Image

ചാക്കോസ് @ ചെസ്റ്റ്‌നട്ട് അവന്യൂ ഡോട്ട്‌കോം (ജയിന്‍ ജോ­സഫ്)

Published on 02 February, 2016
ചാക്കോസ് @ ചെസ്റ്റ്‌നട്ട് അവന്യൂ ഡോട്ട്‌കോം (ജയിന്‍ ജോ­സഫ്)
ഓഫീസില്‍ നിന്നു വീട്ടില് എത്തിയപ്പോള് നീനയുടെ മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം.  മിക്കവാറും ലിയയുമായി എന്തെങ്കിലും ഗുസ്തിയുണ്ടായിട്ടുണ്ടാവും.

ടീനേജിലേയ്ക്കടുക്കുന്തോറും അമ്മയും മകളുമായി വഴക്കും കൂടി വരുന്നുണ്ട്.  അതല്ലെങ്കില് റോഷന് എന്തെങ്കിലും കാര്യമായി തല്ലിത്തകര്ത്തിട്ടുണ്ടാവും.

പക്ഷെ ഇതിലൊന്നാണ് കാരണമെങ്കില് ഞാന് വന്നാലുടന് ടാപ്പ് തുറന്ന്  വിട്ടതു പോലെ പരിഭവങ്ങളുടെ ഒഴുക്കുണ്ടാവേണ്ടതാണ്. അതുണ്ടായില്ല.

'നീനാ  എന്തു പറ്റി' മറുപടിയൊന്നുമില്ല. ദൈവമെ ഇതെന്നോടാണെന്ന് തോന്നുന്നല്ലോ?

പക്ഷെ ഇന്നു രാവിലെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ?

'എയ്, നീനാ, എന്താ പ്രശ്‌നം?'

പ്രതികരണമൊന്നുമില്ല. ഫ്രിഡ്ജില് നിന്ന് എന്തൊക്കെയോ എടുത്ത് പുറത്ത്  വയ്ക്കുകയാണ് കക്ഷി. എന്റെ മുഖത്തേക്ക് ഒന്നു നോക്കുന്നതു പോലുമില്ല.

ഒരു കാര്യം വ്യക്തമായി, വഴക്ക് എന്നോട് തന്നെയാണ്.

ഇപ്പോള് എന്റെ മുമ്പിലുള്ള വെല്ലുവിളികള് രണ്ടാണ്. ഒന്ന്, എന്താണ് പ്രശ്‌നമെന്ന് ഈ മഹതിയെക്കൊണ്ട് പറയിക്കണം.

രണ്ട്, പ്രശ്‌നപരിഹാരം ഉണ്ടാക്കിക്കണം. ഇതില് ആദ്യത്തേതാണ് കൂടുതല് കഠിനം! ഈ സ്ത്രീകളുടെ ഒരു കാര്യം; എന്തിനാണീ ഡ്രാമ!

കാര്യമെന്താണെന്നു വച്ചാല് അതങ്ങു പറഞ്ഞാല് പോരേ. ഇങ്ങനെ വലിച്ചു  നീട്ടണോ?

എന്നാലും ഒരു പിടിയും കിട്ടുന്നില്ലല്ലോ? ഇനി ഇന്നേതെങ്കിലും  വിശേഷദിവസമാണോ?

ആ ഓര്മ്മ എന്നില് ഒരു ഞെട്ടല് ഉണ്ടാക്കി. വെഡ്ഡിംഗ് ആനിവേഴ്‌സറി, ബര്ത്ത്‌ഡേ, വാലന്റയിന്‌സ ്‌ഡേ, ഇതൊന്നും ഒക്ടോബറിലില്ലല്ലോ.

ഹോ! രക്ഷപ്പെട്ടു. ഇതിനു മുന്പ് ഞാന് മറന്നു പോയ ബര്ത്ത് ഡേകളുടെയും ആനിവേഴ്‌സറികളുടെയും പരിഭവം നീനക്ക് ഇതുവരെ മാറിയിട്ടില്ല. ഇടയ്ക്ക് ആവശ്യാനുസരണം എനിക്കെതിരെ ഒരു ആയുധമായി അതൊക്കെ ഉപയോഗിക്കുന്നുമുണ്ട്.

ഈ ഡേറ്റുകള് ഒക്കെ ഓര്ത്തു വയ്ക്കാനുള്ള മെമ്മറി പവര്  എനിക്കുണ്ടായിരുന്നെങ്കില് ഞാനാരായേനേ!

അല്ലെങ്കിലും ഒരു ബര്ത്ത്‌ഡേ ഓര്ക്കുന്നതിലോ, ഒരു ആനിവേഴ്‌സറി ഗിഫ്റ്റ് കൊടുക്കുന്നതിലോ മാത്രമാണോ സ്‌നേഹം അളക്കപ്പെടേണ്ടത്? എന്നാലും ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുത്തു കഴിയുമ്പോഴുള്ള നീനയുടെ സന്തോഷം കാണുമ്പോള് ഓര്ക്കും, ഇതൊന്നും മറക്കാതെ ചെയ്യണമെന്ന്.

നീനയാണെങ്കില് എന്റെ കസിന്‌സിന്റെ വരെ ബര്ത്ത്‌ഡേ ഓര്ത്തിരുന്ന് വിഷ് ചെയ്യും. ഇന്നെന്തായാലും ഇതല്ല വിഷയം. പിന്നെന്താവും?


ലിവിംഗ് റൂമിലിരുന്ന് കളിക്കുന്ന റോഷന്റെ കൈയ്യില് നിന്നും എന്തെങ്കിലും തുമ്പ് കിട്ടിയാലോ? നീന കേള്ക്കാതെ പതുക്കെയാണ് ചോദിച്ചത്. പക്ഷെ അത് അബദ്ധമായിപ്പോയി. എന്റെ ചോദ്യം കേട്ടതേ റോഷന് കിച്ചനിലേക്കോടി.

നീന എന്നെ രൂക്ഷമായൊന്ന് നോക്കി.

പിന്നെ കട്ടിംഗ് ബോര്ഡില് വച്ച് ഒരു ഉള്ളിയെ തീരെ ദയാദാക്ഷിണ്യമില്ലാതെ  മുറിക്കാന് തുടങ്ങി. തല്ക്കാലം ഇവിടെ നിന്നിട്ട് കാര്യമില്ല, ഒന്ന്  കുളിച്ച് ഫ്രഷായി വന്നിട്ട് വേറൊരു ആംഗിളില് സമീപിക്കാം. ഓഫീസില് രാവിലെ തൊട്ട് ഭ്രാന്ത് പിടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു.

വീട്ടില് വന്ന് ഒന്ന് ടിവിയൊക്കെ കണ്ട് റിലാക്‌സ് ചെയ്യാമെന്ന് കരുതിയതാണ്. ഇന്നിനി കിടക്കുന്നതിന് മുമ്പെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാന് പറ്റിയാല്  മതിയായിരുന്നു.

കുളികഴിഞ്ഞു വന്നപ്പോഴേയ്ക്കും ഡിന്നര് റെഡി. ചപ്പാത്തിയും ബീഫ് കറിയും, സാലഡും. ഡൈനിംഗ് ടേബിളില് എത്തിക്കഴിഞ്ഞിരിക്കുന്നു. ലിയ എന്റെ അടുത്ത് വന്ന് പതുക്കെ ചോദിച്ച്

പ്രതി ഞാന് തന്നെ എന്ന് എനിക്ക് പൂര്ണ്ണബോധ്യമായി. പ്രശ്‌നമെന്താണെന്ന് ഒന്നു കൂടി ചോദിച്ചാലോ?

അല്ലെങ്കില് കഴിച്ചിട്ടാവാം ചപ്പാത്തി തണുത്തു പോവും, നല്ല വിശപ്പുമുണ്ട്. റോഷന് പതിവു പോലെ സ്‌കൂളിലെ വിശേഷങ്ങള് പറഞ്ഞ് കൊണ്ട് കഴിച്ചുതുടങ്ങി.

ലിയ പറ്റുന്നത് പോലെ നീനയെ സംസാരിപ്പിക്കാന് ശ്രമിക്കുന്നു. പക്ഷെ നീന  ചുരുങ്ങിയ വാക്കുകളില് ഉത്തരം പറഞ്ഞ് രക്ഷപെടുന്നു. 'നല്ല ബീഫ് കറി',  ഞാന് പറഞ്ഞത് കേള്ക്കാത്ത മട്ടില് നീന പാത്രവുമായി അടുക്കളയിലേക്ക്
നടന്നു.

ലിയ എന്നെ നോക്കി കണ്ണിറുക്കി, പിന്നെ അടുത്ത് വന്ന് പതുക്കെ പറഞ്ഞു 'Good Luck daddy'.

റിനോയും കുടുംബത്തിലെ സംഘര്ഷാവസ്ഥ മനസ്സിലാക്കിയതുപോലെ ഒരു മൂലയില് ചുരുണ്ടു കിടക്കുന്നു.

കിച്ചണിലെ ക്ലീനപ്പിനിടയില് യാദൃശ്ചികമായെന്ന പോലെ നീനയെ തട്ടാനോ മുട്ടാനോ ഞാന് നടത്തിയ ശ്രമങ്ങളില് നീന എന്നെ ഒരു പരപുരുഷനെ എന്ന പോലെ ഒഴിവാക്കി.

സാധാരണ ഞങ്ങളുടെയിടയിലുണ്ടാകുന്ന വഴക്കുകള്ക്ക് രണ്ട് കാരണങ്ങളാണ്. ഒന്ന് ഞാന് ചെയ്യാതെ പോയ കാര്യങ്ങള്; രണ്ട്, ഞാന് ചെയ്തുപോയ കാര്യങ്ങള്‍. ഇന്നത്തെ പ്രശ്‌നം ഇതിലേതായിരിക്കും? ഒരു ക്ലു കിട്ടുന്നില്ല. അതോ ഇനി നാട്ടില് നിന്ന് പപ്പയോ മമ്മിയോ വിളിച്ച് ഇവള്ക്ക് ഫീലിംഗ്‌സില് തട്ടുന്ന വല്ല സംസാരവുമുണ്ടായോ? പക്ഷെ അതിന് സാധ്യതയില്ല. ഇന്നലെ നാട്ടില് വിളിച്ച് സംസാരിച്ചതേയുള്ളല്ലോ.

സമയം എട്ടര. ഇന്നലെ രാത്രി ശരിക്കും ഉറങ്ങാന് പറ്റിയില്ല. ഇപ്പോഴെങ്കിലും ഈ കേസ് ഓപ്പണ് ചെയ്തില്ലെങ്കില് ഇന്നത്തെ ഉറക്കവും, പോക്കാകും. ഞാന് ഒരു ഹെഡ് ഓണ് കൊളീഷന് തയ്യാറെടുത്തു,
ഒരു ചാവേര് നീക്കം..!

കിച്ചണ് കൗണ്ടര് തുടച്ച് മനുക്കികൊണ്ടിരുന്ന നീനയെ എന്നിലേക്ക് ചേര്ത്തു, അതു പ്രതീക്ഷിക്കുന്നപേലെ വലിയ പ്രതിഷേധമൊന്നുമില്ലാതെ നീനയും എന്റെ നെഞ്ചിലേക്ക് ചേര്ന്ന്.

'മതി തുടച്ചത്, ഇങ്ങോട്ട് നോക്കിക്കേ, നീയെന്നെയിങ്ങനെ ടോര്ച്ചര്
ചെയ്യാതെ എന്താണെന്ന് വച്ചാല് പറയു'.

നീനയുടെ കണ്ണില് നിന്ന് കണ്ണുനീര് കുടാകുടാ ചാടി! 'ഞാനിപ്പോള് കുറച്ചുനേരം മിണ്ടാതിരുന്നപ്പോള് അനിക്ക് ഫീല് ചെയ്തു. അപ്പോള് എന്റെ കാര്യമോ. ഞാന് പകലു മുഴുവന് വിഷമിച്ചതോ?'

'പകലു മുഴുവന് വിഷമിക്കാന് ഞാനെന്തു ചെയ്തു?'

'അല്ലേലും അനിയെപ്പോഴും ഇങ്ങനെയാ ബാക്കിയുള്ളവര്ക്ക് ഫീല്‌ചെയ്യുന്ന ഓരോന്ന് ചെയ്തിട്ട്, പിന്നെയീ പാവം കളി'.

എന്റെ ക്ഷമയുടെ ആഞ്ഞിലി പലക ഇളകി തുടങ്ങി എങ്കിലും സംയമനം പാലിച്ച് ഞാന് പറഞ്ഞു 'സത്യമായിട്ടും എനിക്കറിയില്ല ഞാന് എന്താ ചെയ്തത്?'

അനി ചെയ്തതല്ലാ, ചെയ്യാത്തതാണ് കുഴപ്പം. ഒന്നും അറിഞ്ഞ് ചെയ്യാന് അനിക്കറിയില്ല'. അപ്പോള് അതാണ് പ്രശ്‌നം, ഒന്നാമത്തെ കാറ്റഗറി; ഞാന് ചെയ്യാതെ പോയ എന്തോ ഒരു കാര്യം. ഇനി അതെന്താണെന്ന് അറിഞ്ഞാല് മതി.

നീന എന്റെ ഫോണ് എടുത്ത് അതിലെ ടെക്സ്റ്റ് മെസേജില് നിന്നും രാവിലെ പതിനൊന്ന് മുപ്പത്തിരണ്ടിന് അവള് എനിക്ക് അയച്ച ഒരു ടെക്സ്റ്റ് എനിക്ക് കാണിച്ച് തന്ന്. 'Feeling lonely and

ഇപ്പോള് ഞാന് എല്ലാം ഓര്ക്കുന്നു.
രാവിലെ സ്റ്റാറ്റസ് മീറ്റിംഗിനിടയില് നീനയുടെ ടെക്സ്റ്റ് കണ്ടതാണ്. പക്ഷേ
അത് കഴിഞ്ഞു ഒരു മീറ്റിംഗില് നടന്ന ഗ്രില്ലിംഗിനിടയില് ആക്കാര്യമേ
മറന്നു. എന്നാലും ഈയൊരു ചെറിയ തെറ്റിനാണോ ഇത്രയും മുഖം വീര്പ്പിക്കന്, ഇതു പതിവുപോലെ എന്തോ ഹോര്‌മോണ് ആണ് വില്ലനെന്നു തോന്നുന്നു. പക്ഷെ ഈ ആത്മഗതം ഉറക്കെപറഞ്ഞാല് അത് അടുത്ത വഴക്കാകും.

'നീനാ ഓഫീസില് ഭയങ്കര തിരക്കായിരുന്നു. അതാപറ്റിയത്'.

'ഒരു ടെക്സ്റ്റിന് മറുപടി അയക്കാന് എത്ര സമയം വേണം? മറന്ന് പോയെങ്കില് അതു പറഞ്ഞാല് പോരെ'

'മറന്നതാണോ എന്ന് ചോദിച്ചാല് ഓഫീസിലെ കാര്യങ്ങള്‌കൊണ്ട് ഫോക്കസ് മാറിപ്പോയി എന്ന് പറയുന്നതാണ് ശരി'.

അനിയ്ക്ക് എല്ലാത്തിനും ഓരോ ന്യായമുണ്ട്.

അല്ലെങ്കിലും ഓഫീസിലിരിക്കുമ്പോള് എന്നെയൊന്ന് വിളിക്കാനോ ടെക്സ്റ്റ്  ചെയ്യാനോ തോന്നാറില്ലല്ലോ അതൊക്കെ ജോണിനെ കണ്ടു പഠിക്കണം ഞാന് പ്രീതിയുടെ കുടെ പുറത്ത് പോവുമ്പോള് കാണുന്നതല്ലേ. ജോണിന്റെ എത്ര ടെക്സ്റ്റാണെന്നോ വരുന്നത്'.

അപ്പോള് ഞാന് ടെക്സ്റ്റ് ചെയ്യാത്തതിലല്ല പ്രിതിക്ക് ടെക്സ്റ്റ് കൂടുതല് കിട്ടുന്നതാണ് പ്രശ്‌നം.

കാലാകാലങ്ങളായി മിക്ക ഭര്ത്താക്കന്മാരും പ്രതിക്കൂട്ടില് കയറ്റപ്പെടുന്ന  ഒരു കാരണം; ജോണ് എന്ന ഉദാത്ത ഭര്ത്താവ്! ഇന്ന് എന്റെ ഭാഗത്ത് ചെറിയ  തെറ്റുള്ളതുകൊണ്ട് ഒന്നും പറയാനും പറ്റില്ല. ഓഫീസില് ചെന്നാല് പിന്നെ
ഒരു കുടുംബം ഉണ്ടെണ്ടന്ന് ഓര്ക്കാന് കൂടി എനിക്ക് സമയം കിട്ടാറില്ല.
പിന്നെയാ റൊമന്റിക് ടെക്സ്റ്റ് മെസേജ്!

'അനിക്ക് ഓഫീസിലെത്തിയാല് പിന്നെ എന്നെയും പിള്ളാരെയും കുറിച്ച് ഓര്മ്മ പോലുമില്ല'.

ങേ! ഇത് ഞാനിപ്പോള് മനസ്സിലോര്ത്ത കാര്യമല്ലേ? ഇവളിതെങ്ങനെ മനസ്സിലാക്കി? ഒരു നല്ല ദാമ്പത്യത്തിനായി എന്റെ വാദഗതികളെയൊക്കെ ഉള്ളിലൊതുക്കി കുറ്റസമ്മതം നടത്തി ശിക്ഷയ്ക്കായി ഒരുങ്ങി.

ഇനി മേലില് ഇതാവര്ത്തിക്കരുതെന്നും ആവര്ത്തിച്ചാല് കടുത്ത  ശിക്ഷയെ നേരിടേണ്ടി വരുമെന്നുള്ള താക്കീതില് ഞാന് വിട്ടയക്കപ്പെട്ടു.  എന്നാലും വിഷമം വന്നെന്ന് പറഞ്ഞ് ടെക്സ്റ്റ് ചെയ്തിട്ട്,  അതെന്താണെന്നു നീന പറഞ്ഞുമില്ല. ഞാനൊട്ടു ചോദിച്ചുമില്ല. ടെക്സ്റ്റിന്  മറുപടി കിട്ടാത്ത വിഷമത്തില് ആദ്യത്തെ വിഷമം മറന്നു കാണും. അതേതായാലും നന്നായി.

ബെഡ്‌ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്, വൈകിട്ടത്തെ കരച്ചിലില് കണ്ണും മൂക്കുമൊക്കെ ചൂമന്ന് എന്റെ നീനക്കുട്ടി പതിവിലും സുന്ദരിയായിരിക്കുന്നു.

'എത്ര നേരമാണ് വഴക്കുണ്ടാക്കി വെറുതെ കളഞ്ഞത്? ഞാന് റൊമാന്റിക്ക് ആണോന്ന് ഇപ്പോള് കാണിച്ചു തരാം'.

'ദേ അനി കൊഞ്ചാന് വരാതെ ഉറങ്ങാന് നോക്ക് എനിക്ക് നേരത്തെ എണിക്കേണ്ടതാ. രാവിലെ ലിയയെ നേരത്തെ വിടണം. വോളിബോള്  പ്രാക്ടീസുണ്ട്'.

സ്ത്രീ മനശ്ശാസ്ത്രത്തിന്റെ സങ്കീര്ണ്ണതയ്ക്ക്  മുമ്പില് മുട്ടുകുത്തി നീനയോട് ചേര്ന്ന് ഞാനും ഉറങ്ങാന് കിടന്നു.

ശുഭരാത്രി
ചാക്കോസ് @ ചെസ്റ്റ്‌നട്ട് അവന്യൂ ഡോട്ട്‌കോം (ജയിന്‍ ജോ­സഫ്)
Join WhatsApp News
Tom Mathews 2016-02-03 05:35:13

Dear Jane.

Your re-entry into literary ventures is welcomed. You are,

undoubtedly 'pravasis' favorite writer. I love reading your

write-ups. Thanks. Tom Mathews

വിദ്യാധരൻ 2016-02-03 13:11:52
സ്ത്രീയുടെ മനശാസ്ത്രം -ഒരു ചവിട്ടു നാടകം 

ഒരിക്കലെന്റ്റ് ഭാര്യ ചൊല്ലി 
'മധുരമേ'  സുഖം തോന്നുന്നില്ല 
എനിക്ക് ഇന്നോട്ടുമേ .

ഞാൻ        "ചൊല്ലുക ഓമനേ ചൊല്ലുക നീ 
                 എന്ത് പറ്റിയെന്നു ചൊല്ലുക നീ"
ഭാര്യ            ഒന്നും പറ്റിയില്ലെന്റെ തേൻ വരിക്കെ 
                 പെരുമാറി രൂക്ഷമായിട്ടെന്റ്റ് ബോസ്സ് 
                 ഇന്നെന്നോടു ചെറിയൊരു തെറ്റിനെ ചൊല്ലി. 

           ഇത് കേട്ടന്റെ രക്തം തിളച്ചു, മുഖം ചുമന്നു 
           വിറച്ചെന്റെ മൂക്ക് ഞാൻ ഞാനല്ലാതായി .
          പോകണം നമുക്കുടൻ ചോദിക്കണം രണ്ടു വാക്ക് 
          ആരവൻ ഓമലെ നിന്നെ വാക്കിനാൽ ദുഷിപ്പിക്കാൻ 

ഭാര്യ-      പ്രിയാ എന്തിനിങ്ങനെ നീ ചൂടാകുന്നത്,
            ഇന്ദ്ര ചൂടനേപ്പോൽ. എഴുതാപ്പുറം വായിപ്പെതെന്തു നീ 
           എന്റ ബോസിനെ തല്ലുവാനല്ല ഞാൻ ആഗ്രഹിച്ചത്‌.
           നിന്റെ പരിചരണങ്ങളിൽ, സ്വാന്തനങ്ങളിൽ,
           കൊഞ്ചിയാ ആ നെഞ്ചിൽ ചായണം 
           അത്ര മാത്രം മതിഎന്റെ കൊച്ചു കള്ളാ 

ഞാൻ -   ക്ഷമിക്കണം ഓമലെ തെറ്റ് ധരിച്ചു പോയി,
             ഞാനോർത്ത് നിന്റെ ബോസിനെ പോയി 
             തല്ലുവാനാണ് നീ പറയ്ന്നതെന്നു .  സ്ത്രീകൾ മനസ്സിൽ 
             നിനക്കുന്നതൊ ന്നു പുരുഷൻ ഗ്രഹിക്കുന്നു മറ്റൊന്ന് 
             സ്ത്രീയുടെ മനശാസ്ത്രംത്തിന്റെ മുന്നിൽ 
             നട്ടം തിരിയുന്നു പുരുഷന്മാരെല്ലാം എങ്ങും ഇന്നും 


നല്ലൊരു കഥക്ക് അഭിനന്ദനം .
 
വായനക്കാരൻ 2016-02-03 15:02:44
അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ

കുതിര എപ്പോൾ ഓടുമെന്നതു്, എപ്പോൾ ഇടി മുഴങ്ങുമെന്നതു്, സ്ത്രീകളുടെ മനസ്സറിയുന്ന പുരുഷന്റെ ഭാഗ്യം, മഴ പെയ്യാതിരിക്കുന്നതു്, എപ്പോള്‍ അമിതമായ മഴ ഉണ്ടാവുമെന്നു്, ഇത്രയും കാര്യം ദൈവത്തിനു പോലും അറിയില്ല. പിന്നെയല്ലേ മനുഷ്യന്റെ കാര്യം!
vayanakaran 2016-02-03 20:05:01
പ്രിയ ഇ മലയാളീ

ശ്രീ ജോസ് ചെരിപുരത്തിന്റെ മുക്രയിടുന്ന
മൂരി എന്നാ കവിത ഒന്ന് പുന പ്രസിദ്ധീകരിക്കാമോ
ഒന്ന് കൂടി വായിക്കാൻ ഒരു മോഹം.
വായനക്കാരൻ 2016-02-03 20:37:02
മുമ്പേ ഗമിക്കുന്ന ഗോവുതന്റെ  
പിമ്പേ മുക്രയിടുന്ന മൂരി  
മുമ്പേ ഗമിക്കുന്ന മൂരികളെ   
അമ്പേ കണ്ട ഭാവമില്ല.
വിദ്യാധരൻ 2016-02-03 21:38:40
ഉണ്ടായിരുന്നൊരു കാലം 
മുക്രയിട്ടു മദിച്ചു നടന്ന കാലം 
അടുത്ത വീട്ടിലെ അമ്മിണി പശു 
കിങ്ങിണി കിലുക്കി പുല്ലു തിന്നാൻ 
വേലിക്കരുകിൽ വന്ന കാലം
ഞങ്ങളുടെ ഇടയിലേ  വേലി കുത്തി മാറ്റി 
മുക്രയിട്ട് അവളെ ആ തെങ്ങിൻ -
തോപ്പിലൂടെ ഇട്ടു ഓടിച്ചതും,
അനുരാഗ പരവശനായി 
ചാടിയതും 
അടുത്ത നിന്നിരുന്നു കുരുത്തം കെട്ട വാസു 
ചാട്ടകൊണ്ട് എന്റ കുണ്ടിക്കടിച്ചതും 
അന്നത്തെ പോലെ ഇന്നും ഓര്ക്കുന്നു ഞാൻ 
സുഹൃത്തെ VAYANAKKARA
ഉറങ്ങുകയാണ് ചെറിപുരം മുക്ക്ര കവിത മാറ്റി 
വച്ച് വിവാഹ വാർഷീക ആഘോഷങ്ങളുടെ 
ഓർമ്മകളെ മുറുകി പിടിച്ച് 
കൊടിയ തണുപ്പിൽ.
പോയി കിടന്നു ഉറങ്ങാൻ നോക്ക്  VAYANAKKARA
മരച്ച മുക്ര മോഹങ്ങളുമായി. 
അങ്ങ് അകലെ നിന്ന് വരുന്ന മുക്രക്ക് 
ചെവിയോർക്കാതെ 
ഈ -മലയാളിയുടെ ഉറക്കം കെടുത്താതെ 
പോയി കിടന്നു ഉറങ്ങാൻ നോക്ക്  VAYANAKKARA
Mohan Parakovil 2016-02-04 10:19:21
എന്താണു മുക്രയിടുന്ന  മൂരിയും
കഥയും തമ്മിൽ ബന്ധം. വിദ്യധരൻ മാഷിന്റെ
കവിതയിൽ നിന്നും ഒന്നും വ്യക്തമല്ല .
വിദ്യാധരൻ 2016-02-04 12:08:24
സ്ത്രീയുടെ മനശാസ്ത്രത്തിന്റെ കഥ വായിചെടുക്കാൻ ശ്രമിക്കുമ്പോളാണ് മുക്ര ശബ്ദം കേട്ടത്. ഒരു പട്ടി കുരക്കുന്നതു കേട്ട് മറ്റു പട്ടികൾ കുരയ്ക്കുന്നത്പോലെ, ഒരു മുക്ര ശബ്ദം ഈ കഥയുടെ അടിവാരങ്ങളിൽ മുഴുങ്ങിയപ്പോൾ ഒരു കേരളാ സായിപ്പിന് ചെറിപുരത്തിന്റെ ,മുക്ര കവിത കേൾക്കാൻ മോഹം.  ന്യുയോർക്കിലെ കഠിനമായ തണുപ്പിൽ  മുക്ര ഇട്ട്  തളർന്നു കിടന്നു ഉറങ്ങുന്ന  കവിയെ എഴുന്നേൽപ്പിച്  ശല്യം ചെയ്യണ്ട എന്ന് വച്ച് എഴുതിയതാണ് ഒരു ആശ്വാസ കവിത. .  സ്ത്രീയുടെ മനശാസ്ത്രം പോലെ ചില വയസൻ കാളകളുടെ  മനസിലിരിപ്പ് അറിയാൻ വേണ്ടി കേരള സായിപ്പ് നടത്തിയ ഒരു ശ്രമം ആകാം അല്ലെങ്കിൽ സായിപ്പ് മുക്ര ഇട്ടത് ഞാൻ കേട്ടതുമാവാം. .എന്തായാലും പ്രതികരണ കോളം അല്ലെ പ്രതികരിക്കാതിരിക്കാൻ ആകുമോ  പാറക്കൊവിലെ .  ഇപ്പോൾ ഇതിന്റ അർഥം പിടികിട്ടിയില്ലെങ്കിൽ വിഷമിക്കണ്ട കുറച്ചു കഴിയുമ്പോൾ അയൽവക്കക്കാര് പറഞ്ഞു മനസിലാക്കി തരും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക