Image

പെണ്ണായി പിറക്കുന്നവര്‍ ഉണര്‍ന്നിരിക്കുക...

അനില്‍ പെണ്ണുക്കര Published on 02 May, 2016
പെണ്ണായി പിറക്കുന്നവര്‍ ഉണര്‍ന്നിരിക്കുക...
പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയാവുകയും അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. കുറ്റം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച. കുറ്റം ചെയ്തവര്‍ എത്ര പേര്‍ ഉണ്ടെന്നു അറിയില്ല. അവര്‍ക്ക് വണ്ടി കയറി നാട് വിടാന്‍ പോന്ന നാല് ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. ജാഗ്രതയോടെ അന്വേഷിച്ചു പിടി കൂടാനുള്ള സമയമാണ് നമ്മുടെ പോലിസ് കളഞ്ഞത് .

ഇതേ കുറ്റം നമ്മള്‍ എല്ലാം ഉള്‍പ്പെടുന്ന സമൂഹവും അവരോടു ചെയ്തതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. അവരുടെ അയല്‍പക്കതിന്റെ കരുതല്‍ ഈ അശരണരായ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നത് പൊള്ളുന്ന സത്യമല്ലേ? മാനസിക വിഭ്രാന്തിയുള്ള അമ്മയും അവരുടെ മകളും എന്ന മുദ്ര ജാഗ്രത കുറവിന് നിമിത്തമായില്ലേ? അവിടെ നിന്ന് ഒരു നിലവിളി ഉയര്‍ന്നാലും ആരും ശ്രദ്ധിക്കില്ലെന്ന ദുരവസ്ഥയല്ലേ ക്രൂര കൃത്യം നടത്തിയവരും പ്രയോജനപ്പെടുത്തിയത്? ഇന്ത്യയില് തന്നെ ഏറ്റവും അധികം പീഡനങ്ങളും സ്ത്രീകള്ക്ക് എതിരെ അക്രമങ്ങളും ബാലപീഡനങ്ങളും മനുഷ്യക്കടത്തും നടക്കുന്ന ഒരു സ്ഥലം വിദ്യാസമ്പന്നര് നിറഞ്ഞ കേരളം ആണ് എന്ന് പറഞ്ഞാല് ആര് വിശ്വസിക്കും?

എന്നാല് അതാണ് വളരെ ലജ്ജിപ്പിക്കുന്ന സത്യം. പെരുമ്പാവൂരിലെ അതി നിഷ്ടൂരമായ കൊലപാതകം മാദ്ധ്യമ ശ്രദ്ധ കിട്ടാതെ പോയതോ പൊതു സമൂഹം ചര്ച്ച ചെയ്യാതെ പോയതോ അത്ഭുതപ്പെടുത്തുന്നില്ല. അതിനു രാഷ്ട്രീയ പ്രാധാന്യമോ ശബ്ദം ഉയര്ത്താന് രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ ലോകമോ ചിലപ്പോള് കാണില്ല.

നിര്ഭയ സംഭവത്തിനെയും ലജ്ജിപ്പിക്കുന്ന അതിക്രമം നടന്നിട്ട് ആരും അറിഞ്ഞതുപോലും ഇല്ല.
ശാരീരികമായ അതിക്രമങ്ങളെ ഭയപ്പെട്ട് തന്നെയാണു ഏത് പെണ്ണും ജീവിക്കുന്നത്.. ആണെന്നും പെണ്ണെന്നും വേര്‍തിരിച് ശരീരങ്ങളെ അകറ്റി, പെണ്ണെന്ന കൗതുകം നിലനിര്‍ത്തി പോരുന്ന സാമൂഹ്യ വ്യവസ്ഥിതിയുള്ളിടത്തോളം ബലാല്‍സംഗങ്ങള്‍ കുറയില്ല. ലൈംഗിക അസംതൃപ്തിയും അതേസമയം ആണധികാരവും ജിഷയെയും മറ്റു പെണ്‍ ജീവിതങ്ങളെയും ജീവിക്കാനനുവദിക്കാതെ , ഭയപ്പെടുത്തുമ്പോള്‍.. ഒരു ബലാല്‍സംഗത്തിലോ കൊലപാതകത്തിലോ ഉണരുന്ന പ്രതിഷേധങ്ങളല്ല. നിലവിളികളല്ല വേണ്ടത്. ആണുങ്ങള്‍ ഓരോ പ്രിവിലേജുകളും പുരുഷാധിപത്യ വ്യവസ്ഥക്കു ആക്കം കൂട്ടുകയാണു... പെണ്ണിനെ വിലക്കുന്ന ഓരോ വാക്കും അവളെ നിശബ്ദരാക്കുക എന്ന സാമൂഹിക ഉത്തരവാദിത്തമാണു നടപ്പാക്കുന്നത്.. സുരക്ഷിതരല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് . 

എളുപ്പത്തില്‍ നമുക്ക് ഒരു ശത്രുവിനെ കണ്ടെത്താം. ബലാല്‍സംഗിയെ കണ്ടെത്താം. പോലീസിനും നമുക്കും അതിനു ബുദ്ദിമുട്ടില്ല. ജിഷയ്ക്ക് നീതി വാങിക്കൊടുത്തെന്ന് സമാധാനിക്കാം. മറ്റൊരു ജിഷ വരുന്നത് വരെ. കുറ്റവാളികളെ ഉല്പാദിപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതിയാണു ഇല്ലാതാവേണ്ടത്.

എവിടെയോ ഒളിഞ്ഞിരിയ്ക്കുന്ന അത്യന്തം അപകടകാരികളായ ആ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ കഴിയട്ടെ!

എത്ര മുദ്രാവാക്യങ്ങള്‍ വിളിച്ചാലും ഇരയും വേട്ടക്കാരനുമായിട്ടുള്ള ദൂരം കുറയില്ല. ലൈംഗീകത അതിന്റെ ഏറ്റവും ശപ്തമായ അവസ്ഥയില്‍ മനുഷ്യഹൃദയങ്ങളില്‍ ആവേശിച്ചു കഴിഞ്ഞു. കൊച്ചുകുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യങ്ങള്‍ വരെ അതിനു ഇരയാവുന്നു.
ലജ്ജിക്കുന്നു. മൃഗങ്ങളെക്കാള്‍ വന്യവാസനകളോടെ ഉണര്‍ന്നിരിക്കുന്ന മനുഷ്യ മൃഗങ്ങളുടെ കാലത്ത് ജീവിക്കേണ്ടിവരുന്നതില്‍.
പെണ്ണായി പിറക്കുന്നവര്‍ ഉണര്‍ന്നിരിക്കുക.....
...................................................................
ഇരയുടെ കൂടെ ഇരയുടെ കുടുംബം മാത്രം ! 
അന്തിമമായ സത്യം . 

പെരുമ്പാവൂരിലെ നിര്‍ഭയ മോഡല്‍ കൊലപാതകത്തിന്റെ നടുക്കം മാറാതെ കേരളം: ജിഷാ മോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മുറിവിലൂടെ കുടല്‍ പുറത്തുവന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയായ ജിഷാമോള്‍ കൊലചെയ്യപ്പെട്ടത് അതിക്രൂരമായ രീതിയിലായിരുന്നെന്ന് വ്യക്തമാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ മോഡല്‍ ബലാത്സംഗത്തേക്കാള്‍ പ്രാകൃതമായ രീതിയിലായിരുന്നു പെരുമ്പാവൂരിലെ വട്ടോളിപ്പടി കനാല്‍ ബണ്ടിനടുത്ത് ജിഷാമോളുടെ കൊലപാതകം. 

ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചതുള്‍പ്പെടെ 30 ലധികം കുത്തേറ്റ മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം.

കൊല്ലപ്പെടുന്നതിനു മുമ്പ് മൃഗീയമായ രീതിയില്‍ ബലാത്സംഗത്തിനു പെണ്‍കുട്ടി ഇരയായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ശരിവെക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വയര്‍ കുത്തി കീറി കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്ക് തെറിച്ചുപോയി. 

ജിഷമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും ഈ മുറിവിലൂടെ വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ ഒരു മുറിവ് കരളില്‍ വരെയെത്തി.

തലയിലും മുഖത്തും ഇരുമ്പ് കമ്പികൊണ്ട് അടിച്ച പാടുണ്ട്. തലയ്ക്ക് പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. ജിഷയ്ക്ക് ബന്ധുക്കള്‍ ആരും ഇല്ലാത്തതിനാല്‍ തന്നെ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ടായിരുന്നു.

ജിഷ പഠിച്ച ലോ കോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാകാം പ്രാകൃത ബലാത്സംഗം നടത്തിയതെന്ന പ്രാഥമിക നിഗമനത്തില്‍ മാത്രമാണ് പോലീസെത്തിയത്.

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് അമ്മയായ രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. രാജേശ്വരിക്ക് ചെറിയ മാനസികാസ്വസ്ഥതകളുണ്ട്. വീട്ടു ജോലിക്ക് പോയിട്ടാണ് ഇവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് താമസിച്ചു വരികയാണ്. കൂലിപ്പണിക്ക് പോയിരുന്ന രാജേശ്വരി വ്യാഴാഴ്ച വൈകിട്ട് എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയനിലയിലായിരുന്നു.

തുടര്‍ന്ന് സമീപവാസികളെ വിളിച്ച് വാതില്‍ തുറന്നു നോക്കുമ്പോള്‍ ജിഷ മരിച്ചനിലയിലായിരുന്നു. ദേഹത്ത് ചുരിദാറിന്റെ ഷാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. വീടിനുള്ളിലെ സാധനങ്ങള്‍ എല്ലാം അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളുണ്ട്. വെള്ളിയാഴ്ച പൊലിസ് നായ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പ് വടിയും കണ്ടെത്തിയിട്ടുണ്ട്. 

ജിഷയെ ശ്വാസംമുട്ടിക്കുകയും പല തവണ കുത്തുകയും ചെയ്തതായി പോലീസ് പറയുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും 5 മണിക്കും ഇടയില്‍ സംശയിക്കപ്പെടുന്ന ഒരു സാഹചര്യവും ഉണ്ടായില്ലെന്നും ബഹളമോ കരച്ചിലോ കേട്ടിട്ടില്ലെന്നാണ് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ പെരുമ്പാവൂരില്‍ നടന്ന സംഭവമായതിനാല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ ഈ വഴിക്കാണ് നീങ്ങുന്നത്. കൊലപാതകത്തിന്റെ മൃഗീയസ്വഭാവവും ക്രൂരതകളും കണക്കിലെടുത്താണ് പോലീസ് അന്വേഷണം ഈ ദിശയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണത്തില്‍ അലംഭാവം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസില്‍ ശരിയായ അന്വേഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 
പെണ്ണായി പിറക്കുന്നവര്‍ ഉണര്‍ന്നിരിക്കുക...പെണ്ണായി പിറക്കുന്നവര്‍ ഉണര്‍ന്നിരിക്കുക...
Join WhatsApp News
Sudhir Panikkaveetil 2016-05-02 19:17:35
ബലാത്സംഗ വാർത്തകൾ ഇനി മുതൽ  സെൻസർ ചെയ്ത് കൊടുത്താൽ മതിയെന്ന് സർക്കാർ തീരുമാനിക്കുന്നത് നല്ലതാകും. . ഒരു പക്ഷെ ദൽഹിയിലെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട പോലെ ഒന്ന്
പരീക്ഷിച്ച് നോക്കാൻ ഏതോ മനോരോഗി ഒരുങ്ങി
പുറപ്പെട്ട് ചെയ്ത അക്രമം ആകാം ഇത്. എന്തിനാണ് വിശദാംശങ്ങൾ പൊതുജനം
അറിയുന്നത്. എന്തായാലും കുറ്റവാളികളെ
ശിക്ഷിക്കാനോ പിടിക്കാനോ പോകുന്നില്ല. എങ്കിൽ പിന്നെ മരിച്ച് പോയ ഹതഭാഗ്യരായ
പെൺകുട്ടികൾ അനുഭവിച്ച പീഡന വിവരണം എന്തിനു നല്കുന്നു. വായിച്ച് രസിക്കുന്നവർക്ക് വേണ്ടിയോ?
വിദ്യാധരൻ 2016-05-03 08:39:29
  ജിഷയുടെ  രോദനം 

ജിഷയുടെ രോദനം കേട്ടു 
ഞെട്ടി ഉണർന്നു ഞാൻ 
നിദ്ര എന്നെ വിട്ടുപോയി.
വിടരാൻ തുടങ്ങും മുൻപ് 
കൊഴിച്ചു കളഞ്ഞ പുഷ്പമേ 
നിനക്കായി പൊഴിക്കട്ടെ 
രണ്ടുതുള്ളി കണ്ണുനീര് ഞാൻ 
എത്ര സ്വപ്‌നങ്ങളായിരുന്നു നിനക്ക് 
ദാരിദ്യ്രത്തിൽ നിന്ന് മുക്തി നേടാൻ, 
കഷ്ടപ്പാടുകളിൽ നിന്ന് നിന്റെ 
മാതാവിനല്പം വിശ്രമം നല്കുവാൻ,  
പഠിച്ചൊരു അഭിഭാഷകയാകുവാൻ, 
എന്ത് എന്ത് സ്വപ്നങ്ങളായിരുന്നാ -
കാമകിങ്കരന്മാർ ഞെരിച്ചു കളഞ്ഞത്?
ജനനേന്ദ്രിയത്തിൽ കമ്പി കുത്തി കയറ്റിയും 
കുടൽമാല പുറത്തെടുത്തും 
മൂക്കടിച്ചു തകർത്തും 
കാമസംഹാര താണ്ഡവമാടിയ 
അധമ ജന്മങ്ങളെ നശിക്ക നിങ്ങൾ!.
സ്ത്രീയായ്‌ ജനിക്കുന്നതൊരപരാതാമോ? 
ഇന്നും നിന്റെ ഉള്ളിൽ ഉരുവിടുന്നോ നീ 
"ന സ്ത്രീ സ്വാതന്ത്ര്യം അർഹതെ യെന്ന'
കപട മന്ത്രം,  കപട പുരുഷ വർഗ്ഗമേ, 
കള്ളും കഞ്ചാവുമടിച്ചു കാമം 
നിന്നെ അന്ധനാക്കുന്നുവോ? കഷ്ടം !
സ്ത്രീകളെ കാത്തു സൂക്ഷികണ്ടവർ 
ചാടിവീഴുന്നുവോ ഹിംസ്ര ജന്തുവേപോൽ? 
തുണി പറിക്കുന്നുവോ പ്രചകൾക്ക് 
വഴികാട്ടികളാവണ്ട ഭരണവർഗ്ഗമേ ?
കൂട്ട് നില്ക്കുന്നുവോ അധർമ്മത്തിനു നിങ്ങൾ 
നീതിയിൻ കാവല്ക്കാരാം നീതി പീഠമേ?
ഹാ! കാതിലാ രോദനം പ്രതിധ്വനിക്കുന്നു 
വേദനയാൽ പിളരുന്നു മാറിടം 
ആരുണ്ടിവിടെ നമ്മളുടെ 
അമ്മപെങ്ങന്മാരുടെ  ഭാര്യമാരുടെ  
പെണ്മക്കളുടെ മാനം കാക്കുവാൻ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക