Image

ബാച്ച്‌ലര്‍ പാര്‍ട്ടി: രമ്യ വീണ്ടും ഗ്ലാമറസാകുന്നു

Published on 02 February, 2012
ബാച്ച്‌ലര്‍ പാര്‍ട്ടി: രമ്യ വീണ്ടും ഗ്ലാമറസാകുന്നു
ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ നടി രമ്യാ നമ്പീശന്‍ ഗ്ലാമറസാകുന്നു. ആകാംക്ഷയും കൗതുകവും തോന്നുന്ന തരത്തിലാണു ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ പോസ്‌റ്റര്‍. ഇതുവരെ കണ്‌ടിട്ടില്ലാത്ത ഒരു വേഷത്തിലാണു രമ്യയുടെ ചിത്രം പോസ്‌റ്ററിലുളളത്‌.ട്രാഫിക്‌, ചാപ്പാ കുരിശ്‌ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമാ വേഷം രമ്യ കൈകാര്യം ചെയ്‌തിരുന്നു.

അമല്‍ നീരദ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. പൃഥ്വിരാജിനൊപ്പം സ്റ്റാര്‍ പ്രിന്‍സ്‌ ആസിഫ്‌ അലിയും ഇന്ദ്രജിത്തുമാണ്‌ നായകന്മാരായെത്തുന്നത്‌. രമ്യാ നമ്പീശനും നിത്യാ മേനോനുമാണ്‌ ചിത്രത്തിലെ നായികമാര്‍. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ്‌ തന്നെ. ഉണ്ണി ആര്‍, സന്തോഷ്‌ ഏച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന്‌ തിരക്കഥയെഴുതുന്നു.
ബാച്ച്‌ലര്‍ പാര്‍ട്ടി: രമ്യ വീണ്ടും ഗ്ലാമറസാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക