Image

ജര്‍മ്മനിയിലെ കൊളോണ്‍ ബോണ്‍ ഇടവകയുടെ പീഡാനുഭവവാര ശുശ്രൂഷകള്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 17 March, 2016
ജര്‍മ്മനിയിലെ കൊളോണ്‍ ബോണ്‍ ഇടവകയുടെ പീഡാനുഭവവാര ശുശ്രൂഷകള്‍
ജര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍  ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിന് ഫാ. കെ.ടി.വര്‍ഗീസ് (Mount Horeb Ashram, Sasthamkotta)മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് 20 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളോണിലെ സെന്റ് അഗസ്റ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ ഓശാനയുടെ പ്രത്യേക ശുശ്രൂഷയും പ്രദക്ഷിണവും കുരുത്തോല വിതരണം, എന്നിവയോടെ ഓശാനയുടെ ശുശ്രൂഷകള്‍ സമാപിക്കും. 

മാര്‍ച്ച് 24 ന് പെസഹാ വ്യാഴാഴ്ച ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ വച്ച് വൈകുന്നേരം 7 മണിക്ക് പെസഹായുടെ ശുശ്രൂഷയും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 25 ന് ദു:ഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ രാവിലെ ഒന്‍പതു മുതല്‍പ്രഭാത നമസ്‌കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് യാമപ്രാര്‍ഥനകളും പ്രദക്ഷിണവും, സ്ലീബാ ആഘോഷം, സ്ലീബാ വന്ദനം, കബറടക്കം, ചൊറുക്ക സ്വീകരണവും ഉണ്ടായിരിക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്കായി നേര്‍ച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് 26 ന് ദുഃഖശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും, വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. മാര്‍ച്ച് 27 ന് ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. ഉയിര്‍പ്പിന്റെ പ്രഖ്യാപനം വി. കുര്‍ബാന, സ്ലീബാ ആഘോഷവും തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ ഈ വര്‍ഷത്തെ വിശുദ്ധ വാരം സമാപിക്കും. 

ലോകം മുഴുവനും പുത്രന്‍ തമ്പുരാന്റെ പീഡാനുഭവും ഉയിര്‍പ്പും ആചരിക്കുകയും അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍ബേണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ ശുശ്രൂഷകളിലും വി.കുര്‍ബാനകളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ വിശ്വാസികളേയും പള്ളികമ്മറ്റി സാദരം ക്ഷണിച്ചു കൊള്ളുന്നു. ഓശാന ഒഴികെയുള്ള മറ്റു എല്ലാ ശുശ്രൂഷകളും ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ വച്ച് തന്നെയായിരിക്കും നടത്തപ്പെടുക.

പള്ളിയുടെ അഡ്രസ്സ്: St.Pterus Krankenhaus (P:F.Saal) Bonnertalerweg 4-6, 53113 Bonn 
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റ്റി) 0221 962000, 0173 1017700, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915,0163 7339681.

വാര്‍ത്ത : ജോണ്‍ കൊച്ചുകണ്ടത്തില്‍

ജര്‍മ്മനിയിലെ കൊളോണ്‍ ബോണ്‍ ഇടവകയുടെ പീഡാനുഭവവാര ശുശ്രൂഷകള്‍
Join WhatsApp News
john 2016-03-17 03:32:54
Thanks for the information good work keep it
regardas
JK
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക