Image

'ഉഴിച്ചിലും പിഴിച്ചിലും (പിറന്ന മണ്ണിലൊരു പ്രവാസി-2 രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 11 May, 2016
'ഉഴിച്ചിലും പിഴിച്ചിലും (പിറന്ന മണ്ണിലൊരു പ്രവാസി-2  രാജു മൈലപ്രാ)
വലതുകാലില്‍ ചെറിയൊരു നീര്‍ക്കെട്ട്-വാര്‍ദ്ധക്യം, പൊണ്ണത്തടി, കസര്‍ത്തില്ലായ്മ- പിന്നെ കൈയിലിരുപ്പ് ഇവയാണ് കാരണങ്ങള്‍.

നീരിന് ആയുര്‍വേദമാണ് ഉത്തമം എന്ന അഭിപ്രായം പറഞ്ഞത് എന്റെ ഭാര്യയാണ്-ആയുര്‍വ്വേദമെങ്കില്‍ ആയുര്‍വേദം. സമീപത്തുള്ള ആര്യവൈദ്യശാലയെ ശരണം പ്രാപിച്ചു. സരിത ലുക്കുള്ള ഒരു മഹിളാമണിയാണു വൈദ്യ. വിശദമായ പരിശോധനക്കു ശേഷം, അഞ്ചു ദിവസത്തെ തിരുമ്മല്‍ നല്ലതായിരിക്കുമെന്നു ഡോക്ടര്‍ അഭിപ്രായപ്പെട്ടു. 

'അതിനെന്താ? നോ പ്രോബ്ലം'- ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.
ആ തരുണീമണി ഏഴോ ഒന്‍പതോ ദിവസം വേണമെങ്കിലും എന്നെ തടവിക്കോട്ടെ-വേണമെങ്കില്‍ ജീവപര്യന്തം അവരുടെ തടവിലാക്കിക്കോട്ടെ-എനിക്കു പരിപൂര്‍ണ്ണ സമ്മതം.

നല്ല ദിവസമായ വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ആദ്യത്തെ തടവല്‍. ഏഴരയ്ക്കു തന്നെ ഞാന്‍ ഹാജരായി. 

അല്പനേരത്തെ കാത്തിരിപ്പു കഴിഞ്ഞപ്പോള്‍, മമ്മുക്കോയ ഛായയുള്ള ഒരാള്‍ വന്നു എന്നെ തടവു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെച്ചെന്നപ്പോള്‍ ഒരു ഇന്ദ്രന്‍സ് കൂടി കൂട്ടിനുണ്ട്.

'സാറെ, ഷര്‍ട്ടും മുണ്ടും അഴിച്ചു വെയ്ക്കണം-'
ഞാന്‍ ഷര്‍ട്ടും മുണ്ടും അഴിച്ചു.

'സാര്‍, ആ ജട്ടി കൂടി ഊരണം-' അനുസരിക്കാതെ നിവൃത്തിയില്ലല്ലോ! ഞാന്‍ തടവുകാരനാണല്ലോ!

'കുട്ടി മാമ്മ, അതു കേട്ടപ്പോള്‍ ഞാന്‍ സത്യമായും ഞെട്ടി മാമ്മ'- - 
'യോദ്ധ'സിനിമയിലെ ജഗതിയുടെ ഡയലോഗ് ഒരു ഫ്‌ളാഷ് ബാക്കടിച്ചു. മനസ്സില്‍ കൂടെ മിന്നല്‍പിണര്‍ പോലെ കടന്നുപോയി. 

മമ്മുക്കോയ ഒരു വലിയ കോണകം എന്റെ അരയില്‍ ചുറ്റി. നാടകത്തിന്റെ തിരശ്ശീല പോലെ അതെന്റെ മണിമംഗലത്തിനു മറയായി മുന്നില്‍ കിടന്നാടി.

'ഡോക്ടര്‍ എപ്പോഴാ വരുന്നത്?'- എന്റെ ആകാംക്ഷ കയറു പൊട്ടിച്ചു.

'ഏയ്- ഡോക്ടര്‍ ഇവിടെ വരികയില്ല-ഞങ്ങളാ ട്രീറ്റുമെന്റ് നടത്തുന്നത്-' മമ്മുക്കോയ മൊഴിഞ്ഞു.

'എന്തു ട്രീറ്റുമെന്റാണു നടത്തുവാന്‍ പോകുന്നത്?'

'കിഴി.'

'കിഴിയോ-അതെന്താ ?''

''കിഴികള്‍ പലവിധമുണ്ട്-നാരങ്ങാക്കിഴി, നവരക്കിഴി, എലക്കിഴി അങ്ങിനെ പലതും-സാറിനു നവരക്കിഴിയാണു പറഞ്ഞിരിക്കുന്നത്. 

ഔഷധഗുണമുള്ള നവരയരി വേവിച്ചത്, മറ്റു പലവിധ എണ്ണ, കുഴമ്പു ചേരുവകള്‍, പിന്നെ കുറേ ആയുര്‍വേദ ഔഷധങ്ങള്‍-ഇവയെല്ലാം കൂടി ഒരു തുണിയില്‍ കെട്ടിയാണു നവരക്കിഴി തയ്യാറാക്കുന്നത്.

കാഞ്ഞിര മരത്തിന്റെ പലകയില്‍ തീര്‍ത്ത പത്തായം പോലുള്ള ഒരു മേശപ്പുറത്തു കയറി കമഴ്ന്നു കിടക്കുവാനായിരുന്നു അടുത്ത നിര്‍ദ്ദേശം. കോണകത്തിന്റെ കെട്ട് അവര്‍ പിന്നില്‍ നിന്നുമഴിച്ചു- പിന്‍ഭാഗത്തിപ്പോള്‍ ഞാന്‍ പിറന്നപടിയാണ്, എന്റെ ചളുങ്ങിത്തുടങ്ങിയ ചന്തികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്. വൈദ്യരത്‌നം വരാഞ്ഞതിനു ഞാന്‍ ദൈവത്തിനു സ്തുതി പറഞ്ഞു.

മാമ്മുക്കോയയും ഇന്ദ്രന്‍സും എന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചു. ചൂടുള്ള ഏതോ എണ്ണയോ കുഴമ്പോ പുറത്തു കമഴ്ത്തുന്നുണ്ട്. പിന്നെ തടിയില്‍ ചിന്തേരിട്ടു പിടിക്കുന്നതുപോലെ ഒരു പിടി-തോളു മുതല്‍ പാദം വരെ-ഇടയ്ക്ക് നട്ടെല്ലില്‍ വിരലുകൊണ്ട് ചില അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ട്. ഈ പ്രക്രിയ കുറേ നേരത്തേയ്ക്കു തുടര്‍ന്നു. അതിനുശേഷം മലര്‍ന്നു കിടക്കുവാന്‍ പറഞ്ഞു.

'തന്തയ്ക്കു പിറക്കാഴിക പറയരുത്' എന്നു പറയുവാന്‍ നാവു വളച്ചതാണ്. എങ്കിലും ഞാനതുമനുസരിച്ചു. ആവശ്യക്കാരന്‍ ഞാനാണല്ലോ! ആവശ്യക്കാന് ഔചിത്യമില്ലല്ലോ!
മാമ്മുക്കോയയും ഇന്ദ്രന്‍സും ചിരിയടക്കുവാന്‍ പാടുപെടുന്നുണ്ട് .''ഇത്ര ചിരിക്കാന്‍ എന്തിരിക്കുന്നു?'എന്നു ചോദിക്കണമെന്നു വിചാരിച്ചെങ്കിലും-
'ഒന്നുമില്ല. അതുകൊണ്ടല്ലേ ചിരിക്കുന്നത്-'എന്ന മറുപടിക്കു സാദ്ധ്യതയുള്ളതുകൊണ്ട് ഞാന്‍ എന്റെ അധരങ്ങള്‍ക്കു കടിഞ്ഞാണിട്ടു.

തിരുമ്മേല്‍ കഴിഞ്ഞായിരുന്നു കിഴികുത്തല്‍. തിരിച്ചും മറിച്ചുമിട്ടു കുത്താവുന്നടൊത്തൊക്കെ കുത്തി. അതു കഴിഞ്ഞ് ചൂടുവെള്ളത്തില്‍ ഒരു കുളിയുണ്ട്. മറ്റുള്ള രോഗികളുടെ മുന്നില്‍ കൂടി എന്റെ 'ഫ്‌ളാറ്റ് ടയര്‍' പൃഷ്ടവും പ്രദര്‍ശിപ്പിച്ചുകൊണ്ട് കുളിമുറിയിലേക്കു ഞാന്‍ ആനയിക്കപ്പെട്ടു.

ഏതായാലും സംഗതി ഏറ്റു. അഞ്ചു ദിവസത്തെ തടവല്‍ കൊണ്ടു നീരു പരിപൂര്‍ണ്ണമായി വിട്ടുമാറി.

'എങ്ങനെയുണ്ടായിരുന്നു തിരുമ്മ്?' അമേരിക്കയില്‍ നിന്നും ഭാര്യയുടെ ഓവര്‍സീസ് സ്‌നേഹാന്വേഷണം-

'തന്തയ്ക്കു പിറക്കാഴിക ഉണ്ടെങ്കില്‍ തലേന്നേ പറയണം-'എന്ന മറുപടിയാണു നാവിന്‍ തുമ്പത്തു വന്നത്.

എന്നാല്‍ ഭാവി ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍ വേണ്ടി 'തരക്കേടില്ലായിരുന്നു'എന്ന വാക്കില്‍ ഞാന്‍ മറുപടി ഒതുക്കി.
'ഉഴിച്ചിലും പിഴിച്ചിലും (പിറന്ന മണ്ണിലൊരു പ്രവാസി-2  രാജു മൈലപ്രാ)
Join WhatsApp News
georgekutty 2016-05-11 12:45:04
ഏതാണ്ട് ഇത് പോലൊരു അന്ഭവം എനിക്കും ഉണ്ടായിട്ടുട്. നല്ലതു പോലെ ചിരിച്ചു. പ്രത്യകിച്ചു എന്ടെ ഭാര്യ,
comedylover 2016-05-11 13:00:46
I enjoyed the funny description of thirummel.
thommichen 2016-05-11 13:38:11
expecting such humorous articles from Mylapra.
Ponmelil Abraham 2016-05-12 05:35:53
Extra ordinary, refreshing, humorous and free lancing of language. You are great Raju and looking forward to more of this from you. 
വിദ്യാധരൻ 2016-05-11 19:53:23
'ഒന്നുമില്ല അതുകൊണ്ടല്ലേ ചിരിക്കുന്നത്' എന്ന ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു.  വയസ്സ് ഒരു എൺപത് എങ്കിലും കാണുമായിരിക്കും (ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്നത് ചെറുപ്പത്തിലെ പടം ആയിരിക്കും? ) ഒരു എൺപതിനോട് അടുക്കുമ്പോഴേക്കും ഒള്ളതൊക്കെ തേഞ്ഞു മാഞ്ഞു പുരുഷ ലിഗംവും സ്ത്രീ ലിഗംവും ഏതാണ്ട് ഒരുപ്പോലെയിരിക്കും. ഒന്നുമില്ലാത്ത അവസ്ഥ .  നിങ്ങൾ പുരുഷനാണെന്നു പറഞ്ഞു അഡമിറ്റ് ആയിരിന്നിരിക്കും. പക്ഷേ യഥാർത്ഥ സത്യം കണ്ടപ്പോൾ ഇന്ദ്രൻസും മമ്മൂക്കോയയും ചിരിച്ചതിൽ അത്ഭുതമില്ല, പിന്നെ സരിതാ ഡോക്ടർ വരാതിരുന്നത്, നിങ്ങളെ കണ്ടപ്പോഴേ അവർക്കും തോന്നി കാണും ഒന്ന്മില്ലാത്തവനായിരിക്കും എന്ന് .  പിന്നെ നിങ്ങളുടെ പ്രായം നിർണ്ണയിക്കാൻ നിങ്ങൾ തന്നെ ഒരു സൂചന നല്കുന്നുണ്ട്. അത് മറ്റൊന്നുമല്ല .  നിങ്ങൾക്ക് പലതും പറയണം എന്നുണ്ട് പക്ഷെ പറയാൻ പറ്റുന്നില്ല ഉദാഹരണം 'തന്തക്ക് പിറക്കാഴിക പറയരുത് ' എന്ന് പറയണം എന്നുണ്ട് പക്ഷെ പറഞ്ഞില്ല .   'തന്തക്ക് പിറക്കാഴിക ഉണ്ടെങ്കിൽ തലേന്ന് പറയണം " എന്ന് ഭാര്യയോടു പറയണം എന്നുണ്ട് പക്ഷെ പറഞ്ഞില്ല  .  എന്തായാലും  നർമ്മത്തിൽ ചാലിച്ച ഒരു നല്ല കഥ. അഭിനന്ദനം !

oc 2016-05-12 07:58:20
തല്ലുകയും തലോടുകയും ചെയുകയാണ് വിദ്യാധരൻ. കഥ നല്ലതും കഥാകൃത്ത്‌ മോശവും.
അശ്ലീലം കലര്ന്ന ഒരു കഥയല്ലേ?
വിദ്യാധരൻ 2016-05-12 09:29:06
അശ്ലീലം പൊതിഞ്ഞു കൊടുക്കുന്നതിൽ തെറ്റില്ല. വീട്ടിൽ ചെന്നിട്ടെ പൊതി അഴിക്കാവൂ എന്ന് മാത്രം 

"പണ്ടെങ്ങാണ്ടൊരു 
                    കൊണ്ടൽവേണിമണിയാൾ 
മുണ്ട്ങ്ങറെ ധൃതിയിൽ അലക്കുമളവിൽ 
                 കാറ്റങ്ങടിച്ചീടികിൽ 
കൊണ്ടാർവേണിയുടുത്തിരുന്ന 
               വസനം പാറിപറന്നപ്പഴെ 
കണ്ടേൻ ഞാൻ കാമൻ കളിച്ചു 
              കൂത്താടിടുന്ന പുണ്യസ്ഥലം" (അജ്ഞാതൻ )

രസികനായ ഈ കവി അശ്ലീലത്തെ  തലയിൽ മുണ്ടിട്ടു  കാണാൻ വായനക്കാരെ അനുവദിക്കുന്നു . ഇതൊരു കാഴച്ചയാണ് അതിനെ പൊക്കി വീട്ടിൽകൊണ്ട് പോകാൻ പറ്റില്ലല്ലോ? ചിലര് അതിനു ശ്രമിക്കുമ്പോൾ അത് ബലാൽസംഗം ആയിമാറുന്നു.  എന്റെ മറുപടി ഞാൻ പൊതിഞാണ് വിട്ടത് അതിൽ നിങ്ങൾ അശ്ലീലം കാണുന്നെങ്കിൽ, ഒന്നേ പറയാനുള്ളൂ. ഒരുത്തനെതന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും" 

പാപ്പി (99 വയസ്സ്) 2016-05-12 09:35:24
വിദ്യാധരൻ പറഞ്ഞത് ശരിയാണ് പ്രായം ആകുമ്പോൾ പലതും ചെയ്യണം എന്നുണ്ട് പക്ഷെ ചെയ്യാൻ പറ്റുന്നില്ല. 
വെറുതെ ജീവിതം മുരടിച്ചു പോകുകയല്ലാതെ ഞവര കിഴി കുത്തിച്ചിട്ടു കാര്യമില്ല . ഞാൻ ഇതൊത്തിരി ചെയ്യിപ്പിച്ചത. വെറുതെ കാശു കളയാം എന്ന് മാത്രം. പിന്നേം ചങ്കരൻ തെങ്ങേൽതന്നെ .

സരസന്‍ 2016-05-12 10:58:37
സാറ് സ്റ്റേജില്‍ നിന്നതു  സ്പോട്ട് ലൈറ്റ്  അവിടെ തന്നെ അടിക്കുന്നുടായിരുന്നു . ഞങ്ങള്‍ക്ക് എല്ലാം തോന്നി  സാറിന് തോന്നിയത് പോലെ തന്നെ .സാരമില്ലെന്നേ മുന്‍പില്‍ പോക്കറ്റ്‌ ഉള്ള അണ്ടെര്‍ നിക്കര്‍ വാങ്ങി 2 ഗോള്‍ഫ് ബോള്‍  അതില്‍ ഇടുക . വീണ്ടും സ്റ്റേജില്‍ കാണാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക