Image

ഗുജറാത്തില്‍ 2003-06 കാലയളവിലെ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

Published on 25 January, 2012
ഗുജറാത്തില്‍ 2003-06 കാലയളവിലെ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2003 മുതല്‍ 2006 വരെയുണ്ടായ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മുന്‍ സുപ്രീംകോടതി ജഡ്ജി എം.ബി. ഷാ അധ്യക്ഷനായ സമതിയോടാണ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ജസ്റ്റീസ് അഫ്താബ് ആലം അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേക സംഘം രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഇതിനായി തേടാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ മേല്‍നോട്ട സമിതിയായിട്ടായിരിക്കും ജസ്റ്റീസ് ഷാ പ്രവര്‍ത്തിക്കുക. 

മൂന്ന് മാസത്തിനുള്ളില്‍ മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2003-06 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇരുപതിലധികം ഏറ്റുമുട്ടലുകളായിരിക്കും അന്വേഷിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക