Image

അനൂപ് ജേക്കബിന് വാഹനാപകടത്തില്‍ പരിക്ക്‌

Published on 26 January, 2012
അനൂപ് ജേക്കബിന് വാഹനാപകടത്തില്‍ പരിക്ക്‌
പിറവം: പിറവത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന് വാഹനാപകടത്തില്‍ നിസാര പരിക്കേറ്റു. പിറവത്തിന് സമീപം കക്കാട് വെച്ച് അനുപിന്റെ കാര്‍ സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

സുഹൃത്ത് ജോണി, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഒരു വിവാഹത്തില്‍ പങ്കെടുത്ത് പിറവത്തേക്ക് മടങ്ങും വഴിയാണ് അപകടം.

പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം അനൂപ് ആസ്പത്രി വിട്ടു. പരിക്കേറ്റ മറ്റുരണ്ടുപേരെയും കോലഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക