Image

മണിപ്പുരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

Published on 28 January, 2012
മണിപ്പുരില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ഇംഫാല്‍: തീവ്രവാദി ആക്രമണ ഭീഷണിയുടെ നിഴലില്‍ മണിപ്പുരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നു മണിവരെയാണ് പോളിംഗ്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തുടക്കമാണ് മണിപ്പുരിലെ നിയമസഭാതിരഞ്ഞെടുപ്പ്. 60 സീറ്റുകളിലേക്ക് 279 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

ചില തീവ്രവാദസംഘടനകള്‍ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാന്‍ നീക്കംനടത്തുന്നതിനാല്‍ ജാഗ്രതയിലാണ് അധികൃതര്‍. കേന്ദ്ര, അര്‍ധസൈനിക, സൈനികവിഭാഗത്തിനാണ് സുരക്ഷാച്ചുമതല. ജനവരി 30നാണ് പഞ്ചാബ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് ഗോവയിലും തിരഞ്ഞെടുപ്പ് നടക്കും. അന്നാണ് ഏഴുഘട്ടങ്ങളായുള്ള ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ സമാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക