Image

കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍, ഭരണ തുടര്‍ച്ച ഉറപ്പ്: (കളത്തില്‍ വര്‍ഗീസ് )

കളത്തില്‍ വര്‍ഗീസ് Published on 18 May, 2016
കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍, ഭരണ തുടര്‍ച്ച ഉറപ്പ്: (കളത്തില്‍ വര്‍ഗീസ് )
(ചെയര്‍മാന്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രെസ് )

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിക്കാത്ത തെരഞ്ഞെടുപ്പ് പോരാട്ടങ്ങളാണ് കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ഉണ്ടായത്.ഇന്ന് അതിന്റെ കേളികൊട്ടും. കഴിഞ്ഞ തവണ അച്ചുതാനന്ദന് ഭരണ തുടര്‍ച്ച ചെറിയ മാര്‍ജിനില്‍ നഷ്ട്ടപ്പെടുമ്പോള്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ഭരണ തുടര്‍ച്ച അവകാശപ്പെടുന്നതിനു പിന്നില്‍ നമ്മുടെ കേരളത്തിന്റെ സുരക്ഷ കൂടി വരും ..?

പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അത്യന്തം വാശിയേറിയതും കടുപ്പമേറിയതുമായിരുന്നു. വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം നിര്‍വഹിച്ചത് ഭരണ തുടര്ച്ചയ്ക്കല്ല എന്നാണു എക്‌സിറ്റ് പോളുകള്‍ പറയുന്നത് . പക്ഷെ കേരള ഈ പതിനാറിന് പോളിംഗ് ബൂത്തിലേക്ക് പോയപ്പോള്‍ മനസ്സില്‍ കരുതിയ ചില കാര്യങ്ങള്‍ ഇതാകാം 

നമ്മുടെ മതസൗഹാര്‍ദ്ദം ഏറ്റവുമധികം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കാലമായിരുന്നു ഇത് . വര്‍ഗീയത വേതാളനൃത്തമാടിയ തെരഞ്ഞെടുപ്പ് പ്രചാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം കക്ഷിരാഷ്ട്രീയ ഭിന്നത മറന്ന് ജനാധിപത്യ മതേതര ബോധത്തോടെ ചിന്തിച്ചു കാണില്ലേ ?

നമ്മുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമൂന്നിയാണ് നിലകൊള്ളുന്നത്. മതനിരപേക്ഷതക്കുണ്ടാകുന്ന ഏതൊരു വിള്ളലും നമ്മുടെ സ്വാതന്ത്ര്യത്തെകൂടിയാണ് ഹനിക്കുന്നത്. കേരളം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രതിസന്ധി ഫണം വിടര്‍ത്തിയാടുന്ന വര്‍ഗീയതയാണ്. ഇത്തരമൊരു ആസുരകാലത്തെ നേരിടണമെങ്കില്‍ മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ഈ രാഷ്ട്രീയ വേതാളത്തെ കേരള രാഷ്ട്രീയ ഭൂമികയില്‍നിന്നും പിഴുതെറിയണം.

നമ്മുടെ സംസ്ഥാനത്തിന്റെ നിലനില്‍പ്പിന്റെ കാതലായ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കാനാണ് പലരും ശ്രമിച്ചത് .പക്ഷെ ഇത് കേരളത്തിലെ ചില മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞോ എന്ന് കൂടി ഓര്‍ക്കണം?പ്രത്യകിച്ചു എന്‍ ഡി എ മുന്നണിക്ക് സീറ്റ് കിട്ടാന്‍ സാധ്യത ഉള്ള മണ്ഡലങ്ങള്‍ .
ഇരുമുന്നണികള്‍ക്കെതിരേയുള്ള വ്യാജ പ്രചാരണങ്ങളും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രചാരണായുധങ്ങള്‍. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും വളര്‍ച്ചക്കും ആവശ്യമായ എന്തെങ്കിലും പദ്ധതിയോ പരിപാടിയോ അവര്‍ക്ക് സമര്‍പ്പിക്കാനുണ്ടായിരുന്നില്ല. മിനിമം പരിപാടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ത്ത് ഫാസിസത്തിന് വഴിയൊരുക്കുക എന്നത് മാത്രമാണ്.

കേന്ദ്രത്തില്‍ ബി.ജെ.പി ഭരണത്തിലേറിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ അസഹിഷ്ണുതയും ഭീതിയും വിതച്ചു എന്നല്ലാതെ മറ്റൊരു നേട്ടവും മോദി സര്‍ക്കാര്‍ പ്രദാനം ചെയ്തിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും ഇത് തന്നെയാണ് അവസ്ഥ. താഴ്ന്ന ജാതിക്കാരെയും പട്ടികജാതിക്കാരെയും മലവും മൂത്രവും തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ ഫാസിസത്തിന്റെ ഉപജ്ഞാതാക്കളായ ബി.ജെ.പി. ഒരിക്കലും പരിപാവനമായ നമ്മുടെ നിയമസഭാ അങ്കണത്തില്‍ കയറിക്കൂടിയാല്‍ എന്താകും സ്ഥിതി .

ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ അക്കൗണ്ട് മോഹത്തെ ഇല്ലാതാക്കുംവിധത്തിലായിരിക്കണം സമ്മതിദായകര്‍ അവരുടെ വോട്ട് വിനിയോഗിച്ചത് എന്ന് ഞാന്‍ കരുതുന്നു .
ആന്റണി ആവര്‍ത്തിച്ചുപറഞ്ഞപോലെ നിയമസഭയുടെ പടി കടക്കാന്‍ ഈ ഫാസിസ്റ്റ് സംഘടനയെ ഒരിക്കലും അനുവദിക്കുവാന്‍ പാടില്ല.

മതനിരപേക്ഷതയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും വാചാലമായതുകൊണ്ട് മാത്രം കാര്യമായില്ല. അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും വേണം. സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണത്തില്‍ ജനങ്ങള്‍ നേരിട്ട് പങ്കാളികളാകാന്‍ കഴിഞ്ഞ ഒരവസരമായിരുന്നു പതിനാറാം തീയതി . നമ്മുടെ മതേതരത്വവും ജനാധിപത്യവും എക്കാലവും നിലനില്‍ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ വരാനിരിക്കുന്ന തലമുറക്ക് സൈ്വരമായി ഇവിടെ ജീവിക്കാന്‍ കഴിയൂ. മതേതര ജനാധിപത്യ വിശ്വാസികളായ ഒരു ഗവന്മേന്റ്‌റ് കേരളത്തില്‍ വരട്ടെ എന്ന് ആശംസിക്കുന്നു 
കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍, ഭരണ തുടര്‍ച്ച ഉറപ്പ്: (കളത്തില്‍ വര്‍ഗീസ് )
Join WhatsApp News
വിക്രമൻ 2016-05-18 12:32:12
വിദ്യാഭ്യാസമുണ്ട് വിവരമില്ല ! 
THOMAS ALEX 2016-05-18 15:27:31
Please wait one more day. Everything will be over.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക