Image

കണ്ണൂരില്‍ എസ്പിക്കെതിരേ കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍

Published on 28 January, 2012
കണ്ണൂരില്‍ എസ്പിക്കെതിരേ കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍
കണ്ണൂര്‍: കണ്ണൂരില്‍ എസ്പി അനൂപ് കുരുവിള ജോണിനെതിരേ കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എസ്പി വിചാരിച്ചാല്‍ കെ. സുധാകരനെ തകര്‍ക്കാനാകില്ലെന്നാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍. റിപ്പബ്ലിക് ദിനത്തില്‍ പരേഡ് നടന്നതിന് സമീപം കെ. സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ എസ്പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ പ്രചാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക