Image

സെനറ്റില്‍ പ്രായം ഒരു പ്രശ്‌നമല്ല (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 May, 2016
സെനറ്റില്‍ പ്രായം ഒരു പ്രശ്‌നമല്ല (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍ വര്‍ദ്ധിച്ചു വരുന്ന പ്രായം സെനറ്ററായി തുടരുന്നതിനോ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ഒരു പ്രതിബന്ധമല്ല എന്നാണ് യുഎസ് സെനറ്റിലെ പ്രമുഖ അംഗങ്ങളുടെ പ്രായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കക്ഷിഭേദമന്യേ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങള്‍ പ്രായത്തെ വെല്ലുവിളിച്ച് സെനറ്റംഗങ്ങളായി തുടരുകയോ വീണ്ടും തിരനെടുപ്പിനെ നേരിടുകയോ ചെയ്യുന്നു. മില്ലനിയറുകള്‍(1981 നും 1997 നും ഇടയില്‍ ജനിച്ചര്‍) രാജ്യത്തെ ഏറ്റവും വലിയ ജനവിഭാഗമായി മാറിയിട്ടും ഈ പ്രവണതയ്ക്ക് മാറ്റം വന്നിട്ടില്ല.

ജുഡീഷ്യറി കമ്മിറ്റിയുടെ ചെയര്‍മാന്‍ ചക്ക് ഗ്രാസ്‌ലി 82 കാരനാണ്. ഏഴാം തവണയും തന്നെ മറ്റൊരു ആറ് വര്‍ഷത്തേയ്ക്ക് വിജയിപ്പിക്കണമെന്ന് ചക്ക് അയോവയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. അലബാമയില്‍ നിന്നുള്ള 82 കാരന്‍ റിച്ചാര്‍ഡ് ഷെല്‍ബിയുടെ അഭ്യര്‍ത്ഥനയും 79 വയസ്സുരള്ള ജോമ് മക്കെയിന്റെയുടെ(അരിസോണ) ആവശ്യവും വീണ്ടും സെനറ്റിലെത്തിക്കണമെന്നാണ്. മക്കെയിന്‍ ആഡ് സര്‍ഡവീസസ് കമ്മിറ്റിയുടെയും ഷെല്‍ബി ബാങ്കിംഗ്, ഹൗസിംഗ് ആന്റ് അര്‍ബന്‍ ഹൗസിംഗ് കമ്മിറ്റിയുടെയും ചെയര്‍മാന്‍മാരാണ്. 

ഫിനാന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായ ഒറിന്‍ഹാച്ച് (82 യൂട്ട), എന്‍വയണ്‍മെന്റ് ആന്‍ഡ് പബ്ലിക്ക് വര്‍ക്ക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് ഇന്‍ഹോഫ(81,ഒക്കലഹോമ), അഗ്രിക്കള്‍ച്ചര്‍ കമ്മിറ്റി) ചെയര്‍മാന്‍ ചാറ്റ് റോബര്‍ട്ട്‌സ് (80, കാന്‍സസ്), അപ്രോപ്രിയേഷന്‍സ് കമ്മറ്റി ചെയര്‍മാന്‍ താഡ്‌കൊക്കരന്‍(78, മിസ്സിസ്സിപ്പി), ഹെല്‍ത്ത്, എജുക്കേഷന്‍, ലേബര്‍ ആന്‍ഡ് പെന്‍ഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ലമാര്‍ അലക്‌സാണ്ടര്‍ (ടെന്നിസി, 75) എന്നിവരുടെ കാലാവധി തീരാന്‍ ഇനിയും വര്‍ഷങ്ങളുണ്ട്. സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്കൊണല്‍ 74 കാരനാണ്.
സെനറ്റ് മൈനോരിറ്റി ലീഡര്‍, ഡെമോക്രാറ്റ് ഹാരിറീഡ്(നെവാഡ, 76) ബാര്‍ബറ മികുല്‍സ്‌കി(മെരിലാന്‍ഡ്, 79) ബാര്‍ബറ മികുല്‍സ്‌കി(മെരിലാന്‍ഡ്,79) എന്നിവര്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. 

എന്നാല്‍ വെര്‍മോണ്ടില്‍ നിന്നുള്ള പാട്രിക് ലീഹി(76) അടുത്തടേമിനും മത്സരിക്കുന്നു. 1974 മുതല്‍ സെനറ്ററായിരിക്കുന്ന ലീഹിക്കാണ് ഏറ്റവുമധികം വര്‍ഷം സെനറ്ററായിരുന്ന റെക്കോര്‍ഡ്.
സെനറ്റര്‍മാരുടെ ശരാശരി വയസ് 61 ആണ്. 2009 ല്‍ ഇത് 63 വയസായിരുന്നു. അര്‍ക്കന്‍സായില്‍ നിന്നുള്ള 39 കാരന്‍ ടോം കോട്ടണും കൊളറാഡോയില്‍ നിന്നുള്ള 41 കാരന്‍ കേടറി ഗാര്‍ഡനറുമാണ് ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍മാര്‍. ഇരുവരും റിപ്പബ്ലിക്കനുകളും ജനറേഷന്‍ എക്‌സുകാരുമാണ്. 2015 ജൂലൈയിലെ കണക്കനുസരിച്ച് അമേരിക്കയില്‍ 7 കോടി 54 ലക്ഷം മില്യണിയലുകളുണ്ട്. 2036-ല്‍ ഇത് 8 കോടി 11 ലക്ഷം ആയി ഉയരുമെന്ന് പ്യൂറിസര്‍ച്ച് സെന്റര്‍ പ്രവചിക്കുന്നു. സെനറ്റിലെ 16 മുഴുവന്‍ സമയ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ 10 എണ്ണത്തിന്റെയും തലവ•ാര്‍ വെളുത്ത വര്‍ഗ്ഗക്കാരും പുരുഷ•ാരുമാണ്. ഇവരുടെ പ്രായം 70 വയസിന് മുകളിലാണ്. 100 സെനറ്റര്‍മാരില്‍ 20 പേര്‍ സ്ത്രീകളാണ്. ഇവരില്‍ 6 പേര്‍ റിപ്പബ്ലിക്കനുകളാണ്. മൂന്ന് ഹിസ്പാനിക്കുകള്‍, രണ്ട് ആഫ്രിക്കന്‍ അമേരിക്കനുകള്‍, ഒരു ഏഷ്യന്‍ വംശജന്‍, ശേഷിച്ചവര്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ എന്നിങ്ങനെയാണ് കണക്കുകള്‍ പറയുന്നത്.


Join WhatsApp News
വികൃതിക്കുട്ടൻ 2016-05-16 10:03:09
വി എസ് അച്ചുതാനന്ദനെ പിടിച്ച് ഒരു സെനറ്റർ ആക്കിയാലോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക