Image

മാലിന്യക്കൂമ്പാരത്തിലെ തീ: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദ്രുതകര്‍സേന ലാലൂരില്‍

Published on 28 January, 2012
മാലിന്യക്കൂമ്പാരത്തിലെ തീ: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദ്രുതകര്‍സേന ലാലൂരില്‍
തൃശൂര്‍: ലാലൂരിലെ മാലിന്യകേന്ദ്രത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ പോലീസിന്റെ ദ്രുതകര്‍മ സേന സ്ഥലത്തെത്തി. ആറു ദിവസമായിട്ടും പൂര്‍ണമായും തീയണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ അടിയന്തിര നടപടികളെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.കെ. തോമസിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേന എത്തിയിരിക്കുന്നത്. 

കൂടിക്കിടക്കുന്ന മാലിന്യം ഇളക്കുന്നതിനായി നാല് യന്ത്രങ്ങള്‍കൂടി എത്തിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റാണ് വെള്ളം പമ്പു ചെയ്യുന്നത്. കഴിഞ്ഞ ദിവസം രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. മാലിന്യക്കൂമ്പാരത്തിന്റെ അടിയിലേക്കുള്ള തീയണയ്ക്കാന്‍ കഴിയാത്തതാണ് തീ നിയന്ത്രണവിധേയമാക്കാന്‍ വൈകുന്നത്. അതേസമയം ലാലൂരിലേക്ക് മാലിന്യവണ്ടികള്‍ വന്നാല്‍ തടയുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക