Image

ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെ­.. (ലേ­ഖ­നം-1: ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 20 March, 2016
ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെ­.. (ലേ­ഖ­നം-1: ബ്‌ളസന്‍ ഹൂസ്റ്റന്‍)
ബാലറ്റ് പേപ്പറില്‍കൂടി ലോകത്താദ്യമായി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയത് കേരളത്തില്‍ 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു. ലോകചരിത്രത്തിലും കമ്മ്യൂണിസ്റ്റ് ചരിത്രത്തിലും കേരളത്തിന്റെ പേര് എഴുതി ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ യശസ്സ് വാനോളം ഉയരുകയുണ്ടായി. കേരള പിറവിയുടെ മധുരം നുണഞ്ഞുകൊണ്ടിരുന്ന മലയാളിക്ക് അത് ഇരട്ടി മധുരമായി മാറിയെന്നു തന്നെപറയാം. ആ മന്ത്രിസഭ മുതല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെ 21 മന്ത്രിസഭകള്‍ കേരളത്തില്‍ വന്നിട്ടുണ്ട്.

മുന്നണി ഭരണം പരീക്ഷിച്ചുകൊണ്ട് ഇന്ത്യയ്്ക്ക് മാ തൃകയായ, കേരള രാഷ്ട്രീയ ത്തിന്റെ സംഭാവനയായ 21 മന്ത്രിസഭകള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതോടൊപ്പം ആരോപണങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചു ക്കാന്‍പിടിച്ച ആ മന്ത്രിസഭകളില്‍ കൂടി ഒന്നു കണ്ണോടിക്കാം. സ്ഥലപരിമിതി കാരണം പ്രധാനപ്പെട്ട സംഭവങ്ങളും സുപ്രധാന തീരുമാനങ്ങളും ഉള്‍പ്പെടുത്താനേ കഴിയുകയുള്ളു. ആരോപണങ്ങള്‍ നിരവധിയാണെങ്കിലും എല്ലാം ഉള്‍പ്പെടുത്താന്‍ കഴിയില്ല. സുപ്രധാനമായതു മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ.

1957 ഏപ്രില്‍ 5ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭയില്‍ 11 അംഗങ്ങളുണ്ടായി രുന്നു. മുഖ്യമന്ത്രി ഇ.എം. എസ്സിനെ കൂടാതെ ടി.വി. തോ മസ്, കെ.ആര്‍. ഗൗരിയമ്മ, ഡോ. എ.ആര്‍. മേനോന്‍, പി. കെ. ചാത്തന്‍, കെ.പി. ഗോപാ ലന്‍, ജോസഫ് മുണ്ടശ്ശേരി, സി. അച്യുതമേനോന്‍, ടി.കെ. ദിവാകരന്‍ അംഗങ്ങളായിരുന്നവരാണ്. ഇതില്‍ പലരും തിരുക്കൊച്ചി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവരാണ്. എന്നാല്‍ ചിലര്‍ പുതുമുഖങ്ങളായിരുന്നു. ഭരണത്തെക്കുറിച്ച് യാതൊരു പരിചയവും അറിവും ഇല്ലാതിരുന്ന ഇവര്‍ക്കുവേണ്ടി മുതിര്‍ന്നവരും പ്രഗത്ഭരുമായ ചില ഐ.എ.എസ്. ഉദ്യോഗ സ്ഥര്‍ ഭരണത്തെക്കുറിച്ച് രഹസ്യമായി ക്ലാസ്സുകള്‍ എടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനുശേഷമാണ് അവരൊക്കെ ഭരണം തുടങ്ങിയതത്രേ. എന്തായാലും കരുത്തന്മാരെക്കൊണ്ട് നിറഞ്ഞ ഒരു ഭരണയന്ത്രമായിരുന്നു ഇ.എം. എസ്. ചുക്കാന്‍ പിടിച്ചത്. ഒപ്പം ആര്‍. ശങ്കര്‍, പട്ടം തുടങ്ങിയ കരുത്തന്മാര്‍ പ്രതിപക്ഷത്തു മുണ്ടായിരുന്നു.

അധികാരമേറ്റ് ഒരാഴ്ചക്കുള്ളില്‍ തന്നെ കുടിയൊഴി പ്പിക്കലിനും, കുടിയിറക്കലിനു മെതിരെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയുണ്ടായി. കുടി കിടപ്പുകാരില്‍ ഭൂരിഭാഗം പേ രും കമ്മ്യൂണിസ്റ്റ് അനുഭാവിക ളോ, പ്രവര്‍ത്തകരോ ആയിരു ന്നതുകൊണ്ട് അവരെ സംര ക്ഷിക്കാന്‍വേണ്ടിയായിരുന്നു ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കാരണമെ ന്നാണ് പറയപ്പെട്ടത്. ഈ ഓര്‍ഡിനന്‍സ് വന്നതോടുകൂടി കുടികിടപ്പുകാ രെ ഇറക്കിവിടാന്‍ ജന്മിമാര്‍ക്ക് കഴിയാതെ വന്നു. അനുഭവി ക്കുന്ന മണ്ണ് അയാള്‍ക്ക് സ്വന്തം എന്ന മുദ്രാവാക്യത്തിന് അര്‍ ത്ഥവും അവകാശമുണ്ടായിയെ ന്നതാണ് ഒരു സത്യം. ഇത് ജ ന്മിമാരേയും, യാഥാസ്ഥിതികരേയും, സ്ഥാപിത താല്‍പര്യക്കാരേയും ഏറെ ചൊടിപ്പിക്കുകയുണ്ടായി. അവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞുവെങ്കിലും അവര്‍ അനുഭവിച്ചുകൊണ്ടി രുന്ന ഭൂമി അവര്‍ക്ക് സ്വന്തമാക്കാന്‍ ഈ ഓര്‍ഡിനന്‍സില്‍ ക്കൂടി സാധിച്ചു എന്നുപറയാം.

1958 ഡിസംബറില്‍ അന്നത്തെ റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ.ആര്‍. ഗൗ രിയമ്മ അവതരിപ്പിച്ച കാര്‍ഷികബന്ധബില്‍ 1959 ജൂണില്‍ നിയമസഭ പാസ്സാക്കിയതോടെ ഇവര്‍ക്ക് നിയമസാധുതയുണ്ടായി. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകുമെന്ന് പാടി നടന്ന കര്‍ഷകതൊഴിലാളികള്‍ക്ക് കാര്‍ഷികബന്ധ നിയമത്തില്‍ കൂടി അത് യാഥാര്‍ത്ഥ്യ മാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കി ലും ജന്മിമാരേയും, യാഥാസ്ഥി തികരേയും അത് വളരെയേറെ ചൊടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും സര്‍ക്കാരിനെതിരെ അ വര്‍ക്ക് ആഞ്ഞടിക്കാന്‍ കഴി ഞ്ഞില്ല. കര്‍ഷക തൊഴിലാളി കളും, കുടിയാന്മാരും, പാവ പ്പെട്ടവരും സര്‍ക്കാരില്‍ വിശ്വാ സമര്‍പ്പിച്ചു എന്നതാണ്. എന്നാ ല്‍ പിന്നീട് കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിലും പോലീസ് നയത്തിലും ആദ്യ ഇ.എം.എസ്. മന്ത്രിസഭയ്ക്ക് പാളിച്ച പറ്റിയെന്നു തന്നെ പറയാം.

സ്വകാര്യ വിദ്യാഭ്യാസ മേഖലയെ കൂച്ചുവിലങ്ങിടാന്‍ വേണ്ടി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലില്‍ ഏറെ വിദ്യാഭ്യാ സ സ്ഥാപനങ്ങളുള്ള ക്രൈസ് തവ സഭകള്‍ ആഞ്ഞടിച്ചതോ ടെ സര്‍ക്കാര്‍ ഒരു വലിയ എ തിര്‍പ്പിനെ നേരിടേണ്ടിവന്നു. ഈ ബില്ലില്‍ അധ്യാപക നിയമനം, ശമ്പള വ്യവസ്ഥ, അധ്യാപകരെ പിരിച്ചുവിടാനും ശി ക്ഷാനടപടികള്‍ എടുക്കാനുമുള്ള മാനേജ്‌മെന്റിന്റെ അവകാ ശം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചു ള്ളതായിരുന്നതുകൊണ്ട് ഇതിനെ എതിര്‍ക്കാന്‍ സ്വകാര്യ സ്കൂള്‍ മാനേജ്‌മെന്റ് ഒന്നടങ്കം രംഗത്തെത്തിയെന്നു തന്നെപറയാം. അധ്യാപകര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പറ്റാത്ത രീതിയില്‍, ശക്തമായ രീതിയില്‍ കൊണ്ടുവ ന്നതാണ് വിദ്യാഭ്യാസ ബില്ലെ ന്നുതന്നെ പറയാമെങ്കിലും വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മികച്ച രീതിയില്‍ കൊണ്ടുവരാനുള്ള പരിഷ്കാരങ്ങളും അ തിലുള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റ് ഈ നീക്കത്തെ എതിര്‍ത്തു.

ജന്മിമാരുടേയും, പണക്കാരുടേയും റാന്‍മൂളികളായിരുന്ന പോലീസിനെ സ്വത ന്ത്രമാക്കി പൊതുജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് അവരുടെ പൊതുതാല്‍പര്യ സം രക്ഷകരാക്കി പോലീസിനെ മാറ്റിയെടുക്കാനാണ് പോലീസ് നയം കൊണ്ടുവന്നത്. എന്നാല്‍ ഇത് കാലക്രമേണ പാര്‍ട്ടി സെല്ലിന് തുല്യമായ രീതിയിലേക്ക് മാറുകയാണുണ്ടായത്. പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സഖാക്കളുടെ നിയന്ത്രണത്തിലായി. അത് പാര്‍ട്ടി ഓഫീസിന് തുല്യവും. ഇത് ജനങ്ങളുടെ എതിര്‍ പ്പിനെ ക്ഷണിച്ചുവരുത്തി എന്നുതന്നെ പറയാം.

പോലീസ് നയത്തില്‍ യാഥാസ്ഥിതികരും ജന്മിമാരു മായ ഇടതുപക്ഷ വിരുദ്ധരും, വിദ്യാഭ്യാസ ബില്ലില്‍ ക്രൈസ്തവ, ഹൈന്ദവ മതനേതാക്കളും എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് രംഗത്തുവന്നതോടെ സര്‍ ക്കാരിന്റെ നില പരുങ്ങലിലായി. ഇത് പരമാവധി മുതലെടുത്തുകൊണ്ട് കോണ്‍ഗ്രസ്സും, മുസ്ലീംലീഗും, പി.എസ്.പി.യും അടങ്ങുന്ന പ്രതിപക്ഷം അവരോട് ചേര്‍ന്ന് ഭരണത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗ ത്ത് വന്നതോടെ സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

വിദ്യാഭ്യാസ നയത്തിലൂടെ മതനേതാക്കളേയും, സമുദായ നേതാക്കളേയും ഇളക്കി വിടാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞെങ്കില്‍, പോലീസ് നയത്തില്‍ സാധാരണക്കാരും നിഷ്പ ക്ഷരുമായ ജനങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു എന്ന താണ് യാഥാര്‍ത്ഥ്യം. അതുമാത്രമല്ല ജനത്തിനുവേണ്ടിയല്ല പാര്‍ട്ടിക്കുവേണ്ടിയും, പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലയിലേക്കും പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശത്തില്‍ ഭരണം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആരോപണവും സര്‍ക്കാരിനെതിരെ ജന രോക്ഷമിളക്കാന്‍ കാരണമായി.

ജനത്തോടൊപ്പം പ്ര തിപക്ഷവും ശക്തമായി ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്ന തോടെ അത് വന്‍ പ്രക്ഷോഭമായി മാറി. ആ പ്രക്ഷോഭമാണ് പിന്നീട് വിമോചന സമരമായിമാറിയത്.വിമോചനസമരം കേരളത്തിലങ്ങോളമിങ്ങോളം ആളിക്കത്തിയപ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായി. സര്‍ക്കാര്‍ ഇതില്‍ എന്തുചെയ്യണമെന്നറിയാതെ നിശ്ചലമായി എന്നതാണ് സത്യം.

കേരളത്തിന്റെ ക്രമ സമാധാന നിലയെപ്പോലും താറുമാറാക്കിക്കൊണ്ട് വിമോചന സമരം കേരളത്തില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ കേന്ദ്രം ഇടപെട്ടു. കേന്ദ്രമന്ത്രിസഭ കൂടി സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നു എന്ന നിലയില്‍ അടുത്ത ദിവസം തന്നെ ഗവര്‍ണ്ണര്‍ ബി. രാമ കൃഷ്ണറാവു കേന്ദ്രത്തിന് റി പ്പോര്‍ട്ട് നല്‍കി. നേരത്തെ ത ന്നെ എഴുതി തയ്യാറാക്കി വച്ചി രുന്ന രീതിയിലായിരുന്നു ആ നടപടിയെക്കുറിച്ച് വിമര്‍ശിച്ച വര്‍ പറയുന്നത്. റിപ്പോര്‍ട്ടിനെ ക്കുറിച്ച് പഠിക്കാന്‍ പ്രധാനമ ന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മ കള്‍ ഇന്ദിരാഗാന്ധിയെ രഹസ്യ മായി അയക്കുകയുണ്ടായി. കേ രളത്തിലെത്തി സ്ഥിതിഗതികള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ദിരാഗാന്ധിയും കേരളത്തിന്റെ ക്രമസമാധാന നില ഗുരുതരാ വസ്ഥയിലാണെന്നാണ് സൂചി പ്പിച്ചത്. സത്യത്തില്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് മന്ത്രിസ ഭയ്ക്ക് അന്നത്തെ അവരുടെ മുഖ്യ എതിരാളിയായ സി.പി. എം.ന്റെ കേരള മന്ത്രിസഭയെ തകര്‍ക്കുകയും പുറത്താക്കുക യും എന്ന ലക്ഷ്യവുമുണ്ടായിരുന്നു എന്നുതന്നെ പറയാം. എരിതീയില്‍ എണ്ണയൊഴിക്കാന്‍ അവര്‍ തക്കംപാര്‍ത്തിരിക്കുക കൂടിയായിരുന്നതുകൊണ്ട് ഇന്ദി രയുടെ രഹസ്യ റിപ്പോര്‍ട്ട് അവര്‍ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് രാഷ്ട്രപതിയെ കാണു കയുണ്ടായി.

അത് ആദ്യകേരള മന്ത്രിസഭയുടെ അന്ത്യമായിരുന്നു എന്നുതന്നെ പറയാം. പിറ്റേ ദിവസം അതായത് 1959 ജൂലൈ 31ന് ഇ.എം.എസ്. നമ്പൂ തിരിപ്പാടിന്റെ നേതൃത്വത്തിലു ള്ള ആദ്യ കേരള മന്ത്രിസഭയെ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി ഉത്തരവിട്ടുകൊണ്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. കേരളത്തിലെ ആദ്യ രാഷ്ട്രപതി ഭരണമായിരുന്നു അത്. ആറുമാസത്തോളം അത് തുടര്‍ന്നു.

ആറ് മാസത്തിനുശേഷം ഇടക്കാല തിരഞ്ഞെടുപ്പിന് വിജ്ഞാപനമിറക്കി രാഷ്ട്രപ തി ഭരണം അവസാനിപ്പിച്ചു. 1960 ഫെബ്രുവരിയില്‍ ആദ്യ ഇടക്കാല തിരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നു. കോണ്‍ഗ്രസ്സ്, പി.എസ്.പി., മുസ്ലീംലീഗ് തുട ങ്ങിയവരുള്‍പ്പെടുന്ന വിമോചന സമരത്തില്‍ പങ്കെടുത്തവര്‍ ഒരു ഭാഗത്തും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലു ള്ള ഇടതുപക്ഷ ചിന്താഗതി ക്കാര്‍ മറുഭാഗത്തുമായിരുന്നു. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും, മന്നത്തും കോണ്‍ഗ്രസ്സ്-പി.എസ്.പി.യെ പിന്തുണച്ചു. സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ മുന്നേറ്റമുണ്ടായിരുന്ന ആ തിരഞ്ഞെടുപ്പില്‍ ആ മുന്നണി വിജയം കണ്ടു. പി.എസ്. പി. നേതാവായിരുന്ന പട്ടം എ. താണുപിള്ളയുടെ നേതൃത്വ ത്തില്‍ രണ്ടാം കേരള മന്ത്രിസഭ 1960 ഫെബ്രുവരി 22ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആ തിരഞ്ഞെടുപ്പില്‍ 126 സീറ്റില്‍ മൂന്ന് സീറ്റ് മാത്രമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയുള്ളു എന്നതുകൊണ്ടുതന്നെ അത് എത്രമാത്രം ജനപിന്തുണ അവര്‍ക്കുണ്ടായിരുന്നു എന്ന് ഊഹിക്കാം. ചുരുക്കത്തില്‍ കേരളത്തിലെ ആദ്യമന്ത്രിസഭ രൂപീകരിച്ചവര്‍ പ്രതിപക്ഷത്താ യി.

രണ്ടാം മന്ത്രിസഭ രൂ പീകരണത്തില്‍ കോണ്‍ഗ്രസ്സി ന് ഏറെ വിഷമങ്ങള്‍ നേരിടേ ണ്ടിവന്നു. തിരഞ്ഞെടുപ്പില്‍ ഏറെ സഹായിച്ചതിന്റെ പേരില്‍ മുസ്ലീംലീഗ് മന്ത്രിസഭയില്‍ അംഗത്വം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ അവരെ യാതൊരു കാരണവശാലും മന്ത്രിസഭയി ല്‍ എടുക്കരുതെന്ന് ഹൈക്കമാ ന്റ് കേരള ഘടകത്തോട് ആവ ശ്യപ്പെട്ടു. അത് കെ.പി.സി.സി. യെ വല്ലാത്ത പ്രതിസന്ധിയിലാ ക്കിയെന്നു പറയാം. അതിന് പ്ര തിവിധിയായി ലീഗിന് സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്ര സ്സ് നേതൃത്വം തയ്യാറായി. അങ്ങനെ മുസ്ലീംലീഗിലെ പി.സീതിസാഹിബിനെ സ്പീക്കറാക്കിക്കൊണ്ട് ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു.

(തുടരും)

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെ­.. (ലേ­ഖ­നം-1: ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
Thomas Vadakkel 2016-03-20 20:42:50
ശ്രീ ബ്ലസ്സൻ ഹൂസ്റ്റന്റെ ഗവേഷണപരമായ  ലേഖനം പഴയകാല രാഷ്ട്രീയ ചരിത്രത്തിലേയ്ക്കും ഒരു എത്തിനോട്ടത്തിനു സഹായകമാകുന്നു. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിൽ ഉയർന്നു വന്ന ഒരു മന്ത്രി സഭയെ താഴെയിറക്കിയത് ഇന്നും കേരള ചരിത്രത്തിന്റെ ഒരു അപമാന കഥയാണ്. ഇന്ത്യയിൽ തന്നെ ഇത്രയും പ്രഗത്ഭരടങ്ങിയ ഒരു മന്ത്രിസഭ ചരിത്രത്തിലുണ്ടായിട്ടില്ലായെന്നതാണ് സത്യം. ഞാനൊരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനല്ല. എങ്കിലും സത്യത്തിനു വില പറയാൻ എനിക്കാവുന്നില്ല. 

ബൌദ്ധിക തലങ്ങളിൽ ആധികാരികമായി സംസാരിക്കാൻ കഴിവുണ്ടായിരുന്ന ഇ. എം. എസ്, കരുത്തനായ ടീ.വി. തോമസ്‌, വിദ്യാഭ്യാസ ചിന്തകനായ മുണ്ടശ്ശേരി, നിയമജ്ഞനും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന കൃഷ്ണയ്യർ , വൈദ്യ ശാസ്ത്രത്തിലെ പ്രഗത്ഭ ഡോക്ടറായിരുന്ന ഡോ. ഏ.ആർ മേനോൻ, ശ്രീ മതി ഗൌരി, കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ആഭ്യന്തര മന്ത്രി അച്ചുത മേനോൻ മുതലായവർ ഉൾപ്പെട്ട ഒരു മന്ത്രി സഭ കേരളത്തിനു എന്തുകൊണ്ടും ഗുണപ്രദമാകുമായിരുന്നു. മത പുരോഹിതരും  മതാന്ധത ബാധിച്ചവരും മതവികാരങ്ങൾ ഉത്തേജിപ്പിച്ച് അന്നത്തെ ജനത്തെക്കൊണ്ട്  വിമോചന സമരമെന്ന കാടൻ വിപ്ലവം സൃഷ്ടിച്ചു. ലോകചരിത്രത്തിൽ ബാലറ്റ് മുഖേന കമ്യൂണിസം വരുന്നതും മുതലാളിത്വ രാജ്യങ്ങൾക്ക് ഒരു വെല്ലുവിളിയായിരുന്നു.  അന്ന് വിദേശപ്പണവും ഒഴുകിയിരുന്നു.  ജനാധിപത്യ വ്യവസ്ഥയിൽ ജനം തെരഞ്ഞെടുത്ത സർക്കാരിനെ അന്നു ഭരിച്ചിരുന്ന കേന്ദ്രം പിരിച്ചു വിട്ടത് തീർച്ചയായും ജനാധിത്യത്തോടുള്ള ഒരു വെല്ലുവിളിയും അവഹേളനവും കൂടിയായിരുന്നു. ഒരിയ്ക്കൽ ചീമുട്ടയെറിഞ്ഞ ക്രിസ്ത്യാനികളും ബിഷപ്പുമാരും മന്നത്തു പത്മനാഭനെ തേരിൽ കയറ്റി എഴുന്നള്ളിക്കുമായിരുന്നു. തോളിൽ എടുത്തുകൊണ്ടു നടക്കുമായിരുന്നു. ഭാരത കേസരി എന്ന പേരും നല്കി വിമോചന സമര നായകനുമാക്കി. അവിടെ മത വർഗീയത ജയിച്ചപ്പോൾ തോറ്റതു ജനമായിരുന്നു.   

കേരളത്തിലെ ക്രമ സമാധാന നില തകർന്നുവെന്ന് റിപ്പൊർട്ട് നല്കിയ ഇന്ദിരാ ഗാന്ധി പിന്നീട് ചെയ്തത് എന്താണെന്നും ചരിത്രം വിളിച്ചു പറയുന്നു. അധികാരം മുഴുവൻ കൈക്കലാക്കി യുദ്ധകാല സ്ഥിതി പോലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഭാരതത്തിലെ ജയ പ്രകാശ് നാരായണൻ ഉൾപ്പെടെ പ്രമുഖ നേതാക്കന്മാരെ ജയിലിൽ അടച്ചു.  സ്വന്തം മകൻ സജയ ഗാന്ധിയെക്കൊണ്ട്  ബുൾ ഡോസറുപയോഗിച്ച്  ഡൽഹിയിലെ ദരിദ്രരായ ജനങ്ങളുടെ കുടിലുകൾ ഇടിച്ചു നിരത്തി. നിർബന്ധിതമായി വഴിയെ പോയവരെയും കുടുംബാസൂത്രണത്തിനിരയാക്കി. കഥകൾ പലതും പറഞ്ഞാൽ ഇന്നത്തെ നേതാക്കന്മാർ തലകളിൽ മുണ്ട് മറയ്ക്കേണ്ടി വരും. സ്വന്തം അധികാരം നിലനിർത്താൻ തത്ത്വങ്ങളെല്ലാം അവർ കാറ്റിൽ പറപ്പിച്ചിരുന്നു.

കമ്മ്യൂണിസം വരുന്നതിനു മുമ്പ് ഭൂമിയില്ലാത്ത കുടിയാനെ ജന്മിമാർ അടിമ വേല ചെയ്യിപ്പിക്കുകയായിരുന്നു. ഫാസിസ്റ്റ്ൾക്കും ബുർഷാകൾക്കും പുരോഹിതർക്കും മത മൗലിക വാദികൾക്കും അന്നത്തെ ഇ എം എസ് ഭരണ നയങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. പിന്നീട് വന്ന പട്ടം -ശങ്കർ മന്ത്രിസഭയുടെ കാലം  കൊശവന്റെ കൈകളിൽ  ഭരണം എല്പ്പിച്ച പോലെയായിരുന്നു. അധികാരത്തിനുവേണ്ടിയുള്ള തൊഴുത്തിൽ കുത്ത് അന്ന് തുടങ്ങി കേരളം എന്നുമെന്നും  അനുഭവിക്കുന്നു.  വന്ദ്യ തിരുമേനിമാരെ തൊഴുതുകൊണ്ട് മാത്രമേ കേരളത്തിൽ ആർക്കും ഭരിക്കാൻ സാധിക്കുള്ളൂ. ആരു ഭരിച്ചാലും വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്റെ കുത്തകയുമായിരിക്കും.  വിദ്യാഭ്യാസ പ്രക്ഷോപംകൊണ്ട്  പ്രയോജനം ലഭിച്ചത് കോഴ കോളേജുകൾ നടത്തുന്ന ബൂർഷാ മതങ്ങൾക്കും മത പുരോഹിതർക്കുമായിരുന്നു. അദ്ധ്യാപക നിയമനം, സ്കൂൾ പ്രവേശനം മുതൽ കോഴകൾ കുന്നുവാരി വിദ്യാഭ്യാസം ഒരു കച്ചവടവുമായി.   
Anthappan 2016-03-21 07:54:34
We need to talk about American Politics
not the nasty Kerala Politics
Kerala- m is ruled by bandits 
and don't talk about them like a pundit.
You make your living in this country
and waste time on God disowned country?
We need to talk about this nation 
and it's presidential election. 
It is important for our children 
and also for our grandchildren.
If Trump comes in power
he will run the minority over. 
Hillary is the best for us
and good for US.
Tom abraham 2016-03-21 11:28:55

Anthappan is right; American politics first.

But, anthappan is wrong; Trump is the best.

From the East to th West, Trump will prevail,

Nothing can now stop him or his chances derail.

Hillary democrats are leaving the party,

Because, her love for White House is faulty.




kumaaran 2016-03-21 11:42:46
വ്യത്യസ്തനാമൊരു അന്തപ്പനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
മതങ്ങള്‍ക്ക് അന്തകനാം അന്തപ്പാ നിനക്കഭിവാദ്യം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക