കാളുപരി സഹജീവികളോട് സഹാനുഭൂതി കാണിക്കുകയാണ് കാരുണ്യവര്‍ഷത്തിന്റെ  ലക്ഷ്യമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 

മൂലന്‍സ് ഗ്രൂപ്പിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജീവ കാരുണ്യ വിഭാഗമായ വര്‍ഗീസ് മൂലന്‍ ഫൌണ്ടേഷന്റെ ഹൃദയസ്പര്‍ശം പദ്ധതിയുടെ  ഘട്ടത്തില്‍ കൊച്ചി അമൃത ആശുപത്രിയുടെ സഹകരണത്തോടെ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയ്ക്ക് ആദ്യ ഗഡുവായ 50  രൂപയുടെ ചെക്ക് അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവസ്‌നേഹത്തിന്റെ പരിപാലനങ്ങള്‍ നടത്തുന്നത് മനുഷ്യരിലൂടെയാണ്. ദൈവാനുഗ്രഹം ലഭിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്ന് നല്‍കണം. മൂലന്‍സ് ഗ്രൂപ്പിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും ആലഞ്ചേരി പറഞ്ഞു. 

മൂലന്‍സ് ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ദൈവം നല്‍കിയ അനുഗ്രഹത്തിന്റെ ഭാഗം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് മൂലന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

സമൂഹത്തില്‍ കരുണ അര്‍ഹിക്കുന്നവര്‍ക്ക് കാരുണ്യം നല്‍കുന്ന വര്‍ഗീസ് മൂലന്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് പ്രൊഫ.കെ.വി.തോമസ്  എം.പി പറഞ്ഞു. മൂലന്‍സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ഈശ്വര പൂജയാണെന്ന് മൂലന്‍സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നു മാതാ അമൃതാനന്ദമയി മഠം സ്വാമി തപസ്യാമൃതാനന്ദപുരി അഭിപ്രായപ്പെട്ടു.

അമൃത ആശുപത്രിയുമായി ചേര്‍ന്ന് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്ന മൂലന്‍സ് ഗ്രൂപ്പിന്റെ കാരുണ്യസ്പര്‍ശം പദ്ധതി സമൂഹത്തിന് അനിവാര്യവും അഭിനന്ദനാര്‍ഹവുമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

ഭാവനരഹിതര്‍ക്കായി വീട് വെച്ചു നല്‍കുന്നതിന്റെ ഭാഗമായി ആദ്യത്തെ വീടിന്റെ താക്കോല്‍ ഡോ. വര്‍ഗീസ് മൂലന്‍ കൈമാറി.

വാര്‍ഷികാഘോഷ ചടങ്ങില്‍ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി പി.എ. ജോസഫ്, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വര്‍ഗീസ്, ഡയറക്ടര്‍മാരായ വിജയ് വര്‍ഗീസ് മൂലന്‍, കാഷ്മീര വിജയ്, വിദേശ പ്രതിനിധികളായ ഖാലിദ് അന്‍മാരി, ഔദ അല്‍ തെഹ്‌റാനി, ഇമാദ് മുഹമ്മദ് എന്നിവര്‍  സംസാരിച്ചു. 

രാവിലെ നടന്ന വൈദ്യ പരിശോധന ക്യാമ്പ് ജോസ് തെറ്റയില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രിയിലെ മുപ്പതില്‍പരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം നേതൃത്വം നല്‍കി. 

കുട്ടികള്‍ക്കായി നടന്ന പാചകമത്സര വിജയികള്‍ക്ക് നടി കാവ്യാ മാധവന്‍ സമ്മാനം നല്‍കി. ചടങ്ങിന് ശേഷം റിമി ടോമിയുടെ ഗാനമേളയും രമേശ് പിഷാരടിയുടെ കോമഡി ഷോയും നടന്നു.

സഹാനുഭൂതി കാരുണ്യവര്‍ഷത്തിന്റെ  ലക്ഷ്യമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക