Image

മാറാട് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് മുസ്‌ലീം ലീഗ്

Published on 26 January, 2012
മാറാട് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് മുസ്‌ലീം ലീഗ്
കോഴിക്കോട്: മാറാട് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് മുസ്‌ലീം ലീഗ്. ഒരന്വേഷണത്തെയും പാര്‍ട്ടി ഭയക്കുന്നില്ലെന്നും ഇ-മെയില്‍ വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുസ്‌ലീം ലീഗിനെ അപകീര്‍ത്തിപെടുത്താനാണ് ശ്രമം നടക്കുന്നത്. മാറാട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ലീഗിന് പങ്കില്ല. അന്വേഷണം സിബിഐക്ക് വിടുന്നതിലും ലീഗിന് എതിര്‍പ്പില്ല.

സിബിഐ അന്വേഷിച്ചാല്‍ വിശുദ്ധ പരിവേഷം കെട്ടുന്ന പലരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക