Image

തെലുങ്ക് ചിത്രം ജനതാ ഗാരേജ്, മോഹന്‍ലാലിന്റെ പ്രതിഫലം 5.50 കോടി രൂപ

Published on 25 March, 2016
തെലുങ്ക് ചിത്രം ജനതാ ഗാരേജ്, മോഹന്‍ലാലിന്റെ പ്രതിഫലം 5.50 കോടി രൂപ


കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമാണ് ജനതാ ഗാരേജ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. 5.50 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിന് ലഭിക്കുന്നത്. മലയാള സിനിമയില്‍ ഇത്രയും പ്രതിഫലം വാങ്ങി അഭിനയിച്ച മറ്റൊരു സൂപ്പര്‍താരമില്ല.
മൈത്രി മൂവീ മെക്കേര്‍സിന്റെ ബാനറില്‍ കൊരട്ടാല ശിവ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒന്നര കോടി രൂപയ്‌ക്കൊപ്പം മലയാളത്തിലെ ചിത്രത്തിന്റെ വിതരണാവകാശവും മോഹന്‍ലാലിന് കൈമാറി കഴിഞ്ഞത്രേ. എന്നാല്‍ ചിത്രത്തിന്റെ വിതരണാവകാശം മോഹന്‍ലാല്‍ നാലര കോടി രൂപയ്ക്ക് വിറ്റു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
മോഹന്‍ലാലിനൊപ്പം ജൂനിയര്‍ എന്‍ടി ആറും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദനും ചിത്രത്തില്‍ അഭിനയിക്കും. മോഹന്‍ലാലിന്റെ മകന്റെ വേഷം അഭിനയിക്കുന്നതിനോടൊപ്പം വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ഉണ്ണി മുകുന്ദനാണ്.
കൂടാതെ ചന്ദ്രശേഖര്‍ യെലത്തി സംവിധാനം ചെയ്യുന്ന യെലേത്തി എന്ന തെലുങ്ക് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. ഗൗതമിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

Join WhatsApp News
Vayanakkaran 2016-03-28 00:10:31
What a shame. What is the average yearly earnings of an Indian Citizen? Less than Rs 10000.00 per year. When this is the case how this man get away with 5  crore rupees for some few months few hours work? This is exploitiation and poor man's money. This type of man write blogs about justice and enrichment of poor men. The media and some people carry this type of stars on their shoulders. When ever they want they can contest the elections also. What they know about the common people? They also think they are seml Gods. They also get leftnent name, padmashree etc. Dear public please open your eyes and speak up against these type of remunaeration and exploitiation etc..
Tom Tom 2016-03-28 06:07:53
You absolutely right my friend! Dear public please open your eyes! What they doing with all these monies! Do they giving proper taxes to our country? Don't listen these kind of peoples blog!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക