Image

സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)

Published on 14 May, 2016
സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)
ആതന്‍സ് യാത്ര അവസാനിക്കുന്നു

ഞങ്ങളുടെ മൂന്നാമത്തെ ദിവസത്തെ യാത്ര രാവിലെ 8 മണിക്ക് തന്നെ ആരംഭിച്ചു ബസില്‍ കയറി ആതന്‍സിലെ ഏറ്റവും പഴയ മാര്‍ക്കറ്റിന്റെ അടുത്തുള്ള ബസ്­ സ്‌റ്റോപ്പില്‍ ഇറങ്ങി ആഗോറ എന്നാണ് ഈ മാര്‍ക്കറ്റ്­ന്‍റെ പേര്. ഇവിടെയാണ് തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന സോക്രെട്ടീസും ഈ തെരുവില്‍ കൂടി നടന്നായിരുന്നു ആളുകളെ ചിന്തിപ്പിക്കാന്‍ പഠിപ്പിച്ചത് . അന്നുവരെ ഒളിമ്പിയന്‍ ഗിരിനിരകളില്‍ ജീവിച്ചിരുന്നു എന്നു അഥനിയക്കാര്‍ വിശ്വസിച്ചിരുന്ന 12 ദൈവങ്ങള്‍ അനര്‍ത്ഥങ്ങളാണ് എന്നു അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു . യുവാക്കളുടെ ഇടയില്‍ ചോദിങ്ങള്‍ എറിഞ്ഞുകൊടുത്തു അവരെ യുക്തിഭദ്രമായി ചിന്തിപ്പിക്കാന്‍ അദേഹം പ്രേരിപ്പിച്ചു അദ്ദേഹത്തിന്റെ ശിഷ്യന്‍ പ്ലേറ്റോയും. പ്ലേറ്റോയുടെ ശിഷ്യന്‍ അരിസ്‌റ്റോട്ടിലും ഈ തെരുവില്‍ നടന്നു ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട് അരിസ്റ്റോട്ടിലിന്റെ ശിക്ഷിന്‍ മഹാനായ അലക്‌സണ്ടാറും ഈ തെരുവില്‍ കൂടി നടന്നിട്ടുണ്ട് ,പകല്‍ റാന്തല്‍ കത്തിച്ചുകൊണ്ട് മനുഷൃരുടെ അടുത്ത് ചെന്ന് ഞാന്‍ ഒരു മനുഷിനെ അന്വേഷിക്കുകയാണ് എന്നു പറഞ്ഞ ഡയോജനിസും ഈ ആഗോറ മാര്‍ക്കെറ്റിന്‍റെ ബാക്കിപത്രമാണ്­ .

ആഗോറ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം "കൂടി ചേരുന്ന സ്ഥലം' എന്നാണ്. BC 600 മുതല്‍ ഇവിടെ മാര്‍ക്കെറ്റ് പ്രവര്‍ത്തിച്ചിരുന്നു ഇതു കേവലം ഒരു മാര്‍ക്കറ്റ്­ മാത്രം ആയിരുന്നില്ല അഥനിയക്കാര്‍ ഇവിടെകൂടിയാണ് അവരുടെ സാമൂഹികവും രാഷ്ട്രിയവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് . ആഗോറയുടെ മുന്‍വശത്ത് BC 86 ല്‍ റോമന്‍ അധിനിവേശത്തിന്റെ കാലത്ത് പണിത ചെറിയ ഓഡിയന്‍ തീയേറ്ററിന്റെ അവശിഷ്ടങ്ങള്‍ കാണാം ഞങ്ങള്‍ ആദൃം കാണാന്‍ ശ്രമിച്ചത്­ അവിടത്തെ ആര്‍ക്കിയോളജിക്കാല്‍ മ്യൂസിയമായിരുന്നു . അവിടെ ആഗോറയില്‍ നിന്നും കണ്ടെത്തിയ പാത്രങ്ങള്‍ , അന്ന് മനുഷ്യര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ ആയുധങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .

ദൈവ ദൂഷണം ആരോപിച്ചു കൊലചെയ്ത സോക്രെട്ടീസിനെ കൊല്ലാന്‍ ഉപയോഗിച്ച ഹേംലോക്ക് എന്ന വിഷം പകര്‍ന്നു നല്‍കി എന്നു വിശ്വസിക്കുന്ന ചെറിയ മണ്‍കുടങ്ങള്‍ അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു എന്നു വിശ്വസിക്കുന്ന ഗുഹയില്‍ നിന്നും ലഭിച്ചത് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഈ വിഷത്തിന്റെ പ്രതൃകത ഇതു കഴിച്ചാല്‍ കാലിന്റെ വിരല്‍ മുതല്‍ മരച്ചു പതുക്കെ പതുക്കെ മാത്രമാണ് മനുഷ്യന്‍ മരിക്കുകയുള്ളൂ. വിഷം കഴിച്ചു മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ അടുത്തിരുന്നു കരയുന്ന പ്ലേറ്റോയോട് അദ്ദേഹം ചോദിച്ചു നീ എന്തിനു കരയുന്നു ഞാന്‍ ഇതിലും നല്ല ലോകത്തേക്ക് ആണ് പോകുന്നതെങ്കില്‍ നീ ചിരിക്കുകയല്ലേ വേണ്ടത് ? എന്താണെങ്കിലും കാലം കഴിഞ്ഞപ്പോള്‍ ഗ്രീക്ക് ദൈവങ്ങള്‍ വിശ്വാസികള്‍ ഇല്ലാതെ അസ്തമിച്ചു .

മാര്‍ക്കെറ്റിലെ ആ കാലത്ത് വെള്ളം വിതരണം ചെയ്തിരുന്ന ചെറിയ തോടുകള്‍ കാണാം ആ കാലത്തേ കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങള്‍ അങ്ങ് ഇങ്ങു ചിതറികിടക്കുന്നു . ആഗോറയിലെ മറ്റൊരു കാഴ്ച BC 450 ല്‍ പണിത hephestus ന്റെ അമ്പലമാണ് കാലം ഇത്രയും കഴിഞ്ഞെങ്കിലും പൂര്‍ണ്ണമായി തകരാതെ അത് നിലനില്‍ക്കുന്നുണ്ട്. .മാര്‍ക്കെറ്റ് കാണാന്‍ വരുന്നത് കൂടുതലും സ്കൂള്‍കുട്ടികളാണ് അവിടെ വച്ച് കണ്ട ഒരു ടീച്ചറിനോട് ഇവിടെ ഒരുവിധം എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടല്ലോ അതിനു കാരണം എന്താണ് എന്നു ചോദിച്ചപ്പോള്‍ ഇവിടെ സ്കൂളുകളില്‍ ഇംഗ്ലീഷ് പാഠ്യവിഷയമാണ് അതാണ് കാരണം എന്നു പറഞ്ഞു. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ എല്ലാം കണ്ടു ഞങ്ങള്‍ ആഗോറയില്‍ നിന്നും ഇറങ്ങി നേരെ സൂയുസ് ടെമ്പിള്‍ കാണാന്‍ പോയി .

ഒളിമ്പിയന്‍ ഗിരിനിരകളില്‍ ജീവിച്ചിരുന്നു എന്നു അഥനിയക്കാര്‍ വിശ്വസിച്ചിരുന്ന ദൈവങ്ങളുടെ ദൈവം ആയിരുന്നു ആതന്‍സിലുള്ള സിയുസ് ദേവന്‍റെ അമ്പലം നിര്‍മ്മാണം ആരംഭിച്ചത് BC 550ലാണ് എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് അത് പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല പിന്നിട് റോമന്‍ കാലഘട്ടത്തിലാണ് ഇതു പണി പൂര്‍ത്തികരിച്ചത് പൂര്‍ത്തീകരിക്കുന്ന കാലഘട്ടത്തില്‍ ഗ്രീസിലെ ഏറ്റവും വലിയ അമ്പലങ്ങളില്‍ ഒന്നയിരുന്നു ഇത് എന്നാണ് ഗൈഡ് പറഞ്ഞത് .ആ കാലഘട്ടത്തിലെ ആതന്‍സ് പട്ടണം സംരക്ഷിക്കാന്‍ റോമന്‍ ഭരണാധികാരി ആയിരുന്ന ഹാര്‍ഡിയന്‍ പണിത മതിലല്‍ ഈ ക്ഷേത്രത്തിനു പുറത്തു കാണാം അവിടെ കാണുന്ന ഹാര്‍ഡിയന്‍ ഗേറ്റ് ഒരു ചരിത്ര സ്മാരകം കൂടിയാണ് .

സിയുസ് അമ്പലം ചുറ്റി നടന്നു കണ്ടതിനു ശേഷം ഞങ്ങള്‍ ബസില്‍ കയറി ഒളിമ്പിക് സ്റ്റേഡിയം കാണാന്‍ പോയി ഈ സ്റ്റേഡിയം അറിയപ്പെടുന്നത് ുമിമവേലിമശര ആല്ലെങ്കില്‍ Kilimanjaro എന്നപേരില്‍ ആണ് അറിയപ്പെടുന്നത് ഇതിന്‍റെ അര്‍ഥം മനോഹരമായി മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ചത്­ എന്നാണ് bc 5ാം നൂറ്റാണ്ടില്‍ അതിന്‍സിന്‍റെ ദേവി അതിനയെ പ്രീതിപ്പെടുത്താന്‍ നടത്തിയിരുന്ന മത്സരങ്ങള്‍ ആയിട്ടാണ് ഇവിടെ മത്സരങ്ങള്‍ നടന്നിരുന്നത് പിന്നിട് BC 329 ല്‍ മാര്‍ബിള്‍ ഉപയോഗിച്ച് പുതുക്കി പണിതു പിന്നിട് AD 140 ല്‍ പുതുക്കി പണിതു 50000 ഇരിക്കാവുന്ന സ്‌റ്റെഡിയമാക്കി മാറ്റി ആദികാലത്ത് ഇവിടെ നടന്ന മത്സരങ്ങള്‍ ഓട്ടം , ബോക്‌സിങ്ങ്, പഞ്ചഗുസ്തി , രഥ ഓട്ട മത്സരം ,ജവാലില്‍ ത്രോ ,ലോങ്ങ്­ ജമ്പ് മുതലായവയായിരുന്നു എന്നാണ് അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത്

ക്രിസ്റ്റിയാനിറ്റി ഗ്രീസില്‍ കടന്നു വന്നപ്പോള്‍ അന്നുവരെ നിലനിന്നിരുന്ന എല്ല പേഗന്‍ ദൈവ ആരാധനയും നിര്‍ത്തുകയും തല്‍ സ്ഥാനത് ഗ്ലാടിയെറ്റര്‍ മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്തു പിന്നിട് ഉണ്ടായ രാഷ്ട്രിയ കാരണങ്ങള്‍കൊണ്ട് സ്‌റ്റെഡിയം ഉപേക്ഷിക്കപ്പെട്ടു പിന്നിട് ഒളിമ്പിക് കമ്മറ്റി രൂപികരിച്ചു ആധുനിക ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി സ്‌റ്റെഡിയം പുതുക്കി പണിത് 1896 ല്‍ ഒളിമ്പിക്‌സ് ആരംഭിച്ചു സ്‌റ്റെഡിയം പുതിക്കി പണിയാന്‍ മുന്‍കൈഎടുത്ത George Averoff ന്റെ പ്രതിമ സ്റ്റേഡിത്തിന്‍റെ മുന്‍പില്‍ തന്നെ കാണാം .

സ്റ്റേഡിയക്കില്‍ പ്രവേശിക്കണമെങ്കില്‍ 6 യുറോ കൊടുത്തു ടിക്കെറ്റ് എടുക്കണമായിരുന്നു ഞങ്ങള്‍ ടിക്കെറ്റ് എടുത്തു അകത്തു കയറി അറുപതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത് എന്നാണ് ഗൈഡ് പറഞ്ഞത് സ്റ്റേറ്റഡിയത്തിന്റെ അകത്തു രണ്ടു പ്രതിമകള്‍ കാണാം ഒന്ന് ഒരു വയസായ മനുഷിന്‍റെയും ഒരു യുവതിയുടെയും രണ്ടു തലകളോട് കൂടിയ പ്രതിമയാണ് ഇതു സൂചിപ്പിക്കുന്നത് യുവാവായ അതലറ്റിനെയും, ബുദ്ധിമാനായ ഒരു വയസനെയുമാണ് , രണ്ടാമത്തെ പ്രതിമ ഗ്രീക്ക് സൌന്ദര്യത്തെ സൂചിപ്പിക്കുന്നു .ഞങ്ങള്‍ സ്‌റ്റേഡിയം കണ്ടു വിജയികളെ കയറ്റി നിറുത്തി മെഡല്‍ കൊടുക്കുന്ന സ്റ്റാന്‍ഡില്‍ കയറി നിന്ന് ഫോട്ടോയും എടുത്തു പുറത്തിറങ്ങി ,റോഡിന്‍റെ മറു വശത്തു വളരെ മനോഹരമായ ഒരു ഡിസ്ക്കസ് ത്രോ എറിഞ്ഞു കൊണ്ട് നില്‍ക്കുന്ന പ്രതിമയും കാണാം .

ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രം ഇവിടെ നിന്നുമാണ് തുടങ്ങുന്നത് എങ്കിലും പഴയ ഒളിമ്പിക്‌സിന്റെ ചരിത്രം ആരംഭിക്കുന്നത് ഏതന്‍സില്‍ നിന്നും വളരെ അകലെയുള്ള ഒളിമ്പിയന്‍ മലയിലെ ദൈവങ്ങളുടെ ദൈവ മായ സിയൂസ് ദേവന്‍റെ അമ്പലത്തില്‍നിന്നുമാണ്. ക്രിസ്തുവിനു 2700 വര്‍ഷം മുന്‍പാണ് ഇവിടെ മത്സരങ്ങള്‍ ആരംഭിച്ചത്. സിയുസ് ദേവനെ പ്രകിര്‍ത്തിക്കുന്നതിന് വേണ്ടി നടക്കുന്ന ഉല്‍സവം ആയിട്ടാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. B C 776 മുതല്‍ എല്ലാ നാലു വര്‍ഷങ്ങളിലും അവിടെ ഒളിമ്പിക്‌സ് നടന്നിരുന്നതായി തെളിവുണ്ട് എന്നാണ് ഗൈഡ് പറഞ്ഞത് , പിന്നിട് ക്രിസ്റ്റിയനിറ്റി ഗ്രീക്ക് കിഴടക്കിയപ്പോള്‍ എല്ലാ പേഗന്‍ ദൈവരാധനയും നിരോധിച്ചപ്പോളാണ് ഒളിമ്പിക്‌സ് നിന്നുപോയത് .BBC ഹിസ്റ്ററി പറയുന്നത് ഇങ്ങനെയാണ് (The Olympic Games began over 2,700 years ago in Olympia, in south west Greece. Every four years, around 50,000 people came from all over the Greek world to watch and take part. The ancient games were also a religious festival, held in honour of Zeus, the king of the gods) ആതന്‍സില്‍ നിന്നും രണ്ടു മണിക്കൂര്‍ അകലെയായത്­ കൊണ്ട് ഞങ്ങള്‍ക്ക് ഒളിബിയന്‍ സിയുസിന്റെ ക്ഷേത്രം കാണാന്‍ കഴിഞ്ഞില്ല ഈ ക്ഷേത്രത്തില്‍ നിന്നുമാണ് ഒളിമ്പിക്‌സ് ദീപം തെളിക്കുന്നത് അവിടെ നിന്നും രണ്ടു ദിവസം എടുക്കും ദീപം ആതന്‍സിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ എത്താന്‍ അവിടെ നിന്നുമാണ് ഒളിമ്പിക്‌സ് നടക്കുന്ന രാജൃത്തേക്ക് ദീപം കൊണ്ടുപോകുന്നത്.

ഒളിമ്പിക്‌സ് സ്‌റ്റെഡിയതില്‍ നിന്നും ഞങ്ങള്‍ പോയത് ആതെന്‍സീലെ ആര്‍ക്കിയോളജിക്കല്‍ മുസിയം കാണാനായിരുന്നു BC 6000 ത്തില്‍ ഗ്രീക്ക്കാര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളും അഭാരണങ്ങളും ആ കാലത്തെ മനോഹരമായ മാര്‍ബിള്‍ പ്രതിമകളും എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .

പിന്നിട് മാര്‍ക്കെറ്റ് സ്ക്വയര്‍ കാണാന്‍പോയി .അവിടെ വച്ച് മോഹമ്മേടദ് എന്ന ഒരു സിറിയന്‍ അഭായര്തിയെയും കുടുംബത്തെയും കണ്ടു സംസാരിച്ചു . സിറിയന്‍ പ്രസിഡന്റ് ബഷീര്‍ അല്‍ അസാദിന്റെ സൈന്യം ഇയാളുടെ കുടുബത്തെ മുഴുവന്‍ കൊന്നുകളഞ്ഞു അവിടെ നിന്നും രക്ഷപെട്ട് ഇയാളും ഭാരിയും മൂന്നു കുട്ടികളും കൂടി ബോട്ടില്‍ ഗ്രീസില്‍ എത്തിയതാണ്. ബില്‍ഡിംഗ്­ എന്‍ജിനീയറിങ്ങ്­ പാസായ മോഹമ്മദ് ഏതെങ്കിലും യുറോപ്യന്‍ രാജൃം അവര്‍ക്ക് അഭയം നല്‍കും എന്നു പ്രതിക്ഷിച്ചിരിക്കുന്നു . ഒരു നേരമാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത്­ എന്നും അയാള്‍ പറഞ്ഞു .പിന്നിട് ഞങ്ങള്‍ പോയത് പഴയ റോമന്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ലൈബ്രറി കാണാന്‍ ആയിരുന്നു ഇതു മാര്‍ക്കെറ്റ് സ്ക്വയറിനോട് ചേര്‍ന്നായിരുന്നു സ്ഥിതി ചെയ്തിരുന്നത് . ലൈബ്രറി മുഴുവന്‍ തകര്‍ന്നടിഞ്ഞു കിടക്കുന്നു അവിടെ ഇന്നു ഒരു വലിയ കച്ചവട കേന്ദ്രം കൂടിയായിരുന്നു ഒട്ടേറെ സിറിയന്‍ അഭായര്തികളെ അവിടെ കാണാന്‍ ഇടയായി അവര്‍ക്ക് ഭക്ഷം ഫ്രീ ആയി വിതരണം ചെയ്യുന്ന ഒരു സാമൂഹിക സംഘടനയെയും കാണാന്‍ ഇടയായി . അവര്‍ പണം സംഭാവനയായി ആളുകളില്‍ നിന്നും സ്വികരിച്ചാണ് എങ്ങനെ ഭക്ഷണം വിതരം ചെയ്യുന്നത് .ഇങ്ങനെ ഭക്ഷണം വിതരണം ചെയ്യാന്‍ കാരണം മനുഷ്യ സ്‌നേഹം മാത്രമാണ് എന്നു ആ ചാരിറ്റി സഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ..
അവിടെ നിന്നും ഞങ്ങള്‍ ഹോട്ടലില്‍ പോയി കിടന്നുറങ്ങി പിറ്റേദിവസം രാവിലെ ഞങ്ങളുടെ ആതന്‍സ് യാത്ര അവസാനിക്കുകയാണ് രാവിലെ തന്നെ ഞങ്ങള്‍ ട്രെയിനികയറി ആതെന്‍സ് എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു പോരുന്നവഴില്‍ റെയില്‍വേയുടെ രണ്ടു സൈഡിലും മനോഹരമായ ഒലിവ് കൃഷി കാണാമായിരുന്നു . ട്രെയിനില്‍കയറാനുള്ള തിരക്കിടയില്‍ എന്‍റെ പെഴ്‌സ് പോക്കറ്റടിച്ചു പോയി ..പേര്‍സില്‍ കാര്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നോള്ളു . അതെല്ലാം അപ്പോള്‍ തന്നെ വിളിച്ചു കൃന്‍സല്‍ ചെയ്തു .

ഇംഗ്ലണ്ടിലെ സിറ്റികളെ പോലെ ഒരു ക്ലിന്‍ സിറ്റിയായി ആതന്‍സ് തോന്നിയില്ല ആളുകളുടെ പെരുമാറ്റവും ഇംഗ്ലണ്ടിലെ പോലെ അത്രയും നിലവാരം തോന്നിയില്ല .ഗ്രീസ് വളരെ ചെറിയ ഒരു രാജൃമാണ് 1കോഡി .77ലക്ഷം മതമാണ്­ ജനസഖൃ അതില്‍ 98 % ഗ്രീക്ക് ഓര്‍ത്തോഡക്‌സ്­ സഭ അംഗങ്ങളാണ് 1.3 % മുസ്ലിം സമൂഹവുമാണ് ,അറിവിന്‍റെ പട്ടണം എന്നറിയപ്പെടുന്ന ഈ പട്ടണം കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു . യാത്രാവിവരണം അവസാനിക്കുന്നു. വായിച്ച എല്ലവര്‍ക്കും നന്ദി.

ടോം ജോസ് തടിയംപാട്, ജോസ് മാത്യു


>>>ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗൃഹത്തിലൂടെ ഒരു യാത്ര

http://emalayalee.com/varthaFull.php?newsId=120212
സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)സോക്രെട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്‌സണ്ടാറും ഡയോജന്നിസും നടന്ന വഴിത്താരയില്‍ക്കൂടി (ടോം ജോസ് തടിയംപാട്, ജോസ് മാത്യു)
Join WhatsApp News
Tom abraham 2016-05-15 08:55:51

I enjoyed reading the travelogue, seeing the pictures at the end. Authors are among some of the best writers in emalayalee. Simplicity of style mixed with historic erudition. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക