Image

കുടിയേറ്റം - ഏറ്റവും ഇറക്കവും (പ്രവാസികളുടെ ഒന്നാം പുസ്തകം - സാംസി കൊടുമണ്‍ പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 February, 2016
കുടിയേറ്റം - ഏറ്റവും ഇറക്കവും (പ്രവാസികളുടെ ഒന്നാം പുസ്തകം - സാംസി കൊടുമണ്‍ പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
വായനകാരായ മലയാളികള്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ ശ്രീ സാംസി കൊടുമണ്ണിന്റെ "പ്രവാസികളുടെ ഒന്നാം പുസ്തകം' അദ്ദേഹത്തിന്റെ പ്രഥമ നോവലാണു്. പേരു പോലെ പുസ്തകം പ്രവാസികളുടെ, എന്നാല്‍ കൂടുതലായി കുടിയേറ്റക്കാരുടെ കഥ പറയുന്നു. ഈ നോവല്‍ ഒരു എപ്പിസോഡിക്ക് നോവലായി (കഥകള്‍ പറയുന്നതിനിടയ്ക്ക് വരുന്ന ഉപകഥകള്‍) ഈ ലേഖകനനുഭവപ്പെട്ടു.അദ്ധ്യായങ്ങളേക്കാള്‍ ഓരോ എപ്പിസോഡുകളും അതില്‍ നിന്നുരുത്തിരിയുന്ന സംഭവങ്ങളും കൂടിചേരുമ്പോള്‍ ഒരു പുതിയ കലാസങ്കേതം രൂപം കൊള്ളുന്ന കാഴ്ച അഭിനന്ദനീയമായി തോന്നി. നോവല്‍ എന്ന വാക്ക് ഉത്ഭവിച്ചത് ന്യൂ(പുതിയ)എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്ക് നോവല്ലയില്‍നിന്നാണ്. അത്‌കൊണ്ട് സാഹിത്യത്തിന്റെ ഈ മേഖല പരീക്ഷിക്കുന്ന എഴുത്തുകാര്‍ സ്രുഷ്ടിയില്‍ പരീക്ഷണങ്ങള്‍ നടത്തുക സ്വഭാവികമാണു്.ഒരു പക്ഷെ ഇത്തരം ഒരു കഥ പറയാന്‍ പരമ്പരാഗതമായ രീതി അവലംബിക്കാതെ സാംസി ഇങ്ങനെ ഒരു രചന രീതി സ്വീകരിച്ചതാകാം. എന്തായാലും അത് വായനകാര്‍ ഇഷ്ടപ്പെടും.കാരണം കാലിഡോസ്‌കോപ്പിലെ പോലെ അവരുടെ മുന്നില്‍ സംഭവ പരമ്പരകള്‍ നിവരുകയാണ്. മകളെ വഴക്ക് പറയുമ്പോള്‍ അവള്‍ അച്ഛനില്‍ ബലാത്സംഗ കുറ്റം ചുമത്തി പോലിസിനെ വിളിക്കുക, ഭാര്യയെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ പോലിസില്‍ ഏല്‍പ്പിക്കുക തുടങ്ങിയ സംഭവങ്ങള്‍ കുടിയേറ്റക്കാര്‍ അമേരിക്കന്‍ നിയമത്തിന്റെ, സംസ്കാരത്തിന്റെ ആനുകൂല്യം എടുക്കുന്നു എന്ന് കാണിക്കുമ്പോള്‍; അവരടക്കം ഭാരതസംസ്കാരം അനുശാസിക്കുന്നത് നിറവേറ്റണം എന്ന ചിന്താഗതികാരാണെന്നാണു നോവല്‍ വായിക്കുമ്പോള്‍ അതില്‍ നിവര്‍ന്നു വരുന്ന സംഭവ പരമ്പരകള്‍ അനുഭവപ്പെടുത്തുക. മലയാളിയുടെ ഇരട്ടത്താപ്പ് നയവും, രണ്ടു വഞ്ചിയില്‍ കാലിട്ട് അവസാനം വെള്ളത്തില്‍ വീണു മുങ്ങി തുടിക്കേണ്ടി വരുന്ന കുറെ ജീവിതങ്ങളുടെ നേര്‍പ്പകപ്പ് നോവലിസ്റ്റ് കലാപരമായി ആവിഷ്കരിച്ചിട്ടുണ്ട്.

എസ്.കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ പോലെ (താരതമ്യം ചെയ്യുകയച്ച) ന്യൂയോര്‍ക്കിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കുറെ മലയാളികളുടെ കഥഈ നോവല്‍ പറയുന്നു. ഇങ്ങനെ എഴുതപ്പെടുന്ന നോവലുകള്‍ക്ക് കേവലം ഒരു കല്‍പ്പനാസ്രുഷ്ടി (fiction) എന്നതില്‍ ഉപരി അതില്‍ പച്ചയായ ജീവിതങ്ങളുടെ ആവിഷ്കാരം കാണാം. ഒരു പക്ഷെ ചരിത്രം രേഖപ്പെടുത്താതെ പോകുന്ന വിവരങ്ങള്‍ വരും തലമുറയക്ക് ഇതില്‍ നിന്ന് പഠിക്കാം.ഈ നോവലിലെ നായകന്മാര്‍ കുടിയേറ്റകാരാണു്.അതെ ഇതില്‍ നായകന്മാരാണുള്ളത്.കാരണം ഇത് അനേകരുടെ കഥയാണു.അവരെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന കണ്ണി അവരനുഭവിക്കുന്ന സംസ്കാര സംഘര്‍ഷമാണു്.അപ്പോള്‍ ഈ നോവലിലെ വിച്ചന്‍ അമേരിക്കന്‍ സംസ്കാരമാണു്.അമേരിക്കന്‍ സംസ്കാരത്തിനു കോട്ടമൊന്നുമിച്ച. കുഴപ്പം മലയാളിയുടെയാണു. അവന്റെ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം അമേരിക്കന്‍ സംസകാരം മാറണമെന്ന ചപല വ്യാമോഹം ഇതിലെ കഥാപാത്രങ്ങളുടെ ജീവിതകഥ വെളിപ്പെടുത്തുന്നു.സ്വപ്നങ്ങള്‍ സാക്ഷാതകരിക്കാന്‍ സ്വന്തം വീടും, നാടും വിട്ടു വന്നവര്‍.അമേരിക്ക കുടിയേറ്റക്കാരുടെ നാടാണു്. ഇവിടെ സംസ്കാരങ്ങള്‍ തമ്മില്‍ തമ്മില്‍ അലിഞ്ഞ് ചേരുന്നു, പഴയത് ചിലപ്പോള്‍ നഷ്ടപ്പെടുന്നു.

പ്രവാസിയെ സംബന്ധിച്ചേടത്തോളം അവനു ഇത്തരം ഭീഷണികള്‍ ബാധകമല്ല, കാരണം അവന്‍ ജന്മനാട്ടിലേക്ക് ഒരു കാലാവധി കഴിയുമ്പോള്‍ തിരിച്ച് പോകുന്നു.(Now returned to India (NRI എന്നാല്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ അവിടേക്ക് പ്രവാസിയായി എത്തുന്നവര്‍ക്ക് അവിടത്തെ പൗരനാകാനുള്ള അവകാശം കൊടുക്കുന്നുണ്ട് (Never returned to India, NRI) തന്റെ സംസ്കാരം മാത്രമാണു ഉല്‍ക്രുഷ്ടം (ethnocentrism ) എന്ന് ഉയര്‍ത്തിപിടിക്കുന്ന മലയാളി സംസ്കാര സംഘര്‍ഷങ്ങളുടെ ഇരയായി അവനു തന്നെ വിനയാകുന്ന ചിത്രം ഒരു പക്ഷെ തന്റെ നിരീക്ഷണങ്ങളില്‍ നിന്ന് അല്ലെങ്കില്‍ വായിച്ചറിഞ്ഞ അറിവില്‍ നിന്ന് ഭാവനയുടെ നിറം ചേര്‍ത്ത് ശ്രീ സാംസി വരച്ചിടുമ്പോള്‍ ആ കോലങ്ങള്‍ തന്റേതല്ലേ എന്ന് പലര്‍ക്കും തോന്നാം.സാംസിയുടെ വരികള്‍ ഉദ്ധരിക്കട്ടെ. "അമേരിക്കന്‍ ജീവിതം കാട്ടിത്തന്ന ചില ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഈ നേര്‍ചിത്രങ്ങളില്‍, നിങ്ങളും ഞാനും ഉണ്ട്. ഇത് അപൂര്‍ണ്ണമാണു്.''അതേ, ഇത് അപൂര്‍ണ്ണമാണു്. ഇത് പ്രവാസികളുടെ ഒന്നാം പുസ്തകമാകുന്നത് അത്‌കൊണ്ടാണു്. കാരണം ഇതിന്റെ പിന്നാലെ അനേകം പുസ്തകങ്ങള്‍ വരാം.ഒരു പക്ഷെ ശ്രീ സാംസി തന്നെയെഴുതാം, അല്ലെങ്കില്‍ വേറെ ആരെങ്കിലും. പ്രവാസിയുടെ ഒന്നാം പുസ്തകം എന്ന പ്രയോഗത്തിലൂടെ ഇത് മുഴുവന്‍ അമേരിക്കന്‍ മലയാളികളുടെ കഥയച്ചെന്ന് വ്യക്തം.ഈ നോവല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഒരു കൂട്ടം മലയാളികളുടെ കഥ പറയുന്നു. അവരുടെ കഥ ഒരു പക്ഷെ തലമുറകളിലൂടെ കഥയല്ലെന്നതാകാം. കാരണം ഓരോ തലമുറയും അവര്‍ ജനിച്ച് വളര്‍ന്ന സംസ്കാരവുമായികൂടുതല്‍ കൂടുതല്‍ ഇഴുകിചേരുന്നു.കുടിയേറ്റഭൂമിയില്‍ ഒരു ജനത പൂര്‍ണ്ണമായി അലിഞ്ഞ് ചേരുമ്പോള്‍ അവരുടെ കഥകളുടെ ഗതി മാറിപോകുമെന്ന് ചരിത്രം നമുക്ക് കാണിച്ച് തരുന്നു.. ഇവിടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ ഉണ്ടെന്ന് ശ്രീ സാംസി നോവലില്‍ പറയുന്നതില്‍ നിന്നും മലയാളി കുടിയേറ്റക്കാര്‍ അവരുടെ സംസ്കാരം കയ്യില്‍ പിടിച്ച് ഇവിടെ ചേരാതെ അങ്ങനെ നിന്ന് ഭാവിയിലുംഎഴുത്തുകാരെ കൊണ്ട് എഴുതിപ്പിയ്ക്കുമെന്ന സൂചനയാണു അതില്‍ ഉള്ളത്.

തലമുറകള്‍ക്ക് എങ്ങനെയാണു തങ്ങളുടെ പൂര്‍വ്വികരില്‍ പലരും ഇവിടെ ജീവിതം കരുപ്പിടിപ്പിച്ചതെന്നു ഈ പുസ്തകം അറിവ് പകരുമെന്ന് തീര്‍ച്ചയാണു്. ഒരു പക്ഷെ അവര്‍ക്ക് ഇത് മാര്‍ഗ്ഗദര്‍ശനമാകാം. എങ്ങനെ ജീവിത സാഹചര്യങ്ങളെ എതിരേല്‍ക്കണം അച്ചെങ്കില്‍ എതിരിടണമെന്ന അറിവ്.ഈ ലോകത്തിലെ മറ്റെ പകുതി എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കുമറിയിച്ചെന്ന് ഒരമേരിക്കന്‍ ജേണലിസ്റ്റും ഗ്രന്ഥകാരനുമെഴുതി. (ത്തന്റ്യഗ്ന്വ "ദ്ധദ്ധന്ഥ )ആ പുസ്തകം ന്യൂയോര്‍ക്കിലെ പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങള്‍ അഭിവ്രുദ്ധിപ്പെടുത്താന്‍ സഹായിച്ചു.അതെപോലെ അമേരിക്കയില്‍ താമസിക്കുന്ന മറ്റ് മലയാളികള്‍ക്ക് തങ്ങളുടേതായ സമൂഹങ്ങളില്‍ എന്തു നടക്കുന്നുവെന്ന ഒരു അറിയിപ്പ് ഈ പുസ്തകം നല്‍കാതിരിക്കിച്ച. ഒരു പക്ഷെ അവരെ അതിലെ പങ്കാളികളായി കാണാനും അച്ചെങ്കില്‍ ഓരോ പ്രത്യേക സാഹചര്യത്തിലും മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന വിവരണങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്ക് അവസരമുണ്ടാകും.

കുടിയേറ്റകാരുടെ കഥ പറയുന്ന ഈ നോവല്‍ ഒരു കാര്യം സമര്‍ത്ഥിക്കുന്നുണ്ട്.മലയാളികള്‍ കുറ്റപ്പെടുത്തുന്ന അമേരിക്കന്‍ സംസ്കാരമച്ച അവര്‍ക്ക് നേരിടേണ്ടി വരുന്ന വെച്ചുവിളി. അവര്‍ വിശ്വസിക്കുകയും കൂടെ കൊണ്ടുപോരുകയും ചെയ്ത സംസ്കാരത്തിന്റെ ശരി തെറ്റുകള്‍ പുതിയ ആകാശവും പുതിയ ഭൂമിയുമുള്ളയിടത്ത് പുന:പരിശോധന നടത്താനുള്ള വൈമനസ്യമാണു. മിസ്റ്റര്‍ വര്‍ഗസ് ലോസ എന്ന പെരുവിയന്‍ എഴുത്തുകാരന്‍ എഴുതി. കുടിയേറ്റം സംസ്കാരത്തിനൊ,സാമ്പത്തികവ്യ്‌വസ്ഥയ്‌ക്കോ, സുരക്ഷിതത്വത്തിനൊ ഒരു ഭീഷണിയാകുന്നിച്ച, . അത് വളരെ പാവനവും, ലളിതവും ജനിച്ച മണ്ണിലച്ചാതെ മറ്റൊരിടത്തേയ്ക്ക് പോകാനും, അവിടെ ജോലിചെയ്ത്, അവിടെ കിടന്ന് മരിക്കാനുമുള്ള അവകാശമാണു്. അത് ആകസ്മികത്തിനു മീതെയുള്ള വരണ സ്വാതന്ത്ര്യത്തിന്റെ വിജയമാണു്.മലയാളിയുടെ പരാജയം "എന്റെ കേരളം ഇവിടെ വരേണമേ'' എന്ന നിത്യപ്രാര്‍ത്ഥനയാണു്.ഒരു പക്ഷെ പ്രവാസി മാതാപിതാക്കന്മാര്‍ ചെയ്തത് ശരിയായിരിക്കാം. അവര്‍ അവര്‍ക്കറിയുന്ന ഒരു സംസ്കാരത്തില്‍ കുട്ടികള്‍ വളരണമെന്നാശിക്കുന്നു. എച്ചാ കുടിയേറ്റക്കാരും കലാപ്രേമികളാണെന്ന് എഡ്വിജ് ഡാന്റികേറ്റെന്ന ഹൈത്തി-അമേരിക്കന്‍ നോവലിസ്റ്റ് എഴുതി. കാരണം പ്രവാസികള്‍ പുതുതായി ഉണ്ടാക്കുന്ന ജീവിതം ഒരു തരം അഴിച്ച്പണിയലാണു് അവ മഹത്തായ സാഹിത്യരചനകള്‍ക്ക് ഒപ്പമാകുന്നു.

കേരളത്തില്‍ നിന്നും കുടിയേറിയ മലയാളി കുടുംബങ്ങള്‍ക്ക് ഒരേ ലക്ഷ്യമായിരുന്നു എന്ന് നോവലില്‍ നിന്നും മനസ്സിലാക്കം. സാമ്പത്തിക പര്യാപ്തത, സന്താനങ്ങളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും. അതിനായി കഴുതയെപോലെ ജോലി ചെയ്തവര്‍ രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ പെട്ടു ആശയക്കുഴപ്പമനുഭവിയക്കുന്ന മക്കളുടെ നിസ്സഹായത മനസ്സിലാക്കിയിച്ച. ജീവിതത്തില്‍ സ്വ്പനം കാണാന്‍ കഴിയാതിരുന്ന സൗഭാഗ്യങ്ങള്‍ കഠിനദ്ധ്വാനത്തിലൂടെ നേടിയിട്ടും അതിനു അവസരം ഉണ്ടാക്കി തന്ന അമേരിക്കയെന്ന നാടിനോട് മലയാളി തന്റെ നന്ദി കാണിക്കുന്നിച്ച; മറിച്ച് അമേരിക്കന്‍ സംസ്കാരത്തെ തള്ളിപ്പറയുന്ന ഒരു പ്രവണതയാണു നോവലിലെ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ നിന്നും ഉള്‍തിരിയുന്നത്. വാസ്തവത്തില്‍ ദെല്‍ഹി നഗരത്തിലും, കേരളത്തിലും കഷ്ടപ്പെട്ടു കഴിഞ്ഞവര്‍ക്ക് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനായത് അമേരിക്കയില്‍ വന്നപ്പോഴാണു്. എന്നാല്‍ അത് മനസ്സിലാക്കാതെ അവര്‍ എന്തിനെയൊക്കെയോ കുറ്റപ്പെടുത്തുന്നു.പലരും അവരുടെ ജീവിതം അവര്‍ ആഗ്രഹിക്കുന്ന പോലെ കെട്ടിപടുക്കാന്‍ മാതം വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നിച്ച. അത് കൊണ്ട് അവര്‍ക്ക് എളിയ ജോലികളില്‍ ഏര്‍പ്പെടേണ്ടി വന്നു. എന്നിട്ടും മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരേക്കാള്‍ കേരളത്തില്‍ നിന്നും വന്നവര്‍ ഒരു പക്ഷെ സാമ്പത്തികമായി ഉയര്‍ന്നത് ഇവിടത്തെ മെല്‍ടിംഗ് പോട്ടില്‍ അലിഞ്ഞ് ചേരാതെ വേറിട്ട് നിന്നത്‌കൊണ്ടാകാം. അതില്‍ കുഴപ്പമിച്ചായിരുന്നു; തലമുറകളുടെ വിടവിനെപ്പ്റ്റി അവര്‍ ബോധവാന്മാര്‍ ആയെങ്കില്‍.ഇന്ത്യയില്‍ ജനിക്കാത്ത ഇന്ത്യയില്‍ വളരാത്ത കുട്ടികള്‍ മാതാപിതാക്കള്‍ ഇന്ത്യകാരാണെന്ന വസ്തുതമേല്‍ ഇന്ത്യക്കാരായി മുദ്രചെയ്യപ്പെടുമ്പോള്‍ ഒരോ കുട്ടിയും അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റേയും നിസ്സഹായതയുടേയുംഅളവ് തങ്ങളുടെ സംസ്കാരം ശരിയെന്ന് ധരിച്ച് അഹങ്കരിക്കുന്ന മാതാപിതാക്കള്‍ മനസ്സിലാക്കാത്തത് ദയനീയമാണു്. ഈ നോവലില്‍ സാംസി ഒരു രംഗം കുറിക്കുന്നുണ്ട്. ഞാന്‍ റ്റെന്നിസ് കളിക്കാന്‍ പോവുകയാണെന്ന് മകന്‍ പറയുമ്പോള്‍ അവന്‍ പോകുകയാണെന്ന് പറയുകയാണു, പോകട്ടെ എന്ന് തന്നോട് അനുവാദം ചോദിക്കയച്ചെന്ന് പിതാവ് ചിന്തിക്കുന്നത്.നിസ്സാര കാര്യങ്ങളുടെ ദുര്‍ബ്ബലമായ ചരടുകള്‍ കൊണ്ട് സ്വന്തം കഴുത്തില്‍ കുരുക്കിട്ട് ശ്വാസത്തിനു വേണ്ടി പിടയുന്ന പാവത്തന്മാര്‍.

അമേരിക്കന്‍ സ്വപനം എന്ന് പറയുന്നത്: ജനന സാഹചര്യങ്ങളൊ, സമൂഹത്തിലെ ശ്രേണികളോ പരിഗണിക്കാതെ എച്ചാവര്‍ക്കും ജീവിതം കൂടുതല്‍മെച്ചവും, ശ്രേഷ്ഠവും, പൂര്‍ണ്ണവും അവരുടെ യോഗ്യതയും നേട്ടങ്ങളും അനുസരിച്ചുള്ള അവസരങ്ങളും ഉണ്ടാക്കി കൊടുക്കുക എന്നാണു്. ഇതായിരിക്കെ ഇതിലെ കഥാപാത്രങ്ങള്‍ക്കും അവരുടെ കഴിവുകള്‍ അനുസരിച്ചുള്ള ജീവിത സാഹചര്യം അമേരിക്ക പ്രദാനം ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു കഥാപാത്രം ചോദിക്കുന്നു: നാം നേടിയതെന്തുവാടോ( പേജ് 337).തിരഞ്ഞെടുത്ത കുറേ മലയാളി കുടൂംബങ്ങളുടെ കഥയിലൂടെ സാംസി അവരെ നമ്മുടെ മുന്നില്‍ വിചാരണ ചെയ്യുകയാണു്. വിധി നിര്‍ണ്ണയിക്കേണ്ടത് വായനകാരനാണെന്ന മട്ടില്‍.സാംസി അത്തരം സന്ദര്‍ഭങ്ങളില്‍ നോവലിസ്റ്റിന്റേതായ കമന്റുകള്‍ ഒന്നും എഴുതുന്നിച്ച. എങ്കിലും പല സ്ഥലങ്ങളിലും നോവലിസ്റ്റ് ഓരോ സാഹചര്യങ്ങളും വിലയിരുത്തിക്കൊണ്ട് താത്വികമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ ബൈബിള്‍ വചനങ്ങളിലൂടെ അത്തരം രംഗങ്ങളുടെ സ്വാഭാവികതയും, വിശ്വസനീയതയും ഉറപ്പാക്കുന്നു മക്കളോടുള്ള അതിരു കവിഞ്ഞ സ്‌നേഹവും കരുതലും ആണു മിക്കവരുടേയും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭാര്യ-ഭര്‍തൃബന്ധങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചും കഴിയുന്നുണ്ട്.അവിടെ വിള്ളലുകള്‍ ഇച്ച. എങ്കിലും ചിലയിടങ്ങളില്‍ സ്ര്തീയുടെ ചാരിത്ര്യ ശുദ്ധിയില്‍ കളങ്കമേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. നമ്മുടെ ഭാര്യമാര്‍ അധരം കൊണ്ട് ഭര്‍ത്താക്കന്മാരെ പുകഴ്ത്തുന്നു ഹ്രുദയം കൊണ്ട് കാമുകരെ സ്‌നേഹിക്കുന്നു.അതും അമേരിക്കയെക്കുറിച്ചു കഥാപാത്രങ്ങള്‍ക്കുള്ള മുന്‍ വിധിയില്‍ നിന്നും ഉണ്ടായ ഒരു വിഭ്രാന്തിയായിരിക്കം. ഇവിടെ മദാമ്മമാര്‍ ജീവിത പങ്കാളിയെ ചതിച്ച് കാമുകരൊത്ത് കാമലീലകളില്‍ ഏര്‍പ്പെടുന്നു എന്ന മുഴുവനായി ശരിയച്ചാത്തഒരു ധാരണ.. ഒരു ന്യൂന്യപക്ഷത്തിന്റെ കാര്യത്തില്‍ അത് ശരിയായിരിക്കാം. അതിനു അമേരിക്കന്‍ സംസ്കാരം ഉത്തരവാദിയല്ല.. ഒരു പക്ഷെ അസ്ംത്രുപ്തയായ മലയാളി സ്ത്രീയും അങ്ങനെ ഒന്ന് നോക്കിയലോ എന്ന് ചിന്തിക്കുമോ എന്ന ഉള്‍ഭയമായിരിക്കാം. ആര്‍ഷസംസ്കാരം പുരുഷനു നല്‍കുന്ന അമിതമായ ആനുകൂല്യങ്ങളും, മക്കളില്‍ നിന്നും ന്യായമായി കിട്ടേണ്ട അനുസരണയും വിധേയത്വവും അപ്പടി ഇവിടേയും പ്രതീക്ഷിച്ച് അനാവശ്യമായ ആപത്തുകള്‍ വരുത്തി വച്ച് അതും അമേരിക്കയുടെ തലക്കിരിക്കട്ടെ എന്ന മൂഢചിന്തക്കെതിരേയും സാംസി തൂലിക വിറപ്പിക്കുന്നു.

മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഭാരതീയര്‍ക്ക് പ്രത്യേകിച്ച് കേരളീയര്‍ക്കാണ് അമേരിക്കയെ മുഴുവാനായി സ്വീകരിക്കാന്‍ പ്രയാസം. അത്‌കൊണ്ട് തന്നെ അവര്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ വിതയ്ക്കുന്നു.വെറും പതിരു കൊയ്ത് വീണ്ടും അത് തന്നെ വിതയ്ക്കുന്നു.ഫലമോ വിളവില്ലാത്ത തരിശ് ഭൂമി. ആരാണു അമേരിക്കന്‍ എന്ന ഒരു ലേഖനത്തില്‍ ഫ്രാന്‍സില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജെ വിക്ടര്‍ സെന്റ് ജോണ്‍ ക്രെവികോവര്‍ ഇങ്ങനെ എഴുതി: ഒരാള്‍ അമേരിക്കനാകുന്നത് അയാള്‍ അയാളുടെ പുരാതനമായ ഇഷ്ടാനിഷ്ടങ്ങളും, പെരുമാറ്റ രീതികളും പുറകില്‍ വിട്ട്, പുതുതായി ഉള്‍ക്കൊണ്ട ജീവിതത്തെ സ്വീകരിച്ച്, അവിടത്തെ സര്‍ക്കാരിനെ അനുസരിച്ച്, അവിടെ അയാള്‍ക്ക് ലഭിച്ച പദവിയില്‍ സന്തോഷം കൊള്ളുമ്പോള്‍ ആണ് എന്നാല്‍ അമേരിക്കന്‍ പൗരത്വം ഭൗതികനേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം സ്വീകരിക്കുന്ന മലയാളികളില്‍ പലരും അമേരിക്കനാകുന്നിച്ച.ലോകമേ തറവാട് എന്ന ആര്‍ഷഭാരത ചിന്തയൊന്നും അമേരിക്കന്‍ മലയാളിക്കില്ല. ഭൗതികനേട്ടങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി അതിന്റെ ഭാരത്തില്‍ മൂക്ക് കുത്തി വീഴുന്ന ജീവിതങ്ങള്‍അവര്‍ ജീവിച്ച് തീര്‍ക്കുന്നു.അവര്‍ക്കിവിടെ ആത്മസാക്ഷാത്കാരത്തിനും, ആത്മീയാംഗീകാരത്തിനും, ആത്മബോധമുണ്ടാകാനും, ആത്മനിര്‍വ്വചനം നടത്താനുമൊക്കെ അവസരങ്ങള്‍ ഉണ്ട്. എന്നാല്‍ സ്വന്തമായി വീടും, മക്കളെ പഠിപ്പിച്ച് വലിയ ഉദ്യോഗം നേടികൊടുക്കലും മാത്രം ജീവിതലക്ഷ്യമാകുമ്പോള്‍ അമേരിക്കന്‍ മണ്ണില്‍ ജീവിക്കാന്‍ മറന്ന്‌പോകുന്നവരുടെ കദന കഥ ഭാവുകത്വത്തിന്റെ ക്രുതിമ ചായം തേയ്ക്കാതെ ശ്രീ സാംസി വരച്ചിട്ടിട്ടുണ്ട്. ഭക്ഷണത്തിനു രുചിയേറ്റുന്ന ഉപ്പിനെപോലെ സാംസിയുടെ ഭാഷയുടെ ലാവണ്യം വായനക്കാരന്‍ ഇഷ്ട്‌പെടുന്ന രീതിയിലാണ്.

ഒരു പക്ഷെ അമേരിക്കന്‍ സംസ്കാരത്തില്‍ അലിഞ്ഞ് ചേര്‍ന്ന് (Assimilation ), ദന്തഗോപുരങ്ങളില്‍ ഇരുന്ന് പൂര്‍വ്വികര്‍താലോലിച്ച ചില മിത്തുകളെ ഉന്മൂലനം (Deracination ) ചെയ്യാന്‍ വരും തലമുറയെ ചിന്തിപ്പിക്കാന്‍ ഈ നോവലിലെ കഥകള്‍ ഉത്സാഹിപ്പിച്ചേക്കാം. ഭാവിയെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്ന വര്‍ത്തമാന കാലവും പിന്നെ ഭാവിയില്‍ അതിനെ തിരിച്ചറിയുന്ന ബോധവും പ്രവാസിയെ വേദനിപ്പിച്ച്‌കൊണ്ടിരിക്കുന്നുവെന്ന് ഈ നോവല്‍ വായിച്ച് കഴിയുമ്പോള്‍ മനസ്സിലാകും.അതേ സമയം വ്യക്തിബന്ധങ്ങള്‍ പണത്തിന്റെ ദുര്‍ബ്ബലമായ നൂലില്‍ കെട്ടപ്പെടുകയും പൊട്ടിപോകയും ചെയ്യുന്നതും വളരെ പ്രകടമായി പ്രതിപാദിച്ചിട്ടുണ്ട്.. ശ്രീ സാംസി ഇതില്‍ എഴുതുന്നു: എല്ലാ കുടിയേറ്റക്കാരും കഥകള്‍ കൊണ്ടു നടക്കുന്നവരാണു്. അങ്ങനെ പുതിയ പുറപ്പാട്പുസ്തകങ്ങള്‍ എഴുതപ്പെടട്ടെ.ഈ പുസ്തകം വായിച്ച് അമേരിക്കന്‍ മലയാളികളുടെ ചരിത്രം ഇതാണു എന്ന് വായനകാരന്‍ ചിന്തിച്ച്‌പോകുന്ന തരത്തില്‍ വളരെ വിശ്വസനീയതയോടെ എഴുതപ്പെട്ട ഈ നോവല്‍ അങ്ങനെ ഒരു അപഖ്യാതി അച്ചെങ്കില്‍ തെറ്റിദ്ധാരണ വളര്‍ത്തുക കൂടി ചെയ്യാവുന്നതാണു്. വളരെയധികം പരിഹാസങ്ങള്‍ക്ക് ശരവ്യമായി തീര്‍ന്നിട്ടുള്ള അമേരിക്കന്‍ മലയാളി ഇത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ എഴുത്തുകാരന്‍ പിടിക്കുന്ന കണ്ണാടിയാണെന്ന് മനസ്സിലാക്കാതിരിക്കിച്ച.

വായനകാരന്റെ പ്രതികരണം (Reader Response) ഉണ്ടാകുന്ന വരെ പുസ്തകത്തിനു ഒരു അര്‍ത്ഥവുമിച്ച.പലരും പലതരത്തില്‍ ഒരു പുസ്തകം വായിക്കുന്നു അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു.സ്വന്തം സംസ്കാരത്തിന്റെ ഉല്‍ക്രുഷ്ടത ഉയര്‍ത്തിപ്പിടിച്ച് മറ്റ് സംസ്കാരങ്ങളില്‍ നിന്ന് അകന്ന് കഴിയുമ്പോള്‍ (ethnocentric monoculturism) അത്തരം സംസ്കാരങ്ങളെ കുറിച്ച് ഒരു ജനതയക്ക് മനസ്സിലാകാനുള്ള അവസരം ലഭിക്കുന്നിച്ച. അതെ സമയം സ്വന്തം സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തമ്മില്‍ തമ്മില്‍ അവരുടെ സംസ്കാരത്തെ ചൊച്ചി അഭിപ്രായ ഭിന്നതയുണ്ടാകാം (ethnocentric dissension) വാസ്തവത്തില്‍ ഈ രണ്ടു തത്വവിചാരങ്ങള്‍ ഒരു സമൂഹത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഈ നോവല്‍ ദ്രുഷ്ടാന്തപ്പെടുത്തുന്നു.

ശ്രീ സാംസിയുടെ പുസ്തകത്തിനു ധാരാളം വായനകാര്‍ ഉണ്ടാകട്ടെ, അവരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും ശ്രീ സാംസിക്ക് അടുത്ത നോവല്‍ രചനയില്‍ മാര്‍ഗ്ഗദര്‍ശനമാകട്ടെ,പ്രചോദനമാകട്ടെ, പ്രതിഫലമാകട്ടെഎന്നാശംസിച്ച്‌കൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കുന്നു.

പുസ്തകത്തിന്റെ കോപ്പികള്‍ക്കായി ഇ-മലയാളിയുമായോ, ശ്രീ സാംസി കൊടുമണ്ണുമായോ (ഫോണ്‍: 516-270-4302) ബന്ധപ്പെടുക.

ശുഭം
കുടിയേറ്റം - ഏറ്റവും ഇറക്കവും (പ്രവാസികളുടെ ഒന്നാം പുസ്തകം - സാംസി കൊടുമണ്‍ പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
andrew 2016-03-02 17:54:31

Life :

like a cart pulled by oxen,donkeys ,horses.

Cart is full of burden we never choose.

Do not add a booster engine or rocket to it.

The end achievement is the same.

The oxen, donkey, horse may perish on the way

then you become the oxen,donkey, horse.

Leave the cart right there, shake off all the harness

walk free, but do not turn back.


Tom abraham 2016-03-03 09:15:28

Life is a Devine gift, man the crown of creation. We are blessed with Brain the mysterious CPU. Memory, imagination, and deep insights. Let us not be too silly to agree with everything pessimistic skeptics put down irresponsibly in this area. Let us leave the Earth a better place for our next generation, with better values, to sustain a superior human culture.


Anthappan 2016-03-03 11:59:01

Tom; where are you running?

That is very cunning.

Talk about Trump

Or you better dump

Republican Party is dead

So you can go to bed.

They will never rise up again

And strength never regain.

Trump claims he is from GOP

GOP claims he is not from GOP

Trump is in limbo

Like Thrishanku in limbo

Tom; vote for Hillary

So she can be president in January 

നാരദർ 2016-03-03 13:00:44
ടോം പുലിവാലേ കേറി പിടിച്ചിട്ടു വിട്ടു. ഇപ്പോൾ പുലി ടോമിന്റെ പുറകെയാണ്.  ഓരോ അവന്മാര് ചെന്ന് കേറുന്നു എടാകൂടങ്ങളെ. സാംസി കൊടുമണ്ണി കഥയിലെ കഥാപാത്രങ്ങളെ പോലെയുണ്ട് .
Simon, Thekkekara.NY 2016-03-03 13:43:07
വടി വെട്ടി കൊടുത്തു  ഇങ്ങനേയും അടി മേടിക്കാം.
ടോം  ഇടക്കിടെ  വാര ഫലം  നോക്കണം .
ചിലര്‍ക്ക് 2 എണ്ണം  കിട്ടിയാലേ  ഉറക്കം വരൂ.
trump said - the un educated support him'
if you are one go ahead, but he is done and so is Republicans.
ted and cruz will finish it off.
vote for Hilary.

Geeta Thankam 2016-03-03 13:46:19
In Sam C 's book we can read about a lot of thank less Malayalees. American Malayalees are the same. Republicans has done no good for us. VOTE FOR HILARY 
John Philip 2016-03-03 15:54:50
നോവലിനെപ്പറ്റി എഴുതുക, നിരൂപണത്തെക്കുരിച്ച്
എഴുതുക. അതായിരിക്കും വായനക്കാരായ
ഞങ്ങൾക്ക് താല്പ്പര്യം. അമേരിക്കൻ തിരഞ്ഞെടുപ്പിനെക്കുരിച്ച്  ഇവിടെ എഴുതീട്ട്
സാംസിക്കോ, സുധീരിനൊ , വായനകാർക്കോ എന്തെങ്കിലും
പ്രയോജനം ഉണ്ടാകുമോ? 
Concerned 2016-03-03 21:26:08
സാംസിക്കും സുധീരിനും ടോമിനെ വേണ്ട. സ്ഥലം വിട്ടോ സ്നേഹിതാ. മിക്കാവാറും അന്തപ്പൻ ടോമിനെ ഓടിച് ഓടിച്ചോടിച്ച്‌ ഹില്ലരിക്ക് വോട്ടു ചെയ്യിപ്പിക്കുന്ന മട്ടുണ്ട്.
Pissed off 2016-03-03 18:29:06
അമേരിക്കൻ രാഷ്ട്രീയ പ്രവാസ ജീവിതത്തിന്റെ ഭാഗമാണ്.  അമേരിക്കൻ മലയാളികൾ ഇവിടെ ജീവിക്കുകയും കേരള രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് ഏറ്റവും പരിധാപകരമാണ്.  മലയാളിയുടെ ജീവിതത്തെയും അവന്റെ അനന്തര തലമുറയെയും ഒക്കെ രൂപാന്തരപ്പെടുത്തുന്ന അമേരിക്കൻ രാഷ്ട്രീയത്തെ ഒഴിവാക്കി എന്ത് കഥയും നോവലുമാണ് ആണ് ഉള്ളത്.  ഒരു കഥയും നോവലും എഴുതുന്നതിനു മുന്പ് അല്പം ഗവേഷണം ഒക്കെ നടത്തണം എന്ന് വായനക്കാരൻ എന്ന് പറയുന്ന ഒരാൾ ഇവിടെ എഴുതിയിരുന്നു. അത് വളരെ സത്യമാണ്.  പല കഥകളിലും നോവലുകളിലും അമേരിക്കൻ മലയാളികളുടെ ജീവിത കഥകളെ പൂർണ്ണമാക്കുന്ന ഘടകങ്ങൾ ഒട്ടും കാണാൻ കഴിയില്ല.   ഇത് നോവലിനെ കുറിച്ചുള്ള ഒരു വില ഇരുത്തലല്ല, ജോൺ ഫിലിപ്പിന്റെ അഭിപ്രായത്തോടുള്ള ഒരു പ്രതികരണം മാത്രമാണ്.  ഫൊക്കാന ഫോമ ഫോമ ഫൊക്കാന , 30 വർഷം പള്ളിയിലും അമ്പലത്തിലും കിടന്നു ഉണ്ടാപ്പിടുത്തം നടത്തിയതിന്റെ അനുഭവം ഇതൊക്കെ വച്ച് മാത്രം കഥ എഴുതിയിട്ട് കാര്യമില്ല. എന്തുകൊണ്ട് മലയാളിക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപിഴകാൻ താത്പര്യമില്ല.  ഇവിടെ വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഇടുത് കോണ്ഗ്രസ് എന്നും പറഞ്ഞിരിക്കുകയാണ്.  ഇത് പ്രാവാസി മലയാളിയുടെ ഒരു കഴിവ് കേടാണ് അതിനെ ഒക്കെ കഥകളിലും പ്രതിഫലിപ്പിക്കുക. നമ്മളുടെ സമൂഹത്തിനു അഭിമാനിക്കാൻ ഏതെങ്കിലും ഉണ്ടോ ? വടക്കെ ഇന്ത്യാക്കാരെ നോക്കുക.  കുറെ മലാളി നേതാക്കന്മാരു. എവിടെന്നെട ഇവനൊക്കെ കപ്പല് കേറിയത്? തിരിച്ചു പോകട്ടെ.  ഹില്ലരിക്ക് വോട്ടു ചെയ്ത് നമ്മൾക്കൊക്കെ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യം ഉണ്ടാക്കുക.  ട്രംപിനെ ഫോക്കാനയുടെയോ ഫോമയുടെയോ മീറ്റിങ്ങിനു വിളിച്ചു കൊണ്ട് പോ . 
Comment Union 2016-03-04 09:36:45
ഒരു പക്ഷിയാണ്.  പറന്നു നടക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു മരകൊമ്പ് കണ്ടാൽ അതിൽ കയറി ഇരുന്ന് കാഷ്ടിക്കും. വായനക്കാരന്റെ തലയിൽ വീണെങ്കിൽ ക്ഷമിക്കണം. പറക്ക മുറ്റാത്ത ഒരു കുഞ്ഞു പക്ഷിയല്ലേ
vayanakaran 2016-03-04 08:09:44
ഏതിന്റെ  കീഴെയും യാതൊരു ബന്ദം ഇല്ലാത്ത  കമന്റ്‌  എഴുതുന്ന ചിന്ന പയ്യന്‍  ടോം മലയാളം അറിയാത്ത മലയാളി പയ്യന്‍ എന്നു തോന്നുന്നു. മോനെ വല്ലതും പഠിക്കാന്‍ ഉള്ള നേരം പാഴു അക്കരുതെ .
ആര്‍ട്ടിക്കിള്‍ വായിച്ചു അതിനു കമന്റ്‌ എഴുതുന്നതില്‍ തെറ്റില്ല .എല്ലാത്തിന്റെ കീഴില്‍ ട്രുംപ് എന്നു എഴുതി പഠിക്കരുത് . അമേരിക്കയില്‍ വീണ്ടും നേഴ്സ് മാരുടെ കുറവ് ഉണ്ട് . മോന്‍ സ്കൂള്‍ കഴിഞ്ഞു  നേര്സ്സിംഗ്  പഠിക്കു . കമന്റ്‌ എഴുത്ത് നിര്‍ത് . ഇല്ലേല്‍ മോന്‍റെ  അമ്മച്ചിയോട്‌ പറയും.
skylark 2016-03-04 11:14:00
ഈ പക്ഷിയെ പറത്തിവിടുന്നത് അന്തപ്പനാണ് . അന്തപ്പൻ മിക്കവാറും ചിറകൊടിക്കുന്ന മട്ടുണ്ട് .
പക്ഷി 2016-03-04 17:58:33
ഇരുപത്തിനാലു മണിക്കൂറും സി. എൻ. എൻ. പഴം തിന്നു വയറുനിറച്ചാൽ പറക്കുന്നതിനിടയിൽ കാഷ്ടിക്കുന്നത് എവിടെയും വീണെന്നിരിക്കും.
ഗരുഡൻ വാസു 2016-03-04 21:11:07
അമേരിക്കയിൽ വന്നു മലയാളി പക്ഷികൾ കാഷ്ടിച്ചു ആകെ വൃത്തികേടാക്കി 
പക്ഷി 2016-03-05 08:10:44
കാഷ്ടത്തിനറ്റത്തു പ്രാസവും ചേർത്താൽ  
കാഷ്ടം ശ്രേഷ്ടമെന്നു പക്ഷിക്കു മിഥ്യ.
വേടൻ മണി 2016-03-05 14:33:36
കഷ്ടപ്പെട്ടു പക്ഷിയൊരു നാഴിക പറന്നു 
ഇഷ്ടപ്പെട്ട മരകൊമ്പിൽവന്നിരുന്നു 
കാഷ്ടിച്ചൊരലപ്പം സ്വതന്ത്രമായി 
ശ്രേഷ്ടമായിട്ടതിലോന്നുംമില്ലെങ്കിലും 
നഷ്ടമാർക്കുമില്ലല്ലൊ -എല്ലാം വെറും മിഥ്യ 
പ്രാസമില്ലെങ്കിൽ പക്ഷി കവി 
പ്രാവിനെപ്പോലെ കുറുകരുത് കേട്ടോ 
ക്രാബിനെപ്പോലെ ഇറുക്കുകയുമരുത് 
പ്രാസമെല്ലാം തെറ്റി പറക്കുന്നവരല്ലോ 
പ്രവാസി വർഗ്ഗം എൻ പക്ഷി ശ്രേഷ്ഠാ  
vayanakaran 2016-03-05 15:26:31
കഷ്ടം ! എല്ലാ പക്ഷികളും കൂടി പാവം
വൃത്തികേടാക്കി. അതോ പുസ്തകത്തിന്റെ വില്പ്പനക്ക്
ഈ കാഷ്ട മത്സരം സഹായമാകുമോ?
അന്തപ്പാ, ഇതെന്താണപ്പാ....
Anthappan 2016-03-05 16:13:01

Forgive me Sam

I was chasing Tom

He and his Trump

Creating lots of bump

Wish you all the best for your book

Hope it will open the eyes of the crooks

To realize our dream

We need to be in American Political stream.

Our organizations are a failure

Because they are not sincere.

Money and fame

And that is their aim.

കണ്ണദാസൻ 2016-03-05 18:55:46
അന്തപ്പാ
ഇതെന്താണന്തപ്പാ
എപ്പടി സൊൽ‌വേനടാ

കാഷ്ടം വേണ്ടടാ  
ഇങ്കെ വേണ്ടടാ 
സുമ്മാ പോടാതെടാ...
എപ്പടി സൊൽ‌വേനടാ...
പാതിരാക്കവി 2016-03-05 22:04:34
പക്ഷികളെ നിങ്ങൾ ഇങ്ങനെ വന്നിട്ട് 
ഇവിടൊക്കെ കാഷ്ടിച്ചു വച്ചതെന്തേ
പോകുവാൻ നിങ്ങൾക്ക് മറ്റൊരിടം കണ്ടില്ലേ 
സ്വാമിന്റെ കുടിയേറ്റ പുസ്തകത്തിൽ തന്നെവേണോ 
ടോമിന്റെ പൊടിപോലും കാണാനില്ലലെന്നാലും 
അന്തപ്പൻ പിന്നാലെ തന്നെയുണ്ട്‌ 
മാത്തുള്ളേ ദയവായി എന്തേലും കുറിച്ചിട്ട് 
അന്തപ്പനേംകൂട്ടി എങ്ങൊട്ടെലും  പോയിടുമോ 
ഗരുഡൻ വാസു വേടൻ മണി കൂടാതെ
വായനക്കാരൻ പലപല പക്ഷീടെ കൂട്ടങ്ങളും 
കവിയായ കണ്ണു കാണാത്ത ദാസനും 
പാണ്ടി നാട്ടീന്നു വന്നെത്തീട്ടുണ്ട് 
ഒരു നല്ല പുസ്തകം ഇങ്ങനെ നാറ്റിക്കാൻ 
പാവം ആ സാം നിങ്ങളോട് എന്ത് ചെയ്യുത് 
ധാന്യത്തിൽ വിഷം ചേർത്തു അവിടെവിടെ വിതറിയാൽ 
പക്ഷികൾ അത് തിന്നു ചത്തുകൊള്ളും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക