Image

കന്യശിലാശില്പം (കവിത: ജി പാറപ്പുറത്ത്)

Published on 11 July, 2016
കന്യശിലാശില്പം (കവിത: ജി പാറപ്പുറത്ത്)
ഒരു കിളുന്തു പെണ്‍ശരീരം
ഒരുപാടു കുത്തുകള്‍ കൊണ്ടു
ചോരവഴിഞ്ഞു വഴിയരികില്‍
വരിയുറുമ്പുകള്‍ക്കാഹാരമായി.

ഇനിയുമിത്തരം നരകമൊരിക്കലും
മനുഷകുലത്തില്‍ പിണയരുതെന്നു
നിനച്ചനവധി പ്രവര്‍ത്തകരൊരുമിച്ചൂ
അനന്തമാം ചര്‍ച്ചകള്‍ സംഘടിപ്പിച്ചൂ.

കലഹിക്കുമാത്മാക്കളാം
കലാകാരരുമെഴുത്തുകാരും
പലസംഘടനക്കാരുംം,
ചലച്ചിത്ര സായാഹ്നങ്ങള്‍
പലമ്യൂറല്‍ച്ചിത്രങ്ങള്‍
ജലോത്സവമത്സരങ്ങള്‍
കലോത്സവരാവുകള്‍
പലവിധം നടത്തി,
നല്ലോണം സ്വരൂപി ച്ചൂ പണം,
നല്ലൊരു സ്മാരകമുയര്‍ത്തുവാന്‍.

ശില്ചാരുശിലയില്‍
മലര്‍ച്ചൊടി വിടര്‍ന്നു
നല്‍മുലകള്‍ ത്രസിച്ചു
നിലാവുപോലെ നിറഞ്ഞ
നാഭിച്ചുഴിയിലഴുകുവഴിഞ്ഞു
ഗംഭീരനിതംബഭാരവും
രംഭക്കൊത്ത കാല്‍കളും
ശുഭകരം ശില്പം പ്രതിഷ്ഠിച്ചു;

ഇനിയൊരു പെണ്ണും നമ്മുടെ നാട്ടില്‍
മുനകൂര്‍ത്ത കാമഭ്രാന്തരുടെ
മാനഭംഗ ക്കത്തിക്കിരയാകരുത്,
കന്യകള്‍ മോഹനാംഗികള്‍
മാനമായ് വാഴണ മീ നാട്ടില്‍;

നഗരവീഥിയ്ക്കരികില്‍
ഗഗനമുരുമ്മും കോണില്‍
നാഗഫണക്കടല്‍ത്തിരകളുതിര്‍ക്കും
നിഗൂഢധ്വനികള്‍സാക്ഷിയായ്
കരിംശിലാശില്പമായ്
കരകാണാക്കടലായ്
കരി ങ്കൂവള മിഴികൂമ്പി
കരം കൂപ്പി ചിരിതൂകി
കര്‍പ്പൂരദീപമായ് കന്യാശിന്ം.

കലഹിക്കുമാത്മാക്കളാം
കലാകാരരുമെഴുത്തുകാരും
പലസംഘടനക്കാരും
പലവഴിപിരിഞ്ഞു.

ശില്പപീഠത്തകിടിയില്‍
പുല്‍നീര്‍ക്കണങ്ങല്‍ വിങ്ങി;
അന്വും വരിതെറ്റാതെ
ശിന്പാദത്തിലെറുമ്പുകള്‍
ഘ്രാണിച്ചു വീണ്ടും
പ്രാണന്‍പിടഞ്ഞമരുമൊരു
മണിപ്പെണ്‍ കുരുന്നിന്റെ നിണം
കാണാം അടുത്ത കടല്‍തീരത്തു;
ചെമ്മേ ഉറുമ്പുകളങ്ങോട്ടു
തമ്മിലുമ്മവച്ചു നീങ്ങി;
പൂമേനിയാളാമൊരു പുതുപ്പെണ്ണിന്റെ
ഓമനമാം ജനനേന്ദ്രിയം തകര്‍ത്ത്
കാമ കശ്മലക്കൂട്ടം വീണ്ടും
പോയ് മറഞ്ഞതേയുള്ളിപ്പോള്‍.

ചാരുകന്യാ ശിലാശില്പം
ഒരുനേരമ്പോക്കായ്
നിരാലംബ ബലിമൃഗമായ്
നേരിന്നു നേരെ മരവിച്ചുറഞ്ഞു.

Join WhatsApp News
വിദ്യാധരൻ 2016-07-11 10:09:27
"ഇനിയൊരു പെണ്ണും നമ്മുടെ നാട്ടിൽ 
മുനകൂർത്ത കാമ ഭ്രാന്തരരുടെ 
മാനഭംഗ കത്തിക്കിരയാകരുത് 
കന്യകൾ മോഹനാംഗികൾ 
മാനമായി വാഴണമീ നാട്ടിൽ "
ഇങ്ങനെ ചൊല്ലുന്ന 
ഭരണകർത്താക്കളാൽ 
നമ്മുടെ കേരളം ചീയുന്നു ഹാ! കഷ്ടം !
സൂര്യൻ പടിഞ്ഞാറു മറഞ്ഞാലുടൻ 
പൊന്തിയാടുന്ന  കാമകേളിക്കായുള്ള -
വരുടെ മോഹത്തിൻ  .നാഗങ്ങൾ 
സൂര്യനെല്ലി തൊട്ടു കേരളമൊക്കയും 
ഓഫീസ് മുറികളിൽ പ്ലെയിനിൽ
സോളാർ പാനലിൻ മറവിൽ 
എത്രത്ര സ്ത്രീകൾക്കു ദംശനംമേറ്റീ 
വിഷ സർപ്പങ്ങളാൽ 
കരയുന്നവർ സൂര്യനുദിച്ചാലുടൻ 
മൊതല കണ്ണീരൊഴുക്കുന്നർഗ്ഗളം
പിന്നീടുയർത്തുന്നു നാടായ നാടൊക്കെ 
വടിവൊത്ത സ്ത്രീയുടെ രൂപ ശിൽപ്പങ്ങൾ 
കാർകൂന്തൽ വിശാല നിടിലവും 
അഴകുള്ള പുരികവും 
മാംസള കപോലങ്ങൾ 
പോർമുല കൊങ്കകൾ 
പരന്നതാം കുക്ഷിയും 
ആരെയും ഇളക്കുന്ന ജഘനവും 
മൃദുല രോമങ്ങളാൽ 
മിന്നും അഴകുള്ള കാലുകൾ ..
എത്തുന്നു പിന്നവർ 
ഉദ്ഘാടനത്തിയായി 
അവരെ എതിരേക്കാൻ 
അമേരിക്കൻ മലയാളി 
ഒരുക്കുന്നവരുടെ കളത്രാദികളെ 
കയ്യിൽ പൂത്താലമായി നിറുത്തുന്നു .
'കലേക്ഷുരൂപ പുരുഷാഭിമാനി " (നീതി സാരം )
അധമനെ സേവിപ്പത് പുരുഷന് 
ചേർന്നതല്ലെന്നതിൻ ധ്വനി . 
ചലിക്കട്ടെ തൂലിക കവികളെ -
നിങ്ങൾ പൊരുതണം നിത്യവും 
അധർമ്മത്തിനെതിരായി 

Women For Freedom 2016-07-11 16:52:45
നക്സലൈറ്റ് അജിത, ബലാൽസംഗം ചെയ്യത എംപി അങ്ങനെ എത്ര എത്ര എണ്ണത്തിന്  താലപ്പൊലി ഒരുക്കിയ മലയാളി സമൂഹമാണ് അമേരിക്കയിലുള്ളത്. എന്ത് നാറ്റ കെയ്‌സും എടുത്തു തലേൽ വച്ചു നാറാൻ തയ്യാറാണ് അമേരിക്കയിലുള്ള മലയാളി സമൂഹം. കവിതയും കവിതയുടെ കമന്റും നന്നായിരിക്കുന്നു 

"സൂര്യനെല്ലി തൊട്ടു കേരളമൊക്കയും 
ഓഫീസ് മുറികളിൽ പ്ലെയിനിൽ
സോളാർ പാനലിൻ മറവിൽ 
എത്രത്ര സ്ത്രീകൾക്കു ദംശനംമേറ്റീ 

അവരെ എതിരേക്കാൻ 
അമേരിക്കൻ മലയാളി 
ഒരുക്കുന്നവരുടെ കളത്രാദികളെ 
കയ്യിൽ പൂത്താലമായി നിറുത്തുന്നു .
'കലേക്ഷുരൂപ പുരുഷാഭിമാനി " (നീതി സാരം )"  (Vidyaadharan)
Terminator 2016-07-11 20:31:04
FOAMA and FOKANA must be banned for bringing all dirty politicians from Kerala.  
കുറ്റിപ്പുറത്ത് 2016-07-11 20:35:12
ഇദ്ദേഹം എന്നാണ് പറാപ്പുറത്തായത്? പാറപ്പുറത്തായിരിക്കും! ഹാ എന്തായാൽ നമ്മെക്കെന്നാ കവിത വായിച്ചാൽപ്പോരേ.  
കേശവൻ നായർ 2016-07-12 07:12:42
ആരെടാ 'കേശവൻ നായരോട്' ചോദിക്കാതെ കുറ്റിപ്പുറത്തെന്ന് എഴുതിയത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക