Image

പ്രണാമം (കവിത: ജി. പുത്തന്‍കുരിശ്)

Published on 12 February, 2016
പ്രണാമം (കവിത: ജി. പുത്തന്‍കുരിശ്)
എന്നെന്നും മാനവ ജിജ്ഞാസ ഏറ്റുവാന്‍
ഉണ്ടായിരുന്നു ശാസ്ത്രപഠുക്കള്‍ക്ക് പാടവം
കൊണ്ട ുപോകുന്നവര്‍ നമ്മളെ കാട്ടുവാന്‍
അത്യത്ഭുതമീ പ്രപഞ്ചത്തിന്‍ കാഴ്ചകള്‍
പഞ്ചേന്ദ്രിയങ്ങള്‍ക്ക് സ്പര്‍ശിക്കാനാവാത്ത
അജ്ഞാത തലങ്ങളിലേക്കെന്നെന്നും
കണ്ടെ ത്തിപോലും പുത്തന്‍തരംഗങ്ങള്‍
ഗുരുത്വാകര്‍ഷണത്താല്‍ സംജാതമായവ
വെട്ടിത്തുറക്കും പുത്തന്‍ പാന്ഥാവ്‌
കാട്ടിത്തരും നാമിങ്ങു കാണാത്ത കാഴ്ചകള്‍
കേട്ടറിവുണ്ടേ വര്‍ക്കും ആറാമിന്ദ്രിയമെന്നത്
എന്നാലിന്നതു കണ്ടെ ത്തി ശാസ്ത്രജ്ഞര്‍
കാണുക മാത്രമല്ലീ പ്രപഞ്ചത്തെയിനി
കേള്‍പ്പാനുമാകുമതിന്‍ തുടിപ്പുകള്‍
"തമോഗര്‍ത്ത'ത്തെക്കുറിച്ചിന്നോളം കേട്ട കഥകളില്‍
വെള്ളിപൂശുവാന്‍ സമയമായിപോലും!
മാനവജീവിതം ഉല്‍കൃഷ്ടമാക്കുവാന്‍
ത്യാഗം സഹിക്കുന്ന ശാസ്ത്രജ്ഞരെ നിങ്ങളെ
അഭിനന്ദിപ്പാന്‍ വാക്കുകള്‍ ശുഷ്ക്കമാണെങ്കിലും
ഏകുന്നു സവിനയം പ്രണാമം നിങ്ങള്‍ക്കായ്.

­­----------
തമോഗര്‍ത്തം ­ Black hole
(Predicted by Einstein's general theory of relativity 100 years ago, gravitational waves  have been directly detected for the first time)
പ്രണാമം (കവിത: ജി. പുത്തന്‍കുരിശ്)
Join WhatsApp News
Thomas Oomman 2016-02-14 15:59:55
  1. Indeed! A very timely tribute to a brilliant scientist who predicted the gravitational wave through his general theory of relativity. Newton gave gravity but didn't explain what causes objects to fall It was Einstein who formulated the idea of warping of space time! It is interesting that theoreticians predict outcome like this but don't live long enough to see the fruit of their labor. Not all theories turn out to be right! "Failure after failure with undiminished level of enthusiasm is the secret of success" such is the life of a scientist! You being a physics major understood and appreciated!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക