Image

"അപ്പനാരാ മോന്‍' വേറിട്ട ഹാസ്യചിത്രം

ത്രേസ്സ്യാമ്മ തോമസ്, ന്യുയോര്‍ക്ക് Published on 22 April, 2016
"അപ്പനാരാ മോന്‍' വേറിട്ട ഹാസ്യചിത്രം
മഴവില്‍ എഫ് എമ്മിന്റെ ബാനറില്‍ മയിലഴകത്തു ഫിലിംസ് ഒരുക്കിയ ഒരു ചെറു ഹാസ്യ ചിത്രമാണ് "അപ്പനാരാ മോന്‍'. ഇതില്‍ ജോജോ കൊട്ടാരക്കര സംവിധാനവും നിശ്ശാന്ത് നായര്‍ ഛായാഗ്രഹണവും അലക്‌സ് വലിയവീടന്‍ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നു.. അണിയറ പ്രവര്‍ത്തനത്തനങ്ങളുടെ മുഖ്യ പങ്കും സഹസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നതു രേഖാ നായര്‍ ആണ്.

യുവതലമുറയുടെ ജീവിത വീക്ഷണത്തിലെ പുതുമയാണ് കഥയ്ക്കു വിഷയം.പഴയ തലമുറയ്ക്കു ഉള്‍ക്കൊള്ളാന്‍ വിഷമമുള്ളതാണ് ഇതിലെ ആശയമെങ്കിലും നാട് ഓടുമ്പോള്‍ നടുവെ ഓടുന്നതു തന്നെയാണ് നല്ലതെന്നു ഹാസ്യത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുകയാണ്, ഇതില്‍.

കാമുകിയും അച്ഛനും ഒരെ സമയത്തു ഏയര്‍പൊര്‍ട്ടില്‍ വരുമ്പോള്‍ എങ്ങനെ രണ്ടുപേരെയും കൂടി വീട്ടിലേക്കു കൊണ്ടുവരാന്‍ പറ്റും എന്ന ചിന്തയിലുഴലുന്ന നായകന്റെ വെപ്രാളം, കൂട്ടുകാരന്റെ ഒപ്പിക്കലുകള്‍, അവസാനം അച്ഛന്‍ എല്ലാം അറിയുമ്പോല്‍ ഇളിഭ്യരാകുന്നത്, എല്ലാം എല്ലാം ചിരിക്കു വക നല്‍കുന്നുണ്ട്. യൌവ്വനം കഴിഞ്ഞല്ലെ താനും ഇത്രവരെ എത്തിയതെന്ന വാക്കുകള്‍ കാമുകീ കാമുകന്മാര്‍ക്ക് ആശ്വാസമാകുമ്പോള്‍ കാണികളും അതംഗീകരിക്കുന്നതിലെ സുഖം അറിയുന്നു. നായികയായ പ്രിയയുടെ ഡ്രസ്സ് കൂട്ടുകാരന്‍ ഇട്ടതിലെ നര്‍മ്മം എനിക്കു അത്ര മനസ്സിലായില്ല.

വലിയ അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തവരാണ് അഭിനെതാക്കള്‍;എങ്കിലും ഇതിലെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ക്കെല്ലാം സാധിച്ചിട്ടുണ്ട്.നായകന്‍ സിനു പോളിനൊപ്പം നായികയായി ടീനാ തോമസ്, അച്ഛനായി അലക്‌സ് വലിയവീടന്‍,കൂട്ടുകരനായി ബെയ്‌സില്‍, കൂട്ടുകാരിയായി ജ്വാലയും വേഷം ഇട്ടിരിക്കുന്നു.

ഒന്നര മാസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിന്നായിരം കാഴ്ച്ചക്കാര്‍ ഈ ചിത്രത്തിന് ഉണ്ടായി എന്നതു അതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു

ഇനിയും നല്ല നല്ല ചിത്രങ്ങള്‍ മഴവില്‍ എഫ് എമ്മില്‍ നിന്നും പിറക്കട്ടെ എന്ന ആശംസകളോടെ!

Youtube link; https://youtu.be/d8cY_HlK7TM
"അപ്പനാരാ മോന്‍' വേറിട്ട ഹാസ്യചിത്രം "അപ്പനാരാ മോന്‍' വേറിട്ട ഹാസ്യചിത്രം
Join WhatsApp News
concerned malayali parent 2016-04-23 07:31:07
ഓ മൈ ഗോഡ്.  സഹിക്കാൻ പറ്റുന്നില്ല. ആദ്യത്തെ 4 മിനിറ്റ് കണ്ടു. നായകന്റെ സുഹൃത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചു ബാത്‌റൂമിൽ നിന്നും വരുന്ന രംഗം വരെ.
എവിടത്തെ കൊമാടിയാണ് സാറെ ഇതൊക്കെ.? വെറുതെ അമേരിക്കൻ മലയാളികളുടെ പേര് നാട്ടിക്കാൻ  വേണ്ടി . ഇതാണോ നിങ്ങളുടെ ഒരു നിലവാരം? കുറെ എണ്ണം ഈയിടെയായി ഇറങ്ങിയിട്ടുണ്ട് ഒരു ക്യാമറയും ആയി. ഷോര്ട്ട് ഫിലിം വന്നും പറഞ്ഞുകൊണ്ട്. അമേരിക്കയിലെ മൊത്തം മലയാളി സമൂഹത്തെ നാറ്റിക്കല്ലേ സാറെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക