Image

തനിച്ചു താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

Published on 28 January, 2012
തനിച്ചു താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയെ യുവാവ് വീട്ടിനുള്ളില്‍ കൊലപ്പെടുത്തി. വടശേരിക്കര കുമ്പന്നൂരില്‍ ആദര്‍ശ് ഭവനില്‍ പരേതനായ സുകുമാരന്റെ ഭാര്യ സുലോചനയെ(50)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയനിലയില്‍ കണെ്ടത്തയിത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസി ഷിജുവിനെ(28) പോലീസ് തെരയുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സുലോചനയുടെ വള്ളംകുളത്തെ വീട്ടിലായിരുന്ന മകള്‍ ആതിഷ അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് ഷിജുവായിരുന്നുവെന്നു പറയുന്നു. ഷിജു കൊലപാതക വിവരം ആതിഷയോടു ഫോണില്‍ പറഞ്ഞതായാണ് പോലീസ് വ്യക്തമാക്കുന്നത്. 

ആതിഷ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും അയല്‍വാസികളും വീട്ടിലെത്തിയത്. രാത്രി ഒമ്പതരയോടെ സ്ഥലത്തെത്തിയ പോലീസ് കൊലപാതക വിവരം സ്ഥിരീകരിച്ചെങ്കിലും രാവിലെ മാത്രമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്. വളരെക്കാലമായി കുമ്പന്നൂരിലെ ഭര്‍ത്തൃഗൃഹത്തില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സുലോചനയ്ക്ക് അയല്‍വാസിയായ സ്ത്രീയും മകനുമാണ് സഹായമായി എത്തിയിരുന്നത്. എന്നാല്‍, ഇന്നലെ ഇവര്‍ എത്തുന്നതിനു മുമ്പാണ് ഷിജു കൊലപാതക പദ്ധതി തയാറാക്കി വീട്ടില്‍ കടന്നുകൂടിയതെന്നു പോലീസ് നല്‍കുന്ന സൂചന.

സുലോചനയെ നേരത്തെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ഷിജുവിനെതിരെ പോലീസില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. കൊലപാതകത്തിനുശേഷം ഒളിവില്‍പ്പോയ ഷിജുവിനെ കണെ്ടത്താന്‍ പോലീസ് ഊര്‍ജിത ശ്രമം നടത്തുന്നുണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക