Image

അഫ്ഗാനില്‍ നിന്നും 2013 ല്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഫ്രാന്‍സ്

Published on 28 January, 2012
അഫ്ഗാനില്‍ നിന്നും 2013 ല്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഫ്രാന്‍സ്
പാരീസ്: അഫ്ഗാനില്‍ നിന്നും 2013 ല്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി വ്യക്തമാക്കി. അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍ക്കോസി. 

നാറ്റോ ഏറ്റെടുത്തിരുന്ന ദൗത്യങ്ങള്‍ അഫ്ഗാന്‍ സൈന്യത്തെ പൂര്‍ണമായി ഏല്‍പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കര്‍സായിയോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ആഴ്ച അഫ്ഗാന്‍ സൈനിക യൂണിഫോമിലെത്തിയ ഒരാള്‍ നാല് ഫ്രഞ്ച് സൈനികരെ വെടിവച്ചുകൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പരിശീലന പരിപാടി ഇന്നു മുതല്‍ പുനരാരംഭിക്കുമെന്നും സര്‍ക്കോസി പറഞ്ഞു. 

ഇക്കൊല്ലം അവസാനത്തോടെ അഫ്ഗാനിലുളള കാല്‍ഭാഗം സൈനികര്‍ നാട്ടിലേക്ക് മടങ്ങുമെന്നും സര്‍ക്കോസി പറഞ്ഞു. അഫ്ഗാനിലെ നാറ്റോ സംഘത്തില്‍ ഏറ്റവും കൂടുതല്‍ സൈനികര്‍ ഉള്ള നാലാമത്തെ രാഷ്ട്രമാണ് ഫ്രാന്‍സ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക