Image

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു

Published on 09 March, 2016
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: സിറ്റിംഗ് എം.എല്‍.എമാരെയും രണ്ടു സിനിമാ താരങ്ങളെയും ഉള്‍പ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഒറ്റപ്പേരുകളായി ഉള്‍പ്പെടുത്തിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ പേര് പ്രാഥമിക പട്ടികയില്‍ ഇല്ല. 

എന്നാല്‍, തെരഞ്ഞെടുപ്പു സമിതിയും ഹൈക്കമാന്‍ഡും അന്തിമപട്ടിക തയാറാക്കുമ്പോള്‍ വി.എം. സുധീരനും ഉള്‍പ്പെടുമെന്നാണു സൂചന. ഡി.സി.സികള്‍ നല്‍കിയ ജയസാധ്യതയുള്ള പട്ടികയിലെ മിക്കവാറും പേരുകളെല്ലാം ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ച പട്ടികയിലുണ്ട്. 82 മണ്ഡലങ്ങളിലെ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചപ്പോള്‍ മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ക്കും പരിഗണനയുണ്ട്. 

സിനിമാതാരങ്ങളടക്കം ജയസാധ്യതയുള്ള ചില പേരുകള്‍കൂടി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ എന്നിവരടങ്ങിയ ഉന്നതതല സമിതി യോഗം ചേര്‍ന്നു കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നടന്‍ സിദ്ദിഖിനെ ആലപ്പുഴ ജില്ലയിലെ അരൂരിലും ജഗദീഷിനെ കൊല്ലം ജില്ലയിലെ പത്തനാപുരത്തും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് എന്നിവരടക്കമുള്ള വനിതകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിന്ദുവിനെ കൊല്ലം, കുണ്ടറ മണ്ഡലങ്ങളിലാണ് ഉള്‍പ്പെടുത്തിയത്. ലാലി വിന്‍സെന്റ് കൊച്ചിയിലെ സാധ്യതാ പട്ടികയിലാണ്.  കെ.പി.സി.സി ഭാരവാഹികളില്‍ ചിലരുടെ പേരുകളും പട്ടികയിലുണ്ട്. വൈസ് പ്രസിഡന്റ് എം.എം. ഹസന്റെ പേര് വാമനപുരത്ത് ഉള്‍പ്പെടുത്തിയപ്പോള്‍ എന്‍. പീതാംബരക്കുറുപ്പ് ചാത്തന്നൂരിന്റെ സാധ്യതാപ്പട്ടികയില്‍ ഉണ്ട്. 

ഡി.സി.സി പ്രസിഡന്റുമാരില്‍ ഭൂരിഭാഗത്തിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതുപ്പള്ളി, ഹരിപ്പാട് എന്നിവയൊഴികെയുള്ള മണ്ഡലങ്ങളില്‍ രണ്ടു മുതല്‍ ഏഴു വരെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരും എം.എല്‍.എമാരും അടക്കം മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു നേരത്തേ ഡിസിസികള്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ പേരും പട്ടികയില്‍ ഉണ്ട്. 

വി.എം. സുധീരന്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ തൃശൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ഒന്നാകും തെരഞ്ഞെടുക്കുകയെന്നാണു സൂചന. ഹൈക്കമാന്‍ഡിന് അയച്ചുകൊടുത്ത പട്ടികയില്‍ ചില തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തി മടക്കി നല്‍കുകയായിരിക്കും. ഈ മാസം 23നു സംസ്ഥാന തെരഞ്ഞെടുപ്പു സമിതി ഈ പട്ടിക പരിശോധിക്കും. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്നായിരിക്കും പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക.

കേരളത്തില്‍ അന്തിമരൂപം നല്‍കിയാലും ഹൈക്കമാന്‍ഡിന്റെ പരിശോധനയ്ക്കു ശേഷം ഡല്‍ഹിയിലായിരിക്കും സ്ഥാനാര്‍ഥിപ്രഖ്യാപനം നടക്കുക. ഏപ്രില്‍ ഒന്നിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടി നേതൃത്വം.

Join WhatsApp News
Vayanakkaran 2016-03-09 12:12:51
Whatever it may be, first of all these cine stars should be defeated. What service they gave to the people? What they know about the real problems of the real voters. Most of them live in a comfortable enjoyable situation. They get all kinds of fame, money, benifits from the society. Most of them are very fake and parasites. Defeat them, thow them out from the political field. We do not want "Thara Rajyam or Thara Rajakkanmar or Thara Ranjinmar. This is my opinion. I am sorry. Boykot them from any political party. People treat them like semi gods. That is no good. They are also human beings just like me and you. Let them work in politics for years, then come like any other worker for political election seat. Is it fiar. You reader just tell me.
Anthappan 2016-03-09 13:53:58

I agree with Vayanakkaaran .  Most of the actors have no idea about the ordinary people and their struggle to make both end meet.  Politicians, Cine actors, and Religious leaders are parasites.  They suck the blood of the people and live on it.  They want to cling on to power so that they would be able safe guard the wealth they looted from states.  If you carefully study the relationship of politicians, actors, and Religious leaders then you will their underworld connections. But, people are distracted from thinking about it by washing their brain.   What qualification Mohan Lal has to become an army officer?  There are hundreds of hardworking and passionate army officers endured many hardships to become an army officers and Lal Had an easy pass.  The most adored and honest A.K. Antony abused his power and let him become the army officer.  This is a classic example of their underworld operation and exploitation of people.  A.K. Antony got the best medical care in one of America’s best clinic, Mayo Clinic in America.   As Bernie Sanders says in America, there must be a revolution in India to impound the wealth of all these politicians, actors, and religious leaders amazed by manipulating the majority of ordinary people.   If people won’t start thinking freely, still believe the God will make their future bright, then I have news for you brothers and sisters and that is that you live in the fool’s paradise.  Yes; boycott them, avoid their programs and ignore them.  Believe that there is no one superior or inferior to you.  Kudos to the Vayanakkaran for raising your voice against the gross injustice practiced by Politicians, cine actors, and Religious leads.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക