Image

പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)

Published on 18 May, 2016
പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)
(മേയ്  14 -നു  ഇ­-മലയാളിയുടെ സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ചത്)

ആഗോളതലത്തിലുള്ള ഒരു പ്രവണതയാണു് ആണ്‍എഴുത്തുകാരെല്ലാം എഴുത്തുകാരും പെണ്‍എഴുത്തുകാരെല്ലാം പെണ്‍എഴുത്തുകാരുമെന്നത്. എഴുത്തുകാര്‍ എന്ന് പറയുമ്പോള്‍അത് പുരുഷഎഴുത്തുകാര്‍ എന്ന ധാരണ സാധാരണയായി വായനകാരുടെ ലോകത്ത് കണ്ടു വരുന്നു. അങ്ങനെ ഒരു വിവേചനത്തിന്റെ ആവശ്യമില്ലെങ്കിലും കാലാകാലങ്ങളിലായി അത് നില നിന്ന് പോരുന്നു. വനിത എഴുത്തുകാരുടെ എണ്ണം ക്രമാതീതമായി കൂടി വന്നപ്പോള്‍ അവരുടെ രചനകളില്‍ സ്ര്തീ പുരുഷ സമത്വത്തിന്റേയും, സ്ര്തീകളുടെ അവകാശങ്ങളേയും കുറിച്ച് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഫെമിനിസം എന്ന ഒരു വാക്ക് ഉത്ഭവിക്കയുണ്ടായി. 

സ്ര്തീയെ പുരുഷനു തുല്യമായി കാണാന്‍ കഴിയാത്ത മനുഷ്യരുടെ ദൗര്‍ബ്ബല്യമാണ് ഇത്തരം വാക്കുകളും പ്രയോഗങ്ങളും ജനിക്കാന്‍ കാരണം.

ഇവിടെ ഇപ്പോള്‍ നമ്മള്‍ ചര്‍ച്ചക്കായി എടുത്തിട്ടുള്ള വിഷയവും പ്രവാസി വനിത എഴുത്തുകാര്‍ക്ക് രണ്ട് സംസ്കാരങ്ങളിലെ ജീവിതം അവരുടെ രചനയെ എങ്ങനെ ബാധിക്കുന്നുവെന്നാണു്. അമേരിക്കയില്‍ താമസിക്കുന്ന ആണ്‍-പെണ്‍ എഴുത്തുകാര്‍ക്ക് പൊതുവായ ഒരു പ്രശ്‌നമേ അനുഭവപ്പെടുകയുള്ളു അല്ലാതെ വനിത എഴുത്തുകാര്‍ക്ക് പ്രത്യേകമായി അവരുടെ രചനയെ ബാധിക്കാന്‍ മാത്രം കാര്യമായി ഒന്നുമുണ്ടാകില്ലെന്നാണു് എന്റെ അഭിപ്രായം.

അതേ സമയം ഭാരത സ്ര്തീകള്‍ തന്‍ ഭാവശുദ്ധി കാത്ത് സൂക്ഷിക്കുന്ന പ്രവാസി വനിത എഴുത്തുകാരുടെ രചനകളില്‍ പുരുഷന്മാരുടേതില്‍ നിന്നും ആവിഷ്കാരരീതിയിലും ഭാഷാ പ്രയോഗത്തിലും മിതത്വവും അച്ചടക്കവും ദര്‍ശിക്കാമെന്നതാണു്. സ്ര്തീയുടെ ഏറ്റവും വലിയ വരദാനം അവള്‍ക്ക് അമ്മയാകാന്‍ കഴിയുന്നുവെന്നാണു്. ദൈവത്തിനു എല്ലായിടത്തും ഒരേ സമയത്ത് പ്രത്യക്ഷപ്പെടാന്‍ കഴിയാത്തത്‌കൊണ്ട് അദ്ദേഹം അമ്മാമാരെ സ്രുഷ്ടിച്ചുവെന്നാണു്. ആ ദിവ്യശക്തി അവള്‍ എഴുത്തുകാരിയായാലും അവളുടെ രചനകളില്‍ പ്രത്യക്ഷപ്പെടും. ഏത് കുറ്റത്തിനും മാപ്പ്‌കൊടുക്കുന്ന കോടതിയുടെ വിധിനിര്‍ണ്ണയങ്ങളില്‍ മ്രുദുത്വവും, സ്‌നേഹവും നിറഞ്ഞ്‌നില്‍ക്കുമെന്നതില്‍എന്തത്ഭുതം.

അമേരിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായി ഇവിടെ സമൂഹത്തില്‍ നടക്കുന്ന ഗെയ്-ലെസ്ബിയന്‍ സംസ്കാരം, സ്വവര്‍ഗ്ഗ വിവാഹങ്ങള്‍, ഇവിടെ നിലനിന്നിരുന്ന അടിമത്വ സ്തിതിയും,അത് മൂലമുള്ള വിവേചനവും ജീവിതത്തോടുള്ള ഇവിടെയുള്ളവരുടെ കാഴ്ച്ച്പ്പാടുകളും ഒരു പക്ഷെ പുരുഷ എഴുത്തുകാരില്‍ നിന്നും വിഭിന്നമായിട്ടായിരിക്കും വനിത എഴുത്തുകാരികള്‍ ആവിഷ്ക്കരിക്കുക.സ്ര്തീകളുടെ ആഭരണമെന്ന് വിശേഷിപ്പിക്കുന്ന അടക്കവും ഒതുക്കവും പലരും അവരുടെ രചനകളിലും പാലിക്കുന്നു. അത്‌കൊണ്ട് ഒരു പക്ഷെ ഒരു ആശയം രചനാ സാദ്ധ്യതയുള്ളതാണെങ്കിലും വനിത എഴുത്തുകാരികള്‍ അത് ഉപേക്ഷിക്കാം.

ലോകസംസ്കാരങ്ങളില്‍ ഉല്‍ക്രുഷ്ട സ്ഥാനം വഹിക്കുന്ന ഭാരതത്തിന്റെ തെക്കെയറ്റത്ത് നിന്നും ഏഴാം കടലിന്നിക്കരെ വന്ന് കഴിയുന്ന നമ്മള്‍നമ്മുടെ സംസ്കാരം നല്ലതെന്നു തീര്‍ച്ചയാക്കുന്നു. അനേകം രാജ്യത്തെ സംസ്കാരങ്ങള്‍ അലിഞ്ഞ് ചേര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കയിലെ ജീവിതത്തില്‍ മലയാളി എഴുത്തുകാര്‍ പലരും അവര്‍ വിട്ടിട്ട്‌പോന്ന മാത്രുരാജ്യത്തിന്റെ ഓര്‍മ്മകളില്‍ കഴിയുന്നു. 

ആ ഗ്രുഹാതുരത്വമാണു അവരുടെ രചനകളില്‍കാണുക.ഗ്രഹതുരത്വം എന്നാല്‍ യഥാര്‍ത്ഥ്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനസ്സിന്റെ ഒരു പ്രവ്രുത്തിയാണെന്ന് പറയാം. മൂന്ന് നേരം അരിഭക്ഷണംകഴിച്ചിരുന്ന മലയാളി വടക്കെഇന്ത്യയില്‍ പോയപ്പോള്‍ അവിടെ ഗോതമ്പ് റൊട്ടി തിന്നേണ്ടി വന്നപ്പോള്‍ ദു:ഖിച്ചു.അമ്മച്ചി ഒഴിച്ച്തരുന്ന കഞ്ഞിയുടേയും വിളമ്പിയ പുഴുക്കിന്റേയും ഓര്‍മ്മയിലേയ്ക്ക് മനസ്സ് വഴുതി വീഴുന്നു. അവിടെ ഒരു വേദനപരക്കുന്നു. ആ അനുഭവം ഒരു എഴുത്തുകാരനാകുമ്പോള്‍അയാള്‍ വാക്കുകള്‍ കൊണ്ട് തന്റെ വികാരങ്ങള്‍ പകരുന്നു. അമേരിക്കന്‍ കാലാവസ്ഥയും ഭാഷയും, വസ്ര്തങ്ങളും, ജീവിത രീതിയുമെല്ലാം ഇവിടെ ആദ്യം എത്തുന്ന ഒരാള്‍ക്ക് അമ്പരപ്പ് ഉണ്ടാക്കും. തീര്‍ച്ചയായും ആ സമയങ്ങളിലെല്ലാം അയാള്‍ തന്റെ ജന്മനാട്ടിലേക്ക് മനസ്സ് കൊണ്ട് ഒരു യാത്ര പോകും.വാസ്തവത്തില്‍ ഗ്രഹാതുരത്വം എന്ന പൊതു വികാരംസ്ര്തീ പുരുഷ എഴുത്തുകാര്‍ക്ക് സമമാകണമെന്നില്ല. അത് ഒരു പക്ഷെ സ്ര്തീരചനയില്‍ തീവ്രമായി അനുഭവപ്പെടാം.

പ്രത്യേകിച്ച് അമേരിക്കന്‍ മലയാളി എഴുത്തുകാരികളില്‍. അവരെ സംബന്ധിച്ചേടത്തോളം മൂന്നു രാജ്യങ്ങളുടെ സമ്മര്‍ദ്ദം അവര്‍ക്ക് മേല്‍ ചെലുത്തപ്പെടുന്നു. അവര്‍ വിട്ടിട്ട് പോന്ന കേരളവും, അതിന്റെ മാറിയ ഇന്നത്തെ അവസ്ഥയും, പിന്നെ അവര്‍ ജീവിക്കുന്ന അമേരിക്കയും. ഒരു പക്ഷെ ഗ്രഹാതുരത്വത്തിന്റെ നിരര്‍ത്ഥക മനസ്സിലാക്കിയ എഴുത്തുകാര്‍ അമേരിക്കന്‍ മലയാളികള്‍ ആകും. കാരണം അവര്‍ ഓര്‍മ്മയില്‍ ഓമനിക്കുന്ന ആഗ്രഹിക്കുന്ന അവരുടെജന്മനാട് മാറികഴിഞ്ഞു. പിന്നെ എന്തിനു ഗ്രഹാതുരത്വം. എന്നാല്‍ അപ്പോഴാണു ഗ്രഹാതുരത്വം അതിന്റെ ഏറ്റവും ശക്തമായ രൂപത്തില്‍ അവരെ നോവിപ്പിക്കുന്നത്. അത് തന്നെ എഴുതാന്‍ ഒരു വിഷയമാകുന്നു. ഇത് ഒരു പക്ഷെ പുരുഷ എഴുത്തുകാരെക്കാള്‍ വനിത എഴുത്തുകാരികളില്‍ കൂടുതല്‍പ്രകടമാകും.

മറ്റ് രാജ്യക്കാരെപോലെ മലയാളികള്‍ക്ക് ഇവിടെ വന്നു ക്ലേശങ്ങളും, ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നത് അവരുടെ രചനകളില്‍ നിന്നും വ്യകതമാകുന്നു.

അല്ലെങ്കില്‍ തന്നെ അമേരിക്കന്‍ മലയാളി സമൂഹം അമേരിക്കയെന്ന മെല്‍ടിംഗ് പോട്ടില്‍ അലിയുന്നില്ല.അവര്‍ അവരുടേതായ സമൂഹത്തിന്റെ വേലിക്കെട്ടില്‍ സുരക്ഷിതരാണെന്നബോധത്തോടെ കഴിയുന്നു. ഇന്ത്യന്‍ സ്‌റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കേരളീയ വിഭവങ്ങള്‍ ഉണ്ടാക്കുന്നു, നാട്ടിലെ വിശേഷദിവസങ്ങള്‍ ഇവിടെ ഒന്നിച്ച് ആഘോഷിക്കുന്നു. ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയ ഒരു മലയാളസിനിമതാരം ഒരു ഇന്റെര്‍വ്യുവില്‍പറഞ്ഞു അമേരിക്കയില്‍ചെന്ന് കോഴിക്കറിയും നല്ല വെള്ളരിചോറുമുണ്ടെന്ന്. 

ശരിയാണു അമേരിക്കന്‍ മലയാളികള്‍ അവരുടെ സുരക്ഷസങ്കേതം വിട്ട് പുറത്ത് പോകുന്നില്ല. പ്രത്യേകിച്ച് വനിതകള്‍. എന്നിട്ടും അവര്‍ ഇവിടത്തെ ജീവിതദ്രുശ്യങ്ങള്‍ അവരുടെ കഥകളിലും കവിതകളിലും നിറയ്ക്കുന്നത് ജോലി സ്ഥലത്ത് നിന്നോ, വൈകുന്നേരങ്ങളില്‍ കേള്‍ക്കുന്നറ്റി.വി ന്യൂസില്‍ നിന്നോ ഒക്കെയായിരിക്കും. അതുമല്ലെങ്കില്‍ വര്‍ത്തമാന പത്രങ്ങളില്‍ നിന്ന്. എന്നാല്‍ അവക്കെല്ലാം പരിമിതികള്‍ ഉണ്ട്. കലയുടെ ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ മാത്രംആവിശദാംശങ്ങള്‍ പര്യാപ്തമാകുന്നില്ല.

വനിത എഴുത്തുകാരികള്‍ക്ക് ഇവിടത്തെ സംസ്കാരവും നമ്മുടെ സംസ്കാരവും മോരും മുതിരയും പോലെ ചേരാതെ നില്‍ക്കുന്നഅവസ്ഥ അനുഭവപ്പെടുന്നത് അവരുടെ മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോഴാണു്. അവര്‍ക്ക് വിവാഹം എന്ന കൂദാശ നടത്താന്‍ അവസരം വരുമ്പോഴാണു്. സംസ്കാരങ്ങളുടെ കാരുണ്യമില്ലാത്ത കഠിനനിയമങ്ങള്‍ക്ക് മുമ്പില്‍ ക്രൂശിക്കപ്പെട്ട ഒരു യുവസമൂഹം ഇന്നും അമേരിക്കയിലുണ്ട്. അവരുടെ കദനകഥയിലേക്ക് കടക്കാന്‍ ഒരു പക്ഷെ അമ്പതിനു മേല്‍ പ്രായമുള്ള വനിത എഴുത്തുക്കാരികള്‍ക്ക് പ്രയാസമാകും. കാരണം കാര്‍ന്നോന്മാരില്‍ ശരി കണ്ടെത്തുന്ന ഒരു മനസ്സ് അവരില്‍ പ്രവര്‍ത്തിക്കുന്നു. 

കഥാന്ത്യത്തില്‍ രണ്ട് വ്യത്യസ്ഥ രാജ്യത്തെ യുവതി യുവാക്കള്‍ വിവാഹിതരായി എന്ന് അവര്‍ക്ക് സത്യ്‌സന്ധതയോടെ എഴുതാന്‍ കഴിയില്ല. ഇവിടെ എഴുത്തുകാരല്ലാത്തവരുമായി സംസാരിക്കുമ്പോള്‍ മനസ്സിലാക്കുന്നത് അമേരിക്കന്‍ മലയാളിക്ക് പ്രശങ്ങളേ ഇല്ലെന്നാണു്. ഇപ്പോള്‍ എഴുത്ത് ഒരു ഹോബിയായി പലരും സ്വീകരിച്ച് അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത് അനവധി എഴുത്തുകാരെ സ്രുഷ്ടിച്ചു. അവരില്‍ ഭൂരിഭാഗവും എഴുതുന്നതില്‍ ഗ്രുഹാതുരത്വം പ്രതിഫലിക്കുന്നു. ഇവിടത്തെ കഥകള്‍ അല്ലെങ്കില്‍ കവിതകളിലും മലയാളി സമൂഹമാണു പ്രത്യ്ക്ഷപ്പെടുന്നത്. 

ഒരു സങ്കരസംസ്കാരത്തിന്റെ ഇതളുകള്‍ കൂട്ടിവച്ച് ഒരു സര്‍ഗ്ഗമലര്‍ സ്രുഷ്ടിക്കാന്‍ വനിത എഴുത്തുകാര്‍ക്ക് ആശങ്കകള്‍ കാണും. 

കാരണം അങ്ങനെ ചെയ്യുമ്പോള്‍ ഒരു ആചാരത്തെ അല്ലെങ്കില്‍ ഒരു സംസ്കാരത്തെ അവര്‍ക്ക് അനുകൂലിക്കേണ്ടി വരുന്ന.അത് കൊണ്ടുള്ള ദോഷം അവര്‍ അമേരിക്കന്‍ സംസ്കാരത്തെ അവഹേളിക്കുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച് സ്ര്തീ രണ്ടാമത് വിവാഹിതയാകുന്നതും, സ്ര്തീപുരുഷന്മാര്‍ വിവാഹം കഴിക്കാതെഒരുമിച്ച് താമസിക്കുന്നതും, മാതാപിതാക്കളെനേര്‍സിംഗ് ഹോമില്‍ ആക്കുന്നതും, അവിഹിത ബന്ധങ്ങളുമെല്ലാം അമേരിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായി എഴുതുന്നവര്‍ ഉണ്ടാകാം. പക്ഷെ അത് കലാപരമായ ഒരു കൊലപാതകമായിരിക്കും. കാരണം ഇതെല്ലാം ഇപ്പോള്‍ നമ്മുടെ നാട്ടിലും സംഭവിക്കുന്നു.

നാട്ടില്‍ നിന്നും ഇവിടെ വന്നവര്‍ അവരുടെ സ്വപ്നഭൂമിയില്‍ കൂട്ടിയ കൂടുകള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതില്‍ നിന്നും പറന്ന്‌പോയ കിളികളാണു ഒരു പക്ഷെ സാഹചര്യസമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് മാതാപിതാക്കളുടെ ഹിതത്തിനെതിരായി ഓരോ പ്രവര്‍ത്തിയുംചെയ്തത്. അത്തരം സംഭവങ്ങളെ നോക്കികണ്ട എഴുത്തുകാര്‍ എഴുതിയ രചനകളിലെല്ലം തന്നെ മുന്‍വിധിയെന്ന കരട് കയറിപ്പറ്റി വായ്‌നകാര്‍ക്ക് കല്ലുകടിയുണ്ടാക്കി.

എഴ്ത്തുകാര്‍ക്ക് സമൂഹത്തോട് കടമയും കടപ്പാടുമുണ്ട്, അത് ആണെഴുത്തുകാരായാലും പെണ്ണെഴുത്തുകാരായാലും അപ്പോള്‍ അവര്‍ എങ്ങനെ ഇവിടെ നിലനില്‍ക്കുന്ന സമൂഹജീര്‍ണ്ണതയുടെ കഥയെഴുതും. വനിത എഴുത്തുകാരികളെ സംബന്ധിച്ച് നേരത്തെ സൂചിപ്പിച്ചപോലെ അവര്‍ക്ക്് അത്തരം വിഷയങ്ങള്‍ പൂര്‍ണ്ണമായി ആവിഷ്കരിക്കാന്‍ പ്രയാസമാകും. ഒന്ന് അവര്‍ അത്തരം പ്രവണതയെഅനുകൂലിക്കുന്നില്ല, അതെ സമയം അത്തരം കാര്യങ്ങളിലെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ സദാചാരത്തിന്റെ വരമ്പുകള്‍ ഭേദിക്കേണ്ടിവരുന്നു. 

ഏത് രചനയായാലും മുന്‍വിധിയോടെ അല്ലെങ്കില്‍ അപൂര്‍ണ്ണമായി നിര്‍വ്വഹിക്കുമ്പോള്‍ കലാമേന്മ കുറഞ്ഞ്‌പോകും. അത്തരം സാഹചര്യങ്ങളില്‍ വനിത എഴുത്തുകാരികള്‍ ഒരു പക്ഷെ അങ്ങനെ ഒരു കലാസ്ര്ഷിടി നടത്തുന്നതില്‍ നിന്നും മാറി നില്‍ക്കും. ലൈംഗികസംത്രുപ്തിയില്ലാത്ത വീട്ടമ്മ അവരുടെ ജാരനെ സമീപിച്ചു അല്ലെങ്കില്‍ അവര്‍ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി, വ്രുദ്ധന്‍ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു തുടങ്ങിയ വിഷയങ്ങള്‍ രചനകളില്‍ കൊണ്ടുവരണമെങ്കില്‍ അതിനു സുതാര്യതയും, കെട്ടുറപ്പും ഉണ്ടാകണമെങ്കില്‍ എഴുത്തുകാരികള്‍ക്ക് അവരുടെ സങ്കോചം വിടേണ്ടിവരും. 

അല്ലെങ്കില്‍ ഒരു തരം സൂത്രപ്പണിപോലെ രചനകള്‍ പടച്ച് വിടേണ്ടിവരും.ഇവിടെ ഒരു കാര്യം വ്യക്തമാണു, വനിത എഴുത്തുകാരികള്‍ വിലക്കപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് പിന്മാറാനാണു്ശ്രമിക്കുക. ഇത് എല്ലാവര്‍ക്കും ബാധകമല്ലായിരിക്കാം. എന്നാല്‍ ഒരു പരിധിവരെ എഴുത്തുകാരികള്‍ ശ്ലീലവും അശ്ലീലവും എഴുതുന്നതില്‍ നിന്നും അവരുടെ വിവേകം അവര്‍ക്ക് അവരെ കടിഞ്ഞാണിട്ട് നിറുത്തുന്നു.

ഭാരതീയ സംസ്കാരത്തിന്റെ ഇരകളാകുന്ന സ്ര്തീകള്‍ അതായ്ത് പുരുഷ മേധാവിത്വത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചവര്‍ അമേരിക്കന്‍ സംസ്കാരം സ്വീകരിച്ചപ്പോള്‍ അവര്‍ക്ക് ഒരു ജീവിതം കെട്ടിപ്പെടുക്കാന്‍ സാധിക്കുന്നത് മലയാളി എഴുത്തുകാര്‍ കാണുന്നുണ്ടെങ്കിലും അതിനെ അംഗീകരിക്കാന്‍ അവരുടെ വിശ്വാസങ്ങള്‍ക്ക് ബലം പോരാതെ വരുന്നു. അത്തരം ഇതിവ്രുത്തങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന ഒരു പ്രവണത അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ക്രുതികളില്‍ കാണാം. ഒരു പക്ഷെ പാതിവ്രത്യ്ത്തിനു വലിയ മൂല്യം കല്‍പ്പിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും വന്നവര്‍ക്ക് അതിനു ക്ഷതം വന്നുപോയ ജീവിതങ്ങളെ വിജയമായി കാണാന്‍ കഴിയുന്നില്ല.

 പുരുഷന്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് സമര്‍ത്ഥിക്കുന്ന ഭാരതീയ സമൂഹത്തില്‍ വളരുന്നത് കൊണ്ട് വളയണിയുന്ന കയ്യുകള്‍ അത്തരം വിഷയങ്ങള്‍ തൊടാന്‍അറച്ച് നില്‍ക്കുന്നു. ചാരിത്രഭംഗം അല്ലെങ്കില്‍ കന്യകാത്വം നഷ്ടപ്പെടുത്തിയ സ്ര്തീയെ അവരുടെ ജീവിത കഥയെ അവര്‍ക്ക് അനുകൂലമായി എഴുതാന്‍ ഭാരതീയ വനിതകള്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പാപം ചെയ്തിട്ടും കല്ലെറിയാന്‍ അധികാരം കിട്ടിയിട്ടുള്ള പുരുഷലോകം അതെക്കുറിച്ച് എഴുതുന്നു, ചിലര്‍ അവളെ വേശ്യയാക്കുന്നു ചിലര്‍ അവളെ ന്യായീകരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ അവര്‍ അനുഷ്ഠിക്കുന്ന നിയമങ്ങള്‍ എഴുതുന്ന മഷി മാച്ചാല്‍ മായുന്നതാണു്. 

അത്‌കൊണ്ട് അവരുടെ ജീവിതം നഷ്ടപ്പെട്ടാലും വീണ്ടും കെട്ടിപൊക്കാന്‍ കഴിയുന്നു. എന്റെ പ്രായത്തില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് ഇപ്പോഴും അമേരിക്കന്‍ സംസ്കാരം മുഴുവനായി സ്വീകരിക്കാന്‍ വിഷമമാണു്. അത് എന്റെ അല്ലെങ്കില്‍ എന്നെപോലുള്ളവരുടെ രചനകളെ ബാധിക്കുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും അങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യാന്‍ വിഷമമാണു്. എല്ലാ വനിത എഴുത്തുകാരികളും അവരുടേതായ മൂല്യങ്ങളും, സംസ്കാരവും മുറുകെപ്പിടിക്കുന്നു. അതിന്റെ സ്വാധീനം അവരുടെ രചനകളില്‍ പ്രതിഫലിക്കുന്നു.

എന്റെ കാഴ്ച്ച്പ്പാടില്‍ അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ അത് പുരുഷനായാലും, സ്ര്തീയായാലും അവര്‍ അമേരിക്കന്‍ ജീവിതരീതി മുഴുവനായി സ്വീകരിക്കാത്തവരാണു്. അത് കൊണ്ട് അവര്‍ക്ക് രണ്ടു സംസ്കാരങ്ങളുടെ നടുവില്‍ കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു വിമ്മിഷ്ടം അനുഭവപ്പെടുന്നില്ല. അവര്‍ക്ക് ചുറ്റും അവര്‍ കാണുന്ന ജീവിതത്തെ നോക്കി കാണുകയും അത് നമുക്ക് സ്വീകരിക്കാന്‍ കൊള്ളുകയില്ലെന്ന് തീര്‍ച്ചയാക്കുകയുമാണു ചെയ്യുന്നത്. അത്തരം ജീവിതം നയിക്കുന്നവരുടെ പ്രയാസങ്ങള്‍ അല്ലെങ്കില്‍ അവര്‍ വീഴുന്ന കെണികള്‍ എല്ലാം ഒരു പാഠമായി പുതിയ തലമുറയക്ക് പകരാന്‍ ശ്രമിക്കയാണു മലായാളി സമൂഹം. 

അങ്ങനെ നിരന്തരം നമ്മള്‍ താഴ്ത്തികെട്ടുന്ന ഒരു സംസ്കാരത്തെ അല്ലെങ്കില്‍ ഒരു സമൂഹ ജീവിതത്തെ കഥകളിലും, കവിതകളിലും സന്നിവേശിക്കുമ്പോള്‍ എഴുത്തുകാര്‍ അറിയാതെ അവരുടെ പൂര്‍വ്വികരുടെ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. അത് കൊണ്ട് അവരുടെ രചനകളില്‍ അവര്‍ക്ക് സംഘര്‍ഷം ഉണ്ടാകുന്നില്ല. കാരണം കഥ എങ്ങനെ അവസാനിപ്പിക്കണമെന്ന് അവര്‍ക്കറിയാം. പക്ഷെ അത്തരം രചനകള്‍ വിമര്‍ശന ബുദ്ധ്യാ വീക്ഷിക്കുന്ന വായനകാരനു സ്വീകാര്യമാവില്ല. നമുക്ക് ചുറ്റും ധാരാളം കഥകള്‍ ഉണ്ട് അത് എഴ്ത്തുകാര്‍ കണ്ടെത്തുന്നില്ല അല്ലെങ്കില്‍ എഴുതുന്നില്ല എന്ന പരാതി ഇയ്യിടെയായി നമ്മള്‍ കേള്‍ക്കുന്നു. നേരത്തെ സൂചിപ്പിച്ച് പോലെ നമ്മള്‍ ധനികമായ ഒരു ഭാരതീയ സമൂഹത്തിലാണു ജീവിക്കുന്നത്.

സര്‍ക്കാര്‍ നല്‍കുന്ന സുഖസൗകര്യങ്ങള്‍, സുഭിക്ഷമായി കഴിയാന്‍ കിട്ടുന്നവേതനമുള്ള ജോലി, അങ്ങനെ നമ്മുടെ കൈപ്പിടിയില്‍ ജീവിതം ഒതുങ്ങുമ്പോള്‍ നമ്മള്‍ മറ്റ് സംസ്കാരങ്ങളുടെ ജീവിതത്തിലേക്ക് കടന്നു നോക്കുന്നില്ല. നമ്മളുടെ ആകെയുള്ള കാഴ്ച്ചപ്പട് " മൊറാലിറ്റി'' യാണു. അത് എങ്ങനെ നഷ്ടപ്പെടുന്നു, ചിലര്‍ക്ക് അത് എന്തുകൊണ്ട് നഷ്ട്‌പ്പെടുന്നുവെന്നു ഒന്നും നമ്മള്‍ ആലോചിക്കുന്നില്ല. അത്‌കൊണ്ട് ചിലരുടെ കഥകളില്‍ ഇവിടത്തെ കറുത്ത വര്‍ഗ്ഗക്കാരെ മോശമായിചിത്രീകരിക്കുന്ന രീതി കണ്ടിട്ടുണ്ട്. ഒരു പക്ഷെ അടുത്ത മലയാളി തലമുറയിലെ വനിത എഴുത്തുകാര്‍ എഴുതുമ്പോള്‍അത് അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കാം. 

അവരുടെ മുന്നില്‍ രണ്ട് സംസ്കാരങ്ങള്‍ ഉണ്ടാകുന്നില്ല.എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ ഉള്ള വനിത എഴുത്തുകാരികള്‍അമേരിക്കന്‍ സംസ്കാരത്തില്‍ മുഴച്ച് നില്‍ക്കുന്ന ചില പൊരുത്തക്കേടുകള്‍ പെറുക്കിയെടുത്ത് സര്‍ഗ്ഗ രചനകള്‍ക്ക് ഉപയോഗിച്ചേക്കാം.കാരണം അവര്‍ കൊണ്ട് വന്ന സംസ്കാരമാണു വലുത്, ഇവിടെയുള്ളത് നല്ലതല്ല എന്ന ഉറച്ച വിശ്വാസം അവരുടെ മനസ്സില്‍ ഉണ്ട്. 

അത്‌കൊണ്ട് അവര്‍ എപ്പോഴും ആര്‍ഷഭാരതം എന്നും നിഷക്കര്‍ഷിക്കുന്ന സദാചാരവും, സന്മാര്‍ഗ്ഗവും അവരുടെ ക്രുതികളില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അത് കൊണ്ട് വനിത എഴുത്തുകാരികള്‍ക്ക് എഴുത്തിന്റെ ലോകത്ത് സംഘര്‍ഷങ്ങളോ, പ്രശ്‌നങ്ങളോ ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജന്മസിദ്ധമായ ചില സങ്കോചങ്ങള്‍ അവരുടെ രചനകളെ നിയന്ത്രിക്കുമെന്നല്ലാതെ അവര്‍ക്ക് സുധീരം എഴുതാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ അവസരങ്ങള്‍ നല്‍കുന്നു.
പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)പ്രവാസി വനിതാ എഴുത്തുകാരികള്‍, വെല്ലുവിളികള്‍ (എല്‍സി യോഹന്നന്‍ ശങ്കരത്തില്‍)
Join WhatsApp News
MOhan Parakovil 2016-05-18 08:12:08
വളരെ ലളിതമായ രചന. പ്രമേയം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എഴുത്തുകാർ സത്യസന്ധതയോടെ വിഷയങ്ങളെ
സമീപിക്കണമെന്ന കാര്യത്തിൽ എഴുത്തുകാരി
നിഷ്ക്കർഷത പാലിച്ചിരിക്കുന്നു . സാധാരണ
കാണാറുള്ള പോലെ ഇംഗ്ലീഷ് സാഹിത്യത്തിലെ
എഴുത്തുകാർ പറഞ്ഞതും മറ്റും നിരത്തി
വായനകാരെ കഷ്ടപ്പെടുത്തുന്ന മാര്ഗം
സ്വീകരിക്കാതെ മലയാളത്തിലെ തനിമ
കലര്ത്തി സുഗമമായി വായിക്കാവുന്ന ഒരു
രചന.  അത്കൊണ്ട് ലേഖനം കുറ്റമറ്റതും പൂർണ്ണവുമാണെന്നു പറയുന്നില്ല . ഒരു രചനയും പൂർണ്ണമല്ലല്ലോ? 
വിദ്യാധരൻ 2016-05-18 10:47:32

സാഹിത്യകാരിസാഹിത്യകാരൻ  എന്ന വാക്കുകൾ പെണ്ണും ആണും എന്നുള്ള വിശേഷണം ഇല്ലാതെ ഉപയോഗിക്കാവുന്ന രണ്ട് പദങ്ങളാണ്ഇവരണ്ടും ഒറ്റക്ക് നിൽക്കുമ്പോൾ സ്വഭിമാനത്തെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ലിംഗവ്യതാസത്തെ കാണിക്കാനാണ് പെണ്ണും ആണും എന്ന പദങ്ങൾ ഉപയോഗിക്കുന്നതെങ്കിലും, മലയാളിയുടെ കയ്യിൽ ഇവ രണ്ടും  പലപ്പോഴും നിന്ദിക്കാനും  ഇടിച്ചിരുത്താനും ഉപയോഗിക്കുന്ന വാക്കുകളാണ് 'പെണ്ണുങ്ങളുടെ സ്വഭാവം "  'ഇവനൊരു ആണാണോ ", പെൺ മലയാളം, ആൺ മലയാളം എന്നൊക്കെയുള്ള പ്രയോഗങ്ങളിൽ 'നിന്ദഒളിഞ്ഞിരിപ്പുണ്ട് എന്നതിൽ തർക്കമില്ല. .  കൊഞാണ്ടന്മാരും , കൊഞാണ്ടികളും എന്നുള്ള പ്രയോഗങ്ങളും ഇതിൽ ഉൾപ്പെടുത്താംഎഴുത്ത്കാരി, എഴുത്തുകാരൻ എന്ന പ്രയോഗങ്ങളും ദുർബലങ്ങളാണ്. കാരണം അതിനു ഒരു തൊഴിൽ അധിഷ്ടിത ധ്വനിയുണ്ട്എന്നാൽ ഒരു സാഹിത്യകാരനോ സാഹിത്യകാരിയോ  കുമാരനാശാൻ പറഞ്ഞതുപോലെ,

'തന്നത്താൻ നിജചിന്തയിൽ ബലി-

                     കഴിച്ചെടുത്തോരാശയം

അന്ന്യന്മാർ പകരുന്ന കണ്ട് കൃതിയായി

                   തീരുന്നു വിദ്വാൻ 

എന്നതുപോലെ ആത്മ സംതൃപ്തി അനുഭവിക്കുന്നവരായിരിക്കണം. എങ്കിൽ മാത്രമേ വായനക്കാരും തൃപ്തരാകുകയുള്ള്അനുവാചകരെ സാഹിത്യകാരന്മാരും സാഹിത്യകാരികളുമാക്കാൻ കഴിയുകയുള്ളൂഎന്നാൽ സാഹിത്യകാരി ശ്രീമതി എൽസി യോഹന്നാൻ പറഞ്ഞത്പോലെ ഇന്ന് സാഹിത്യ രചന എന്ന് പറയുന്നത് സ്ഥാനമാനങ്ങൾക്കുള്ള ഒരു ഉപാധിമാത്രമായി തരം താണിരിക്കുന്നു പ്രവണതയെ തടയേണ്ടത്, താൻ ഒരു സാഹിത്യകാരനോ സാഹിത്യകാരിയോ എന്ന് ഉറപ്പുള്ളവരാണ്ഇവിടുത്തെ ചില സാഹിത്യസംഘടനകളെ നയിക്കുന്നത് ഇന്നലത്തെ മഴക്ക് തളിർത്തുവന്ന തകരപോലയുള്ള ചില മാടമ്പിമാരാണ്. അവര് നാട്ടിലെ അടിയാന്മാര്ക്ക് മുണ്ടുംമാറ് മറക്കാൻ തുണിയും  കൊടുക്കുന്നതുപോലെ, ല്ല വർഷത്തിലും , മൂന്നു മാസത്തിലും ഒരു അവാർഡ് കൊടുക്കും (സാഹിത്യ പുരസ്കാരം എന്ന് ഞാൻ ഉപഹോഗിച്ചു അതിന്റെ പരിശുദ്ധി കളയുന്നില്ല ). പിന്നെ ഇതു ക്ട്ടിയവന്റെ  പരാക്രമോം മറ്റും കണ്ടാൽ   അർദനു അര്ദ്ധരാത്രിക്ക്  അർത്ഥം കിട്ടിയപോലെയാണ്. കിട്ടിയ അവാർഡ് കാണിച്ചാണ് പിന്നെയുള്ള അംഗീകാരം പിടിച്ചു പറ്റലും അവാർഡ് വാങ്ങലും

                  . അമേരിക്കയിലെ സാഹിത്യകാരികൾ മിക്കവരും അവരുടെ രചനകൾകൊണ്ട് കൂട്ടത്തിൽ നിന്ന് വേറിട്ട്നില്ക്കുന്നുഎഴുതുന്ന വിഷയത്തോട് മിക്കവരും കൂറ് കാണിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്എഴുതാൻ വയ്യാത്ത വിഷയം എഴുതിയില്ല എന്ന് വച്ച് അത് ഒരു കുറവായി വായനക്കാർ കാണുമെന്നു എനിക്ക് തോന്നുന്നില്ലആത്മാർത്ഥതയില്ലാതെ പടച്ചുവിടുന്ന എന്തും മനസിലാക്കാൻ കഴിവുള്ളവനാണ്ഒരു വായനക്കാരൻ എന്നത് സാഹിത്യകാരന്മാരും സാഹിത്യകാരികളും മറക്കാതിരിക്കുക . ഒരു നല്ല വായനക്കാരൻ ഒരു പുസ്തകം വാങ്ങുന്നത് സമയം കളയാനല്ലഅവന്റെ ഭാവനലോകത്തെ വികസിപ്പിക്കാനും, ജീവിതത്തെ എങ്ങനെ പരിപോക്ഷിപ്പിക്കാം എന്നുള്ള ചിന്തയിലാണ്നല്ലവാനക്കാരാൻ ഒരു ഗവേഷകൻറെയും  , ചിന്തകന്റയൂം , മനോരാഗ ചികിത്സകന്റെയും, ഒരു ശാസ്ത്ര ക്രിയ വിടഗധന്റെയും സമീപനം സ്വീകരിചെന്നിരിക്കുംചിലപ്പോലൾ പ്രതികരിക്കും. അപ്പോൾ അയാളുടെ അഭിപ്രായം എനിക്ക് വേണ്ട എന്ന് വാശിപിടിച്ചിട്ടു കാര്യമില്ല.

                 നിങ്ങളുടെ കവിതകൾ ഞാൻ വായിക്കാറുണ്ട്.  (വ്യക്തികളെ സ്തുതിച്ചെഴുതുന്നതോഴിച്ചുനിങ്ങൾ കവിയായതുകൊണ്ടോ, ഞാൻ വായനക്കാരനായതുകൊണ്ടോ നമ്മളാരും മനുഷ്യർ അല്ലാതാകുന്നീല്ല. സാഹിത്യകാരനും സാഹിത്യ കാരിയും മനുഷ്യകുലത്തെ സ്നേഹിക്കുന്നവരായിരിക്കണം. എങ്കിൽ മാത്രമേ രചനയിൽ നീതിപുലർത്താൻ കഴിയു.) . ആശയംകൊണ്ടും, ഭാഷകൊണ്ടും, കാവ്യനിയമങ്ങൾ പാലിച്ചും നിങ്ങളുടെ കവിത മലയാളഭാഷയോട് ബന്ധം പുലര്ത്തുന്നുആധുനികത്തിന്റെ പുറകെ ഓടിപ്പോയി, മുടിയൻ പുത്രനെപ്പോലെ നിങ്ങൾ നിങ്ങളുടെ   പ്രപിതാമഹന്ന്മാരെ നിന്ദിച്ചില്ല . എല്ലാ ആധുനിക കവികളും മുടിയൻ പുത്രന്മാരെപോലെ തിരിച്ചു വരും എന്ന് പ്തീക്ഷിക്കാം .

                 മോഹൻ പറക്കൊവിലിന്റെ അഭിപ്രായങ്ങളിൽ വിശാലനായ ഒരു വായനക്കാരനെയും കരുത്തുള്ള ഒരു എഴുത്തുകാരനെയും കാണുന്നു. മലയാളിയുടെ പ്രതികരണ കോളത്തിൽ അത്തരക്കാരെ ഒരു നോക്ക് കുത്തിയായെങ്കിലും ആവശ്യമാണ്  അല്ലെങ്കിൽ മലയാള സാഹിത്യത്തെ ചിലെരെല്ലാം കൂടി ഉന്മൂല നാശം വരുത്തും

വിദ്യാധരൻ 2016-05-18 12:04:15
തന്നത്താൻ നിജചിന്തയിൽ ബലി-

                     കഴിച്ചെടു'ത്തോരാശയം'

അന്ന്യന്മാർ പകരുന്ന കണ്ട് കൃതിയായി

                   തീരുന്നു വിദ്വാൻ 

എന്നത് 

"തന്നത്താൻ നിജചിന്തയിൽ ബലി-

                     കഴിച്ചെടുത്തൊരു'നിക്ഷേപം' "

അന്ന്യന്മാർ പകരുന്ന കണ്ട് കൃതിയായി

                   തീരുന്നു വിദ്വാൻ "


എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക