Image

നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍: ഡാലസില്‍ ഉജ്വല നഴ്‌സസ് ദിനാഘോഷം.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 May, 2016
നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍: ഡാലസില്‍ ഉജ്വല നഴ്‌സസ് ദിനാഘോഷം.
ഡാലസ് : ഇന്ത്യന്‍ നഴ്‌­സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌­സാസിന്റെ നേതൃത്വത്തില്‍ നടന്ന നഴ്‌സസ് ദിനാഘോഷം വിവിധ പരിപാടികളാല്‍ ഉജ്വലമായി. ഇന്ത്യ കള്‍ച്ചറല്‍ ആന്‍റ് ഏജ്യുക്കേഷന്‍ സെന്‍ററിലായിരുന്നു പരിപാടികള്‍.

രാവിലെ 9.30 നു തുടങ്ങിയ നഴ്‌സിംഗ്­ എഡ്യൂക്കേഷന്‍ പ്രോഗ്രാം പ്രമുഖ നഴ്‌സ്­ ലീഗല്‍ ക്ണ്‍സള്‍ട്ടന്റ്­ നാന്‍സി റോപ്പര്‍ വില്‍സണ്‍ നയിച്ചു. നാല്‍പ്പതോളം പേര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം നടന്ന നഴ്‌സ്­ അപ്രീസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ജാക്കി മൈക്കിള്‍ നഴ്‌സിംഗ്­ നേത്രുത്വത്തെക്കുറിച്ചും പ്രൊഫഷണല്‍ ഡെവെലപ്‌മെന്റിനെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.

പ്രവാസിമലയാളികള്‍ക്ക് സുപരിചിതയായ എഴുത്തുകാരി ശ്രീമതി മീനു മാത്യു നഴ്‌സിംഗ് പ്രൊഫെഷനിലുള്ളവരുടെ മാനുഷികവശങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും സംസാരിച്ചതു ഏറെ ശ്രദ്ധേയമായി. സ്വന്തം ആരോഗ്യത്തെ വിലകല്‍പ്പിക്കാതെ ഗ്രേവ്യാര്‍ഡ്­ ജോലിയും ഓവര്‍ടൈമും ചെയ്യുന്നതു കുറയ്ക്കുവാന്‍ ഇന്നത്തെ നഴ്‌സിംഗ്­ സമൂഹത്തോടു മീനു അഭ്യര്‍ത്ഥിച്ചു.

അടുത്തയിടെ നഴ്‌സിംഗില്‍ ഡോക്ടറേറ്റ്­ പദവി കരസ്ഥമാക്കിയ ഡോ. നിഷ ജേക്കബ്­ ആതുരശ്രുശൂഷാ രംഗത്തെ പ്രൊഫെഷണല്‍ ഡവലപ്­മന്റ്­ സാധ്യതകളെ കുറിച്ചുനടത്തിയ പ്രഭാഷണം പരിപാടിയില്‍ പങ്കെടുത്ത എല്ലാ നഴ്‌സുമാരെയും ആവേശഭരിതരാക്കി. തുടര്‍ന്ന് ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു.

അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌­സാസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസിനു പ്രത്യേകം പുരസ്കാരം നല്കി ചടങ്ങില്‍ ആദരിച്ചു. ഹീന ജോര്‍ജ്ജ്­, സൂസന്‍ തോമസ്­ എന്നിവര്‍ക്കു സ്തുത്യര്‍ഹ നഴ്‌സിംഗ്­ സേവന അവാര്‍ഡുകള്‍ നല്കി. ആനി തങ്കച്ചന്‍, ദീപാ ജയ്‌സണ്‍, സെല്‍വിന്‍ സ്റ്റാന്‍ലി ശ്രീരാഗ മ്യൂസിക്‌സ്­ തുടങ്ങിയവരുടെ നേതുത്വതില്‍ ഗാന പരിപാടിയും , സ്­റ്റീഫന്‍­ ക്രിസ്റ്റഫര്‍ പൂട്ടൂര്‍ നടത്തിയ ഉപകരണസംഗീതവും, ജെസ്സി പോള്‍ ആലി ഇടിക്കുള റ്റീം നേത്രുത്വം നല്‍കിയ നഴ്‌സിംഗ്­ ട്രിവിയയും ചടങ്ങിനു നിറക്കൊഴുപ്പേകി

ആലീസ്­ മാത്യു ചടങ്ങില്‍ എംസിയായിരുന്നു. പ്രസിഡന്റ്­ ഹരിദാസ്­ തങ്കപ്പന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഡാളസിലെ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരെയും നഴ്‌സിംഗ്­ വിദ്യാര്‍ഥികളെയും അദ്ദേഹം സംഘടനയിലേക്കും വരുന്ന എക്‌സിക്യൂട്ടീവ്­ കമ്മിറ്റിയിലേക്കും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള നേത്രുത്വത്തെ വരുന്ന സെപ്റ്റംബറില്‍ തെരഞ്ഞെടുക്കും. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സിംഗ്­ അംബ്രല്ലാ സംഘടനയായ നൈന ( നാഷണല്‍ അസ്സോസ്സിയേഷന്‍ ഓഫ്­ ഇന്ത്യന്‍ നഴ്‌സസ്­ ഇന്‍ അമേരിക്ക ) ഓക്ടോബര്‍ 21 ,22 തീയതികളില്‍ ചിക്കാഗോയില്‍ നടത്തുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുവാന്‍ ഹരിദാസ്­ നഴ്‌സിംഗ് സമൂഹത്തോടു അഭ്യര്‍ത്ഥിച്ചു.
നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍: ഡാലസില്‍ ഉജ്വല നഴ്‌സസ് ദിനാഘോഷം.നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍: ഡാലസില്‍ ഉജ്വല നഴ്‌സസ് ദിനാഘോഷം.നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍: ഡാലസില്‍ ഉജ്വല നഴ്‌സസ് ദിനാഘോഷം.നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍: ഡാലസില്‍ ഉജ്വല നഴ്‌സസ് ദിനാഘോഷം.നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍: ഡാലസില്‍ ഉജ്വല നഴ്‌സസ് ദിനാഘോഷം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക