Image

വക്കം കമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി തീരുമാനിച്ചിട്ടില്ലെന്ന് എം.എം. ഹസന്‍

Published on 28 January, 2012
വക്കം കമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി തീരുമാനിച്ചിട്ടില്ലെന്ന് എം.എം. ഹസന്‍

കോഴിക്കോട്: വക്കം കമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്‍. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്‍. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. നടപടികളെക്കുറിച്ച് പറഞ്ഞിട്ടുണ്‌ടോയെന്ന് അറിയില്ലെന്നും താന്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്നും ഹസന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി കെപിസിസിയുടെ തീരുമാനത്തിന് വിധേയമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച വക്കം തന്നെ കേരളം വിട്ടുപോയെന്നും ഹസന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക