ഡാളസ്: 2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസില്‍ ആഡിസണ്‍ സിറ്റിയിലുള്ള ഇന്റര്‍ കോന്റിനെന്ഡല് ഹോട്ടലില്‍ വെച്ചു നടക്കുന്ന 34-ാംത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സില്‍ ലോകപ്രശസ്ത പ്രസംഗകനും, ക്രൈസ്റ്റ് ഫോര്‍ ഓള് നേഷന്റെ സ്ഥാപകനുമായ റവ. റെയ്നോള്‍ഡ് ബോംങ്കെ മുഖ്യ പ്രസംഗകനായിരിക്കും. കൂടാതെ ലോകപ്രശസ്ത പ്രസംഗകരായ റവ. ഫ്രാന്‍സിസ് ചാന്, റവ. ഡാനിയേല്‍ കോളേന്ഡ, റവ. ബാബു ചെറിയാന്, സിസ്റ്റര്‍ ഗറ്റ്സിയല് മോഹന്‍ എന്നിവരും പ്രസംഗകരായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സമ്മേളനമാണ് ഡാളസില്‍ നടക്കുന്നത്. പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ സംഗമം പിസിനാക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്ന് നാഷണല്‍ കണ്‍വീനര്‍ റവ. ഷാജി കെ. ഡാനിയേല്‍ പ്രസ്താവിച്ചു. നാഷണല്‍ സെക്രട്ടറി റ്റിജു തോമസ്, നാഷണല്‍ ട്രഷറാര്‍ തോമസ് വര്‍ഗ്ഗീസ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഏബ്രഹാം മോനിസ് ജോര്‍ജ്ജ് എന്നിവരാണ് ഈ സമ്മേളനത്തിന്റെ മറ്റു ഭാരവാഹികള്‍.
വാര്‍ത്ത: ജോണ്‍സ് പി. മാത്യൂസ്, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍.