മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ലാ രൂപീകരണം വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി.എച്ച്. മുസ്തഫ. എംഎല്‍എയുടെ പണി ജില്ലാ രൂപീകരണമല്ലെന്നും മുസ്തഫ പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ രൂപീകരണം സംബന്ധിച്ച് മൂവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ പ്രസ്താവനയെയും ടി.എച്ച്. മുസ്തഫ വിമര്‍ശിച്ചു. വിഡ്ഢിത്തം ആരു പറഞ്ഞാലും വിഡ്ഢിത്തം തന്നെയാണെന്നായിരുന്നു ജോസഫ് വാഴയ്ക്കന്റെ പ്രസ്താവനയെക്കുറിച്ചുള്ള മുസ്തഫയുടെ പ്രതികരണം.