Image

പകല്‍ക്കി­നാവ് (ജോര്‍ജ് തുമ്പയില്‍)

Published on 07 May, 2016
പകല്‍ക്കി­നാവ് (ജോര്‍ജ് തുമ്പയില്‍)
കണ്ട­തൊന്നും സത്യ­മ­ല്ലെന്നും കാണാ­നി­രി­ക്കു­ന്ന­തൊന്നും യാഥാര്‍ത്ഥ്യ­മ­ല്ലെ­ന്നു­മുള്ള തിരി­ച്ച­റി­വ്. പകല്‍ പോലെയുള്ള സത്യത്തെ നാം സത്യ­മായി കണ്ട കാലവും കളവു പറ­യു­ന്നു. ഇവി­ടെ, ആട്ട­ങ്ങ­ളു­ടെയും പിടി­ച്ച­ട­ക്ക­ലു­ക­ളു­ടെയും പട­പ്പു­റ­പ്പാ­ടാ­ണ്. അവിടെ നിന്നും നാം കേള്‍ക്കുന്ന നില­വിളി മറ്റാ­രു­ടേ­തു­മ­ല്ല. നമ്മു­ടേതു തന്നെ­യാ­ണ്. ആ നില­വി­ളി­യി­ലേക്ക് നയി­ക്കുന്ന കാഴ്ച­യുടെ പകല്‍ കിനാ­വു­കള്‍ ഇതാ നിങ്ങള്‍ക്കാ­യ് പങ്കു­വ­യ്ക്കു­ന്നു. നമു­ക്കൊ­രു­മി­ച്ചി­രി­ക്കാം, നമുക്ക് ഒന്നിച്ച് പക­ലിനെ പിടിച്ചു നിര്‍ത്താം.

എന്നാലും സന്ധ്യയ്ക്ക് ഈ പകലും അസ്ത­മി­ക്കു­മ­ല്ലോ. അത്ര­ത്തോളം നമുക്ക് കണ്ണു­കള്‍ തുറന്നു പിടിക്കാം. കാഴ്ച­കള്‍ മുറി­യാ­തി­രി­ക്ക­ട്ടെ, പക­ലു­കളെ രാത്രി­കള്‍ വിഴു­ങ്ങി­യാലും പിന്നെയും പക­ലു­കള്‍ വരു­മെന്ന പ്രത്യാ­ശ­യില്‍ നമുക്കു ഉണര്‍ന്നി­രി­ക്കാം. അതാ­വ­ട്ടെ, നമ്മുടെ ദൗത്യ­വും, സത്യ­വും.

Join WhatsApp News
Sudhir Panikkaveetil 2016-05-07 08:38:56
പകൽകിനാവിൻ സുന്ദരമാകും സര്ഗ്ഗ പാലാഴിക്കരയിൽ പണ്ട് ശ്രീ തുമ്പയിലിനെ കണ്ടിട്ടുണ്ട്, എപ്പോഴെന്നരിയാം, എന്നാനെന്നറിയാം  അത് കൊണ്ട് തന്നെ
പരിചിതമേതോ ഗാനങ്ങൾക്കായി കണ്ണും
കാതും ഓർത്തിരിക്കുന്നു . നിങ്ങളുടെ കോളം
വിജയം കൈവരിക്കാൻ ആശംസിക്കുന്നു.
George Thumpayil 2016-05-09 16:43:08
Sudheer, thank you very much.  Hope to see you on Saturday at the award function.
- George Thumnpayil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക