Image

കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവിന്റെ സാധ്യത -­4 (ജോയ് ഇട്ടന്‍)

Published on 14 March, 2016
കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവിന്റെ സാധ്യത -­4 (ജോയ് ഇട്ടന്‍)
ലോകത്തിനുമുന്നില് രാജ്യത്തിന്റെ മുഖം ഏറെ വികൃതമാക്കിയ വംശഹത്യയിലൂടെ സൃഷ്ടിച്ചെടുത്ത വര്ഗീയചേരിതിരിവു മുതലാക്കി അധികാരത്തിലേറിയ ഒരു നേതാവും ആ വ്യക്തിയെ പിന്തുണയ്ക്കുന്ന ഹിംസാത്മകരാഷ്ട്രീയകൂട്ടായ്മയും ചേര്ന്നു രാജ്യംഭരിക്കുമ്പോള് ചോരക്കൊതിയുമായി ആള്ക്കൂട്ട ചിത്തഭ്രമങ്ങള് രാജ്യമാകമാനം വ്യാപിക്കുന്നതില് ഒട്ടുമില്ല അത്ഭുതം.സാധാരണക്കാരുടെ മനസില് അവരുടെ ക്രൂരതകള് സൃഷ്ടിക്കുന്ന നടുക്കത്തോടൊപ്പം പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭീതിയും കനംവയ്ക്കുകയാണ്. ജാതീയപീഡനങ്ങള് വര്ധിക്കുമ്പോള് തിരിച്ചടിയെന്നോണം ഹിംസാത്മക ക്രിമിനല്‌സംഘങ്ങളും രൂപംകൊള്ളുമെന്നു ഫൂലന്ദേവിയെപ്പോലുള്ളവര് ഏറെമുമ്പുതന്നെ നമ്മെ ഓര്മിപ്പിച്ചിട്ടുമുണ്ട്. ദാദ്രി പോലുള്ള വര്ഗീയക്രൂരതകള് മതഭീകരസംഘങ്ങള്ക്കു വളമാകുമെന്നു ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്രൂരതകള് ജനാധിപത്യവിശ്വാസികളിലും മനുഷ്യസ്‌നേഹികളിലും സൃഷ്ടിക്കുന്ന ഭീതിയും ആശങ്കയും ഏറെ വലുതാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി രണ്ട് വര്ഷം പൂര്ത്തിയാകുന്നതേയുള്ളൂ. അതിനിടക്ക് തന്നെ ഇന്ത്യയില് നടന്ന അക്രമങ്ങളും അസഹിഷ്ണുത പ്രവര്ത്തനങ്ങളും നിരവധിയാണ്. ദിനംപ്രതി അക്രമ സംഭവങ്ങള് നടക്കുമ്പോഴും അതിനെതിരേ നടപടിയെടുക്കുവാനോ അതിനെക്കുറിച്ച് സംസാരിക്കാനോ അദ്ദേഹം തയാറായിട്ടില്ല. എതിര് പക്ഷത്ത് നില്കുന്നവരെ ഇല്ലാതാക്കിയ ലോക നേതാക്കളുടെ നിരവധി ചിത്രങ്ങളുണ്ട്.

1971 മുതല് 1979 വരെ ഉഗാണ്ട ഭരിച്ച ഈദി അമീന് മുതല് അഞ്ച് കോടിയോളം പേരുടെ മരണത്തിന് കാരണക്കാരനായ അഡോള്ഫ് ഹിറ്റ്‌ലര് വരെ ആ പട്ടികയില് പെടും. 2001ല് ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതല് മോദി ശ്രമിക്കുന്നതും ഇത്തരം ലോക നേതാക്കളുടെ പട്ടികയില് ഇടം നേടാനായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ടാമത്തെ വര്ഷം തന്നെ മോദി പാര്ട്ടിയും അണികളും തീരുമാനിച്ച കാര്യങ്ങള് നടപ്പാക്കിത്തുടങ്ങിയിരുന്നു. പിന്നീടിങ്ങോട്ട് ഇന്ന് വരെ അത്തരം സംഭവങ്ങള്‌ക്കെതിരേ കര്ശന നടപടിയെടുക്കുകയോ അത്തരം വിഷയങ്ങളെ അപലപിച്ച് സംസാരിക്കാനോ അദ്ദേഹത്തിനായിട്ടില്ല. തന്റെ അക്രമ രാഷ്ട്രീയം കാരണം നഷ്ട്‌പ്പെട്ട ഇമേജ് തിരിച്ചു പിടിക്കാനായി പല അടവും പയറ്റി നോക്കി. ഫോട്ടോഷോപ്പ് രാഷ്ട്രീയം കളിച്ചും മീഡിയകള് ഊതി വലുതാക്കിയുമാണ് മോദി നമ്മുടെ പ്രധാനമന്ത്രിയായെത്തുന്നത്. വര്ഗീയ കൊലപാതങ്ങള്, അന്യായ അറസ്റ്റ്, നിര്ബന്ധിത മത പരിവര്ത്തനം, സാമുദായിക ലഹള എന്നിവയെല്ലാം മോദി മുഖ്യ മന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില് നടന്നിരുന്നു.

ജൂതന്മാരെ ഇല്ലാതാക്കുന്നതിന്ന് വേണ്ടി ഹിറ്റ്‌ലറും സ്വീകരിച്ചത് ഇതേ നയമായിരുന്നു. ഹെന്റിക് ഹിംലര്, റെന്ഹഡ് ഹൈഡ്‌റിച്ച് എന്നിവരായിരുന്നു ഹിറ്റ്‌ലറോടൊപ്പം ചേര്ന്നത്. ഇപ്പോഴത്തെ ഇന്ത്യയില് ഇത്തരത്തില് നിരവധി ഹെന്റിക് ഹിംലര്മാരും റെന്ഹഡ് ഹൈഡ്‌റിച്ചുമാരുമുണ്ടെന്നത് നമുക്ക് കാണാനാകും. ദിവസവും വിവാദ പ്രസ്താവനകളും അക്രമങ്ങളും അഴിച്ചു വിടുന്നതില് ഇത്തരക്കാരായിരുന്നു മുന്പന്തിയിലുണ്ടായിരുന്നത്. 'ഒരേ സമയം ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഞങ്ങള് കാണുന്നത്. ഈ അനുഭവം ഞങ്ങളെ ഉരുക്കു ഹൃദയമുള്ളവരാക്കിയിരിക്കുന്നു. ഇത് നാസികളായ ഞങ്ങളുടെ ചരിത്രത്തിലെ ഒരു സുവര്ണ രേഖയാണ്. ഇതുവരെ എഴുതപ്പെട്ടവയിലും ഇനി എഴുതുന്നവയിലും ഇതു തന്നെയായിരിക്കും മികച്ചത് ' എന്ന ഹെന്റിക് ഹിംലറുടെ വാക്കുകള് ഇന്നത്തെ അമിത് ഷാ പോലുള്ളവരുടെ വാക്കിനോട് ചേര്ത്ത് വായിക്കണം. ദലിതര്, മുസ്ലിംകള്, കൃസ്ത്യാനികള് എന്നിവര്ക്ക് ഭാരതത്തില് ജീവിക്കണമെങ്കില് സംഘ് പരിവാറിന്റെ അനുവാദം വേണമെന്ന നിലയിലേക്ക് കാര്യങ്ങള് എത്തിയപ്പോഴും പ്രധാനമന്ത്രി മന്ത്രി മൗനം തുടരുകയാണ്.



ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഭാരതത്തിന്റെ ഖ്യാതി അനുദിനം തകര്ന്ന് കൊണ്ടിരിക്കുന്നു. ബി.ജെ.പി ഭരണത്തില് വന്നതിന്ന് ശേഷം പിന്നോക്ക വിഭാഗക്കാര്ക്ക് നേരയുള്ള അക്രമത്തില് 19 ശതമാനത്തിന്റെ വളര്ച്ചയാണുണ്ടായത്. നാഷനല് െ്രെകം റെക്കോര്ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് വര്ഷത്തിനുള്ളില് 13,000 അക്രമങ്ങളാണ് ഇന്ത്യയിലെ ദലിതര്ക്ക് നേരെയുണ്ടായത്. 47,064 ദലിതര് ഈ സമയത്ത് അക്രമത്തിനിരയായി. 2012ല് ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസുകള് 1576 ആയിരുന്നു. എന്നാല് 2014ല് ഇത് 2233 ആയി. ഇവിടെ കാണുന്നത് അധികാരത്തിന്റെ ഗര്വില് മാത്രം പാവപ്പെട്ടവരുടെ മേല് കുതിരകയറുന്നവരെയാണ്.

ഏത് പുസ്തകം പ്രകാശിപ്പിക്കണം, എന്ത് കഴിക്കണം, ആര് പാടണം, ഏത് സിനിമ പ്രദര്ശിപ്പിക്കണം, ആരൊക്കെ കളിക്കണം എന്ന് വരെ തീരുമാനിക്കുന്നത് ചില ഹിന്ദു സംഘടനകളും സംഘ് പരിവാറുമാണ്. നമ്മുടെ അടുക്കളയില് വരെ കയറിത്തുടങ്ങിയിരിക്കുന്നു അഭിനവ ഹിറ്റ്‌ലര്മാരും അനുയായികളും. ഗോധ്ര സംഭവത്തിന്റെ പേരിലാണ് ശിവസേന മോദിയെ ആദരിക്കുന്നതെന്ന് ശിവസേന നേതാവും സാംനയുടെ പത്രാധിപരുമായ സഞ്ജയ് റാവത്ത് പറഞ്ഞ് ഈയിടെയാണ്. ഇതിനെ ഹിറ്റ്‌ലറുടെ സന്തത സഹചാരി ഹെന്റിക് ഹിംലറുടെ വാക്കിനോട് ചേര്ത്ത് വായിക്കാനാകും. 2002 ഗുജറാത്ത് കലാപം, 1984ലെ സിക്ക് വിരുദ്ധ കലാപം എന്നിവയിലെ കേസുകള് ഇപ്പോഴും തീര്പ്പായിട്ടില്ല. ഈയിടെയാണ് അമേരിക്കന് വിദേശ കാര്യ സെക്രട്ടറി ജോണ് കെറി പുറത്തിറക്കിയ റിപ്പോര്ട്ടില് ഇന്ത്യയില് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മത സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞത്.

2014മുതല് ഇന്ത്യയിലെ സാമുദായിക അന്തരീക്ഷം തകര്‌ന്നെന്നും 800ലധികം വര്ഗീയ കലാപങ്ങള് ഇതിനിടക്ക് നടന്നെന്നും ആക്ട് നൗ ചൂണ്ടിക്കാണിക്കുന്നു. തമ്മില് തല്ലിക്കുന്നതിനും ഐക്യം തകര്ക്കുന്നതിനും മതങ്ങളെ തമ്മില് തല്ലിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് മോദിയും സംഘവും നടത്തുന്നത്. യൂറോപ്പിലെ ജൂതന്മാരെ കൊല്ലുന്നതിന്ന് വേണ്ടി ഒഷിറ്റസ് ക്യാംപ്, ദെഹാവു കോണ്‌സണ്ട്രേഷന് ക്യാംപ് എന്നിങ്ങനെ നിരവധി ക്യാംപുകള് ഹിറ്റ്‌ലര് സ്ഥാപിച്ചിരുന്നു. ദെഹാവു ക്യാംപില് ജീവിച്ചിരുന്ന വാള്ട്ടര് ബുള്‌സിഞ്ചര് എന്ന തടവുകാരന് 1934 ജൂലൈ ഒന്നിന് തന്റെ ഡയറിയില് ഇങ്ങനെ എഴുതി. ' ദിവസവും പുലര്‌ച്ചെ രണ്ട് മണിക്ക് ഇടനാഴിയുടെ ഇടത്തേ അറ്റത്തുള്ള സെല്ലിന്റെ വാതില്ക്കല് താക്കോല് കിലുങ്ങും. ഞങ്ങളെല്ലാം ഭീതിയോടെ എഴുനേല്ക്കും. ഒന്നാം സെല്ലിലെ തടവുകാരന്റെ ചങ്ങല ഊരി തറയില് വീഴുന്ന ശബ്ദം കേള്ക്കാം. ആ സെല്ലിലെ തടവുകാരന് പുറത്തേക്ക് നടക്കുകയായിരിക്കും അപ്പോള്. അയാളുടെ കാല്ചുവടുകള് ബാരക്കിന്റെ പുറത്തെത്തുമ്പോള് ഒരു തോക്ക് ഗര്ജിക്കുന്നു. ഒരു ജീവിതം അവിടെ പൊലിയുന്നു' ഇന്ന് ഇന്ത്യയില് ഇത്തരത്തിലുള്ള നിരവധി വാള്ട്ടര്‍ ബുള്‌സിഞ്ചര്മാര് ജിവിച്ചിരിപ്പുണ്ടാകാം.

സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങുടെ ഏകീകരണത്തില് സര്ദാര് പട്ടേല് വഹിച്ച പങ്ക് നിസ്തുലമാണ്.കെട്ടുറപ്പുള്ള ആധുനിക രാഷ്ട്രം എന്ന സങ്കല്പം ഇന്ത്യന് ജനതയില് വേരൂട്ടി വളര്ത്താന് പട്ടേല് ആവുന്നതെല്ലാം ചെയ്തു. നെഹ്‌റുവും പട്ടേലും രാഷ്ട്രപുനര്‌നിര്മാണത്തിനു വേണ്ടി കൈ മെയ് മറന്ന് മിനക്കെട്ടപ്പോള് വര്ഗീയ സംഘര്ഷങ്ങള് കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരന്റെ കണ്ണീരൊപ്പാനായി നവ്ഖാലിയിലെ തെരുവുകളില് അലയുകയായിരുന്നു മഹാത്മജി. വ്യക്തികളുടെ ഇന്നലെകള് അവരുടെ ഓര്മകള് മാത്രമായി ചുരുങ്ങുമ്പോള്, രാഷ്ട്രത്തിന്റെ ഇന്നലെകള് അതിന്റെ ചരിത്രമായി മാറുകയാണ്. ചരിത്രം വായിക്കാന് മാത്രമുള്ളതല്ല, ഓര്ക്കാന് കൂടിയുള്ളതാണ്.

ഇന്ത്യ ഇന്ന് ഏറെ മാറിയിരിക്കുന്നു. പട്ടേല് അന്തരിച്ചതിനു ശേഷം നര്മ്മദയില് കൂടി ധാരാളം വെള്ളം ഒഴുകിക്കഴിഞ്ഞു. എങ്കിലും മാറിയ ഇന്ത്യ ഇന്ന് അദ്ദേഹത്തിന്റെ പേരില് ഓടുകയാണ്.ഐക്യത്തിനു വേണ്ടിയുള്ള ഓട്ടമാണത്രെ. 'ദൗഡേഗാ ഭാരത്, ജുഡേഗാ ഭാരത്' എന്ന നാം അതിന് ഓമനപ്പേരിട്ടു.ഈ ഓട്ടത്തിന് ശേഷം പട്ടേലിന്റെ ഒരു പ്രതിമ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു. 182 മീറ്റര് ഉയരമുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് പട്ടേലിന്റെ ഓര്മയ്ക്കായി നിര്മിച്ചുവരുന്നത്. പട്ടേല് പ്രതിമയുടെ പരസ്യ ചിത്രത്തിന് താഴെ എഴുതിയ ഒരു വാചകം ഇപ്പോള്‍ ഓര്മ വരികയാണ്. 'എ പ്രോജക്റ്റ് ബൈ ദ പ്യൂപ്പിള്, ഫോര് ദ പ്യൂപ്പിള്.' മതിപ്പുചിലവ് 2989 കോടി രൂപ. ഇത് ഇന്ത്യന്‍ ജനതയുടെ കാശ് അല്ലെ .പ്രതിമയുടെ നിര്മാണമേല്‌നോട്ടം സര്ദാര് പട്ടേല് രാഷ്ട്രീയ ഏകതാട്രസ്റ്റിന്. കരാര് ലഭിച്ചത് ഇന്ത്യയിലെ പ്രമുഖ എന്ജിനിയറിങ് കമ്പനിയായ ലാര്‌സണ് ഏന്റ് ടുബ്രോയ്ക്ക്. എല്.ഏന്റ് ടി യാകട്ടെ,ഇതിന്റെ സിംഹഭാഗവും പുറം കരാര് നല്കിയിരിക്കുന്നത് 'ജിയാങ്‌ടോംഗ് മെറ്റല് ക്രാഫ്റ്റ്' എന്ന ചൈനീസ് കമ്പനിക്ക്. പ്രത്യക്ഷത്തില് ഇതില് അപാകതകളൊന്നുമില്ല. എന്നാല് മേക്ക് ഇന് ഇന്ത്യയ്ക്കു വേണ്ടി നാടായ നാടെല്ലാം ഓടിനടന്ന്,വ്യവസായികളെ അവരുടെ പണം ഇന്ത്യയില് മുടക്കാന് അങ്ങോട്ട് പോയികാണുന്ന പ്രധാനമന്ത്രിക്ക് പക്ഷേ, നാട്ടിലെ കേവലമൊരു പ്രതിമയുടെ നിര്മാണമെങ്കിലും പൂര്ണ്ണമായും ഇന്ത്യയില് നിര്മിക്കുന്നുവെന്ന് ഉറപ്പുവരുത്താന് എന്തേ കഴിയുന്നില്ല?എന്തു സന്ദേശമാണ് ഇതു വിദേശകമ്പനികള്ക്ക് നല്കുന്നത്? 'വരൂ, ഇന്ത്യയില് നിര്മിക്കു' എന്ന് മാലോകരോടൊക്കെ പറയുകയും ഒപ്പം നാട്ടിലെ പ്രതിമാനിര്മാണം വിദേശകമ്പനിക്ക് നല്കുകയും ചെയ്യുന്നതാണോ മേക്ക് ഇന് ഇന്ത്യ?

പ്രതിമയ്ക്കുള്ള ലോഹ സങ്കരവും നിര്രാണ വൈദഗ്ധ്യവും ഇന്ത്യയില് ലഭ്യമല്ലാത്തതാണോ കാരണം? വര്ഷങ്ങള്ക്ക് മുമ്പ് താജ്മഹലും ഹൗറാ ബ്രിഡ്ജും പാമ്പന്പാലവും നിര്മിച്ച ഇന്ത്യയ്ക്ക് കാലം പുരോഗമിക്കുമ്പോള് വൈദഗ്ധ്യം കുറഞ്ഞുവോ? കഴിഞ്ഞ വര്ഷം യോഗ ചെയ്യാനുപയോഗിച്ച മാറ്റ് പോലും ചൈനയില് നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് നാം ഓര്ക്കണം. ഏതാനും നാള് കഴിയുമ്പോള് ദീപാവലി വരും. അപ്പോഴും നമുക്ക് ചൈനീസ് പടക്കങ്ങളെ ആശ്രയിക്കാം. ചൈനയെ അഭിനന്ദിക്കാം. ലോകം കീഴടക്കാന് അവരുടെ ഉല്പന്നങ്ങള്ക്ക് ആകുന്നുണ്ടല്ലോ. ഗുണമേന്മ കുറവാണെന്ന് പറഞ്ഞ് തര്ക്കിക്കാം. പക്ഷേ ജനങ്ങള് അത് വാങ്ങി ഉപയോഗിക്കുന്നു എന്ന സത്യം മറക്കാനാകില്ല. കാക്കത്തൊള്ളായിരം മുദ്യാവാക്യങ്ങള് പടച്ചിറക്കലല്ല വ്യവസായം. ക്ലീന് ഇന്ത്യ, ഡിജിറ്റല് ഇന്ത്യ, സ്റ്റാര്ട്ടപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ, മെയ്ക്ക് ഇന് ഇന്ത്യ... ഇങ്ങനെ പോകുന്നു ഉപചാരവാക്കുകള്‍....

(തു­ട­രും.....)
കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവിന്റെ സാധ്യത -­4 (ജോയ് ഇട്ടന്‍)
Join WhatsApp News
RAJAN AMTHEW DALLAS 2016-03-24 16:52:46
ക്ലീൻ ഇന്ത്യ ...ഇതെല്ലാം നല്ല കാര്യങ്ങളാണ് , നടക്കുന്ന കാര്യങ്ങളാണ്...കേരളത്തിൽ ഒഴികെ...കോൺഗ്രെസ്സിനെക്കാൾ പ്രാദേശിക പാർടികൾ ആവും ശക്തി പ്രാപിക്കുക...കൂട്ടത്തിൽ കൂടി കോൺഗ്രസിനുംഎന്തെഗ്ഗിലും നേടാം...ഒന്നാമതു, കോൺഗ്രസിന്‌ ജന പിന്തുണയുള്ള നേതാക്കൾ ഇല്ല...ഉള്ളത് ആന്റണിയെപ്പോലെ കുറെ മിണ്ടാപ്രാനികളും ബാക്കി മുഴുവൻ കൊള്ളക്കാരും...മോഡി ഭരണത്തിൽ ഗുജറാത്തും തമിൾ നാടും മറ്റു പല സംസ്ഥാനങ്ങളും സാമ്പത്തികമായി വലിയ ഉയർച്ച പ്രാപിക്കും...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക