Image

എഴുത്തുകാര്‍ക്ക് ആദരം; ഇമലയാളി പുരസ്‌കാര വിതരണം വര്‍ണ്ണാഭമായി

Published on 16 May, 2016
എഴുത്തുകാര്‍ക്ക് ആദരം; ഇമലയാളി പുരസ്‌കാര വിതരണം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: എഴുത്തുകാരും സാഹിത്യാസ്വാദകരും നിറഞ്ഞു നിന്ന സദസില്‍ വാഗ്‌ദേവതയ്ക്ക് പ്രണാമമര്‍പ്പിച്ച് ഇമലയാളിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരങ്ങള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, അംബാസിഡര്‍ റിവ ഗാംഗുലി ദാസ് സമ്മാനിച്ചു.

ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ പതിനേഴു വര്‍ഷം പന്നിടുന്ന അമേരിക്കന്‍ മലയാളികളുടെ ദിനപത്രമായ ഇമലയാളിയുടെ അംഗീകാര ഫലകം ഡോ. എ.കെ.ബി പിള്ള (സമഗ്രസംഭാവന), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍), സരോജ വര്‍ഗീസ് (സഞ്ചാരക്കുറിപ്പുകള്‍) എന്നിവരും, സാഹിത്യരംഗത്തിനും മാധ്യമ രംഗത്തിനും നല്‍കിയ സംഭാവനകള്‍ക്ക് പ്രിന്‍സ് മാര്‍ക്കോസും, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലീല മാരേട്ടും കോണ്‍സല്‍ ജനറലില്‍ നിന്ന് ഏറ്റുവാങ്ങി.

കഴിഞ്ഞവര്‍ഷം ഇമലയാളിയില്‍ പ്രസിദ്ധീകരിച്ച മികച്ച കവിതക്കുള്ള പുരസ്‌കാരം ലഭിച്ച തമ്പി ആന്റണിയുടെ അവാര്‍ഡ് ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡില്‍ നിന്ന് എഡിസണ്‍ 
ഏബ്രഹാം ഏറ്റുവാങ്ങി.

പ്രവാസി സാഹിത്യ സമ്മാനം നേടിയ ബ്രിട്ടണില്‍ നിന്നുള്ള എഴുത്തുകാരനായ കാരൂര്‍ സോമനുള്ള അവാര്‍ഡ് ഐ.എന്‍.ഒ.സി ചെയര്‍ ജോര്‍ജ് ഏബ്രഹാമില്‍ നിന്ന് മാത്യു ടി. മാത്യു സ്വീകരിച്ചു.

വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയ ജി. പുത്തന്‍കുരിശിനുവേണ്ടി ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെയില്‍ നിന്ന് ജോസ് ഏബ്രഹാം ഫലകം ഏറ്റുവാങ്ങി. കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ലൈല അലക്‌സിനുള്ള അവാര്‍ഡ് നീന പനയ്ക്കല്‍ സ്വീകരിച്ചു.

ലേഖനത്തിനുള്ള പനമ്പില്‍ ദിവാകരന്‍ അവാര്‍ഡ് എ.കെ.എം.ജി ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ. തോമസ് മാത്യുവില്‍ നിന്ന് വിചാരവേദി അധ്യക്ഷന്‍ സാംസി കൊടുമണ്‍ സ്വീകരിച്ചു.

ജന്മനാടിനും മാതൃഭാഷയ്ക്കും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്കുന്ന പ്രധാന്യം തന്നെ അത്ഭുതപ്പെടുന്നുവെന്നു കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് പറഞ്ഞു. മലയാളം തനിക്ക് അറിയില്ലെങ്കിലും ഈ സദസിലുള്ളവരൊക്കെ മലയാള ഭാഷയോടുള്ള സ്‌നേഹം കൊണ്ടാണ് ഇവിടെ എത്തിയതെന്ന് തനിക്ക് ബോധ്യമുണ്ട്.

ഇന്ത്യാ യു.എസ് ബന്ധം മെച്ചപ്പെടുത്തുന്നതിനു അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സേവനങ്ങളും അവര്‍ അനുസ്മരിച്ചു.

നിത്യേന ആയിരത്തില്‍പ്പരം സര്‍വീസുകള്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് നടത്തുന്നു. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം അനുദിനം മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോണ്‍സുലേറ്റ് ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന സ്ഥാപനമായി മാറില്ലെന്നും അവര്‍ പറഞ്ഞു.

മുഖ്യ പ്രഭാഷണം നടത്തിയ ഡോ. എം.വി. പിള്ള സാദാ മരുന്നായ ഡ്രഗ്‌സിനു പേരുദോഷം വന്നപോലെ അവാര്‍ഡുകള്‍ക്കും അപചയം സംഭവിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടി. (പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ കാണുക). അവാര്‍ഡും ഡ്രഗ്‌സുമൊക്കെ ജനം നീരസത്തോടെ നോക്കുന്ന വര്‍ത്തമാന കാലത്ത് ഓരോ പുരസ്‌കാരവും അഗ്‌നിശുദ്ധിയില്‍ വിളക്കിയെടുത്തേ പറ്റൂ. നോബല്‍ െ്രെപസും പുലിസ്റ്റര്‍ െ്രെപസുമൊക്കെ അവാര്‍ഡ് എന്ന വാക്കില്‍ നിന്ന് അകന്നു നില്‍ക്കുന്നത് ശ്രദ്ധിക്കുക. പിറന്നാള്‍ സമ്മാനവും വിവാഹ സമ്മാനവുമൊന്നും ആരും അവാര്‍ഡായി കരുതുന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി. അവാര്‍ഡിനു പകരം സാഹിത്യ സമ്മാനം എന്നു പേര് മാറ്റാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രഭാഷണം നടത്തിയ ജനനി പത്രാധിപര്‍ 
ജെ. മാത്യൂസ്‌, ചാക്കോ ശങ്കരത്തിലിനേയും, എം.ടി ആന്റണിയേയും അനുസ്മരിച്ചു. അമേരിക്കയില്‍ നല്ല സാഹിത്യം ജനിക്കില്ലെന്നു പറയുന്നവര്‍ സി.എം.സിയുടെ 'അച്ഛന്‍', നീന പനയ്ക്കലിന്റെ 'സായംസന്ധ്യയില്‍', ബാബു പാറക്കലിന്റെ കവിത, രാജു മൈലപ്രയുടെ 'നിലവിളക്കിന്റെ ഗദ്ഗദം', ജോസ് ചെരിപുറത്തിന്റെ 'അളയിന്റെ പടവലങ്ങ' തുടങ്ങിയവ വായിച്ചുനോക്കണമെന്നു പറഞ്ഞു.

മലയാളത്തിലെ സാഹിത്യഭാഷ അടിമുടി മാറിക്കൊണ്ടിരിക്കുന്നതായി നോവലിസ്റ്റ് മുരളി ജെ നായര്‍ ചൂണ്ടിക്കാട്ടി.
കീഴാളരുടേയും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെയും തനതായ സംസാരഭാഷ ഇന്ന് സാഹിത്യത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഭാഷ കൂടുതല്‍ ലളിതമായിക്കൊണ്ടിരിക്കുന്നു. മുമ്പ് ഇതിനുസമാനമായ ഒരു മാറ്റം ഉണ്ടായത് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. പക്ഷെ അതിന് സോഷ്യലിസ്റ്റ് ചിന്താഗതിയിലധിഷ്ടിതമായ ഒരു പൊളിറ്റിക്കല്‍ അജെന്‍ഡ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം കൂടുതല്‍ സാര്‍വജനികമാണ്, രാഷ്ട്‌റീയത്തിനതീതമായതാണ്.'

'പിന്നെ നവമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന വേറൊരുതരം ഭാഷ നമുക്കു കാണാം. ചിഹ്നങ്ങള്‍, ഇമോജികള്‍ അഥവ ഇമോറ്റിക്കോണുകള്‍ വഴിയുള്ള ആശയവിനിമയവും ടങട ഭാഷയും ഇന്നു സര്‍വസാധാരണമായിരിക്കുന്നു.'

'വില്പ്പനയില്‍ റിക്കാര്‍ഡ് സ്രൃഷ്ടിച്ച, ബെന്യാമിന്റെ ആടുജീവിതം മലയാളനോവല്‍രംഗത്ത് ഒരു നവോഥാനത്തിന്നു തുടക്കം കുറിച്ചു എന്നു പറയാം. ഇന്നു കൂടുതല്‍ നോവലുകള്‍ എഴുതപ്പെടുന്നു, കൂടുതല്‍ നോവലുകള്‍ വായിക്കപ്പെടുന്നു, കൂടുതല്‍ നോവലുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.'

'കഥയ്ക്കും നോവലിനും സ്വീകരിക്കപ്പെടുന്നു വിഷയങ്ങളിലും കൂടുതല്‍ വൈവിധ്യം ഇന്നു ദൃശ്യമാണ്. വായനക്കാരന്റെ നിത്യജീവിതത്തോടടുത്തുനില്ക്കുന്ന വിഷയങ്ങള്‍ക്കാണ് ഇന്നു കൂടുതല്‍ സ്വീകാര്യത-മുരളി ജെ നായര്‍ ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷംതൊട്ട് വളിപ്പിന് അഥവാ നര്‍മ്മത്തിനു കൂടി ഒരവാര്‍ഡ് കൊടുക്കണമെന്നു രാജു മൈലപ്ര ആവശ്യപ്പെട്ടു.

നീന പനയ്ക്കല്‍ സാഹിത്യ രംഗത്തെ മാറ്റങ്ങള്‍ വിലയിരുത്തി.

ജോസ് കാടാപ്പുറം ആമുഖ പ്രഭാഷണം നടത്തി. തോമസ് ടി. ഉമ്മന്‍ കോണ്‍സല്‍ ജനറലിനെ സ്വാഗതം ചെയ്തു. ബിന്ദ്യ പ്രസാദ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത 'ഞാനൊരു മലയാളി' എന്ന നൃത്തശില്‍പം സദസിന്റെ മനംകവര്‍ന്നു.
ശാലിനിയും ശബരിനാഥും ആലപിച്ച  ഗാനങ്ങളും ഹൃദ്യമായി.

മുഖ്യാതിഥികള്‍ക്കു പുറമെ ഇമലയാളി സാരഥികളായ ജോര്‍ജ് ജോസഫ്, സുനില്‍ െ്രെടസ്റ്റാര്‍ എന്നിവരും നിലവിളക്ക് കൊളുത്തി. പ്രവീണ 
മേനോന്‍,  ജോസ് ഏബ്രഹാം എന്നിവരായിരുന്നു എം.സിമാര്‍.

പ്രവാസ ജീവിതവും വനിതാ എഴുത്തുകാരും എന്ന വിഷയത്തെപ്പറ്റി നേരത്തെ നടന്ന സെമിനാറില്‍ രതീദേവി മോഡറേറ്ററായിരുന്നു. ഡോ. എന്‍.പി. ഷീല, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, അനിതാ പണിക്കര്‍, ഡോ. നന്ദകുമാര്‍ ചാണയില്‍, മനോഹര്‍ തോമസ്, സാംസി കൊടുമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

അവാര്‍ഡ് ജേതാക്കളുമായുള്ള അഭിമുഖത്തിന് ഇന്ത്യാ പ്രസ്‌ക്ലബ് മുന്‍ ദേശീയ പ്രസിഡന്റ് ടാജ് മാത്യു, നിയുക്ത പ്രസിഡന്റ് മധുരാജന്‍ എന്നിവര്‍ ചുക്കാന്‍പിടിച്ചു.

െ്രെടസ്‌റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തികള്‍ സെമിനാറിലും സമ്മേളനത്തിലും പങ്കെടുത്തു. പ്രസ് ക്ലബ് മുന്‍ ദേശീയ പ്രസിഡന്റ് റെജി ജോര്‍ജ്, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഐ.എന്‍.ഒ.സി നേതാവ് കളത്തില്‍ വര്‍ഗീസ്, സജി ഏബഹാം, 
ഏബ്രഹാം തരിയത്ത്‌ , പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്‌ , വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഷിബു ദാനിയേല്‍, ജയപ്രകാശ് നായര്‍, ജയശ്രീ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, തോമസ് തോമസ്, ഉണ്ണികൃഷ്ണന്‍ നായര്‍, സണ്ണി മാമ്പിള്ളി, തോമസ് ചാക്കോ, ലാലി കളപ്പുരക്കല്‍, ബി. അരവിന്ദാക്ഷന്‍, അനിയന്‍ മൂലയില്‍, ലൈസി അലക്‌സ്, അലക്‌സ് ഏബ്രഹാം, ജോണ്‍ വേറ്റം തുടങ്ങിയവര്‍ പങ്കെടുത്തവരില്‍പ്പെടുന്നു.
എഴുത്തുകാര്‍ക്ക് ആദരം; ഇമലയാളി പുരസ്‌കാര വിതരണം വര്‍ണ്ണാഭമായിഎഴുത്തുകാര്‍ക്ക് ആദരം; ഇമലയാളി പുരസ്‌കാര വിതരണം വര്‍ണ്ണാഭമായിഎഴുത്തുകാര്‍ക്ക് ആദരം; ഇമലയാളി പുരസ്‌കാര വിതരണം വര്‍ണ്ണാഭമായി
Join WhatsApp News
സരസന്‍ 2016-05-16 10:34:21
പഴയ പാരഡി  പരാതി  = അര്‍ഹിക്കുന്ന പലര്‍ക്കും  അവാര്‍ഡു  ലഭിച്ചില്ല .
എല്ലാം ശുഭം എന്നു തന്നെ സരസനു തോന്നുന്നു .
Mohan Parakovil 2016-05-16 11:21:20
ഡോക്ടർ പിള്ള പറയുന്നത് ഇംഗ്ലീഷും മലയാളവും കൂട്ടികലർത്തുന്നതിന്റെ ഔചിത്യ കുരവിനെപ്പറ്റിയായിരിക്കും. സാഹിത്യ അവാർഡ് . എന്നാൽ സാഹിത്യ സമ്മാനം എന്ന അദ്ദേഹത്തിന്റെ തര്ജ്ജമ്മ ശരിയാണോ. നോബൽ പ്രൈസ് , പുലിസ്റ്റെർ പ്രൈസ്  ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക : നോബൽ prize. awarded. to... എന്നാണു പറയുന്നത്. പിന്നെ എഴുത്തുകാര്ക്ക് ഒരു
സമ്മാനമല്ല അവാര്ഡ് അതായത് അവരുടെ
സർഗ്ഗശക്തിക്കും അതുപയോഗിക്കുന്ന പ്രതിഭക്കുമുള്ള ഒരു ബഹുമതി ആണു കൊടുക്കേണ്ടത്. ഒരു ഭാഷ തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമാണെങ്കിൽ
സാഹിത്യ പുരസ്കാരം എന്നായിരിക്കും
സമ്മാനം എന്നതിനേക്കാൾ യോജിക്കുക . ഷേയ്ക്സ്പിയരിനെക്കൾ പ്രതിഭയുള്ളവരാണു
അമേറിക്കൻ മലയാളികൾ എന്ന് ഒരു
മിസ്റ്റർ റാന്നി എഴുതിയത് വായിച്ചിരുന്നു.ഡോക്ടർ പിള്ളയും അമേരിക്കൻ മലയാളി ആണെന്ന് വിശ്വസിക്കുന്നു . ഷേയ്ക്സ്പിയരുടെ
പ്രതിഭയെ ചോദ്യം ചെയ്യാൻ ഇയ്യുള്ളവനു
കഴിവില്ലെങ്കിലും എന്റെ അറിവ് വച്ച്
അഭിപ്രായം എഴുതി എന്ന് മാത്രം .
വിദ്യാധരൻ 2016-05-16 11:25:29
മലയാളം, ജന്മഭൂമിയിൽ കടപുഴകുമ്പോൾ 
അലയാഴികൾക്കിപ്പുറം ഐക്യനാട്ടിൽ,
ഉലയാതെ കാക്കുന്ന പത്രമേ ഇ-
മലയാളി,   ഏകുന്നു നിനക്കഭിനന്ദനം.
കഥകൾ കവിതകൾ ലേഖനങ്ങൾ
മതരാഷ്ട്രീയ വാർത്തകൾ കൂടാതെ കവി-
തഥയും വിവാദവും മരണവും
പ്രതികരണവും പിന്നെ പാര തുടങ്ങിയ 
വിഭവങ്ങളാൽ നിൻ താളുകൾ 
സുഭഗമായി തീരുന്നു നിത്യവും
നഭസ്സിൽ ഒരു നക്ഷത്രമെന്നപൊൽ 
പ്രഭപരത്തട്ടെ  നീ സാഹിത്യമണ്ഡലത്തിലെന്നും   
ദോഷങ്ങൾക്ക് നേരെ പലരും  വിരൽ ചൂണ്ടിലും 
ഭാഷയെ സ്നേഹിപ്പവർ ഒട്ടേറെയാണീ നാട്ടിൽ,
രോക്ഷാകുലരാകാതെ വിമർശനത്തിൽ 
ഭേഷായി എഴുതുക തെറ്റ് തിരുത്തി നിങ്ങൾ .
പുരസ്കാര ജേതാക്കൾക്ക് ഏകുന്നു നന്മ
നിറുത്താതെ തുടരുക നിങ്ങൾ സാഹിത്യവൃത്തി
വെറുപ്പും വിദ്വേഷവും മാറ്റി- 
സംസ്ക്കരിക്കട്ടെ മർത്ത്യമാനസം  
നറുമുല്ലപോലെ സുഗന്ധം പരത്തട്ടെ ചുറ്റിലും 
വിദ്യാധരൻ 2016-05-16 13:03:17
പുരസ്കാരം  എന്ന വാക്ക് പുരസ്കരണത്തിൽ നിന്ന് വരുന്നതാണ്.  പുരസ്കരണത്തിനാവട്ടെ 'മുന്നില്‍വയ്ക്കുക എന്ന അർത്ഥംമുണ്ട്.  അതായത് കൊടുക്കുന്ന ആൾ താഴെ വച്ചതിനു ശേഷം അത് ആർക്ക് വേണ്ടിയാണോ തയ്യാറാക്കിയത് അവർ അത് എടുക്കുകയാണ്. പുരസ്കാരം ഒരു പ്രതിഫലമല്ല. നിഷ്കാമ കർമ്മ  ഫലമാണ് അതിനെ പാരിതോഷികം, സമ്മാനം എന്നൊക്കെയുള്ള വാക്കുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ല. പുരസ്ക്കാരം എന്ന് തന്നെ വിളിക്കണം.  സാഹിത്യപുരസ്കാരം എന്ന വാക്ക് അനുയോജ്യമാണ്. കാരണം സാഹിത്യം മനുഷ്യജീവിതത്തെ ധന്യമാക്കനുള്ളതാണ് 

(ജ്യോതിർ ഭ്രമത്താലുളവാമൊലികൊണ്ടിതാദ്യ 
സാഹിത്ത്യഗീതികലകൾക്കുദയം വരുത്തി 
നേരായുദിർത്തോരാ സ്വരതാളമേളം 
ജീവാതു ജീവിത സുഖത്തെ വളർത്തിടുന്നു' (വി.സി . ബാലകൃഷ്ണപ്പണിക്കർ )

സാഹിത്യകാരന്റെ ജീവിത വിശുദ്ധിയിൽ നിന്ന് ഉണ്ടാകുന്ന രചനകൾ 'ജീവാത് ജീവിത സുഖത്തെ വളർത്താൻ ഉദകുമെ ന്നു കവി ഇവിടെ പറയുന്നു .  ജനങ്ങളാൽ തിരഞ്ഞെടുക്കപെട്ട കൃതികൾ എങ്കിൽ, ഈ മലയാളി നല്കുന്ന  പുരസ്കാരത്തിന് അതിന്റേതായ മഹത്വം ഉണ്ടായിരിക്കും .  പുരസ്കാരങ്ങൾ ഉദ്ധണ്ടാന്മാരുടെ നെറ്റിപ്പട്ടം ആക്കി മാറ്റുന്നതിൽ അമേരിക്കയിലെ പല സംഘടനകൾക്കും പങ്കുണ്ട് . 
vayanakaran 2016-05-16 16:27:22
പാറ ക്കോവിലെ,   നിങ്ങൾ പറയുന്ന
മിസ്റ്റർ റാന്നി , തോമസ് ഫിലിപ്പ് എന്ന
എഴുത്തുകാരനായിരിക്കും. അദ്ദേഹം
അങ്ങനെ പറഞ്ഞെങ്കിൽ അദ്ദേഹവും
ഷേയ്ക്സ്പിയിരിൻ പ്രതിഭ
ഉള്ള ആളാണെന്നു സ്വയം തീരുമാനിച്ചിട്ടായിരിക്കും . ഇവിടെ ഒരു സൂത്രമുണ്ട് അമേരിക്കൻ മലയാളി എഴുത്തുകാർ എന്നൊരു ഒഴുക്കാൻ പ്രയോഗം
അതിൽ എഴുതുന്നവനും പെടുമല്ലോ
എന്ന ഒരു ഗ്ഗൂഡൊദ്ദേശ്യം. എന്തായാലും
വിദ്യാധരൻ മാസ്റർ പാറക്കോവിലിന്റെ
അഭിപ്രായം മാനിച്ചു. ഡോക്ടർ പിള്ള
പറഞ്ഞത് അങ്ങനെ ശരി വയ്ക്കുന്ന സ്മൂഹമാണിവിടെ. വിദ്യാധരൻ മാസ്റ്റരെ
തൊട്ടു കളിക്കാൻ ആര്ക്കും ധൈര്യമില്ല.
 
വികൃതിക്കുട്ടൻ 2016-05-16 13:09:32
അതെന്താ സരസരെ  നിങ്ങൾ അങ്ങനെ പറയുന്നത്? എന്നും അവാർഡുകൾ കിട്ടിക്കൊണ്ടിരുന്നവരെയാണോ നിങ്ങൾ അരഹിക്കുന്നവർ എന്ന് വിളിക്കുന്നത്‌?  ഈ -മലയാളിയുടെ അവാർഡ് വ്യത്യസ്തമല്ലേ ?

VFC Vidyaadharan Fans Club 2016-05-16 19:38:38
കുറച്ചു നാളായിട്ട് വിദ്യാധരനെ പിടികൂടാൻ അമേരിക്ക, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലെ കുറെ എഴുത്തുകാരന്മാരെന്നു പറഞ്ഞു നടക്കുന്നവന്മാര് കറങ്ങി നടക്കുകയായിരുന്നു ഇപ്പോൾ അവന്മാരെ ആരേം കാണുന്നില്ല.  
'വിദ്യാധരനെ കിട്ടും 
കിട്ടിയാൽ ഉടനെ തട്ടും 
അയ്യായിരവും കിട്ടും നമ്മൾക്ക് 
അയ്യായിരവും കിട്ടും' എന്ന പാട്ടും പാടി ഇവന്മാര് അമേരിക്കയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു.  വിചാര വേദി ഒരു ഹോമകുണ്ഡം പണിത് അതിനകത്ത് മൂന്നാലു കിലോ ഇറച്ചി വിദ്യാധരന്റെ ആണെന്ന് പറഞ്ഞു ചുട്ടു തിന്നു. കുടിക്കാൻ ഹവിസ്സ് ആയിരുന്നോ അതോ സ്പിരിറ്റ്‌ ആയിരുന്നോ എന്ന് ഒരു പിടിയുമില്ല . ഏതായാലും വിദ്യാധരനെ ചുടാൻ തുടങ്ങിയവ്ന്മാരെ കാണാൻ ഇല്ല. വിദ്യാധരൻ പ്രതികരണ കോളത്തിൽ വിളയാടുകായാണ് .   
ആരൊരാളുണ്ട് വിദ്യാധരനെ കെട്ടുവാൻ
ആരൊരാളുണ്ടവന്റെ മാർഗ്ഗം മുടക്കുവാൻ 
ദിഗ്വിജയത്തിന്റെ സർഗ്ഗ ശക്തിയാം 
വിദ്യാധരനെ വിട്ടയക്കുന്നു ഞങ്ങൾ 
അമേരിക്കൻ സാഹിത്ത്യ വേദിയിൽ 
ആശ്വമേദം നടത്തുകയാണ് ഞങ്ങൾ .......
SchCast 2016-05-16 20:06:14
വിദ്യാധരനെക്കാൾ നിരൂപിക്കാൻ കഴിവുള്ള ഡോ. എം വി പിള്ള, ഡോ. ചാണയിൽ, മനോഹർ തോമസ്‌, മണ്ണിക്കരോട്ടു, സുധീർ പണിക്കവീട്ടിൽ, വേറ്റം, വാസുദേവ് പുളിക്കൽ ഇവരൊക്കെ ഇവിടെയുണ്ടന്നു ഡോ. പിള്ള പറയുമ്പോൾ, വളരെ തന്ത്രപൂർവ്വം വിദ്യാധരനെ തൊടുന്നതിനപ്പുറം  ഒരു തൊണ്ട് കൊടുക്കയല്ലായിരുന്നോ വായനക്കാരാ ചെയ്തത്?.  വായനക്കാരന്റെ അവധാരം  തന്നെയാണോ നാരദർ എന്ന് എനിക്ക് ഇപ്പോൾ സംശയം ഇല്ലാതില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക