Image

ഫിച്ച് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ റേറ്റിങ് കുറച്ചു

Published on 28 January, 2012
ഫിച്ച് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ റേറ്റിങ് കുറച്ചു
ന്യൂയോര്‍ക്ക്: ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച്, ബെല്‍ജിയം, സൈപ്രസ്, ഇറ്റലി, സ്ലൊവേനിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചു. 

ഇറ്റലിയുടെ റേറ്റിങ് എ പ്ലസില്‍ നിന്നും എമൈനസ് ആയും സ്‌പെയിനിന്റേത് എഎ മൈനസില്‍ നിന്നും എ ആയുമാണ് കുറച്ചത്. ബെല്‍ജിയത്തിന്റെ റേറ്റിങ് എഎ പ്ലസില്‍ നിന്ന് എഎ ആയും സ്ലൊവേനിയയുടേത് എഎ മൈനസില്‍ നിന്നും എയുമായും സൈപ്രസിന്റെ റേറ്റിങ് ബിബിബിയില്‍ നിന്നും ബിബിബി മൈനസായും കുറച്ചു. യൂറോ സോണിലെ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി അടുത്ത കാലത്തും മെച്ചപ്പെട്ടേക്കില്ലെന്ന അനുമാനമാണ് ഫിച്ചിന്റെ നടപടിക്ക് പിന്നില്‍ 

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങളുടെ റേറ്റിങ് ക്രെഡിറ്റ് റേറ്റിങ് ഇനിയും കുറയ്ക്കാന്‍ രണ്ടില്‍ ഒന്ന് സാധ്യതയുണ്ടെന്നും ഫിച്ച് വ്യക്തമാക്കി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്‌സ് യൂറോസോണില്‍പ്പെട്ട ഒമ്പത് രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക