Image

സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് നിഷേധിച്ചു

Published on 28 January, 2012
സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് നിഷേധിച്ചു
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ടീം മാനേജ്‌മെന്റ് നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ടീം മാനേജര്‍ ജി.എസ് വാലിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടീമിലെ ചില സഹപ്രവര്‍ത്തകരോട് ദ്രാവിഡ് വിരമിക്കലിന്റെ കാര്യം സൂചിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യവും ജി.എസ്. വാലിയ നിഷേധിച്ചു. വീരേന്ദര്‍ സേവാഗും വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളാണിതെന്ന് സേവാഗ് പറഞ്ഞു. വിരമിക്കാന്‍ സമയമായെന്ന് തോന്നിയാല്‍ മുതിര്‍ന്ന താരങ്ങള്‍ സ്വയം തീരുമാനം കൈക്കൊള്ളുമെന്നും സേവാഗ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക