Image

ഹിലരിയും ട്രമ്പും: പൊതുജനങ്ങള്‍ ആഗ്രഹിക്കാത്ത സ്ഥാനാര്‍ഥികള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 May, 2016
ഹിലരിയും ട്രമ്പും: പൊതുജനങ്ങള്‍ ആഗ്രഹിക്കാത്ത  സ്ഥാനാര്‍ഥികള്‍ (ഏബ്രഹാം തോമസ്)
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവാന്‍ സാധ്യതയുള്ളരെ കണ്ടെത്തിക്കഴിഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രിസംപ്റ്റീവ് സ്ഥാനാര്‍ഥിയായി ഡൊണള്‍ഡ് ട്രമ്പിനെ ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നടക്കുന്ന പ്രൈമറികളില്‍ ട്രമ്പിന് എതിര്‍ സ്ഥാനാര്‍ഥികളില്ല. ജൂണ്‍ 7ന് പ്യൂര്‍ട്ടോ റിക്കോ, കലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂജേഴ്‌സി, ന്യൂമെക്‌സിക്കോ എന്നിങ്ങനെയാണ് അവസാന റിപ്പബ്ലിക്കന്‍ പ്രൈമറികള്‍ നടക്കുക. 

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരിക്ലിന്റനൊപ്പം മത്സരരംഗത്തുള്ള ബേര്‍ണി സാന്‍ഡേഴ്‌സ് പിന്മാറമെന്ന ആവശ്യം ഹിലരി പരസ്യമായി ഉന്നയിച്ചു. ജൂണ്‍ 14ന് വാഷിംങ്ടണ്‍ ഡി സിയില്‍ നടക്കുന്നതാണ് അവസാന ഡെമോക്രാറ്റിക് പ്രൈമറി, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിക്കുവാന്‍ ആവശ്യമായത് 2383 ഡെലിഗേറ്റുകളാണ്. ഹിലരിക്ക് ഇതുവരെ 2202 ഡെലിഗേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇവരില്‍ 520 സൂപ്പര്‍ ഡെലിഗേറ്റുകളും ഉള്‍പ്പെടും. സാന്‍ഡേഴ്‌സിന് 1400 ഡെലിഗേറ്റുകളാണുള്ളത്. ഇന്‍ഡ്യാനയില്‍  സാന്‍ഡേഴ്‌സ്  വിജയിച്ചെങ്കിലും 92 ഡെലിഗേറ്റുകളില്‍ 43 പേരുടെ പിന്തുണയേ ലഭിക്കുകയുള്ളൂ. ഹിലരിക്ക് 37 ഡെലിഗേറ്റുകള്‍ ലഭിക്കും. ട്രമ്പിന് 1237 ഡെലിഗേറ്റുകള്‍ ആവശ്യമാണ്. ഇതുവരെ 1006 പേരെ ലഭിച്ചു.

ഹിലരിയും 
ട്രമ്പും  തമ്മില്‍ ഒരു മത്സരമാണ്  പ്രതീക്ഷിക്കുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികളല്ല ഇരുവരും. ട്രമ്പും ഹിലരിയും മത്സരിക്കുകയാണെങ്കില്‍ മോഹഭംഗം സംഭവിച്ച സമ്മതിദായകരില്‍ ഏറിയ പങ്കും ട്രമ്പിന് വോട്ട് ചെയ്യുമെന്നാണ് ഒരു കണക്കുകൂട്ടല്‍. എല്ലാ അമേരിക്കന്‍ അതിര്‍ത്തികളും അടയ്ക്കുക, പൗരന്മാരല്ലാത്ത മുസ്ലിങ്ങള്‍ ഈ അതിര്‍ത്തികളിലൂടെ കടക്കാതിരിക്കുക, ചൈനയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും തൊഴില്‍ അവസരങ്ങള്‍ മടക്കിക്കൊണ്ടുവരിക എന്നിങ്ങനെയുള്ള മുറവിളികള്‍ ട്രമ്പ് അനുകൂലമായി പരിഗണിക്കും എന്നാണ് പ്രതീക്ഷ.

ഇതേ വോട്ടറന്മാരോട് വ്യത്യസ്തമായ ഒരു അഭ്യര്‍ഥനയാണ് ഹിലരി നടത്തുന്നത്. മിനിമം വേതനം വര്‍ധിപ്പിക്കുക, വിദ്യാഭ്യാസം നല്‍കുക, തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് വാഗ്ദാനങ്ങള്‍. തന്റെ അമ്മയുടെ യാതനാ പൂര്‍ണമായ കുട്ടിക്കാലവും ചെറിയ ബിസിനസ് നടത്തിയിരുന്ന അച്ഛന്‍ തങ്ങള്‍ക്ക് ഇടത്തരക്കാരുടെ ജീവിതം നല്‍കാന്‍ പാടുപെട്ടതും ഹിലരി വിവരിക്കുന്നു.

ഹിലരി നോമിനേഷന്‍ നേടുമെന്നത് ഏതാണ്ട് തീര്‍ച്ചയാണെങ്കിലും മില്യണയര്‍, ബില്യണയര്‍ വര്‍ഗം ഉയര്‍ത്തി സാന്‍ഡേഴ്‌സ് വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ കബളിപ്പിക്കലിനെക്കുറിച്ച് പറയുന്നതും, പ്രധാന പ്രതിയായി ഹിലരിയെ വിശേഷിപ്പിക്കുന്നതും കീറാമുട്ടിയായി തുടരുന്നു. 

മറുവശത്ത് ഒരു ഓപ്പണ്‍ ബ്രോക്കേര്‍ഡ്, കണ്‍ടെസ്റ്റഡ് കണ്‍വന്‍ഷന്റെ ഭീഷണി ട്രമ്പ് നേരിടുന്നു. ട്രമ്പിനെ ഇപ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും അംഗീകരിച്ചിട്ടില്ല. ട്രമ്പിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിക്കുവാന്‍ പലരും തയാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കണ്‍വന്‍ഷനില്‍ ഒരു നോമിനിക്ക് വേണ്ടി പല തവണ ബാലറ്റ് കൈമാറിയേക്കാം.
Join WhatsApp News
Tom Abraham 2016-05-12 06:07:26

The sanders democrats will vote for Trump. Independents too. Why ? Dirty Washington Politricks ! 8 years of Obama presidency, govt. shutdown, congress vs. President, 19 trillion deficit ( writer Abe forgot this vital issue )which Trump wants to seriously reduce by a better ' America First '  move.  Not China First taking American manufacturers, jobs. Trump will be open to legal immigration, Justice Dept. efficiency to practice what America consistently preaches. Not double standards- one for Mexicans and another for India. Islamic nations must not hold America hostage, in the great American vision for sustaining world economy, international relationships.  Though I heard great speeches from Obama, there was a big gap between his words and deeds. Nothing better Hillary can do. Vote for Trump. 


PT Kurian 2016-05-12 08:36:04
RECENT POLLS PREDICT 10% OF HILLARY CLINTON'S AND 75% OF PEOPLE VOTED FOR
SANDERS WILL CAST THEIR VOTES FOR TRUMP IN GENERAL ELECTION.

THIS IS BECAUSE, AVERAGE AMERICANS ARE FED UP AND ARE ANGRY THE WAY THEIR ELECTED OFFICIALS ACTED FOR THE PAST 8 YEARS. 

VOTE FOR TRUMP, B/C HE DOES'NT HAVE TO PLEASE SPECIAL INTEREST, AND HIS AGENDA
IS ONLY TO PUT BACK AMERICA TO ITS GLORY.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക