Image

എന്തിനീ തേടല്‍ (ക­വിത: മാട­ശേരി നീല­ക­ണ്ഠന്‍)

Published on 24 February, 2016
എന്തിനീ തേടല്‍ (ക­വിത: മാട­ശേരി നീല­ക­ണ്ഠന്‍)
കണ്ണു­കള്‍ തേടുന്നു വര്‍ണ്ണ­ത്തി­ളക്കം,
കാതു­കള്‍ തേടുന്നു ശബ്ദ­സൗ­ന്ദ­ര്യം,
തേടുന്നു മാനസം കാവ്യ­മാ­ധു­ര്യം,
തേടുന്നു ഹൃത്തടം സ്‌നേഹ­മെ­പ്പോ­ഴും;
വിശ്വ­ര­ഹ­സ്യ­ങ്ങ­ളല്പം ഗ്രഹി­ക്കാന്‍
ദുസ്സാ­ധ്യ­മെ­ങ്കിലും ബുദ്ധി­വെ­മ്പുന്നു!

നേടു­ന്ന­തൊ­ക്കെയും പൊയ്‌പ്പോ­കു­മെ­ങ്കില്‍
തേടുന്നു ഞാനെ­ന്തിന് എമ്പാ­ടും, എന്നും?
തേട­ലെ­നിക്ക് ഹിതം എന്നും, എന്നാല്‍
ഏറെ പ്രിയ­ങ്ക­മി­പ്പൊ­ളീ­ത്തേ­ടല്‍.

ഈ മണ്‍ ചഷകം തിരി­ച്ചേ­കി­ടു­മ്പോള്‍,
(വീ­ണു­ട­യു­മ്പോ­ളെന്നോ ചൊല്ലി­ടേണ്ടൂ?)
വറ്റി വരണ്ടതാകൊല്ല, വക്കോളം
എത്തി, ത്തുളു­മ്പണം ജീവ­ചൈ­തന്യം!
മുറ്റും ഇരുട്ടില്‍  മുഴു­കൊല്ല ചിത്തം,
ദീപ്ത­മാ­യ്ത്ത­ന്നെ­യി­രി­ക്കണം അ­ന്നും!
എന്തിനീ തേടല്‍ (ക­വിത: മാട­ശേരി നീല­ക­ണ്ഠന്‍)
Join WhatsApp News
Madassery Neelakantan 2016-02-24 23:24:23
'വറ്റി വരണ്ടതാകൊല്ല' എന്നും 
'മുറ്റും ഇരുട്ടിലെ'ന്നും വായിക്കുക..
നന്ദി! 

Dr.Sasi 2016-02-25 11:47:04
ഇച്ചിച്ചത് ലഭികുമ്പോൾ ഹര്ഷം കൊണ്ടു നശിക്കും !
 ഇച്ചിച്ചത് ലഭിക്കാതിരികുമ്പോൾ വിഷാദം കൊണ്ടു നശിക്കും!
രണ്ടായാലും നാശം തീർച്ച!
അതുകൊണ്ടു ഹര്ഷ വിഷാദങ്ങളിൽ അടിമപ്പെടാതെ  ജീവിക്കാൻ 
കവി വിരൽ ചൂണ്ടൂന്നു !!
Kindly neglect  typing mistakes (not that professional )!
(Dr.Sasi)
വിദ്യാധരൻ 2016-02-25 16:57:07
നാശമില്ലാതെ മുക്തിനേടാൻ 
ധർമ്മമത്രേ മാർഗ്ഗംമെന്ന് 
പ്രജ്ഞന്മാർതൻ ഹിതോപദേശം.
ധർമ്മമാർഗ്ഗത്തിനിരുപാർശ്വങ്ങളിലും 
ദൃഷ്ടിവിഷയമായി നില്പ്പൂ 
കണ്ണഞ്ചിപ്പിച്ചു കാമവും അർത്ഥവും 
കാമവും അർത്ഥവും ആസ്വതിക്കുമ്പോഴും 
ധർമ്മത്തെ കൈവെടിയാതിരിക്കിൽ 
മരണം എന്ന നാശത്തെ പുൽകിടാതെ 
ജീവൻ മുക്തി നേടിടും നൂനം  (ശ്രീനാരായണഗുരുവിന്റെ പഠനങ്ങളിൽ നിന്ന്)

(ഇങ്ങനെയുള്ളവർ മരിച്ചാലും ജീവിക്കും 
എന്ന് ക്രൈതവാചാര്യൻ യേശുവും പഠിപ്പിക്കുന്നു )
വായനക്കാരൻ 2016-02-25 17:44:04
ഉള്ളിൽ തുളുമ്പുന്നു ജീവചൈതന്യം  
മൂടിക്കിടക്കുന്നു വാഴ്‌വെന്ന മായ    
ഊതിത്തെളിക്കണം  ദീപ്തമാകേണം  
ചാരം പൊതിഞ്ഞൊരു തീക്കനൽ പോലെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക