Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേസ്‌ക്കൂള്‍ പത്താം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍

Published on 06 January, 2016
അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേസ്‌ക്കൂള്‍ പത്താം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേ സ്‌ക്കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ മി. ഏബല്‍ ജോണ്‍ ഒന്നാം റാങ്കും, മിസ്സ് കീര്‍ത്തി കുര്യന്‍ രണ്ടാം റാങ്കും(ഇരുവരും സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫീനിക്‌സ് അരിസോണ) മിസ്സ്. സെറിന്‍ വര്‍ഗീസ്(സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കാര്‍ട്ടെറെററ്, ന്യൂജേഴ്‌സി) മൂന്നാം റാങ്കും കരസ്ഥമാക്കി.

ഒന്നാം റാങ്ക് ജേതാവായ ഏബല്‍ ജോണ്‍ 99 ശതമാനവും, രണ്ടാം റാങ്ക് ജേതാവായ കീര്‍ത്തി കുര്യന്‍ 97 ശതമാനവും, മൂന്നാം റാങ്ക് ജേതാവായി സെറിന്‍ വര്‍ഗീസ് 95 ശതമാനവും മാര്‍ക്ക് നേടിയാണ് റാങ്ക് കരസ്ഥമാക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്.
അമേരിക്കയിലേയും, കാനഡയിലേയും വിവിധ ദേവാലയങ്ങളിലെ കുട്ടികള്‍ക്കായി 2015 നവംബര്‍ 15ന് ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തിയ ഈ പരീക്ഷക്ക് ഈ വര്‍ഷം റിക്കാര്‍ഡ് വിജയശതമാനമാണുള്ളതെന്നും, ഈ നേട്ടത്തിന്റെ പിന്നില്‍ അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, ആത്മാര്‍ത്ഥമായ സഹകരണവും, അശ്രാന്തപരിശ്രമവും മാത്രമാണുള്ളതെന്നും,  അതിനായി പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും, സണ്ടേ സ്‌ക്കൂള്‍ അസ്സോയിയേഷന്‍ വൈസ് പ്രസിഡന്റ് റവ.ഫാ.സജി മര്‍ക്കോസും, ഡയറക്ടര്‍ കമാണ്ടര്‍ ജോര്‍ജ്ജ് കോരതും അറിയിച്ചു.
വളരെ ചിട്ടയോടു കൂടി, ഭദ്രാസനാടിസ്ഥാനത്തില്‍ ഈ പരീക്ഷ നടത്തുന്നതിനും, കേന്ദ്രീക-ത മൂല്യനിര്‍ണ്ണയത്തിലൂടെ ഫലം പ്രഖ്യാപിക്കുന്നതിനും, ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയും, നേതൃത്വം നല്‍കുകയും ചെയ്ത റവ.ഫാ.മാര്‍ട്ടിന്‍ ബാബു, റവ.ഡോ.വിവേക് അലക്‌സ്, ശ്രീ.റെജി ടി. വര്‍ഗീസ്, ഒന്നും രണ്ടും റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ ഷെവലിയര്‍ ബാബു ജേക്കബ്ബ്, ഷീലാ ജോര്‍ജ്ജ്, പ്രധാന അദ്ധ്യാപകര്‍, അദ്ധ്യാപകര്‍ മറ്റു റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍, റാങ്ക് ജേതാക്കള്‍, വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി, ഈ സംരംഭത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേസ്‌ക്കൂള്‍ പത്താം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക