Image

കാ­മാ­തു­ര­മാ­യ കേ­ര­ളം (ജോര്‍­ജ് തു­മ്പ­യില്‍)

Published on 08 May, 2016
കാ­മാ­തു­ര­മാ­യ കേ­ര­ളം (ജോര്‍­ജ് തു­മ്പ­യില്‍)
മന­സ്സിലെ വിങ്ങ­ല­ട­ക്കി­യാണ് ഈ കുറിപ്പ് എഴു­തു­ന്ന­ത്. നമ്മുടെ കൊച്ചു കേര­ള­ത്തിന് എന്തു പറ്റി? എവി­ടെ­യാണ് നമുക്ക് പിഴവ് വരു­ന്നത്? ആരെ­യാണ് കുറ്റ­പ്പെ­ടു­ത്തേ­ണ്ട­ത്.? ജിഷ­യു­ടേത് ഒരു ഒറ്റ­പ്പെട്ട സംഭ­വ­മാ­ണെന്നു കരു­താ­നാ­വുമോ?

രണ്ട് ആഴ്ച­കള്‍ക്ക് മുന്‍പ് കേര­ള­ത്തില്‍ നിന്നും വിമാനം കയ­റു­മ്പോള്‍ കണ്ട ദുരി­ത­ങ്ങളും കേട്ട സത്യ­ങ്ങളും അനു­ഭ­വിച്ച യാത­ന­കളും മറന്ന് നല്ലതു മാത്രം സുഹൃ­ത്തു­ക്ക­ളോടു പങ്കു­വ­യ്ക്ക­ണ­മെന്നു കരു­തി­യ­താ­ണ്. അത് എപ്പോഴും അങ്ങ­നെ­യാ­കാന്‍ പരി­ശ്ര­മി­ക്കാ­റു­മു­ണ്ട്. 2010 കേ­ര­ളം. ദേ­ശീ­യ അ­നു­പാ­ത­പ്ര­കാ­രം സ്­ത്രീ­കള്‍­ക്കു നേ­രെ­യു­ള്ള ആ­ക്ര­മ­ണം ഓ­രോ 15 മി­നി­റ്റി­ലും ന­ട­ക്കു­ന്നു­വെ­ന്ന് റി­പ്പോര്‍ട്ട്. കൊ­ല­പാ­ത­കം ഓ­രോ 16 മി­നി­റ്റി­ലും ബ­ലാ­ത്സം­ഗം ഓ­രോ 29 മി­നി­റ്റി­ലും ന­ട­ക്കു­ന്നു­ണ്ടെ­ന്ന് ക­ണ­ക്ക്. സ്­ത്രീ­ധ­ന മ­ര­ണ­ങ്ങള്‍ ഓ­രോ 77 മി­നി­റ്റി­ലും ന­ട­ക്കു­ന്നു. എ­ന്നാല്‍ കു­ട്ടി­കള്‍­ക്കു നേ­രെ­യു­ള്ള കു­റ്റ­കൃ­ത്യ­ങ്ങ­ള­ട­ക്കം കേ­ര­ള­ത്തില്‍ കു­റ­ഞ്ഞു. കേ­ര­ള സ­മൂ­ഹ­ത്തി­ന്റെ വി­കാ­സ­ത്തെ­യാ­ണി­ത് കാ­ണി­ക്കു­ന്ന­ത്. ഈ റി­പ്പോര്‍­ട്ട് ദേ­ശീ­യ മ­നു­ഷ്യാ­വ­കാ­ശ ക­മ്മീ­ഷന്‍ ചെ­യര്‍­പേ­ഴ്‌­സണ്‍ ഗി­രി­ജാ­വ്യാ­സ് 6 വര്‍­ഷം മുന്‍­പ് വ്യ­ക്ത­മാ­ക്കി­യ­താ­ണ്. ഇ­പ്പോ­ഴി­ത് കേ­ര­ള­ത്തില്‍ വീ­ണ്ടും പ്ര­സ­ക്ത­മാ­യി­രി­ക്കു­ന്നു. ആ­റു വര്‍­ഷം കൊ­ണ്ട് നാം ദേ­ശീ­യ­നി­ര­ക്കി­നെ മ­റി കടന്നു ജി­ഷ എ­ന്ന നി­യ­മ­വി­ദ്യാ­ര്‍­ത്ഥി­നി­യു­ടെ മ­ര­ണം ആ­വേ­ശ­ത്തോ­ടെ ആ­ഘോ­ഷ­മാ­ക്കു­ന്നു. വാ­സ്­ത­വ­ത്തില്‍ ജി­ഷ­യു­ടെ മ­ര­ണ­ത്തെ ഇ­ത്ര ഒ­പ്പ­പ്പാ­ടാ­ക്കു­കയാണോ നാം ചെ­യ്യേ­ണ്ടത്. കാ­ടട­ച്ചു വെ­ടിവ­ച്ചു മു­യ­ലി­നെ പി­ടി­ക്കാന്‍ തു­നി­യു­ന്ന­വര്‍ ഒ­ന്ന­റി­യണം, ഇ­ത് വെറു­മൊ­രു പീഡ­ന­മോ, കൊ­ല­പാത­കമോ അല്ല, നാ­ളെ ന­മുക്കും സം­ഭ­വി­ക്കാ­വു­ന്ന ദു­ര­ന്ത­മാ­ണി­ത്.

ക­ഴി­ഞ്ഞ വര്‍­ഷം കേ­ര­ള­ത്തില്‍ സ്­ത്രീ­കള്‍­ക്കെ­തി­രേ 12,383 അ­തി­ക്ര­മ­ങ്ങള്‍ ഉ­ണ്ടാ­യി. ഇ­വ കേ­സു­ക­ളാ­യി ഫ­യല്‍ ചെ­യ­തു. കൃത്യം ക­ണ­ക്കു­കള്‍ നോ­ക്കൂ.. 1263 മാ­ന­ഭം­ഗം. തൃ­ശൂര്‍, കൊ­ല്ലം, എ­റ­ണാ­കു­ളം, വ­യ­നാ­ട് ജി­ല്ല­ക­ളില്‍ നൂ­റി­ല­ധി­കം കേ­സു­കള്‍. പീ­ഡ­ന­ത്തെ­ത്തു­ടര്‍­ന്് ഏ­ഴു സ്­ത്രീ­കള്‍ പോ­യ വര്‍­ഷം കേ­ര­ള­ത്തില്‍ കൊ­ല്ല­പ്പെ­ട്ടു. ട്രെ­യി­നു­ക­ളില്‍ മാ­ത്രം 39 പീ­ഡ­ന­ങ്ങള്‍. 177 സ്­ത്രീ­ക­ളെ ത­ട്ടി­ക്കൊ­ണ്ടു പോ­യി. ഇ­വ­യില്‍ ഒ­രാ­ളെ പോ­ലും ക­ണ്ടെ­ത്താ­നാ­യി­ല്ല. സ്­ത്രീ­കള്‍­ക്കെ­തി­രേ­യു­ള്ള കു­റ്റ­കൃ­ത്യം ദേ­ശീ­യ­നി­ര­ക്കി­നേ­ക്കാള്‍ കൂ­ടു­ത­ലാ­യി പോ­യ­വര്‍­ഷം. അ­തി­നെ പിന്‍­പ­റ്റി­യാ­ണ് ഇ­പ്പോള്‍ ജി­ഷ­യു­ടെ കൊ­ല­പാ­ത­കം വ­രെ കാ­ര്യ­ങ്ങള്‍ എ­ത്തി­നില്‍­ക്കു­ന്ന­ത്.

ജി­ഷ­യു­ടേ­ത­ട­ക്ക­മു­ള്ള ലൈം­ഗി­ക പീ­ഡ­ന­കേ­സു­കള്‍ കേ­ര­ള­ത്തില്‍ ഉ­ണ്ടാ­യി­ട്ടും ഇ­പ്പോ­ഴി­ത് ശ്ര­ദ്ധേ­യ­മാ­കു­ന്ന­തി­നു പി­ന്നില്‍ രാ­ഷ്ട്രീ­യ­മാ­യ ഇ­ട­പെ­ട­ലു­കള്‍ ഉ­ണ്ടെ­ന്ന­ത് ആര്‍­ക്കും വ്യ­ക്ത­മാ­കും. പു­റ­മ്പോ­ക്കില്‍ താ­മ­സി­ക്കു­ന്ന ഒ­രു സ്­ത്രീ, വീ­ടു­പ­ണി­ക്കാ­യി വ­ന്നി­ട്ടു­ള്ള­വ­രില്‍ നി­ന്നു­മു­ള്ള ഇ­ട­പെ­ട­ലു­കള്‍, ലൈം­ഗി­ക­മാ­യ അ­തി­ക്ര­മം, ഒ­ടു­വില്‍ കൊ­ല­പാ­ത­കം. പി­ന്നെ­യും ഒ­രാ­ഴ്­ച ക­ഴി­ഞ്ഞ് മാ­ത്രം ഫേ­സ്­ബു­ക്ക് അ­ട­ക്ക­മു­ള്ള­വ­യില്‍ വൈ­റ­ലാ­യി സ്‌­പ്രെ­ഡ് ചെ­യ്­ത ഒ­രു സം­ഭ­വം ഇ­പ്പോ­ഴി­താ കേ­ര­ള­ത്തി­ലെ വ­ള­രെ പ്ര­ധാ­ന­പ്പെ­ട്ട സം­ഭ­വ­മാ­യി മാ­റി­യി­രി­ക്കു­ന്നു. സൂ­ര്യ­നെ­ല്ലി, കി­ളി­രൂര്‍ ലൈം­ഗി­ക പീ­ഡ­ന­ങ്ങള്‍ കേ­ര­ള­ത്തില്‍ വ­ള­രെ ഹോ­ട്ടാ­യി ഉ­യര്‍­ന്ന­തി­ന്റെ­യും സോ­ളാര്‍ കേ­സ് പോ­ലും ലൈ­വ് ആ­യ­തി­നു പി­ന്നി­ലും സ്­ത്രീ­ക­ളു­ടെ ശ­രീ­രം സം­ബ­ന്ധി­ച്ച പ്ര­ശ്‌­ന­മാ­യി­രു­ന്നു­വെ­ന്ന് പ്ര­സ­ക്ത­മാ­ണ്. നീ­ല­ലോ­ഹി­ത ദാ­സന്‍ നാ­ടാ­രും, പി.ജെ ജോ­സ­ഫ്, ജോ­സ് തെ­റ്റ­യി­ലു­മ­ട­ക്കം പെണ്‍ വി­ഷ­യ­ത്തില്‍ വീ­ണ കേ­ര­ള­ത്തില്‍ തൊ­ട്ടാല്‍ പൊ­ള്ളു­ന്ന സ­ബ്­ജ­ക്ടാ­ണ് സ്­ത്രീ പീ­ഡ­ന­മെ­ന്ന് തി­രി­ച്ച­റി­യു­ന്ന­വര്‍ ഇ­വി­ടു­ത്തെ രാ­ഷ്ട്രീ­യ­ക്കാര്‍ മാ­ത്ര­മാ­ണ്. കൊ­ല­പാ­ത­ക­വും സ്­ത്രീ പീ­ഢ­ന­വും ന­ട­ത്തി­യ­ത് ഏ­തോ കാ­മ­വെ­റി പൂ­ണ്ട അ­ന്യ­സം­സ്ഥാ­ന തൊ­ഴി­ലാ­ളി­യാ­ണെ­ങ്കി­ലും അ­ല്ലെ­ങ്കി­ലും പ­ഴി മു­ഴു­വന്‍ ഉ­മ്മന്‍­ചാ­ണ്ടി­ക്കും, ര­മേ­ശ് ചെ­ന്നി­ത്ത­ല­യ്­ക്കു­മാ­ണ്. ഒ­ടു­വില്‍ യു­ഡി­എ­ഫ് മു­ഴു­വന്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ ചാ­ള­യില്‍ തൊ­ട്ട­തു പോ­ലെ നാ­റു­മെ­ന്നു ക­ണ്ട­പ്പോള്‍ സ­ഹി­കെ­ട്ട് അ­വ­രും തി­രി­ച്ച­ടി­ച്ചു. പ്ര­തി ഇ­ട­തു­പ­ക്ഷ എം­പി ഇ­ന്ന­സെന്റും, എം­എല്‍­എ സാ­ജു­പോ­ളും, ഇ­ട­തു­പ­ക്ഷ വാര്‍­ഡ് മെ­മ്പ­റു­മൊ­ക്കെ­യാ­ണെ­ന്ന്. അ­താ­ണ് കേ­ര­ളം. ജി­ഷ­യു­ടേ­തു പോ­ലെ ഒ­രു മര­ണം ഉ­ണ്ടാ­വാ­തി­രി­ക്കാന്‍ അല്ല ഇ­വി­ടെ ശ്ര­മി­ക്കു­ന്ന­ത്. മ­റി­ച്ച് ജി­ഷ­യു­ടെ മ­ര­ണ­ത്തില്‍ നിന്നും നേ­ട്ട­ങ്ങ­ളു­ണ്ടാ­ക്കാ­നാ­ണ്. ആ അര്‍­ത്ഥ­ത്തില്‍ ഇ­പ്പോ­ഴു­ള്ള ബ­ഹ­ള­ത്തില്‍ പ­ങ്ക് ചേ­രു­ക­യെ­ന്നാല്‍, ന­മ്മളും അ­തി­നെ അ­നു­കൂ­ലി­ക്കു­ന്നു­വെ­ന്ന­ല്ലേ...

കാ­മ­വെ­റി പൂ­ണ്ട കേ­ര­ളം എ­ന്നൊ­ക്കെ ആ­വേ­ശ­ത്തോ­ടെ പ­റ­യാ­മെ­ങ്കി­ലും ഓര്‍­ക്കണം, സം­സ്ക്കാ­ര സ­മ്പ­ന്ന­രെ­ന്ന് അ­വ­കാ­ശ­പ്പെ­ടുന്ന ലോക പോ­ലീ­സ് അ­മേ­രി­ക്ക­യു­ടെ നാ­യ­കന്‍ പോലും മോ­ണി­ക്ക എ­ന്ന പെ­ണ്ണി­ന്റെ അ­ര­ഞ്ഞാ­ണ­ത്തുമ്പ­ത്തു കിട­ന്ന് ആ­ടി­യു­ല­ഞ്ഞെ­ന്ന് പ­റ­യു­മ്പോള്‍ ഇ­തൊ­ക്കെ എ­ല്ലാ­യി­ട­ത്തു­മു­ണ്ട് എന്ന് ഓര്‍­ക്കണം. അ­തില്‍ നിന്നും നേ­ട്ട­ങ്ങ­ളു­ണ്ടാ­ക്കാന്‍ പാ­ടു­പെ­ടു­ന്ന­വര്‍ ജി­ഷ­യ­ട­ക്ക­മു­ള്ള പെ­ണ്ണി­ന് വി­ല പ­റ­യു­ക­യാ­ണെ­ന്നു കൂ­ടി തി­രി­ച്ച­റി­യ­ണം. സൂ­ര്യ­നെല്ലി, കി­ളി­രൂര്‍, ഇ­പ്പോ­ഴി­താ പെ­രു­മ്പാ­വൂ­രും... ന­മു­ക്ക് ഇ­തൊ­ക്കെ മ­റ­ക്കാം. ഇ­ത് ആ­വര്‍­ത്തി­ക്കാ­തി­രി­ക്കാന്‍ ബ­ദ്ധ­ശ്ര­ദ്ധ­രാ­വാം. അ­തി­ന് വേ­ണ്ടി­യാവ­ണം നാം അ­ണി­ചേ­രേ­ണ്ടത്. ഇ­രുട്ട­ത്ത് റോ­ഡില്‍ ഒ­രു പെ­ണ്ണു നി­ന്നാല്‍ ഇ­പ്പോഴും നാം അ­വ­ളു­ടെ അ­ള­വു­ക­ളെ­ടു­ക്കാന്‍ ശ്ര­മി­ക്കു­ന്ന­വ­രാണ്. അ­ങ്ങ­നെ­യു­ള്ള­വ­രാ­ണ് ഇ­പ്പോള്‍ എ­റി­യാന്‍ ക­ല്ലെ­ടു­ക്കു­ന്നത്. അ­മേ­രി­ക്ക­യി­ലി­രു­ന്ന് ആ­വേ­ശ­ത്തോ­ടെ ജി­ഷ­യെ­ക്കു­റി­ച്ചു­ള്ള വാര്‍­ത്ത­കള്‍ ശ്ര­ദ്ധി­ക്കു­ന്ന­വ­ര­ട­ക്ക­മുള്ള­വ­രോ­ട് പ­റ­യട്ടെ, ന­മുക്കും മ­ക­ളുണ്ട്, പെ­ങ്ങ­ളുണ്ട്, ഭാ­ര്യ­യുണ്ട്. അ­മ്മ­യുണ്ട്. ഓര്‍­മ്മി­ച്ചാല്‍ ന­ന്ന് !
Join WhatsApp News
വിദ്യാധരൻ 2016-05-08 19:39:41
"എന്നെന്നീ ലോകത്തിന്റെ 
            സാമൂഹ്യ ശരീരത്തിൽ 
എന്നിയാലോടുങ്ങാത്ത 
           രോഗങ്ങൾ പരന്നുവോ

അന്നൊക്കെയാജ്ജനസ്നേഹ
            ഗായകർ ചികിത്സകർ 
വന്നെത്തി പ്രായോഗിച്ചീ 
             ലെന്തെന്തു ചികിത്സകൾ 

മാറിയില്ലിന്നോളവും 
             രോഗങ്ങൾ, മറിച്ചവ 
കേറിയെത്തുകയാണ് 
             മുന്നേതിലധികമായി 

ക്രിസ്തുവും മുഹമദും 
            ഗാന്ധിയുമെല്ലാമെല്ലം 
മർത്ത്യരാൽ കൊല്ലപ്പെട്ടു 
           ചരിത്രം നിവരുന്നു 

ജീവിച്ച നാളിൽ തന്നെ 
          മനുഷ്യൻ നന്നാകുവാൻ 
നാവിട്ടു തല്ലിത്തല്ലി 
           ത്തളർന്നാ മഹാത്മാക്കൾ 

അവരോടൊപ്പം മാഞ്ഞു 
           മാഞ്ഞുപോയവരുടെ 
ശവഭൂമിയിൽത്തന്നെ -
          യാ പ്രവചനങ്ങളും 

അവർതൻ ശവകുടീ-
        രങ്ങളിൽ കിളുർത്തില്ല 
നവലോകത്തിനൊരു 
        വാടാമല്ലിക പൂവും !
*********************************
മാറണം, - നമുക്കിതു 
         മാറ്റണം, - നാടിൻ മീതെ 
മാരകരോഗാണുക്കൾ 
          നീങ്ങുമീ ഞെട്ടും നീക്കം"  (ഞാൻ കൈ ചൂണ്ടുന്നു -വയലാർ )

George Thumpayil 2016-05-09 16:45:29
Thank you the invisible Vidhyadharan Master.  Wherever you are, whoever you are, hats off to you.
-George Thumpayil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക