Image

ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തി: താരങ്ങള്‍ക്കിടയില്‍ ചേരിപ്പോര്

Published on 13 May, 2016
ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തി: താരങ്ങള്‍ക്കിടയില്‍  ചേരിപ്പോര്
പത്താനപുരത്ത് ഇടതു സ്ഥാനാര്‍ഥി ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തിയത് സിനിമാ താരങ്ങള്‍ക്കിടയില്‍ വിവാദത്തിനു തിരികൊളുത്തി.

ഗണേഷ് ബ്ലാക്ക് മെയില്‍ ചെയ്താണ് മോഹന്‍ലാലിനെ പ്രചരണത്തിന് കൊണ്ടു വന്നതെന്നു 
ഗണേഷിന്റെ എതിര്‍ സ്ഥാനാര്‍ഥി ജഗദീഷ് ആരോപിക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി ഭീമന്‍ രഘുവും തന്റെ പ്രതിഷേധം മറച്ചുവച്ചില്ല. ഗണേഷിനൊപ്പം തങ്ങളുടെ പ്രചരണ വേദികളിലും ലാലിന് വരാമായിരുന്നു എന്നതാനു ഇരുവരുടെയും നിലപാട്.

കഴിഞ്ഞ ദിവസം വരെ തനിക്ക് വ്യക്തിപരമായി ആശംസയര്‍പ്പിച്ച ആളാണ് മോഹന്‍ലാല്‍- ജഗദീഷ് പറഞ്ഞു. ഒരു രാത്രി കൊണ്ടാണ് ഗണേഷ്‌കുമാറിനൊപ്പം പ്രചരണവേദിയിലെത്താന്‍ ലാല്‍ തീരുമാനമെടുത്തത്. പെട്ടെന്ന് പത്തനാപുരത്ത് വരാന്‍ കാരണം എന്താണെന്ന്? അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ജഗദീഷ് പറഞ്ഞു. 

വോട്ട് അഭ്യര്‍ഥിച്ചില്ല എന്ന് പറയാമെങ്കിലും സുഹൃത്തെന്ന നിലയില്‍ മോഹന്‍ലാലിനോട് കൂടുതല്‍ അടുപ്പം തനിക്കാണെന്നും ജഗദീഷ് പറഞ്ഞു. ഒരേ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്നു ഞങ്ങള്‍. സുഹൃത്തിനെ കാണാന്‍ മാത്രമാണ് വന്നതെങ്കില്‍ തന്നെയും കാണാന്‍ വരാമായിരുന്നു. തനിക്ക് ധാര്‍മിക പിന്തുണയും വിജയാശംസകളും നല്‍കിയ ആളാണ് മോഹന്‍ലാല്‍. സഹോദരനെ പോലെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. ഒരു സുഹൃത്തിനെ കൈവെടിഞ്ഞ് മറ്റൊരു കൂട്ടുകാരെന്റ കൈപിടിക്കുന്ന മോഹന്‍ലാലിെന്റയും പ്രിയദര്‍ശെന്‍യും നിലപാടില്‍ ദു:ഖമുണ്ടെന്നും ജഗദീഷ് പറഞ്ഞു.

ഇടതുപക്ഷത്ത് നിന്നുള്ള എം. പിയാണ് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. പാര്‍ട്ടിയുടെ ആളായി അറിയപ്പെടുന്ന ഒരാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതില്‍ കുഴപ്പമില്ല. കൊല്ലത്ത് മുകേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ ഇന്നസെന്റ് പത്തനാപുരത്ത് വരാതിരുന്നത് സംഘടനാ നിര്‍ദേശം പാലിക്കാനാണ്. സിനിമ താരങ്ങള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആര്‍ക്കുവേണ്ടിയും പ്രചാരണം നടത്തേണ്ടതില്ലെന്ന് 'അമ്മ' തീരുമാനിച്ചിരുന്നു. അതിന് വിരുദ്ധമായ നിലപാട് മോഹന്‍ലാല്‍ എടുത്തതില്‍ വേദനയുണ്ടെന്നും ജഗദീഷ് പറഞ്ഞു.

പത്തനാപുരത്ത് ആര് പ്രചാരണത്തിന് വന്നാലും താന്‍ തന്നെ വിജയിക്കുമെന്ന് സിനിമാ താരവും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ ഭീമന്‍ രഘു പ്രതികരിച്ചു. 

നടന്‍ സലീംകുമാറാകട്ടെഅമ്മയിലെ അംഗത്വം രാജി വച്ചണു പ്രതിഷേധിച്ചത്. താരങ്ങള്‍ മത്സരിക്കുന്നിടത്ത് പ്രചരണത്തിന് പോകരുതെന്ന അമ്മയ്ക്കുള്ളിലെ ധാരണ ലാല്‍ തെറ്റിച്ചു എന്നായിരുന്നു സലീം കുമാറിന്റെ ആരോപണം.

എന്നാല്‍ പത്തനാപുരത്ത് പോകുന്നത് ലാലിന്റെ വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗമാണെന്നു മുകേഷ് പറയുന്നു. പ്രചരണത്തിന് പോകുന്ന കാര്യത്തില്‍താരങ്ങളെ വിലക്കിയിട്ടില്ലെന്ന് അമ്മ പ്രസിഡന്റെ ഇന്നസെന്റും പറയുന്നു.

ഇടതു 
സഹയാത്രികന്‍ കൂടിയായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ജഗദീഷിന്റെ ബ്ലാക്ക് മെയില്‍ ആരോപണത്തെ പരിഹസിച്ചു. ബ്ലാക്ക്‌മെയിലോ.....പോ മോനേ ജഗദീഷേ എന്നാണ്ഫേസ്ബുക്കില്‍ കുറിച്ചത്. 

രാജ്യസഭാ എംപി സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍മാരായ വിനയനും കമലും വിമര്‍ശനം ഉന്നയിച്ചതിന് പിറകേയാണ് മോഹന്‍ലാലും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

ഇന്നസെന്റെ, കെ.പി.എ.സി ലളിത, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി, സന്തോഷ് കീഴാറ്റൂര്‍, ഇര്‍ഷാദ്, ആഷിഖ് അബു, കമല്‍ എന്നീ താരങ്ങള്‍ ഇക്കുറി ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ചു പ്രചരണം നടത്തിയിരുന്നു. 

സുരേഷ് ഗോപി, കവിയൂര്‍ പൊന്നമ്മ, പ്രവീണ, സന്തോഷ്, ഗായകന്‍ മധു ബാലകൃഷ്ണന്‍, ഗായിക ഗായത്രി തുടങ്ങിയവരാണ് എന്‍.ഡി.എയുടെ പ്രചാരകര്‍. ഹാസ്യതാരം സലീംകുമാറാണ് യു.ഡി.എഫ് പ്രചരണത്തിലെ താരസാന്നിധ്യം. 

പിണറായി വിജയന് വേണ്ടി ധര്‍മടത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി വി. ഗോപകുമാറിന് വേണ്ടി കളമശ്ശേരിയിലും പ്രചരണത്തിന് ഇറങ്ങി നടന്‍ ജയറം പ്രചരണത്തില്‍ സമദൂരം പാലിച്ചിട്ടുണ്ട്. 

ഗണേഷ് കുമാറിന് വോട്ട് തേടിയും പ്രചരണ വിവാദത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചും നടന്‍ ദിലീപ് പത്തനാപുരത്ത്. അമ്മയില്‍ ആലോചിച്ചിട്ടില്ല ആരും സ്ഥാനാര്‍ഥിയായതെന്നും, പത്തനാപുരത്ത് പോകരുതെന്ന തരത്തില്‍ ഒരു തീരുമാനം സംഘടനയില്‍ ഉണ്ടായിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. 

മോഹന്‍ലാലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും ദിലീപ് പറഞ്ഞു. 


Trouble in Kerala film actors' lobby over Mohanlal campaign


Kochi, May 13 (IANS) Trouble has broken out in the Kerala film actors lobby AMMA with national award-winning actor Salim Kumar quitting the body in protest against the election campaign by superstar Mohanlal for Left opposition candidate K.B. Ganesh Kumar in Pathanapuram assembly constituency in Kollam.

Addressing reporters at his residence on Friday, Salim Kumar said there has been an unwritten rule in AMMA (Association of Malayalam Movie Artistes) that if any of its members stood for political elections, no AMMA member should campaign for him.

"Mohanlal is an office bearer (vice-president of AMMA) and the rules were broken by him when he went and campaigned for Ganesh Kumar. There are two other candidates -- Jagdish from Congress and Bheemen Reghu of BJP -- who are also contesting from the same constituency," said Salim Kumar.

"I am a Congress supporter and I could have campaigned for Jagdish, but I did not because of the unwritten understanding. Since an office bearer himself has broken the rule, I am quitting as an AMMA member. If anyone wants to campaign for any particular person, in case AMMA members are contesting for different parties, then that person should first quit AMMA," said Salim Kumar adding that he has sent his resignation to Mammootty, who is AMMA general secretary.

On Thursday late evening, Mohanlal reached Pathanapuram in Kollam and told a massive gathering that Ganesh Kumar is a personal friend of his and hence he had come to meet him.

Though there has been no official word from other AMMA office bearers, its president Innocent, who is a Lok Sabha member from Chalakudy in Thrissur and won as a Left-supported candidate, played down the controversy and said that it was just a "personal visit" that Mohanlal made.

"It's something personal," said Innocent.

But Congress candidate Jagdish -- ace comedian and character artiste -- said it was the general impression among people that Mohanlal, after coming to meet Ganesh Kumar, went to the residence of State Minister of Cinema Thiruvanchoor Radhakrishnan, who is contesting from Kottayam constituency.

"We know each other for several decades and the feeling here is since he came to meet Ganesh Kumar, he should have called on both of us (Reghu and myself) also," said Jagdish.

While Ganesh Kumar is part of the Left Democratic Front (LDF) and is looking for a fourth consecutive win, taking him on is Jagdish and police officer-turned-actor Reghu.

Ganesh Kumar is the youngest of the three and will turn 50 shortly, while Jagdish and Reghu are in their early 60s.

Ganesh Kumar represents the Kerala Congress (Pillai), the party floated by his father and former minister R. Balakrishna Pillai, which has been part of the Congress-led United Democratic Front (UDF) for years.

Last year, owing to differences of opinion within, Kumar quit the UDF and joined the LDF that is led by the Communist Party of India-Marxist (CPI-M).

The contest is seen as a close one between Ganesh Kumar and Jagdish. 
Join WhatsApp News
Vayanakkaran 2016-05-13 19:15:57
Lal and Lalism or any super stars or super actress is not God. Dear Voters please do not give much importance to them. They collect big money from moive and also they collect big money for  shop inaguration, commercial advertisement. etc.. etc. They live like God and exploits your money.Many of them do not pay income taxes for their income also. They do not know about human sufferings, they are just actors, fakes. Still you give seats, respect and carry them to your shouders. Waht a pity? Stop this non sense. " Mohan Lal Bogil Kurichu" Vartha bif vartha? Pokan para.. They are also just like you and me. One vote. That is all.Really they are making us like somalian people. Tell Modi. All paries and media are worshippin g super stars.. They are afraid of them. Please drop them. Do not pay any attention to this mini stars or super stars. If we open the TV we see these parasites. Bring some common working and toiling people to the front please . Defear all the stars regardlees pf theor party affiliation. One fellow became MP without contesting. What a pity? What a system? What a democracy? I am a Somalian Kerala poor uneducated citizen voter. I dam care this movie stars.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക