Image

കേരളത്തില്‍ എല്‍.ഡി.എഫ്; ബംഗാളില്‍ മമത; അസമില്‍ ബി.ജെ.പി; തമിഴ്‌നാട്ടില്‍ ഡി.എം.കെ

Published on 16 May, 2016
കേരളത്തില്‍ എല്‍.ഡി.എഫ്; ബംഗാളില്‍ മമത; അസമില്‍ ബി.ജെ.പി;  തമിഴ്‌നാട്ടില്‍ ഡി.എം.കെ
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫ് ഭരണവും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ രണ്ടാം ഊഴവും.  അസമില്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കുമെന്നും എക്‌സിറ്റ് പോള്‍  ഫലങ്ങള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് നേട്ടം കൊയ്യുമെന്നാണ് ടുഡേയ്‌സ് ചാണക്യ പ്രവചിച്ചിട്ടുള്ളത്. 49 ശതമാനം പേര്‍ അധികാരമാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്‍.ഡി.എഫ് 88 മുതല്‍ 101 വരെ സീറ്റു നേടുമെന്നാണ് ഇന്ത്യ ടുഡേ–ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. യു.ഡി.എഫ് 38 മുതല്‍ 41 വരെ സീറ്റുകളില്‍ ഒതുങ്ങും. ബി.ജെ.പിക്ക് മൂന്നു വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് വരെയും സീറ്റുകള്‍ ലഭിച്ചേക്കും. എല്‍.ഡി.എഫിന് 43 ശതമാനവും യു.ഡി.എഫിന് 35 ശതമാനവും ബി.ജെ.പിക്ക് 11 ശതമാനവും വോട്ടുകള്‍ ലഭിക്കും.

എല്‍.ഡി.എഫ് 74 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യു.ഡി.എഫിന് 54 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കും. എന്‍.ഡി.എക്ക് നാല് സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.

അതേസമയം, കേരളത്തില്‍ തൂക്കുസഭ വരുമെന്ന് ന്യൂസ് നേഷന്‍ സര്‍വേ പ്രവചിച്ചു. യു.ഡിഎഫ് 70ഉം എല്‍.ഡി.എഫ് 69ഉം സീറ്റുകള്‍ നേടും. ബി.ജെ.പി ഒരു സീറ്റ് നേടി നിര്‍ണായകമാകുമെന്നാണ് പ്രവചനം.

ബംഗാളില്‍ മമതക്ക് രണ്ടാം ഊഴം

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 294 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടുമെന്ന് എ.ബി.പി–ആനന്ദ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ഇടത്–കോണ്‍ഗ്രസ് സഖ്യത്തിന് 110 സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകളും ലഭിച്ചേക്കും.

സീ വോട്ടര്‍ സര്‍വേയിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. എക്‌സിറ്റ് പോള്‍ പ്രകാരം തൃണമൂല്‍ 163–171 സീറ്റുകളും സി.പി.എം 71–79, കോണ്‍ഗ്രസ് 47, ബി.ജെ.പി നാലും സീറ്റുകള്‍ നേടും.

എന്നാല്‍, തൃണമൂല്‍ 233 മുതല്‍ 253 സീറ്റുവരെ നേടുമെന്നാണ് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലത്തിലുള്ളത്. 31 മുതല്‍ 58 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് ലഭിച്ചേക്കും. 167 സീറ്റ് നേടി മമത അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ നടത്തിയ എക്‌സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷം നില മെച്ചപ്പെടുത്തി 75 സീറ്റ് നേടിയേക്കും.

അസമില്‍ ബി.ജെ.പിക്ക് മുന്നേറ്റം

അസമില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് ഇന്ത്യ ടുഡേ–ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി 79–93, കോണ്‍ഗ്രസ് 26–33, എ.ഐ.യു.ഡി.എഫ് 6–10 എന്നിങ്ങനെയാണ് സീറ്റുനില. 81 സീറ്റുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്നും ഫലം പ്രവചിക്കുന്നത്.

തമിഴ്‌നാട് ഡി.എം.കെ സഖ്യത്തിന്

തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം ഭരണത്തിലേറുമെന്ന് രണ്ട് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു!. 124 മുതല്‍ 140 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വേ പ്രവചിക്കുന്നത്. ഡി.എം.കെ സഖ്യം 114 മുതല്‍ 118 വരെ സീറ്റുകള്‍ നേടുമെന്ന് ന്യൂസ് നേഷന്‍ ടിവി സര്‍വേ പറയുന്നു. എ.ഐ.എ.ഡി.എം.കെക്ക് 95 മുതല്‍ 99 വരെയും ജനക്ഷേമ മുന്നണിക്ക് 14ഉം ബി.ജെ.പിക്ക് നാലും സീറ്റുകള്‍ ലഭിച്ചേക്കും.

പുതുച്ചേരി ഡി.എം.കെകോണ്‍ഗ്രസ് സഖ്യം നേടിയേക്കും

എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസ് പിന്നിലേക്ക് പോകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ ഡി.എം.കെകോണ്‍ഗ്രസ് സഖ്യത്തിന് വലിയ പ്രതീക്ഷയുണ്ട്. 
Join WhatsApp News
Tom abraham 2016-05-16 11:30:59
Great news from our state, the exit polls usually come true. My friend Rev. P.c George predicted right. A.c George was wrong. What happened, no font size today.
A.C.George 2016-05-16 17:52:05
Mr. Tom Abraham: Please go back and read all my recent article (Janapaksha Chinthakal part 1 and part 2) there  I did not make any predection, however I said an edge to LDF. Even though I am coming from Kerala Congress strong hold, this time I favour LDF. That is what I said in my article.  I did not say or favor UDF. Where as your friend and you were favouring UDF all the time. Now after hearing the exit poll survey you are changing and saying something. Still my article is there in emalayalee, you can go back and read.
Now here let me tell you that in Poojar P C George must win and in Palai K.M.Mani should loose. In fact nobody should occupy the seat for years, like Mani. There must be term limit. Otherwise what is democracy? Some fellows occupy the seats for years like King. So, I request Mr. Tom Abraham Sir, to read my article fully and say some thing about it. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക