Image

ന്യൂജേ­ഴ്‌സി­യില്‍ ജയി­ലി­ലുള്ള മല­യാളി യുവാ­വിന്റെ കേസില്‍ വിധി വ്യാഴാഴ്ച

തോമസ് കൂവ­ള്ളൂര്‍ Published on 21 March, 2016
ന്യൂജേ­ഴ്‌സി­യില്‍ ജയി­ലി­ലുള്ള മല­യാളി യുവാ­വിന്റെ കേസില്‍ വിധി വ്യാഴാഴ്ച
ന്യൂജേഴ്‌സി: ന്യൂജേ­ഴ്‌സി­യില്‍ ചാറ്റിം­ഗി­ലൂടെ കെണി­യി­ല­ക­പ്പെട്ട് ജയി­ലില്‍ വിധി­യും­കാത്ത് ഏറെ­ക്കുറെ രണ്ടു വര്‍ഷ­ത്തോ­ള­മായി കഴി­ഞ്ഞു­കൂ­ടുന്ന മല­യാളി യുവാ­വിനെ ചില­രെ­ങ്കിലും ഓര്‍ക്കു­മെന്നു കരു­തു­ന്നു. മാന­ഹാനി ഭയന്ന് പേര് വെളി­പ്പെ­ടു­ത്താന്‍ മടി­ക്കുന്ന ആ ചെറു­പ്പ­ക്കാ­രന്റെ വിധിദിവസം യേശുക്രി­സ്തു­വിനെ വിധി­ക്കുന്ന ദിവ­സം­തന്നെ ആയതും എന്തോ ദൈവ­കൃ­പ­യെന്നു വേണം വിശ്വ­സി­ക്കാന്‍.

ലോക­മെ­മ്പാ­ടു­മുള്ള ക്രിസ്ത്യാ­നി­കള്‍ വിശുദ്ധ വാര­മായി ആഘോ­ഷി­ക്കുന്ന ഈ അവ­സ­ര­ത്തില്‍ കഴിഞ്ഞ രണ്ടു­വര്‍ഷ­ത്തോ­ള­മായി നീതി­ക്കു­വേണ്ടി ജയി­ല­റ­യ്ക്കു­ള്ളില്‍ കഴി­ഞ്ഞു­കൂ­ടുന്ന ആ ചെറു­പ്പ­ക്കാ­രനെ ഓര്‍ത്ത് അല്‍പ­നി­മിഷം ധ്യാനി­ക്കുന്നത് നന്നാ­യി­രി­ക്കും. രണ്ടാ­യിരം വര്‍ഷ­ങ്ങള്‍ക്കു­മുമ്പ് അധി­കാ­രി­ക­ളുടെ മുന്നില്‍ സത്യം തുറന്നു പറ­ഞ്ഞ­തൊ­ഴികെ യാതൊരു തെറ്റും ചെയ്യാത്ത യേശു­ക്രി­സ്തു­വിനെ കുരി­ശി­ലേ­റ്റാന്‍ വിധിച്ച ആ നിയ­മ­സം­വി­ധാനം തന്നെ­യാണ് ഇന്നും ലോകത്തില്‍ മിക്ക­യി­ടത്തും, പ്രത്യേ­കിച്ച് അമേ­രി­ക്ക­യില്‍ തുടര്‍ന്നു­കൊ­ണ്ടു­പോ­രു­ന്നത് എന്ന സത്യം ഇവിടെ ഓര്‍മ്മി­ക്കു­ന്നതു കൊള്ളാം.

ലോക­പ്ര­ശ­സ്ത­മായ ടാറ്റാ കണ്‍സള്‍ട്ടന്‍സി (ടി.­സി.­എ­സ്) എന്ന കമ്പനി ഇന്ത്യ­യില്‍ നിന്നും എച്ച് 1 ബി വിസ­യില്‍ കൊണ്ടു­വന്ന് ന്യൂജേ­ഴ്‌സി­യില്‍ എത്തി­ച്ചെ­ങ്കിലും അമേ­രി­ക്ക­യിലെ നിയ­മ­ങ്ങ­ളെ­പ്പറ്റി യാതൊ­രു­വിധ നിര്‍ദേ­ശ­ങ്ങളും കൊടു­ക്കു­ക­യു­ണ്ടാ­യില്ല എന്ന­താണ് ഇങ്ങ­നെ­യൊരു കെണിയില്‍ ആ ചെറു­പ്പ­ക്കാ­രനെ കൊ­ണ്ടെ­ത്തി­ച്ച­ത്. എന്നു­ത­ന്നെ­യല്ല ഈ ചെറു­പ്പ­ക്കാ­രനെ ജയിലില്‍ നിന്നും മോചി­പ്പി­ക്കാന്‍ ടി.­സി.­എസ് എന്ന വമ്പന്‍ കമ്പ­നിയോ, അതിന്റെ മേധാ­വി­കളോ തയാ­റാ­യില്ല എന്നുള്ളതാണ് സത്യം. നിയ­മ­പ്ര­കാരം ഒരാളെ തൊഴി­ലിനു കൊണ്ടു­വ­ന്നാല്‍ ആ ആളുടെ സംര­ക്ഷണം ഉറ­പ്പു­വ­രു­ത്തേ­ണ്ടത് ആളെ കൊണ്ടു­വന്ന കമ്പ­നി­യാ­യി­രി­ക്ക­ണം.

ഈ ലേഖ­കന്‍ ചെയര്‍മാ­നായി പ്രവര്‍ത്തി­ക്കുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.­എ­ഫ്.എ) എന്ന സംഘ­ട­ന­യിലെ ഏതാനും ചില മനു­ഷ്യ­സ്‌നേ­ഹി­ക­ളാണ് ഈ ചെറു­പ്പ­ക്കാ­രനെ എങ്ങ­നെ­യെ­ങ്കിലും സഹാ­യി­ക്കണം എന്ന ആശ­യ­വു­മായി ആദ്യം രംഗ­ത്തു­വ­ന്ന­ത്. അവ­രുടെ നിര­ന്ത­ര­മായ പരി­ശ്ര­മ­ഫല­മായി സാമാന്യം ഭേദ­പ്പെട്ട ഒരു വക്കീ­ലിനെ കണ്ടു­പി­ടി­ക്കു­കയും അങ്ങനെ ആ ചെറു­പ്പ­ക്കാ­രനെ 
ജയില്‍ വിമുക്തനാക്കാനുള്ള ശ്രമം ആരം­ഭി­ക്കു­കയും ചെയ്തി­രു­ന്നു.

സമൂ­ഹ­ത്തിലെ പല ഉന്ന­ത­ന്മാരും ജെ.­എ­ഫ്.­എ­യുടെ പ്രവര്‍ത്ത­ന­ങ്ങളെ അതി­നി­ശി­ത­മായി വിമര്‍ശി­ക്കാ­തെ­യു­മി­രു­ന്നി­ല്ല. "വെറുതെ തൊഴി­ലി­ല്ലാത്ത കുറെ­യെണ്ണം നട­ക്കുന്നു' എന്ന് ഒരു മാന്യന്‍ പര­സ്യ­മായി ഈ ലേഖ­കന്റെ മുഖ­ത്തു­നോക്കി പറ­ഞ്ഞതും ഓര്‍ക്കു­ന്നു. പക്ഷെ ഈ മാന്യ­ന്മാ­രേ­ക്കാള്‍ ഉത്ത­ര­വാ­ദ­പ്പെട്ട തൊഴി­ലില്‍ പ്രവര്‍ത്തി­ക്കു­ന്ന­വ­രാണ് ജെ.­എ­ഫ്.­എ­യില്‍ ഉള്ള­വര്‍ എന്നു­ള്ളത് ഈ വേള­യില്‍ വായ­ന­ക്കാ­രുടെ അറി­വി­ലേക്ക് പറ­യാന്‍ ആഗ്ര­ഹി­ക്കു­ന്നു.

ജെ.­എ­ഫ്.എ പ്രവര്‍ത്ത­ക­രുടെ നിര­ന്തര പരി­ശ്ര­മ­ഫ­ല­മായി ന്യൂജേ­ഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാ­നിയ തുട­ങ്ങിയ സ്റ്റേറ്റു­ക­ളില്‍ വിവിധ മേഖ­ല­ക­ളില്‍ പ്രവര്‍ത്തി­ക്കുന്ന നിര­വധി സാമൂ­ഹ്യ­പ്ര­വര്‍ത്ത­ക­രേയും മനു­ഷ്യ­സ്‌നേ­ഹി­കളേയും ഈ ചെറു­പ്പ­ക്കാ­രന്റെ മോച­ന­ത്തി­നു­വേണ്ടി സംഘ­ടി­പ്പി­ക്കു­ന്ന­തിനും മുമ്പോട്ടു കൊണ്ടു­വ­രു­ന്ന­തിനും കഴിഞ്ഞു എന്നു­ള്ളത് വലിയ കാര്യ­മാ­ണ്. ഫോമ, ഫൊക്ക­ന, വേള്‍ഡ് മല­യാളി കൗണ്‍സില്‍, മഞ്ച്, കാഞ്ച് തുടങ്ങി നിര­വധി സംഘ­ടനാ നേതാ­ക്കളും ഈ ചെറു­പ്പ­ക്കാ­രനെ ജയില്‍ മോചി­ത­നാ­ക്കാന്‍ മുന്നോട്ടു വന്നു­ക­ഴി­ഞ്ഞു.

മാര്‍ച്ച് 24­-ന് രാവിലെ 9 മണിക്ക് ന്യൂജേ­ഴ്‌സി­യിലെ പസ്സാ­യിക് സുപ്പീ­രി­യര്‍ കോര്‍ട്ടില്‍ റൂം നമ്പര്‍ എന്‍ 422­-ല്‍ ജഡ്ജി സ്‌കോട്ട് ബന്നി­യന്‍ എന്ന വിധി­കര്‍ത്താ­വിന്റെ മുന്നില്‍ ഈ ചെറു­പ്പ­ക്കാ­രനെ ഹാജ­രാ­ക്കും. അവി­ടെ­വെ­ച്ചാ­യി­രിക്കും ഈ ചെറു­പ്പ­ക്കാ­രന്റെ വിധി പ്രസ്താ­വി­ക്കു­ന്ന­ത്. സാധി­ക്കു­ന്നി­ട­ത്തോളം മല­യാ­ളി­കള്‍ അന്നേ­ദി­വസം കോട­തി­യി­ലെത്തി അമേ­രി­ക്ക­യില്‍ ആരോ­രു­മി­ല്ലാത്ത ഈ ചെറു­പ്പ­ക്കാ­ര­നോ­ടും, അയാ­ളുടെ നാട്ടി­ലുള്ള വൃദ്ധ മാതാ­പി­താ­ക്ക­ളോടും ഐക്യ­ദാര്‍ഢ്യം പ്രഖ്യാ­പി­ക്ക­ണ­മെന്നു "ശബ്ദ­മി­ല്ലാ­വ­രുടെ ശബ്ദം' എന്ന പേരില്‍ അറി­യ­പ്പെ­ടുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.­എ­ഫ്.­എ) എന്ന സംഘ­ട­ന­യ്ക്കു­വേണ്ടി വിനീത­മായി അപേ­ക്ഷി­ക്കു­ന്നു. ജന­ങ്ങള്‍ മുന്നി­ട്ടി­റ­ങ്ങി­യാല്‍ അറ്റോര്‍ണി­മാര്‍ പോലും നോക്കി­യാല്‍ നട­ക്കാത്ത കാര്യ­ങ്ങള്‍ സാധി­ച്ചെ­ടു­ക്കാന്‍ കഴിയും എന്ന് ജെ.­എ­ഫ്.എ ഇതി­നോ­ടകം പരീ­ക്ഷി­ച്ച­റിഞ്ഞു കഴി­ഞ്ഞു. ഈ ചെറു­പ്പ­ക്കാ­രന്റെ മേല്‍ കരു­ണ­കാ­ണി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് നിര­വധി മല­യാളി നേതാ­ക്ക­ന്മാര്‍ ഇതി­നോ­ടകം ജഡ്ജിക്ക് കത്തു­കള്‍ അയ­ച്ചു­ക­ഴി­ഞ്ഞു.

ഈ ചെറു­പ്പ­ക്കാ­രന്റെ കേസ് കൈകാര്യം ചെയ്യാന്‍ തെര­ഞ്ഞെ­ടു­ത്തി­രി­ക്കുന്ന വക്കീ­ലിന്റെ പേര് മൈക്കിള്‍ കാരക്ട എന്ന­താ­ണ്. ഇദ്ദേഹം പറ­ഞ്ഞ­ത­നു­സ­രിച്ച് രാവിലെ 11 മണിക്ക് മുമ്പ് കോടതി നട­പ­ടി­കള്‍ തീരും എന്നാ­ണ്.

യേശു­ക്രി­സ്തു­വിന്റെ പെസഹാ തിരു­നാള്‍ ആഘോ­ഷി­ക്കുന്ന മാര്‍ച്ച് 24­-ന് ആയ­തി­നാല്‍ യേശു നമ്മെ പഠി­പ്പിച്ച അവ­സാന വിധി­യെ­പ്പ­റ്റി­യുള്ള ബൈബിള്‍ വച­ന­ങ്ങള്‍ ഈ അവ­സ­ര­ത്തില്‍ നാമോര്‍ത്ത് ചിന്തി­ക്കു­ന്നത് നന്നാ­യി­രി­ക്കും. അതിനു ബൈബിള്‍ മുഴു­വന്‍ തിര­യേണ്ട ആവ­ശ്യ­മി­ല്ല. മത്തായി എഴു­തിയ സുവി­ശേ­ഷ­ത്തില്‍ അദ്ധ്യായം 25­-ല്‍ 31 മുതല്‍ 46 വരെ­യുള്ള വാക്യ­ങ്ങള്‍ മാത്രം ഒന്നു ശ്രദ്ധ­യോടെ വായി­ച്ചാല്‍ മതി. ചുരു­ക്ക­ത്തില്‍ സ്വര്‍ഗ്ഗ­രാ­ജ്യ­ത്തേയ്ക്ക് പോകാന്‍ ആഗ്ര­ഹി­ക്കു­ന്ന­വര്‍ കാരാ­ഗ്ര­ഹ­ത്തില്‍ കഴി­യു­ന്ന­വരെ ഒന്നു കണ്ടാല്‍ മാത്രം മതി. അതാണ് ദൈവ­ത്തിന് ഏറ്റവും പ്രീതി­ക­രം.

അങ്ങനെ ആ പെസ­ഹാ­ദിനം നമു­ക്കെല്ലാം ദൈവ­ത്തി­ലേക്ക് അടു­ക്കാ­നുള്ള ഒന്നാ­യി­ത്തീ­രട്ടെ എന്ന പ്രാര്‍ത്ഥ­ന­യോടെ സാധി­ക്കു­ന്ന­വ­രെല്ലാം ന്യൂജേ­ഴ്‌സി­യിലെ പാറ്റേ­ഴ്‌സ­ണി­ലുള്ള പസാ­യിക് സുപ്പീ­രി­യര്‍ കോര്‍ട്ടി­ലേക്ക് ക്ഷണി­ക്കു­ന്നു.

Adress: Passaic Superior Court, Court Room N 422, 77 Hamilton Street, Paterson, NJ 07505.

Judge Name: Hon. Scott Bennion, J.S.C

കാറു­ക­ളില്‍ വരു­ന്ന­വര്‍ക്ക് മീറ്റര്‍ പാര്‍ക്കിംഗ് ഉണ്ടാ­യി­രി­ക്കു­ന്ന­താ­ണ്.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: അനില്‍ പുത്തന്‍ചിറ (732 319 6001), തോമസ് കൂവ­ള്ളൂര്‍ (914 409 5772), അനി­യന്‍ ജോര്‍ജ് (908 337 1289), ഷാജി വര്‍ഗീസ് (862 812 4371).

തോമസ് കൂവ­ള്ളൂര്‍ (ചെ­യര്‍മാന്‍, ജെ.­എ­ഫ്.­എ).
ന്യൂജേ­ഴ്‌സി­യില്‍ ജയി­ലി­ലുള്ള മല­യാളി യുവാ­വിന്റെ കേസില്‍ വിധി വ്യാഴാഴ്ച
Join WhatsApp News
Achayan 2016-03-21 23:17:32
തെറ്റ് ചെയ്തവൻ ശിക്ഷിക്കപെടണം. അതാതു രാജ്യത്തെ നിയമം അനുസരിച്ച്.
എനിക്കും ഒരു മകളുണ്ട്. നാളെ ഒരുത്തൻ അവളോട്‌ ഇങ്ങനെ ചെയ്‌താൽ പരമാവധി ശിക്ഷ അവനു കിട്ടണം എന്നെ ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കൂ. ഈ കേസിൽ അകപെട്ട പെൺകുട്ടിയും ആരുടെയോ മകളാണ്.
ഇവനെ പോലുള്ള ഞരമ്പ്‌ രോഗികളെ സഹായിക്കാൻ നടക്കുന്ന നിങ്ങൾ മാനം മര്യാദക്ക് ജീവിക്കുന്ന ഞങ്ങളെ പോലുള്ള മറ്റു മലയാളികൾക്ക് അപമാനമാണ് എന്ന് പറയാതെ വയ്യ.
ഈ മലയാളി യുവാവിന് പരമാവധി ശിക്ഷ ലഭിക്കാനായി ഞാൻ കർത്താവിനോട് പ്രാർത്ഥിക്കും. ഇത് പലര്ക്കും ഒരു പാഠമായിരിക്കട്ടെ.
ANIYAN GEORGE 2016-03-22 06:09:55
Priyapetta achaya,
Achayanum oru makal undannalle paranjathu. Achayante makal ee cheruppakarane pralofichu veetil varuthiyathanakil achayente makalum thettu kariyalle. Achayanum ithupolayulla anubhavangal jeevithithathil undayittille.... aadyam shamikuvan padikkanam. achaya.....
Real Malayali 2016-03-22 08:57:36
Mr. Achayan,

താങ്കൾ പറഞ്ഞതിനോടു യോജിക്കുന്നു. തെറ്റ് ചെയ്താൽശിക്ഷിക്കപ്പെടണം. പക്ഷെ ഈ പറയുന്ന മകളും തെറ്റു കാരി  ആണെങ്കിൽ ഒരാളെ മാത്രം ശിക്ഷിക്കണമെന്ന് പറയുന്നത് ഒരു തരം വില കുറഞ്ഞ സ്വാർത്ഥ അല്ലേ? ആ യുവാവായ പ്രായത്തിൽതാങ്കൾഎങ്ങനെ ആയിരുന്നുവെന്ന് സ്വന്തം മനഃസാക്ഷിയോട് ഒരു അവലോകനം ഉചിതമായിരിക്കും. 
Please don't be like a dog who doesn't eat grass and won't let the cow to ear it. If a group want to help a person, let them do it; if you don't want help, its fine. No wonder why our community doesn't get any better here and back home.. Frogs in the well has to come out of box and change the attitude.

a supporter of community from PHL.
bijuny 2016-03-22 06:27:52
ശ്രീ കൂവല്ലൂർ തങ്ങളുടെ പരിശ്രമം വിജയിക്കട്ടെ. വളരെ നന്നായി എഴുതിയിരിക്കുന്നു. വരാൻ പറ്റില്ലെങ്കിലും പ്രാർത്ഥിക്കാം.  നാട്ടിലെവിടെയോ കുഗ്രമാതിലുള്ള ആ വൃദ്ധന് തന്റെ മകനെ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം.
Happy Easter
anumon kJ 2016-03-22 07:13:37

Dear Thomas,

After living in long years in US why don't you convinced the fact that this is not India.

here judiciary is not corrupted. the people who come to this country should have some knowledge about this country, its legal system and the norms of behavior. it is not an excuse that he was ignorant of laws. is he arrested for doing his Job? is he arrested for any worked related issues?

I feel sorry for him but it is a warning for other youth to be careful and be prudent.

prior to this, you have gone after similar cases and you are the one making the judgment.

and deciding these people are innocent. spend you time in doing good deeds. Visit the prisoners and help them with spiritually or with other helps. educate the other youths and make them aware of the laws and culture of this country. please do not ask people to fight against judiciary.'

pray for conversion of judges and support the family of these convicted people.

in case the judiciary made wrong we have more higher courts.


വായനക്കാരൻ 2016-03-22 07:19:44
JFA and supporters need to find a better way of getting publicity news and pictures in emalayalee.
joseph kv 2016-03-22 08:36:36
ശ്രീ  കോവല്ലുർ താങ്കൾ പറയുന്ന ഈ ചെറുപ്പക്കാരൻ , ആനന്ദ് ജോണ് തുടങ്ങിയ  ബലാൽ സംഗ വീരന്മാരുടെ കേസുകൾ ഏട്റെടുത്തു സമയം കളയാതെ ആയിര ക്കണക്കിന് വരുന്ന ചെറുപ്പ ക്കാരുടെ immigration വിഷയത്തിൽ നിങ്ങൾ ഇടപെടുക. നിയമ പ്രശ്നങ്ങൾ കാരണം ഗ്രീൻ കാർഡ്‌ എന്നത് പല ഇന്ത്യൻ techy കളുടെയും ഒരു സ്വപ്നം മാത്രമാണ്.
Mohan Parakovil 2016-03-22 10:52:32
പ്രലോഭനങ്ങൾക്ക് വഴങ്ങുന്നത് മനുഷ്യ സഹജം. അത് കൊണ്ടല്ലേ നമുക്ക് പറുദീസാ നഷ്ടപ്പെട്ടത്. ഒരു സംശയം സാത്താന്റെ പ്രലോഭനത്തിൽ വീണുപോയത്കൊണ്ടോ ദൈവത്തോട് അനുസരണകേട് കാണിച്ചത് കൊണ്ടോ? എന്തായാലും ഏദൻ തോട്ടം നഷ്ടമായി. തോമസ്‌ കൂവള്ളൂർ ബൈബിളൊക്കെ ഉദ്ധരിച്ചിട്ടുണ്ട്. ന്യായധിപാൻ പിലാതോസിനെപോലെ കൈ കഴുകിയാലും സംഗതി കുഴപ്പമാകും . എന്തായാലും
അമേരിക്കൻ മലയാളികളുടെ മനസ്സിലിരുപ്പ് ഈ
കോളത്തിൽ കാണുന്നുണ്ട് . പരമാവുധി ശിക്ഷ
കിട്ടാൻ പ്രാർത്തിക്കുന്ന അച്ചായനും നമുക്കുമില്ലേ
കുട്ടികൾ എന്നാ നിലപാടുള്ളവരും , ബഹുജനം
പലവിധം . പിന്നെ ടാറ്റ കൺസൾടൻസി അവരുടെ ജോലിക്കാർ വ്യഭിച്ചരിക്കാനും  അല്ലെങ്കിൽ ബലാല്സംഗം ചെയ്യാനും വെറുതെ വിരുന്നു പോകുന്നതിനുമൊക്കെ ഇടപെടാൻ പോകുന്നില്ല . അതിനു അവരെ കുറ്റപ്പെടുത്തരുത്. അമേരിക്കയിലെ ജട്ജിമാര്ക്കും തെറ്റ് പറ്റുന്നതായി
പത്രങ്ങളിൽ വായിക്കുന്നു  മുപ്പതും നാല്പ്പതും വര്ഷം ജയിലിൽ അടച്ചതിനുശേഷം നിരപരാധിയാണെന്നു കണ്ടെത്തുക . സത്യം ആര്ക്കറിയാം അത് കൊണ്ട് നിസ്സഹായരായ മനുഷ്യര് പ്രാർത്തിക്കുക, കഴിയുന്ന പ്രവർത്തികൾ
ചെയ്യുക. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയുക .
Anthappan 2016-03-22 11:09:45
Achyayen must be an Evangelist
and the supporter of Trump the fascist.
They don’t have a ‘second chance’ in their list
But carry lots of name in their hit list.
They preach about Jesus and his teachings 
But thinking about their enemies and torching.
Achayan was standing by the Cross 
When Jesus was crucified on the cross 
A tooth for tooth and nail for nail’
that is his hymn and at end he says Jesus hale. 
‘Death is the reward for sin’
And they find in it happiness and fun 
Religion will never save your sole
Your own independent thinking makes you whole. 
Achayen is Holy (LoL)
And you cannot find in him any folly 
Achayan simmers with anger 
and he will over power Trumps anger.
If Achayen cannot help
et him shut his mouth up. 

Texan American 2016-03-22 12:00:45
അച്ചായന്റെ മകളെ നാളെ അവരുടെ കമ്പനി സൗദി അറേബ്യയിലേക്ക് deputation ജോലിക്ക് പറഞ്ഞയച്ചു എന്ന് വെക്കുക . മകൾ രാത്രി നാലു പേരെയും വിളിച്ചു ബൈബിൾ തുറന്നു വച്ച് വെറുതെ ഒന്ന് പ്രാർത്ഥിച്ചു. 
താങ്കൾ തന്നെ പറഞ്ഞത് പോലെ ആ രാജ്യത്തെ നിയമം അനുസരിച്ച് എന്ത് പറ്റും എന്നറിയാമല്ലോ ?  അന്ന് താങ്കൾ അന്വേഷിക്കും , കൂവള്ളൂരിനെ പോലെ ആരെങ്കിലും ആ അന്യ രാജ്യതുണ്ടോ എന്ന് .  മകളെ ഇറക്കി കൊണ്ടുവരാൻ .
സുഹൃത്തേ അച്ചായ , കമന്റ്‌ എഴുതിയതിനു നന്ദി . താങ്കളെ പോലെ കുറെ പേര് നമ്മളുടെ ഇടയില ഉണ്ടെന്ന ഒരു ഒര്മാപ്പെടുതലാണ് അത്. ദാഹിച്ചു വലയുന്ന ഒരു സഹാജീവിക്കു ഒരു ഗ്ലാസ്‌ പച്ചവെള്ളം കൊടുക്കാതെ അത് അവന്റെ ഗതി ഏന് പറഞ്ഞു പുചിക്കാൻ തിടുക്കം കാട്ടുന്ന ഒരു പുത്താൻ പണക്കാരൻ.
Achayan 2016-03-22 18:19:35
ആർക്കൊക്കെയോ എൻറെ മോളെ കുറിച്ച് ഒരുപാട്  സ്നേഹം തോന്നിയത് കൊണ്ട് അതിന് മറുപടി തരാം.
13-14  വയസ്സായ ഒരു പെൺകുട്ടി ഏതു വിധേനെ ആയാലും, അവളെ പ്രലോഭിപിക്കുന്നത് കുറ്റകരമാണ് . അത് അമേരിക്ക ആയാലും, ഇന്ത്യ ആയാലും, പാക്കിസ്ഥാൻ ആയാലും. ഇവിടെ കമന്റ്‌ ഇടുന്നവർക്ക് ഇത്രയും പോലും ലോകവിവരം ഇല്ലേ?
ഇവൻ അത് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ഈ രാജ്യം അനുവദിക്കുന്ന ഏറ്റവും വലിയ ശിക്ഷ അനുഭവിക്കണം. ഇവൻ ഇത് അർഹിക്കുന്നു.
Rajesh Texas 2016-03-22 19:32:27
അച്ചായനും മറ്റു ചിലരും പറയുന്നത് ഈ രാജ്യത്തെ നീതി വ്യവസ്ഥ കുറ്റമറ്റതാണ് എന്ന്. ഒരു പക്ഷെ ഇന്ത്യയിലെക്കാളും മെച്ചമായിരിക്കാം, പക്ഷെ നാം ദിനം പ്രതി പത്രത്തില്‍ വായിക്കുന്ന വാര്‍ത്തകള്‍ അതിനെ ന്യായീകരിക്കുന്നില്ല. കബളിപ്പിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരന് മോചനം കിട്ടട്ടെ... ആ ചെറുപ്പക്കാരന്‍ ചെയ്തു എന്ന് പറയുന്ന തെറ്റിന്റെ ശിക്ഷ ഇതിനകം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു.
Koshy (Cash) Oommen 2016-03-23 04:46:35
I don\\\'t think we all know the REAL FACTS. One thing is for sure American Law practices the Most Democratic Judicial System with TRUST IN GOD. Let the COURT ANALYSE THE FACTS AND EVIDENCES and come to a DECISION. For some cases There is an appeal process too. Lets hope for the BEST but not compare to religious teachings and incidents.

PEACE OUT FRIENDS
Texan American 2016-03-23 05:38:57
Achayan & Anumon KJ,
Just like Rajesh said, you guys need to read a lot of local news papers and watch lot of local tv , not just headlines, to understand how corrupt the system here in USA is at all levels. You or your wife may be having a secure job in the medical field or in some govt. department and hence never affected by anything happening in this world. But the reality is different. You talking about the judicial system here and suggesting our poor Malayali guy can go to higher courts.  Just on my way to work, I was listening to radio saying DA of Brroklyn in NY is releasing an innocent man after two decades in prison for murder. Just google yourself for "innocent man released".  You will be surprised to see the number of results from all over USA. Young men spent behind bars for 25, 30, 35 years!!!! now being released as they all were wrongful convictions. Thousands more in jails with no hope of seeing light for small crimes they committed or in cases where they were totally innocent. It can happen to you too ( how a bout a work place financial irregularity or mishap and it becomes your fault ). One has to experience it to understand the pain.  Pinne oru karyam koode, achayante tholi ippozhum brown thanneyanallo? Athum marakkenda. Wake up man.

Ninan Mathullah 2016-03-23 05:49:31
All laws are for the good of man according to Jesus. So Jesus broke one of the ten commandments- the Sabbath. Man was created not to follow rules. On the other hand rules were made for the good of man. So there is not a single law that can't be violated depending on the circumstances. Haven't you seen emergency vehicles not stopping at red light. Judges takes into consideration the circumstances before passing judgement, and also if there is remorse there. We can't live here a single day without breaking laws. Those who argue for the rules of this country they are are also violating the laws of the country. When you drive, if the car crossed the white line at the stop sign that is an offense against the state and is punishable. Most of us escape from punishment as Marthoma Thirumeni said that we are good in escaping. Those not good in escaping end up in jail. Instead of condemning the person give him a second chance as Jesus asked the sinless to throw the first stone.
Lesson Learned 2016-03-23 06:35:22

"ബാലൻ നടക്കേണ്ടുന്ന  വഴിയിൽ അവനെ അഭ്യസിപ്പിക്കുക വൃദ്ധനായാലും അത് അവനെ വിട്ടു മാറുകയില്ല" (സദൃശ്യവാക്യം 22:6 )

Beijing (CNN)A grieving father has called for the death penalty as his daughter's alleged killer goes on trial in China.  Shao Tong, a 20-year-old student from China who had gone to the U.S. to study engineering, was strangled to death in Iowa in September 2014, her body stuffed in the trunk of her own car.  Her boyfriend, Li Xiangnan, who fled to China shortly after she was killed, was charged with her murder in June last year and stands trial at the Intermediate People's Court on Wednesday in the eastern Chinese city of Wenzhou.   Li turned himself in to authorities in May last year. His lawyer Sheng Shaolin declined to say whether he had pleaded guilty or not.

Anthappan 2016-03-23 07:21:46

"Do not think that I have come to abolish the Law or the Prophets; I have not come to abolish them but to fulfill them.

Jesus was telling them that though they created the law they never observed it.  If the law is not enforced or not practiced then it is invalid.  Jews were continuity breaking the law and enforcing it on weak and oppressed.  Jews were doing what they wanted to do on the Sabbath day by disregarding the Sabbath law.  So according to Jesus’s interpretation  it was ok to heal a person or save a sole on a Sabbath day and it is not a violation but rather a fulfillment of what Jews were practicing.

In this case a Good Samaritan law can also be applied; means Mr. Koovallors action is justified – I have never heard that someone is sued for supporting someone in their trial. 

Good Samaritan laws offer legal protection to people who give reasonable assistance to those who are, or who they believe to be, injured, ill, in peril, or otherwise incapacitated.[1] The protection is intended to reduce bystanders' hesitation to assist, for fear of being sued or prosecuted for unintentional injury or wrongful death. 

സഹായഹസ്തം 2016-03-23 11:43:05

As many times everyone would have experienced with our community, few will be dead against, especially when it’s a help to a third party.

Just think of your past. No need to tell anyone. If you think you are the person, never done any sin in life, just ask court to punish him severely. (even taking a slate pencil from a classmate is sin. Your parent’s prayers, you did not get caught and did not label as കള്ളൻ that time)

 

No one said this boy is innocent. As a matter of fact, he is a real stupid. When a girl mentioned that “there are guys already in jail for visiting me”, atleast he should have read his fate.   

 

സഹായിക്കാൻ പറ്റിയില്ലെങ്കിൽ വേണ്ട, atleast ഉപദ്രവിക്കാതിരിക്കുക.


Observer 2016-03-23 12:47:31
Also people should be aware that FBI purposely set up this kind of trap to catch the crooks pouncing on Children.  Many prominent people were arrested in US by FBI in their operations like this. Community leaders must discuss this topics in the community openly to make as a part of awareness. 
Achayan 2016-03-23 17:47:07
ചില തെറ്റുകൾ അങ്ങനെയാണ് സുഹൃത്തേ......... മാപ്പ് അർഹിക്കാത്തത്‌. 
9ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെണ്കുട്ടിയെ കാമകണ്ണോടെ നോക്കിയ, അവളെ ലൈംഗികമായി ഉപയോഗിച്ച ഇവന് ഒരു രണ്ടാം അവസരം കൊടുത്താൽ നാളെ ഇത്തരത്തിൽ ചെയ്യില്ല എന്നാരു കണ്ടു?
സാഹചര്യത്തിന്റെ സമ്മർദത്തിൽ ചെയ്യുന്ന ഒരു കൊലപാതകം പ്രായത്തെ മാനിച്ചു ചിലപ്പോൾ ഞാൻ ക്ഷേമിചേക്കാം. പക്ഷെ കുട്ടികളോടുള്ള ലൈംഗിക പീഡനം അത് ഏതു വേദ പുസ്തകത്തിന്റെ കണ്ണിലൂടെ നോക്കിയാലും കൊടും തെറ്റ് തന്നെയാണ്. അതിനു മാപ്പും അർഹിക്കുന്നില്ല. 
എന്റെ കണ്ണിൽ ഒരുപോലെ നികൃഷ്ട ജീവികൾ. കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവനും, അതിനു കൂട്ടു നിന്നവനും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക