Image

നടി ഭാവനയും രാജീവ് പിളളയും പ്രണയത്തിലാണെന്നു റിപ്പോര്‍ട്ട്

Published on 08 February, 2012
നടി ഭാവനയും രാജീവ് പിളളയും പ്രണയത്തിലാണെന്നു റിപ്പോര്‍ട്ട്
കൊച്ചി: നടി ഭാവനയും സെലിബ്രിറ്റി ക്രിക്കറ്റില്‍ തിളങ്ങിയ നടനും മോഡലുമായ രാജീവ് പിളളയും പ്രണയത്തിലാണെന്നു റിപ്പോര്‍ട്ട്. ക്രിക്കറ്റ് ലീഗിനായി ദുബായിയിലും പല ഇന്ത്യന്‍ നഗരങ്ങളിലും ഒന്നിച്ചു സഞ്ചരിക്കേണ്ടി വന്നതിടെയാണത്രേ ഇവര്‍ തമ്മില്‍ അടുത്തത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഭാവനയും ലക്ഷ്മി റായിയും എല്ലാ മത്സരവേദികളിലും കളിക്കാരെ പ്രോത്‌സാഹിപ്പിക്കാന്‍ സജീവമായി ഉണ്ടായിരുന്നു. കേരളാ ടീം മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും ഇപ്പോള്‍ ഭാവന-രാജീവ് പിള്ള പ്രണയമാണു ടീമിനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ടീമില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ മോഡലും ദന്തഡോക്ടറമായ രാജീവ് പിളള അടുത്ത കാലത്താണു വെളളിത്തിരയിലെത്തിയത്.

രാജീവ് പിളളയടക്കം കേരളത്തിന്റെ താരങ്ങള്‍ ബൗണ്ടറികള്‍ നേടുമ്പോള്‍ ഭാവനയുടെ അതിരുവിട്ട ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങള്‍ ഫേസ് ബുക്ക് അടക്കമുളള സൗഹൃദസൈറ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച രാജീവ് പിളളയ്ക്കു ടീം ഉടമയായ പ്രിയദര്‍ശന്‍ തന്റെ അടുത്ത ബോളിവുഡ് ചിത്രത്തില്‍ പ്രധാന വേഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഹിറ്റായ മേരിക്കുണെ്ടാരു കുഞ്ഞാട് എന്ന ചിത്രമാണു പ്രിയന്‍ ഹിന്ദിയിലെടുക്കുന്നത്. മേരിക്കുണെ്ടാരു കുഞ്ഞാടില്‍ ഭാവനയായിരുന്നു നായിക. ഹിന്ദിയില്‍ ഭാവനയെത്തന്നെ നായികയാക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്നു പ്രിയദര്‍ശനോടു രാജീവ് പിളള അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഒരു അന്യഭാഷാ നടനുമായി ഭാവന പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും നേരത്തേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല.
നടി ഭാവനയും രാജീവ് പിളളയും പ്രണയത്തിലാണെന്നു റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക