Image

റുഷ്‌ദി അപകര്‍ഷതാ മനോഭാവത്തിനുടമ: മാര്‍കണ്ഡേയ ഖട്‌ജു

Published on 26 January, 2012
റുഷ്‌ദി അപകര്‍ഷതാ മനോഭാവത്തിനുടമ: മാര്‍കണ്ഡേയ ഖട്‌ജു
ന്യൂഡല്‍ഹി: വിവാദ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്‌ദി കൊളോണിയല്‍ കാലത്തെ അപകര്‍ഷതാ മനോഭാവം പേറുന്നയാളാണെന്ന്‌ പ്രസ്‌കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റീസ്‌ മാര്‍കണ്ഡേയ കട്‌ജു അഭിപ്രായപ്പെട്ടു. നിലവാരം കുറഞ്ഞ എഴുത്തുകാരനാണ്‌ അതുകൊണ്ടാണ്‌ `സാത്താനിക്‌ വേഴ്‌സസ്‌' വലിയൊരു വിഭാഗത്തില്‍ ഇന്നും അറിയപ്പെടാതിരിക്കുന്നതെന്നുംഅദ്ദേഹം വിമര്‍ശിച്ചു.

റുഷ്‌ദിക്ക്‌ ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത `മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്‍' പോലും മഹത്തായ സാഹിത്യമായി തോന്നുന്നില്ല. നിലവാരമില്ലാത്ത എഴുത്തുകാരനെ ആശംസിക്കാന്‍ തനിക്ക്‌ താത്‌പര്യമില്ല. കബീറും തുളസീദാസും നല്ലവരായിരുന്നില്ല, കാരണം അവര്‍ ജീവിച്ചത്‌ ബനാറസിന്‍െറ തെരുവിലായിരുന്നു. റുഷ്‌ദി മഹാനായത്‌ തെംസ്‌ നദിയുടെ തീരത്തായതുകൊണ്ടാണെന്നും കട്‌ജു പറഞ്ഞു. ജയ്‌പൂരില്‍ കഴിഞ്ഞ ദിവസം സമാപിച്ച സാഹിത്യോത്സവത്തിലേക്കുള്ള റുഷ്‌ദിയുടെ വരവും വീഡിയോ കോണ്‍ഫറന്‍സും റദ്ദാക്കിയത്‌ വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക