Image

സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട്

Published on 21 January, 2012
സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട്
ആസ്വാദനത്തിന്റെ പുതിയ രുചിക്കൂട്ടുമായി എത്തിയ ലാല്‍ ജോസ് ചിത്രം സ്പാനിഷ് മസാലയ്ക്ക് വന്‍ വരവേല്‍പ്പ്. വിയന്ന സ്വദേശി ഡാനിയേല ഫെസേരിയെ നായികയാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച റിപ്പോര്‍ട്ടാണ്. ഡാനിയേലയുടെ സാന്നിധ്യവും, ദിലീപ് - നെല്‍സണ്‍ കൂട്ടുകെട്ടിലെ ചിരിപ്പടക്കവും, സ്‌പെയ്‌നിലെ മോഹിപ്പിക്കുന്ന ലൊക്കേഷനുകളും, ഇമ്പമാര്‍ന്ന ഗാനങ്ങളും സ്പാനിഷ് മസാലയുടെ രുചികൂട്ടുന്നു.

ലാല്‍ജോസ് - ദിലീപ് കൂട്ടുകെട്ടിലെ മറ്റ് ചിത്രങ്ങളെ മുതല്‍മുടക്കിന്റെ കാര്യത്തില്‍ പിന്തളളിയ ചിത്രം 36 ദിവസം കൊണ്ട് ഏഴ് കോടിയിലധികം ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. കുടുംബ പശ്ചാത്തലത്തിലുളള പ്രണയ കഥയാണ് പറയുന്ന ചിത്രം ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ നൗഷാദാണ് നിര്‍മിച്ചത്. കേരളത്തിലെ എണ്‍പതോളം തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

ദിലീപും ഡാനിയേലയും ചാര്‍ലിയും കമീലയുമായി എത്തുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനയപ്രസാദ്, കലാരഞ്ജിനി എന്നിവരും ശ്രദ്ധേയമായ വേഷത്തിലുണ്ട്. പൂര്‍ണ്ണമായും സ്‌പെയ്‌നില്‍ ചിത്രീകരിച്ച സ്പാനിഷ് മസാല , ചാന്തുപൊട്ടിനു ശേഷം ലാല്‍ ജോസ് - ദിലീപ് - ബെന്നി പി നായരമ്പലം- വിദ്യാ സാഗര്‍ വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ്. ലോകത്തിലെ മികച്ച ദൃശ്യഭംഗിയുളള ലൊക്കേഷനുകളിലൊന്നായ സ്‌പെയ്‌നില്‍ ചിത്രീകരിച്ച സിനിമയിലെ നാലു പാട്ടുകള്‍ക്കും വന്‍ സ്വീകാര്യതയാണ്. 

മലയാളത്തില്‍ ആദ്യമായി വിദേശ നായികയെ അറബിക്കഥയിലൂടെ അവതരിപ്പിച്ച ലാല്‍ ജോസ് ആ പതിവ് വിജയം ഡാനിയേലയിലൂടെയും തുടരുന്ന കാഴ്ചയാണ് കാണുന്നത്. സിനിമയ്ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലെന്ന് ലാല്‍ ജോസിന്റെ വിദേശ നായികമാര്‍ തെളിയിച്ചു കഴിഞ്ഞു. ലാല്‍ ജോസിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ സിനിമയ്ക്ക് ലോകം മുഴുവന്‍ ഒറ്റ ഭാഷയേയുളളൂ. വികാരങ്ങളുടെ ഭാഷ എല്ലായിടത്തും ഒന്നാണ്. എല്ലായിടത്തുമുളള മനുഷ്യര്‍ ദുഃഖം, സന്തോഷം എന്നീ വികാരങ്ങള്‍ ഒരേ രീതിയില്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്. വിദേശീയരുടെ കുടുംബ ബന്ധങ്ങളെക്കുറിച്ച് ഹോളിവുഡ് സിനിമകളിലൂടെ നമ്മള്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കും ആഴത്തിലുളള കുടുംബ ബന്ധങ്ങള്‍ ഉണെ്ടന്ന് പറയുന്ന ചിത്രം കൂടിയാണ് സ്പാനിഷ് മസാല. സ്‌പെയ്‌നിനെയും യൂറോപ്പിനെയും കൂടുതല്‍ അടുത്തറിയാനും ചിത്രം ഉപകരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.

എന്തായാലും 2012ലെ ആദ്യ സൂപ്പര്‍ ഹിറ്റ് പട്ടത്തിലേക്ക് നീങ്ങുകയാണ് സ്പാനിഷ് മസാല. വെളളിത്തിരയിലെ സമരവും വിലക്കും വെല്ലുവിളിയും അവസാനിച്ചെങ്കിലും അതിന്റെ ഹാങ് ഓവറില്‍ നിന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉന്മേഷം പകരുകയാണ് ചിത്രം. 

സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട് സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട് സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട് സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട് സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട് സ്പാനിഷ് മസാലയ്ക്ക് മികച്ച റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക