Image

കാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറി

Published on 31 January, 2012
കാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറി
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ'യുടെ ഹിന്ദി പതിപ്പ് വരുന്നു. ഹിന്ദിയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയായിരിക്കും നായകവേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധാനം റോഷന്‍ ആന്‍ഡ്രൂസ് തന്നെ നിര്‍വഹിക്കും. മറ്റ് പ്രമുഖ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ടായിരിക്കും. 'കാസനോവ'യുടെ ഹിന്ദി റൈറ്റ്‌സ് 1.5 കോടി രൂപയ്ക്ക് വാങ്ങിയ കേതന്‍ ഷായാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജന്റീന, ജൊഹാനസ്ബര്‍ഗ്, മിയാമി, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

മലയാളത്തിലിറങ്ങിയ ഏറ്റവും ചെലവേറിയ ചിത്രമെന്ന പേരുമായി എത്തിയ 'കാസനോവ' കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്ത്.
പ്രണയമനസ്സുള്ള ഒരു അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗപ്പെടുത്തിയ 'കാസനോവ', മലയാളത്തിലിറങ്ങിയ സ്‌റ്റൈലിഷ് ചിത്രങ്ങളുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഇരുന്നൂറോളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തെ മോഹന്‍ലാല്‍ ഫാന്‍സ് വന്‍ ആഘോഷത്തോടെയാണ് എതിരേറ്റത്. 'ട്രാഫിക്കി'നുശേഷം ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കിയ 'കാസനോവ'യില്‍ ശ്രേയ ശരണ്‍, ലക്ഷ്മി റായ്, റോമ എന്നിവരാണ് നായികമാര്‍.

'കാസനോവ'യ്ക്കുശേഷം ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'മുംബൈ പോലീസി'ന്റെയും തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി റൈറ്റ്‌സുകളും കേതന്‍ഷാ വാങ്ങിയിട്ടുണ്ട്. 

കാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറികാസനോവ ഹിന്ദി പതിപ്പ് വരുന്നു- മൂവി ഗ്യാലറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക