Image

മകരവിളക്ക്­ : പുല്ലു­മേ­ട്ടിലെ ഒരുക്കങ്ങള്‍ ഉന്നതതല സംഘം വിലയിരുത്തി

അനില്‍ പെണ്ണു­ക്കര Published on 08 January, 2016
മകരവിളക്ക്­ : പുല്ലു­മേ­ട്ടിലെ ഒരുക്കങ്ങള്‍ ഉന്നതതല സംഘം വിലയിരുത്തി
ശബരിമല മകരവിളക്ക്­ മഹോത്സവത്തോടനുബന്ധിച്ച്­ തീര്‍ത്ഥാടകര്‍ക്കായി പുല്ലുമേട്­ മേഖ­ല­യില്‍ നട­ത്തിയ ഒരുക്കങ്ങളും ക്രമീകരണങ്ങളും ഉന്നതതല സംഘം നേരിട്ട്­ പരിശോധിച്ച്­ തൃപ്­തി രേഖപ്പെടുത്തി. എ.ഡി.ജി.പി കെ.പത്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്­, ദേവസ്വം സ്‌­പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു തുടങ്ങിയവരടങ്ങിയ ഉന്നതതല സംഘം പുല്ലുമേട്­ ഉള്‍പ്പെടെ സന്ദര്‍ശിച്ചതിനുശേഷം അഴുത ബ്ലോക്കാഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മികച്ച രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴി­ഞ്ഞ­തായി എഡിജിപി പറ­ഞ്ഞു. മകരവിളക്ക്­ ദിന­മായ ജനു­വരി 15 ലെ തയ്യാറെടുപ്പുകള്‍ പിറ്റേദിവസവും തുടരണമെന്ന്­ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

13,14, 15 തീയതികളില്‍ അയ്യപ്പ ഭക്തര്‍ക്ക്­ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കാന്‍ എഡിജിപി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്­ നിര്‍ദ്ദേശം നല്‍കി. അതുവരെയുള്ള ദിവസങ്ങളില്‍ വൈകീട്ട്­ അഞ്ചുവരെ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പാമ്പുകടിയേറ്റാല്‍ അടിയന്തിര വൈദ്യ സഹായം എത്തിക്കാന്‍ സുസജ്ജരായിരിക്കണം. മകരവിളക്കിന്റെ പിറ്റേദിവസംവരെ കെ.എസ്­.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക്­ സുഗമസഞ്ചാരം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ്­ സ്വീകരിക്കണം. അയ്യപ്പഭക്തര്‍ മകരവിളക്ക്­ ദര്‍ശനം കഴിഞ്ഞ്­ കോഴിക്കാനത്ത്­ തിരിച്ചെത്തിയാലുടന്‍ മടങ്ങാന്‍ കെ.എസ്­.ആര്‍.ടി.സി ബസ്സുകള്‍ സജ്ജമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത്­ ഏര്‍പ്പെടുത്തുന്ന വെളിച്ച സംവിധാനം മകരവിളക്കിന്റെ തലേദിവസം രാത്രിയില്‍ പരിശോധിച്ച്­ പ്രവര്‍ത്തന ക്ഷമമാണെന്ന്­ ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസറായ സബ്­ കളക്­ടര്‍ എന്‍.ടി.എല്‍. റെഡ്ഡിക്ക്­ എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. കോഴിക്കാനത്തു നിന്ന്­ പുല്ലുമേട്­ വരെയുള്ള കാനന പാതയില്‍ രണ്ടു കിലോമീറ്റര്‍ ഇടവിട്ട്­ ആംബുലന്‍സുകളുടെ സേവനം സജ്ജമാക്ക­ണം. വയര്‍ലെസ്­ ഉള്‍പ്പെടെ ആംബുലന്‍സിനൊപ്പം പോലീസ്­ ഏര്‍പ്പെടുത്തണമെന്നും ഉന്നതതല സംഘം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ഇടുക്കി ജില്ലാകളക്ടറുടെ ചുമതലയുള്ള എ.ഡി.എം. കെ.കെ.ആര്‍ പ്രസാദ്­, പീരുമേട്­ തഹസില്‍ദാര്‍ രമേഷ്­കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇടുക്കി കള­ക്‌ട്രേ­റ്റിലും പീരു­മേ­ട്ടിലും കണ്‍­ട്രോള്‍ റൂമുകള്‍ തുറന്നു

തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളുടെ ഏകോപനത്തിനായി കളക്‌ട്രേറ്റിലും പീരുമേട്­ താലൂക്കിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ശബരിമല നോഡല്‍ ഓഫീസറും ഇടുക്കി സബ്­കളക്ടറുമായ എന്‍.റ്റി.എല്‍ റഡ്ഡി അറിയിച്ചു. ജനവരി 10 മുതല്‍ പീരുമേട്­ താലൂക്ക്­, മഞ്ചുമല, കുമളി, പീരുമേട്­ വില്ലേജ്­ എന്നിവിടങ്ങളില്‍ ഹെല്‍പ്പ്­ ഡെസ്­കുകളും 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങി. 16 വരെ ഇവയുടെ പ്രവര്‍ത്തനം തുടരും. ഭക്തരുടെ സുരക്ഷയ്­ക്കായി 12 മുതല്‍ പാഞ്ചാലിമേട്ടിലും 14 മുതല്‍ പുല്ലുമേട്ടിലും ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ബാരിക്കേഡുകളുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്­.

ഭക്തരുടെ വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിന്­ അഞ്ച്­ സ്­ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതിന്­ പുറമേ മകരവിളക്ക്­ ദിവസം 4 സ്­ക്വാഡുകള്‍ കൂടി അധികമായി ഏര്‍പ്പെടുത്തും. ബ്രേക്ക്­ ഡൗണ്‍ വാഹനങ്ങളുടെ സേവനത്തിന്­ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. റോഡ്­ സുരക്ഷയെക്കുറിച്ചുള്ള ലഘുലേഖകള്‍ ചെക്ക്‌­പോസ്റ്റുകളില്‍ തമിഴ്­, കന്നട, ഹിന്ദി ഭാഷകളില്‍ വിതരണം ചെയ്യും.

കോഴിക്കാനം, പുല്ലുമേട്­, പരുന്തുംപാറ, സത്രം, പാഞ്ചാലിമേട്­, എന്നിവിടങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ വിവിധ ഭാഷകളിലുള്ള അനൗണ്‍സ്‌­മെന്റ് സംവിധാനവും ഏര്‍പ്പെടുത്തും. കോഴിക്കാനം മുതല്‍ ഉപ്പുപാറവരെയുള്ള 11 കിലോമീറ്റര്‍ ദൂരത്ത്­ വെളിച്ചക്രമീകരണം ഏര്‍പ്പെടുത്തുന്ന ജോലികളും 13 നുമുമ്പ്­ പൂര്‍ത്തിയാകും. അഴുതക്കടവ്­ സത്രം റൂട്ടിലെ പരമ്പരാഗത പാതകളില്‍ ദിശാ സൂചികകളും ബോര്‍ഡുകളും സ്ഥാപിച്ചു.


പുല്ലു­മേ­ട്ടില്‍ ബി.എസ്­.എന്‍.എല്‍ താല്­ക്കാലിക ടവര്‍ സ്ഥാപിക്കും

പുല്ലുമേട്ടില്‍ ബി.എസ്­.എന്‍.എല്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം മൊബൈല്‍ ഫോണുകളുടെ സേവനത്തിന്­ തടസ്സം സൃഷ്­ടിക്കാതിരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം താല്­ക്കാലിക ടവര്‍ സ്ഥാപിക്കും. ജനു­വരി 12 മുതല്‍ 16 വരെ ടവര്‍ പ്രദേശത്ത്­ പ്രവര്‍ത്തന സജ്ജമായിരിക്കും. വള്ളക്കടവ്­, കോഴിക്കാനം മേഖലകളില്‍ 14,15 തീയതികളില്‍ മൊബൈല്‍ റേഞ്ച്­ ശക്തിപ്പെടുത്താന്‍ എ.ഡി.ജി.പി. കെ.­പ­ത്മ­കു­മാര്‍ ബി.എസ്­.എന്‍.എല്‍ അധികൃതരോട്­ നിര്‍ദ്ദേശിച്ചു. സുഗമമായ വാര്‍ത്താവിനിമയത്തിന്­ പോലീസ്­ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പെരുവന്താനം ­ കുമിളി റൂട്ടിലും പുല്ലുമേട്­­ കുമുളി റൂട്ടിലും റിപ്പീറ്ററുകള്‍ സ്ഥാപിക്കും.


പുല്ലു­മേ­ട്ടില്‍ 1500 പോലീസുകാരെ വിന്യസിക്കും

ശബ­രി­മല തീര്‍ത്ഥാടകരുടെ സുരക്ഷക്കായി പുല്ലു­മേട് മേഖ­ല­യില്‍ 1500 പോലീസുകാരെ വിന്യസിക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ്­ മേധാവി കെ.വി ജോസഫ്­ പറഞ്ഞു. പുല്ലുമേട്ടില്‍ അമ്പതിനായിരവും, പാഞ്ചാലിമേട്ടില്‍ പതിനായിരവും, പരുന്തപാറയില്‍ പന്ത്ര­ണ്ടാ­യി­രവും തീര്‍ത്ഥാടകര്‍ എത്തുമെന്നാണ്­ പ്രതീക്ഷിക്കുന്നത്­. തീര്‍ത്ഥാടകരുടെ സുരക്ഷക്കായി കാനനപാതയില്‍ 150 അസ്­കാ ലൈറ്റുകള്‍ സ്ഥാപിക്കും. കഴിഞ്ഞ വര്‍ഷം 103 അസ്­കാ ലൈറ്റുകളാണ്­ സ്ഥാപിച്ചത്­.

പുല്ലു­മേ­ട്ടില്‍ 24 മണി­ക്കൂറും എലഫന്റ്­ സ്­ക്വാഡ്­

വനംവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന എലഫന്റ്­ സ്­ക്വാഡ്­ 24 മണിക്കൂറും പുല്ലുമേട്ടില്‍ പ്രവര്‍ത്തനസജ്ജരായിരിക്കും. കാനനപാതയില്‍ അഞ്ചിടങ്ങളില്‍ കുടിവെള്ളവും ലഘുഭക്ഷണവും നല്‍കും. വെള്ളവും ഗ്ലൂക്കോസും നല്‍കുന്ന അഞ്ചു പോയിന്റുകള്‍ ഏര്‍പ്പെടുത്തും. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഡബിള്‍ ബാരിക്കേഡുകളുടെ നിര്‍മ്മാണം ജനു­വരി പതിമൂന്നിന്­ മുമ്പ്­ പൂര്‍ത്തിയാക്കും.

സന്നി­ധാ­നത്ത് ഒ.­ആര്‍.­എസ് കിറ്റു­കള്‍ 24 മണി­ക്കൂറും നല്‍കും

സംസ്ഥാന ആരോ­ഗ­്യ­വ­കു­പ്പിന്റെ ആഭി­മു­ഖ­്യ­ത്തില്‍ സന്നി­ധാനത്തെ ഗവ.­ഡി­സ്‌പെന്‍സറി, അഖില ഭാരത അയ്യ­പ്പ­സേവാ സംഘം ക്യാമ്പ് ഓഫീസ്, എന്‍.­എ­സ്.­എസ് ആശു­പത്രി എന്നീ കേന്ദ്ര­ങ്ങ­ളില്‍ വയ­റി­ളക്ക രോഗ പ്രതി­രോധ നട­പ­ടി­ക­ളുടെ ഭാഗ­മായി ഒ.­ആര്‍.­എസ് ലായനി 24 മണി­ക്കൂറും ലഭ­്യ­മാ­ക്കിയതായി ആരോ­ഗ­്യ­വ­കുപ്പ് നോഡല്‍ ഓഫീ­സര്‍ അറി­യി­ച്ചു. മാളി­ക­പ്പു­റ­ത്തിന് സമീപം വെള്ളി­യാഴ്ച്ച വൈകീട്ട് ഇതിന് തുടക്കം കുറി­ച്ചു.

ശബരീ­ശ സ­ന്നി­ധി­യി­ലേ­ക്ക് ഓ­ടി­യെ­ത്തി മൂ­വര്‍ സംഘം

തിരു­വന­ന്ത­പുരം പഴ­വ­ങ്ങാടി ക്ഷേത്ര­ത്തില്‍നിന്ന് തല­യില്‍ ഇരു­മു­ടി­ക്കെ­ട്ടു­മായി അയ്യ­പ്പ­സ­ന്നി­ധി­യി­ലേക്ക് ഇത്തവ­ണയും ബാഹു­ലേ­യനും ശ്രീനി­വാ­സനും ഓടി­യെ­ത്തി.ശബ­രീശ സന്നി­ധി­യി­ലേക്ക് എട്ടാ­മത്തെ പ്രാവ­ശ്യം ദര്‍ശ­ന­ത്തി­നായി എത്തു­ന്ന­ ഇവ­രുടെ കൂട്ട­ത്തില്‍ ആദ്യ­മായി കുന്ന­ത്തു­കാല്‍ രതീഷും പങ്കാ­ളി­യാ­യി.­ തി­രു­വ­ന്ത­പു­രത്ത് നിന്നും പതി­നഞ്ചു മണി­ക്കൂര്‍ നേര­മെ­ടു­ത്താണ് ഇവര്‍ സന്നി­ധാ­നത്ത് എത്തി­യ­ത്.

­ കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ജീവ­ന­ക്കാ­ര­നായ മുപ്പ­ത്താ­റു­കാ­ര­ന്‍ ധനു­വ­ച്ച­പുരം സ്വദേശി ബാഹു­ലേ­യന്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കായി­ക­താ­ര­മാ­ണ്.­പാ­റ­ശ്ശാല മുതല്‍ കാസര്‍ഗോഡ് വരെ­യുള്ള 660 കിലോ മീറ്റര്‍ ഒമ്പത് ദി­വ­സങ്ങള്‍ കൊണ്ട് ഓടി­യാണ് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടി­ച്ച­ത്.­ സം­സ്ഥാന-ദേ­ശീയ മത്സ­ര­ങ്ങ­ളില്‍ നിര­വധി തവണ സമ്മാ­ന­ങ്ങള്‍ നേടിയ ഇദ്ദേഹം കന്യാ­കു­മാരി മുതല്‍ ന്യൂഡല്‍ഹി വരെ മുപ്പത് ദിവ­സ­മെ­ടുത്ത് ഓടി ഗിന്നസ് റെക്കോര്‍ഡ്‌സ് നേടു­ന്ന­തി­നുള്ള തയ്യാ­റെ­ടു­പ്പി­ലാ­ണ്.­ വെ­ങ്ങാ­നൂര്‍ സ്വദേശി 43കാ­ര­നായ ശ്രീനി­വാ­സന്‍ ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ക്കായി 2013 ല്‍ കേരളം മുഴു­വ­നായി ഓടിയ അയ്യ­പ്പ­ഭ­ക്തനാ­ണ്.­സം­സ്ഥാന ദേശീയ മത്സ­ര­ങ്ങ­ളില്‍ നിര­വധി തവണ പങ്കെ­ടു­ക്കു­കയും സമ്മാ­ന­ങ്ങള്‍ നേടു­ക­യും ചെയ്തി­ട്ടു­ണ്ട്. ഇന്‍ഡ്യന്‍ കോഫി ഹൗസിലെ താല്ക്കാ­ലിക ജീവ­ന­ക്കാ­ര­നാ­ണ്. കന്യാ­കു­മാരി-ഡല്‍ഹി യാത്ര­യില്‍ ബാഹു­ലേ­യ­നൊപ്പം പോകു­ന്ന­തി­നുള്ള തയ്യാ­റെ­ടു­പ്പി­ലാണ് ശ്രീനി­വാ­സന്‍. സ്വകാര്യ വിദ്യാ­ഭ്യാസ സ്ഥാപ­ന­ത്തിലെ കായിക ജീവ­ന­ക്കാ­ര­നായ രതീഷ് അയ്യ­പ്പനെ കാണാന്‍ ആദ്യ­മാ­യാണ് ഇവ­രുടെ കൂട്ട­ത്തില്‍ പങ്കു­ചേര്‍ന്നത്.

ഉടു­ക്കു­കൊ­ട്ടി അ­വര്‍ അ­യ്യ­പ്പ ച­രി­തം പാടി

ശ്രീ ധര്‍മ്മ ശാസ്താ ഓഡി­റ്റോ­റി­യ­ത്തില്‍ അരങ്ങേ­റിയ ശാസ്താം പാട്ട് സന്നി­ധാ­ന­ത്തി­ലെത്തിയ അയ്യപ്പഭക്തര്‍ക്ക് നിര്‍വൃതിയേകി. കൊട്ടാ­ര­ക്കര കുട­വ­ട്ടൂ­രില്‍ നിന്നും ദര്‍ശ­ന­ത്തി­നെ­ത്തിയ ശാസ്താം പാട്ട് കലാ­കാ­രന്‍ ഗോപാ­ല­കൃ­ഷ്ണ­പി­ള്ളയും സംഘ­വുമാണ് അയ്യ­പ്പ­ച­രിതം പാടി വാദ്യോ­പ­ക­ര­ണ­മായ ഉടു­ക്കില്‍ വിസ്മയം തീര്‍ത്ത­ത്.­ പാ­ലാ­ഴി­മ­ഥനം, വൈ­കു­ണ്ഠ­യാ­ത്ര,­ പ­ന്ത­ള­സേ­വ,­ വാ­വര് സേവ എന്നീ ഭാഗ­ങ്ങ­ളാണ് സന്നി­ധാ­നത്ത് പാടി­യ­ത്.

അയ്യ­പ്പന്റെ ജന­നവും അ­മ്മ­യെ­ കാ­ണാ­നായി പോകു­ന്ന­തു­മെല്ലാം വര്‍ണ്ണിച്ച് പാടി.­ പ­ന്ത­ള­രാ­ജാ­വിന്റെ വളര്‍ത്തു പുത്ര­നായി പന്ത­ളകൊട്ടാ­ര­ത്തില്‍ വസി­ക്കു­ന്നതും പിന്നീട് വാവ­രു­മായി സൗഹൃ­ദ­ത്തി­ലാ­വു­ന്ന­തു­മെല്ലാം ശാസ്താം­പാ­ട്ടില്‍ അവ­ത­രി­പ്പി­ച്ച­പ്പോള്‍ ഭക്ത­ജ­ന­ങ്ങ­ളുടെ മനം കുളി­ര്‍ത്തു. അഞ്ചു മണി­ക്കൂര്‍ സമ­യ­മെ­ടു­ത്താണ് അയ്യ­പ്പ­ച­രിതം ശാസ്താം­പാട്ടിലൂടെ വര്‍ണ്ണി­ച്ചത്. ­മൂ­ന്നാ­മത്തെ വര്‍ഷ­മാണ് സന്നി­ധാ­നത്ത് ശാസ്താം­പാട്ട് അവ­ത­രി­പ്പി­ക്കു­ന്ന­ത്.­

അ­മ്പത് വര്‍ഷ­മായി ശാസ്താം­പാട്ട് രംഗ­ത്തുള്ള ഗോപാ­ല­കൃ­ഷ്ണ­പ്പി­ള്ള­യുടെ കീഴില്‍ ഇരു­പ­തി­ലേറെ വര്‍ഷ­ങ്ങ­ളായി ശാസ്താം­പാട്ട് അവ­ത­രി­പ്പി­ക്കുന്ന കെ.­ബാ­ബു,­ കെ. മ­ധു­സൂ­ദ­നന്‍ പിള്ള, എ. സുന്ദ­രന്‍,­ സ­ദാ­ശി­വന്‍ എന്നി­വ­രാണ് സംഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്.­ തി­രു­വ­നന്ത­പുരം ആകാ­ശ­വാണി നില­യ­ത്തിലും ഈ കലാ­കാ­ര­ന്മാര്‍ ശാസ്താം­പാട്ട് അവ­ത­രി­പ്പി­ച്ചിട്ടു­ണ്ട്.


നെയ്യ­ഭി­ഷേ­ക­ത്തിന്റെ ടിക്ക­റ്റെ­ടുത്ത് വില്‍പ്പന: കരാര്‍ തൊഴി­ലാ­ളിയെ കസ്റ്റ­ഡി­യി­ലെ­ടുത്തു

സന്നി­ധാ­നത്ത് നെയ്യ­ഭി­ഷേ­ക­ത്തിന്റെ ടിക്ക­റ്റെ­ടുത്ത് വില്‍പ്പന നടത്തി വന്ന കരാര്‍തൊ­ഴി­ലാ­ളിയെ ഡ്യൂട്ടി മജി­സ്‌ട്രേറ്റ് വി.­ആര്‍. മോഹ­നന്‍പി­ള്ള­യുടെ നേതൃ­ത­്വ­ത്തില്‍ കസ്റ്റ­ഡി­യി­ലെ­ടുത്ത് പിഴ­യീ­ടാ­ക്കി. ചങ്ങ­നാ­ശ്ശേരി വാഴ­പ്പള്ളി സ്വ­ദേശി മുരു­കേ­ശ (54) നാണ് പിടി­യി­ലാ­യത്. സന്നി­ധാ­നത്തും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളിലും നിര­വ­ധി­ക­ട­ക­ളിലും ഹോട്ട­ലു­ക­ളിലും നട­ത്തിയ പരി­ശോ­ധ­ന­യില്‍ ക്രമ­ക്കേ­ടു­കള്‍ കണ്ടെ­ത്തി. ഹോട്ട­ലു­ക­ളില്‍ നിന്ന് പഴ­കിയ ഭക്ഷ­ണ­സാ­ധ­ന­ങ്ങള്‍ പിടി­ച്ചെ­ടു­ത്തു. പല ഹോട്ട­ലു­ക­ളിലും അള­വിലും തൂക്ക­ത്തിലും ഗുണ­നി­ല­വാ­ര­ത്തിലും കുറവ് കണ്ടെ­ത്തി­യ­തിനെ തുടര്‍ന്ന് പിഴ­യീ­ടാ­ക്കി. പുക­വലി ശ്രദ്ധ­യി­പ്പെട്ട അഞ്ചോളം പേരില്‍ നിന്ന് പിഴ­യീ­ടാ­ക്കി.

പര­മ്പ­രാ­ഗത കാന­ന­പാ­ത­യില്‍ ദേവ­സ്വം ബോര്‍ഡിന്റെ ഔഷ­ധ­ജ­ല­വി­ത­രണ കേന്ദ്ര­ത്തിന് സമീപം അപ­ക­ടാ­വ­സ്ഥ­യി­ലായ വന്‍മരം മുറിച്ച് മാറ്റാന്‍ വനം വകു­പ്പിന് ഡ്യൂട്ടീ മജി­സ്‌ട്രേറ്റ് കത്ത് നല്‍കി.

പരി­ശോ­ധനയില്‍ സന്നി­ധാനം സ്ക്വാഡ് അംഗ­ങ്ങ­ളായ ഡെപ­്യൂട്ടി തഹ­സില്‍ദാര്‍ പി.കെ രമേ­ശന്‍, റവ­ന്യൂ ഇന്‍സ്‌പെ­ക്ടര്‍ സന്ദീ­പ്കു­മാര്‍, റേഷ­നിങ് ഇന്‍സ്‌പെ­ക്ടര്‍ വിദ­്യുത് പ്രദീ­പ്, ഹെല്‍ത്ത് സൂപ്പര്‍വൈ­സര്‍ മാത­്യൂ, അളവ് തൂക്ക വകുപ്പ് ഉദേ­്യാ­ഗ­സ്ഥ­രായ ബിമല്‍, സുനില്‍, സിവില്‍ പോലീസ് ഓഫീ­സര്‍ അബ്ദുള്‍ റഹീം തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ത്തു.

ശാസ്താം­പാട്ട് അര­ങ്ങേറി

ശ്രീ ധര്‍മ്മ ശാസ്താ ഓഡി­റ്റോ­റി­യ­ത്തില്‍ അരങ്ങേ­റിയ ശാസ്താം പാട്ട് സന്നി­ധി­യി­ലെ­ത്തിയ അയ്യപ്പഭക്തര്‍ക്ക് നിര്‍വ്യതിയേകി.കൊട്ടാ­ര­ക്കര കുട­വ­ട്ടൂ­രില്‍ നിന്നും ദര്‍ശ­ന­ത്തി­നെ­ത്തിയ ശാസ്താം പാട്ട് കലാ­കാ­രന്‍ ഗോപാ­ല­കൃ­ഷ്ണ­പ്പി­ള്ളയും സംഘ­വുമാണ് അയ്യ­പ്പ­ച­രിതം പാടി വാദ്യോ­പ­ക­ര­ണ­മായ ഉടു­ക്കില്‍ വിസ്മയം തീര്‍ത്ത­ത്.­പാ­ലാ­ഴി­മ­ഥനം,വൈ­കു­ണ്ഠ­യാ­ത്ര,­പ­ന്ത­ള­സേ­വ,­വാ­വര് സേവ എന്നീ ഭാഗ­ങ്ങ­ളാണ് സന്നി­ധാ­നത്ത് പാടി­യ­ത്. അയ്യ­പ്പന്റെ ജന­നവും,അ­മ്മ­യെ­ക്കാ­ണാ­നായി പോകു­ന്ന­തു­മെല്ലാം വര്‍ണ്ണിച്ച് പാടി.­പ­ന്ത­ള­രാ­ജാ­വിന്റെ വളര്‍ത്തു പുത്ര­നായി പന്ത­ളകൊട്ടാ­ര­ത്തില്‍ വസി­ക്കു­ന്നതും പിന്നീട് വാവ­രു­മായി സൗഹ്യ­ദ­ത്തി­ലാ­വു­ന്ന­തു­മെല്ലാം ശാസ്താം­പാ­ട്ടില്‍ അവ­ത­രി­പ്പി­ച്ച­പ്പോള്‍ ഭക്ത­ജ­ന­ങ്ങ­ളുടെ മനം കുളി­ര്‍ത്തു.അഞ്ചു മണി­ക്കൂര്‍ സമ­യ­മെ­ടു­ത്താണ് അയ്യ­പ്പ­ച­രിതം ശാസ്താം­പാട്ടിലൂടെ വര്‍ണ്ണി­ച്ചത്. ­മൂ­ന്നാ­മത്തെ വര്‍ഷ­മാണ് സന്നി­ധാ­നത്ത് ശാസ്താം­പാട്ട് അവ­ത­രി­പ്പി­ക്കു­ന്ന­ത്.­അ­മ്പത് വര്‍ഷ­മായി ശാസ്താം­പാട്ട് രംഗ­ത്തുള്ള ഗോപാ­ല­കൃ­ഷ്ണ­പ്പി­ള്ള­യുടെ കീഴില്‍ ഇരു­പ­തി­ലേറെ വര്‍ഷ­ങ്ങ­ളായി ശാസ്താം­പാട്ട് അവ­ത­രി­പ്പി­ക്കുന്ന കെ.­ബാ­ബു,­കെ. മ­ധു­സൂ­ദ­നന്‍ പിള്ള,എ. സുന്ദ­രന്‍,­സ­ദാ­ശി­വന്‍ എന്നി­വ­രാണ് സംഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്.­തി­രു­വ­നന്ത­പുരം ആകാ­ശ­വാണി നില­യ­ത്തിലുംഈ കലാ­കാ­ര­ന്മാര്‍ ശാസ്താം­പാട്ട അവ­ത­രി­പ്പി­ച്ചിട്ടു­ണ്ട്.
മകരവിളക്ക്­ : പുല്ലു­മേ­ട്ടിലെ ഒരുക്കങ്ങള്‍ ഉന്നതതല സംഘം വിലയിരുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക