Image

ജിഷയുടെ കൊലപാതകം: കേരളമാകെ പ്രതിഷേധം

Published on 03 May, 2016
ജിഷയുടെ കൊലപാതകം: കേരളമാകെ പ്രതിഷേധം

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്നു കരുതുന്ന അയല്‍വാസി പിടിയില്‍. കണ്ണൂരില്‍ പിടിയിലായ ഇയാളെ ഉടനെ പെരുമ്പാവൂരില്‍ എത്തിക്കും. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകിട്ടിയിട്ടുണ്ടെന്ന് എ.ഡി.ജി.പി. കെ. പത്മകുമാര്‍ നേരത്തേ അറിയിച്ചിരുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം നേരത്തെ പോലീസ് തയ്യാറാക്കിയിരുന്നു. അയല്‍വാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
കൊലപാതകത്തിനു പിന്നില്‍ ഒരാള്‍ മാത്രമാണെന്നും, രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്നും ഐ.ജി മഹിപാല്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമെ വ്യക്തത ലഭിക്കൂവെന്ന് ഐ.ജി പറഞ്ഞു.
കൊലപാതകത്തില്‍ രണ്ടു പേരെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. മുഖം മറച്ചാണ് ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചത്. ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്.
ചോദ്യം ചെയ്യുന്നവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പറയാനാകില്ലെന്ന് ഐ.ജി പറഞ്ഞു.

പെണ്‍കുട്ടിയുടെ മുന്‍ നൃത്താധ്യാപകന്‍, ജിഷ മുമ്പ് ജോലിചെയ്ത ആസ്പ്ത്രിയിലെ ജീവനക്കാരന്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യംചെയ്യുന്നത്.

ജിഷയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷ മുന്‍പ് നല്‍കിയ പരാതികളും പോലീസ് പരിശോധിച്ചു.

അതിനിടെ, പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടി. പ്രതികളെ തങ്ങളുടെ മുന്നിലേക്ക് ഇട്ടുതരണമെന്നാണ് ഇവരുടെ ആവശ്യം. എറണാകുളം ലോ കോളജില്‍ നിന്നും കാലടി സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തുകയാണ്.

തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതേസമയം, സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് കമ്മിഷന്‍ ജസ്റ്റീസ് പി.എന്‍ വിജയകുമാര്‍ നിര്‍ദേശം നല്‍കി. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ശക്തമായ നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കും: മുഖ്യമന്ത്രി 

കേരളത്തിനെ ഞെട്ടിപ്പിച്ച സംഭവമാണ്. കേരളത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഈ ക്രൂരത കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കും. 
അഭ്യന്തര മന്ത്രി നേരിട്ടാണ് ഇതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചു, എറണാകുളം റേഞ്ച് ഐ. ജിയുടെ നേരിട്ടുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമാണ് ജിഷ. ജിഷയുടെ മരണത്തോടെ അനാഥരായ അമ്മയെയും കുടുംബത്തെയും സഹായിക്കുന്നതിനു എല്ലാവിധ നടപടികളും ആലോചിച്ച് ചീഫ് ഇലെക്‌റ്റൊറല്‍ ഓഫീസറുടെ അനുമതിയോടെ നടത്തുന്നതാണ്‌ 

ജിഷയ്ക്കു നീതി കിട്ടണം: പിണറായി

പെരുമ്പാവൂര് കുറുപ്പംപടിയില് ക്രൂരമായി കൊലചെയ്യപ്പെട്ട, ദരിദ്ര ദളിത് കുടുംബാംഗമായ നിയമവിദ്യാര്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാതെ പോലീസ് ഒളിച്ചു കളിച്ചത് കേരള ജനത ആശങ്കയോടെയാണ് കാണുന്നത്.

ജിഷയുടേത് ഒറ്റപ്പട്ട അനുഭവമല്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ് . ബലാല്‌സംഗം: 5982 , സ്ത്രീധന പീഡന മരണം: 103, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍ , 886 ലൈംഗികാതിക്രമം: 1997. ഇങ്ങനെ ആക്രമിക്കപ്പെട്ടവരില്‍ ഒരാളാണ് ജിഷ. ആ കുട്ടിയുടെ ശരീരം പിച്ചി ചിന്തപ്പെട്ടിരുന്നു. പുറമ്പോക്കില്‍ താമസിക്കുന്ന നിരാധാര കുടുംബത്തിനു സ്വന്തമായി കിടപ്പാടം കണ്ടെത്താന്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പിന്റെ സഹായം തേടി അലയുകയായിരുന്നു ജിഷയുടെ അമ്മ.

എന്തിനു പോലീസ് കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാന്‍ അലംഭാവം കാണിച്ചു?

ജിഷയുടെ കൊലക്കും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എന്ത് കൊണ്ട് കാലതാമസം വരുന്നു?

പോസ്റ്റ് മോര്ടം റിപ്പോര്ട്ട് പോലും പരിശോധിക്കാന്‍ പോലീസ് മടിച്ചു നിന്നതെന്തിന്?

സ്ത്രീകളോടുളള സമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന അനുഭവമാണിത്.

ജിഷ ഓര്‍മ്മയല്ല മുന്നറിയിപ്പാണ് .... ഏതൊരു സ്ത്രീക്കും ഇവിടെ സ്വതന്ത്രയായി , സുരക്ഷിതയായി നിര്ഭയം ജീവിക്കേണ്ടതുണ്ട്. സ്ത്രീയുടെ ആ അവകാശങ്ങള്‍ക്ക് ഭരണാധികാരികള്‍ സംരക്ഷണം നല്‌കേണ്ടതുണ്ട്. ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സില്‍ ബലാല്‌സംഗം ചെയ്യപ്പെട്ടു ഇഞ്ചിഞ്ചായി മരണമടഞ്ഞപ്പോള്‍ കേരളീയര്‍ അവിശ്വസനീയമായ അനുഭവമായാണ് അതിനെ കണ്ടത്സമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞേ തീരൂ...പ്രതികരണം ഉണ്ടായേ തീരൂ.

ജിഷയ്ക്കു നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തില്‍ നാം ഓരോരുത്തരും അണിനിരക്കണം. അത് കേരളത്തിലെ എല്ലാ സ്ത്രീകള്ക്കും വേണ്ടിയുള്ള പോരാട്ടമാണ്. 

അച്യുതാനന്ദൻ 

സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ എല്‍.എല്‍.ബി വിദ്യാഭ്യാസം നടത്തുകയായിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ കുറ്റിക്കാട്ടുപറമ്പില്‍ ജിഷയുടെ നിഷ്ഠുരമായ കൊലപാതകത്തെ അപലപിക്കുന്നു. മൃഗീയം എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനകരമാവുമെന്നതിനാല്‍ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂ. രാജ്യത്തെ മുഴുവന്‍ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്‍മാര്‍ നമ്മുടെ സഹോദരിമാരുടെ ജീവന്‍ എടുക്കാന്‍ കാത്തുനില്‍ക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ്.
ഇതുപോലൊരു സംഭവം ഉണ്ടാവുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ട ചില കാര്യങ്ങളുണ്ട്. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല.
ഏപ്രില്‍ 28ന് നടന്ന ഈ കൊലപാതകത്തെ പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നുമാത്രമല്ല, നിസ്സാരസംഭവമാണെന്ന് വരുത്തിത്തീര്‍ത്ത് കുറ്റവാളിയെ അല്ലെങ്കില്‍ കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വസ്തുത അത്യന്തം ഗുരുതരമാണ്. ഏറ്റവും മിടുക്കരായിരുന്ന കേരളപൊലീസിനെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാനും അഴിമതി നടത്താനുമുള്ള ഉപകരണങ്ങളാക്കി യു.ഡി.എഫ് സര്‍ക്കാര്‍ അധ:പതിപ്പിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ വിലയിരുത്താം.
പണമില്ലാത്തവര്‍ അതിനിഷ്ഠുരമായി കൊല്ലപ്പെട്ടാല്‍പോലും നീതി ലഭിക്കുന്നില്ലെന്നു മാത്രമല്ല, അതിനുള്ള ശ്രമംപോലും ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. കൂടുതല്‍ രൂക്ഷമായാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ഇക്കാര്യത്തിലെ കുറ്റകരമായ ഇടപെടലുകളെ വിമര്‍ശിക്കേണ്ടതെങ്കിലും ഇപ്പോള്‍ അതിന് തുനിയാത്തത് ഇത് ഒരു പ്രദേശത്തിന്റെ ദുരന്തമായി മാറി എന്നതിനാലാണ്.
നിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയൊരു സഹോദരിക്കും ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും പൊലീസും അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. Justice for Jisha എന്നത് ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊലീസും സര്‍ക്കാരും നീതിനിര്‍വഹണത്തില്‍ പരാജയപ്പെടുമ്പോള്‍ ഇതുപോലുള്ള മുറവിളി ഉയരുന്നത് സ്വാഭാവികമാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഞാന്‍ മുന്നില്‍തന്നെ ഉണ്ടാവും. 

കുമ്മനം 

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട കുട്ടി അനുഭവിച്ചത് അറിഞ്ഞപ്പോള്‍ ഒരുതരം മരവിപ്പാണുണ്ടായത് .എന്താണീ കേരളത്തില്‍ നടക്കുന്നത് ? ക്രൂരരായ കൊലപാതകികള്‍ തങ്ങളുടെ കാമവികാരം ശമിപ്പിക്കാന്‍ വേണ്ടി അതിനെ വേട്ടയാടുക മാത്രമല്ല ശരീരാവയവങ്ങള്‍ വരെ തകര്‍ത്തിരിക്കുന്നു,
പെരുമ്പാവൂരില്‍ നടന്നത് ലൈംഗിക പീഡനം മാത്രമല്ല, മനസാക്ഷി ഇല്ലാത്ത രാക്ഷസ ജന്മങ്ങള്‍ നടത്തിയ ക്രൂരതയുടെ നേര്‍പത്രമാണ്. ഈ വിഷയം ഒരു ദളിത് പെണ്‍കുട്ടിയുടെ വിഷയം എന്ന രീതിയില്‍ മാത്രം നാം കണ്ടാല്‍ പോരാ, ഇത് നമ്മുടെ സാമൂഹിക വിഷയമാണ്, അയല്‍പക്കക്കാരനെ അറിയാത്ത, അടുത്തവരുടെ വേദനകള്‍ അറിയാത്ത മലയാളിയുടെ സാമൂഹിക വിഷയം. ഇത് നാം വേദനയോടെ ചിന്തിക്കേണ്ട വിഷയമാണ്.
ഇത് നമ്മളില്‍ ഓരോരുത്തരും വരും കാലത്ത് അനുഭവിക്കാന്‍ പോകുന്ന ദൂരവ്യാപകമായ സാമൂഹിക വിപത്തിന്റെ നേര്‍ ചിത്രമാണ്. ഈ വിഷയം നാം ഒറ്റക്കെട്ടായി നേരിടണം, സമൂഹത്തില്‍ ഉള്ള ഇത്തരം സാമൂഹിക വിരുദ്ധരെ നാം നിയമത്തിന്റെ മുന്പില്‍ കൊണ്ട് വന്നു മാതൃകാപരമായ ശിക്ഷ നല്‌കേണ്ടതുണ്ട്.
സമൂഹത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഇത്തരം രാക്ഷസീയതയ്‌ക്കെതിരെ പോരാടേണ്ടത് നമ്മുടെ ആവശ്യമാണ്.
അതാണ് ജനഹിതവും... 

മമ്മുട്ടി 
ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം.ഡല്‍ഹിയില്‍ നിര്‍ഭയയെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു;നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന്.
പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോകുന്നു. 
അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാന്‍ പറയട്ടെ: നിങ്ങള്‍ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരന്‍. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക.. 

ജിഷയുടെ കൊലപാതകം: കേരളമാകെ പ്രതിഷേധം ജിഷയുടെ കൊലപാതകം: കേരളമാകെ പ്രതിഷേധം
Join WhatsApp News
Jose kadapuram 2016-05-03 10:23:02
അവൾ ആൺസുഹൃത്തിനൊപ്പം സിനിമകാണാൻ പോയില്ല, ട്രെയിനിലെ ലേഡീസ് കംപാർട്ട്മെന്റിൽ തനിച്ച് യാത്ര ചെയ്തില്ല, രാത്രി കുട്ടുകാരനോടോപ്പം ബസിൽ കയറിയില്ല..
അവൾ വിടിനുള്ളിലായിരുന്നു . 
ഡൽഹിയിൽ ഒരു വനിതാ മുഖ്യമന്ത്രി ഒരിക്കൽ പറഞ്ഞു, പെൺകുട്ടികൾ ആറുമണിക്ക് ശേഷം വിടിന് പുറത്ത് ഇറങ്ങരുതെന്ന്, അത് സുരക്ഷിതമല്ലെന്ന്...പെൺകുട്ടികൾ വീട്ടിലിരിക്കൂ എന്നർത്ഥം. കേരളത്തിലും പെൺകുട്ടികളോട് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു: ''വീട്ടിലിരിക്കൂ...വീട്ടിലിരിക്കൂ....''
പെരുമ്പാവൂരിലെ ജിഷ മോൾ വീടിനുള്ളിലായിരുന്നു. 
മൂന്നുവർഷം മുമ്പ് തിരുവനന്തപുരത്തെ ആര്യയും വീടിനുള്ളിലായിരുന്നു. 
നമ്മളറിയാതെപോയ എത്രയോ പേർ വിടുകൾക്കുള്ളിലായിരുന്നു. 
സദാചാ രത്തിൻറെ യും സുരക്ഷിതത്വത്തിൻറെയും വക്താക്കളായി പെണ്ണിനെ വീട്ടിലിരുത്താൻ ശ്രമിക്കുന്നവർ കാണുന്നുണ്ടോ, വീടിനുള്ളിൽ ഞെരിഞ്ഞു പിടഞ്ഞൊടുങ്ങുന്ന പെൺജീവൻ... ?
ചോരവാർന്നൊഴുകിയൊടുങ്ങുന്ന പെൺജീവിതം..? പിച്ചിച്ചീന്തപ്പെടുന്ന പെൺശരീരം ..?
സുരക്ഷിതമായ ജീവിതം ഏതൊരു വ്യക്തിയുടെയുമെന്നപോലെ പെണ്ണിൻറെയും അവകാശമാണ്. ആ അവകാശം സംരക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ് .?
വിദ്യാധരൻ 2016-05-03 11:02:50
കള്ളന്മാര്, കൊള്ളക്കാര്, വ്യഭിചാരികൾ,  കുലപാതകികൾ ഇവരുടെ കൂട്ടമാണ്‌ കേരളം ഭരിക്കുന്നത്‌.  അവരെ കാത്തു സൂക്ഷിക്കുന്നവരായ ഗുണ്ടകൾ നാട്ടിൽ അഴിഞ്ഞാട്ടം നടുത്തുമ്പോൾ ഭരണകർത്താക്കൾക്ക് എങ്ങനെ അവരോടു പറയാൻ കഴിയും ഇതൊന്നും പാടില്ല എന്ന് .  സൂര്യനെല്ലിയും, സരിതാകാമകേളികളും, ടി.പി . ചന്ദ്രശേഖരൻ കുലപാതകവും ഒക്കെ ഒരു പ്രഹേളിക പോലെ തുടരുന്നു 
Anthappan 2016-05-03 12:29:42

It is a shame that women are brutally raped all over the world.  Men bear a great responsibility for this.   When a man advance for sexual intercourse and the woman refuses then the next thing you see is the lamb turning into wolf and pouncing on the woman.  Masturbating is not a sin or unhealthy.  Men those who cannot control their sexual desire should practice that.   If we can tell the people to use condom before intercourse then we should teach public that they should masturbate if they have uncontrollable sexual desires.  And, it will save many lives from this kind of brutal death.   It is heartening to read this kind of news.   Vidyahdaran and Jose Kadappuram deserve kudos for their poem and comment.  They have asked   poignant questions to the society in general on raping women and it’s justifications.  Are we willing to look into it and make changes? Or just forget it in few days and resume business as usual? 

Sudhir Panikkaveetil 2016-05-03 19:23:02
സൗമ്യയെ കൊന്ന ഗോവിന്ദ ചാമി ജെയിലിൽ ചില്ലി ചിക്കനും പറോട്ടയും കഴിച്ച് സുഖമായി വാഴുന്നു. ഡൽഹിയിലെ പെണ്കുട്ടിയെ ബലാല്സംഗം ചെയ്ത കൊന്നവരിൽ ചിലര് വിദ്യാഭ്യാസം തുടരുന്നു, ആ കേസ്സിൽ ഏറ്റവും ക്രൂരത ചെയ്ത ചെക്കൻ ചെറുപ്പത്തിന്റെ ഇളവിൽ പുറത്തിറങ്ങി. ബലാല്സംഗം ചെയ്ത 42 വര്ഷം കോമയിൽ കിടത്തിയ ഒരു കുറ്റവാളി വെറും ഏഴു വര്ഷം ജെയിലിൽ കിടന്നു പുറത്ത് വന്നു കല്യാണമൊക്കെ കഴിച്ച മ ക്കളും കൊചുമക്കളുമായി കഴിയുന്നു. ശിക്ഷ ഇല്ലാത്ത കാലത്തോളം ഇത് തുടരും.
ബാലാല്സംഗത്ത്തിനു ശിക്ഷയായി വൃഷണം ഉടച്ച് ഷണ്ഡൻ ആക്കണമെന്ന നിർദ്ദേശം വന്നപ്പോൾ ഭരണാധികാരികൾ ശ്രദ്ധിച്ചില്ല. അവരെ കുറ്റം പറയാൻ പറ്റുകയില്ല. ശ്രീ വിദ്യാധരൻ എഴുതിയ പോലെ  കള്ളന്മാരും, കൊള്ളക്കാരും, വ്യഭിചാരികളുമൊക്കെയല്ലേ ഭരണ സ്ഥാനത്ത് ഇരിക്കുന്നവർ. അവരുടെ മനസ്സിലും  നല്ല ഇരയെ കിട്ടിയാൽ ഒന്ന്
ബലാല്സംഗം ചെയ്യാമെന്ന മോഹം കാണുമല്ലോ? ഷ്ണ്ഡനാക്കിയാൽ പിന്നെ ആ പൂതി നടക്കില്ലാലോ. കഴുതയായ പൊതുജനം ഇപ്പോഴും രാഷ്ട്രീയ കോലങ്ങളെ താങ്ങി നടക്കുന്നു. പാവം പെൺകുട്ടികൾ ഇങ്ങനെ മാനം പോയി മൺമറഞ് പോകും.
വിദ്യാധരൻ 2016-05-03 21:06:36
മന്ത്രി തുടങ്ങി തന്ത്രി വരെ 
സംഘം ചേർന്നു ബലാൽസംഗം 
എന്തൊരു നാടാണ് എൻ നാട് 
ബസ്സിൽ ട്രെയിനിൽ ഓട്ടോ റിക്ഷയിൽ
സംഘം ചേർന്നു ബലാൽസംഗം
ഐസ്ക്രീം ബാറിൽ പ്ലെയിനുള്ളിൽ 
സംഘം ചേർന്നു ബലാൽസംഗം
അറിയാൻ വയ്യ സരിതക്കിന്നും 
അന്തിയുറങ്ങിയതെത്രപെരോത്തെന്നു 
എം എല്ലെ മാർ മന്ത്രിമാരും അവരുടെ മകളും 
സംഘം ചേർന്നു ബലാൽസംഗം
എന്തൊരു നാടാണ് എൻ നാട് 
ബസ്സിൽ ട്രെയിനിൽ ഓട്ടോ റിക്ഷയിൽ
സംഘം ചേർന്നു ബലാൽസംഗം
ഐസ്ക്രീം ബാറിൽ പ്ലെയിനുള്ളിൽ 
സംഘം ചേർന്നു ബലാൽസംഗം
Observer 2016-05-04 06:10:03
'ജിഷക്ക് നീതി കിട്ടണം -പിണറായി .'

ടി. പി ചന്ദ്രഷ്കരന്റെ കുടുംബത്തിനും നീതി കിട്ടണം 
John Varghese 2016-05-04 13:18:15

I agree with Anthappan’s suggestion but Kerala MLAs and Ministers must start it first.  They are the one chasing Saritha.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക