ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ താനാസ്വദിച്ച സ്വാതന്ത്ര്യത്തെപറ്റി
ജോണ്‍ ബ്രിട്ടാസ് എഴുതിയ ലേഖനമാണ് ഈകുറിപ്പിന് ആധാരം. അവിടെ പഠിച്ചപ്പോഴാണ്
യഥാര്‍ത്ഥ സ്വാത്ര്യമെന്താണെന്ന് അറിഞ്ഞതെന്ന് പറയുമ്പോള്‍
അഭിപ്രായസ്വാതന്ത്ര്യ്യമില്ലാത്ത ഏതോരാജ്യത്തുനിന്നാണ് അദ്ദേഹം
വന്നതെന്ന് തോന്നിപ്പോയി. എന്തുപറയാനും ചെയ്യാനും സ്വാതന്ത്ര്യമുള്ള
കേരളത്തിലെ കോളജുകളില്‍ ഇല്ലാത്ത എന്തുസ്വാതന്ത്ര്യമാണ് അദ്ദേഹം
ജെഎന്‍യുവില്‍ കണ്ടത്? ഒരു കേരളീയനായ ജോണ്‍ സ്വാത്ര്രന്ത്യം
അനുഭവിക്കാനായിരുന്നെങ്കില് എറണാകുളം മഹാരാജാസ് കോളജിലോ
തിരുലവനന്തപുരം യൂണിവേഴ്സിറ്റി കോളജിലോ പഠിച്ചാല്‍ പോരായിരുന്നോ?
വരട്ടുപ്രത്യയശാസ്ത്രം ചര്‍ച്ചചെയ്യുന്നതും രാജ്യദ്രോഹം
സംസാരിക്കുന്നതുമാണോ യഥാര്‍ത്ഥ സ്വാതന്ത്ര്യം? അവിടെ ജോണും കൂട്ടരം
ചര്‍ച്ചചെയ്ത തത്വസംഹിതകള്‍ ലോകത്തെ മാറ്റിമറിക്കാന്‍ സഹായിച്ചില്ലെന്ന്
അദ്ദേഹംതന്നെ സമ്മതിക്കുമല്ലോ.
ജെഎന്‍യുവില്‍ അടുത്തിടെ നടന്ന ചില
സംഭവവികാസങ്ങളാണ് ഇന്‍ഡ്യയിലും പ്രത്യേകിച്ചും കേരളത്തിലും
ചര്‍ച്ചചെയ്യപ്പെടുന്നത്. അഫ്സല് ഗുരുവെന്ന രാജ്യദ്രോഹിയെ
തൂക്കിലേറ്റിയത് ശരിയോതെറ്റോ എന്നതിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്
സംശയം. അത് ചര്‍ച്ച ചെയ്യാനായിരുന്നു അവര്‍ അനുസ്മരണ സമ്മേളനം
വിളിച്ചുകൂട്ടിത്. അവിടെ ചിലര്‍ രാജ്യത്തിനെതിരായി സംസാരിച്ചെന്നും
ഇന്‍ഡ്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പറയപ്പെടുന്നു.
അത് സത്യമെങ്കില്‍, അവര്‍ ആരായിരുന്നാലും, ശിക്ഷിക്കപ്പെടേണ്ടതാണ്
എന്നതില്‍ മിസ്റ്റര്‍ ജോണിണിനും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന്
കരുതുന്നില്ല.
അഫ്സല് ഗുരു ഇന്‍ഡ്യയില്‍ ജീവിക്കുകയും ഹൃദയം
പാക്കിസ്ഥാന് സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ്. പാര്ലമെറ്റ്
അക്രമണത്തില്‍ അയാള്‍ക്ക് പങ്കുണെന്ന് കോടതി കണ്ടെത്തിയതാണ്.
പാര്‍ലമെന്റിനുള്ളില്‍ കടന്ന് പ്രധാനമന്ത്രിയടക്കം മന്ത്രിമാരേയും
എംപിമാരേയും ബന്ധികളാക്കി രാജ്യത്തെ മുള്‍മുനയില്‍ നിറുത്തി
വിലപേശാനായിരുന്നു അവരുടെ പദ്ധതി. മൂന്ന് പോലീസുകാരുടെ ജീവന്
ബലികഴിച്ചുകൊണ്ടാണെങ്കിലും അവരുടെ ദുഷ്ടലക്ഷ്യം പരാജയപ്പെടുത്തിയ
ഡല്‍ഹിപോലീസിന് അഭിനന്ദനം. ഇതുപോലെ ശരീരം ഇന്‍ഡ്യയിലും ഹൃദയം
പാക്കിസ്ഥാനിലുമായി ജീവിക്കുന്ന അനേകര്‍ രാജ്യത്തുണ്ട്. എന്തുകൊണ്ട്
ആരാജ്യത്തേക്ക് പോകാന്‍ അവര്‍ മടിക്കുന്നു? ഇന്‍ഡ്യ നല്കുന്ന
സുഹസൗകര്യങ്ങളും സുരക്ഷിതത്വവും ആസ്വദിക്കുകയുംവേണം
രാജ്യത്തിനെതിരായി ചിന്തിക്കുകയും വേണമെന്ന്പറയുന്നത്
സ്വീകാര്യമല്ല.
കനയ്യകുമാറെന്ന വിദ്യാര്‍ത്ഥിനേതാവിനെ
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്തയ്തതിന്റെ പേരിലാണ് കോണ്‍ഗ്രസ്സും
കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍
ബഹളംവെയ്ക്കുന്നത്. അയാളുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ
സമ്മേളനത്തിലാണ് രാജ്യത്തിനെതിരായി സംസാരിച്ചതും ഇന്‍ഡ്യാവിരുദ്ധ
മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. അത് സത്യമാണോയെന്നാണ് ഞങ്ങള്‍ക്ക്
അറിയേണ്ടത്. അങ്ങനെ അയാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മാപ്പര്ഘിക്കാത്ത
കുറ്റമാണ്. അതിന്റെ പേരില്‍ എത്രവലിയ ശിക്ഷകൊടുത്താലും വലുതല്ല.
അറസ്റ്റുചെയ്യപ്പെട്ടതിന്റെപേരില് അയാളെ ദിവ്യനാക്കി
ചുമലിലേറ്റക്കൊണ്ടുനടക്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ അധിക്ഷേപം
അര്‍ഘിക്കുന്നു. കര്‍ണാടകയിലും കേരളത്തിലും മാത്രമായി
ചുരുങ്ങിയിരിക്കുന്ന കോണ്‍ഗ്രസ്സ്പാര്‍ട്ടി കനയ്യ കുമാറിനെ തോളിലേറ്റി
നടക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുകയാണ്.
അഫ്സല് ഗുരു
അനുസ്മരണ സമ്മേളനംതന്നെ വലിയൊരു തെറ്റായിരുന്നു, രാജ്യദ്രോഹിയെ
ആദരിക്കുന്നതിന് തുല്ല്യം. ഇതാണോ ജോണ്‍ പറയുന്ന സ്വാതന്ത്യം? സ്വാതന്ത്ര്യം
എന്താണെന്നും അത് എങ്ങനെ വിനിയോഗിക്കണമെന്നും അറിയാത്തവരാണ്
ഇന്ഡ്യാക്കാര്., കുരങ്ങിന്റെകയ്യില് പൂമാലകിട്ടിയതുപോലെ.
സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണമെന്ന് അറിയണമെങ്കില്‍ ജോണ്‍ ബ്രിട്ടാസ്
അമേരിക്കയില്‍വന്ന് കുറച്ചുനാള്‍ താമസിക്കണം, ഇടവിടുത്തെ
ആളുകളെക്കണ്ട് പഠിക്കണം . സര്‍ക്കറിന്റെ നയങ്ങളെ എതിര്ക്കുതുപോലെയല്ല
രാജ്യത്തിനെതിരായി സംസാരിക്കുന്നത്. പ്രത്യയശാസ്ത്രം
ചര്‍ച്ചചെയ്യപ്പെടുന്നത് നല്ലതുതന്നെ, അധരവ്യായാമം നടത്താമല്ലോ.
ബ്രിട്ടാസിന്റെ പ്രത്യയശാസത്രം സോവ്യറ്റ് യൂണിയനും ചൈനയുംവരെ
പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടതാണ്.
ഞങ്ങള്‍, അമേരിക്കയില്‍
ജീവിക്കുന്ന ഇന്ഡ്യാക്കാര്, ഈ രാജ്യംനല്കുന്ന സുഹസൗകര്യങ്ങള്
ആസ്വദിക്കുകയും ഈരാജ്യത്തോട് കൂറുപുലര്‍ത്തുന്നവരുമാണ്. അതേസമയം
മാതൃരാജ്യത്തോടുള്ള സ്നേഹവും കടപ്പാടും മറന്നിട്ടില്ലാത്തവരുമാണ്.
നിങ്ങള്‍, രാഷ്ട്രീയക്കാര്‍, നരകമാക്കി മാറ്റിയിരിക്കുന്ന
സ്വരാജ്യത്തേക്ക് കഷ്ടപ്പാടുകള്‍ സഹിച്ചാണെങ്കിലും ഒന്നുംരണ്ടും
വര്ഷങ്ങള്കൂടുമ്പോള് വരുന്നത് അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റുകാരും
മറ്റുചില രാഷ്ട്രീയക്കാരും അമേരിക്കയെ കുറ്റംപറഞ്ഞ്
നടക്കുന്നുണ്ടെങ്കിലും ഇതൊരു നല്ലരാജ്യമായിട്ടാണ് ഞങ്ങള്‍ക്ക്
അനുഭവപ്പെടുന്നത്. അമേരിക്കചെയ്ത ചിലയുദ്ധങ്ങളുടെ നല്ലഫലം
അനുഭവിക്കുന്നത് ഇന്ഡ്യകൂടിയാണ്, ഉദാഹരണം അഫ്ഗാന്
യുദ്ധം.
കേരളത്തിലെ കോളജുകളില്‍ അരാജകത്വംസൃഷിടിച്ച
രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാര്‍, ഇന്‍ഡ്യയിലെ
മഹത്തായ യൂണിവേഴ്സിറ്റിയെ നശിപ്പിക്കരുതെന്നേ പറയാനുള്ളു.
ദശാബ്ദങ്ങള്ക്കുമുന്പ് വിദ്യാഭ്യാസനിലവാരത്തില്‍ ഇന്‍ഡ്യയില്‍
ഒന്നാസ്ഥാനത്ത് നിന്നിരുന്ന കേരളത്തിലെ സ്കൂളുകളും കോളജുകളും ഇന്ന്
ബീഹറിനേക്കാള് പിന്നിലാണെന്നതാണ് സത്യം. പണമുള്ളവര്‍ തങ്ങളുടെ കുട്ടികളെ
അന്യസംസ്ഥാനങ്ങളില്വിട്ട് പഠിപ്പിക്കുന്നു. പണമില്ലാത്തവര്‍
എന്തുചെയ്യും? ചാവേറുകളേയും മുദ്രാവാക്യതൊഴിലാളികളേയും
ചുവരെഴുത്തുകാരേയുംമാത്രം സൃഷ്ടിക്കാന്‍ താല്പര്യമുള്ള
രാഷ്ട്രീയക്കാര്‍ക്ക് ഇതൊന്നും
പ്രശ്നമല്ല.
വിദ്യാര്ത്ഥിരാഷ്ട്രീയമെന്ന അനാവശ്യം
ഇന്‍ഡ്യയിലല്ലാതെ മറ്റൊരുരാജ്യത്തും കാണാന്‍ സാധിക്കില്ല. ക്ളാസ്സിലിരുന്ന
പഠിക്കേണ്ടകുട്ടികള് കല്ലും കുറുവടികളുമായി റോഡിലിറങ്ങി റൗഡിത്തരം
കാണിക്കുയും ടി.പി. ശ്രീനിവാസനെപ്പോലുള്ള മഹദ്വ്യക്തികളെ
മര്‍ദ്ദിക്കുയും ചെയ്യുന്നത് പോക്രിത്തരമല്ലാതെ മറ്റെന്താണ്? ഇവരെ
നിലക്കുനിറുത്താന്‍, രാജ്യദ്രോഹം സംസാരിക്കുന്നവരെ
തുറുങ്കിലടക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറാകുമെങ്കില്‍ ആ സര്‍ക്കാര്‍
അഭിനന്ദനം അര്‍ഘിക്കുന്നു.